റാവൽപിണ്ടി: പാക്കിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് പരന്പരയിൽ ഇംഗ്ലണ്ടിനെതിരേ റിക്കാർഡ് റൺസ് ചേസിംഗുമായി ശ്രീലങ്കൻ വന്പ്.
ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമതു റൺ ചേസിംഗ് എന്ന റിക്കാർഡ് കുറിച്ച് ശ്രീലങ്ക രണ്ടു വിക്കറ്റ് ജയം സ്വന്തമാക്കി.
ഇംഗ്ലണ്ട് മുന്നോട്ടുവച്ച 430 റൺസ് എന്ന ലക്ഷ്യം ഒരു പന്തു ബാക്കിവച്ച് ശ്രീലങ്ക നേടിയെടുത്തു.
സ്കോർ: ഇംഗ്ലണ്ട് 50 ഓവറിൽ 429/4. ശ്രീലങ്ക 49.5 ഓവറിൽ 430/8. പവൻ രത്നായകെ (106 പന്തിൽ 130), ദസുൺ ശനകെ (50 പന്തിൽ 97), അനിഷ്ക ഫെർണാണ്ടൊ (83 പന്തിൽ 97), ജനിത് ലിയനഗെ (27 പന്തിൽ 61 നോട്ടൗട്ട്) എന്നിവരാണ് ലങ്കൻ ചേസിംഗിനു കരുത്തേകിയത്.
ബ്രൂക്ക് ഡബിൾ
ഇരട്ടസെഞ്ചുറി നേടിയ ഹാരി ബ്രൂക്കിന്റെ (202) കരുത്തിലാണ് ഇംഗ്ലണ്ട് 429ൽ എത്തിയത്. ഏകദിനത്തിലെ അതിവേഗ ഇരട്ടസെഞ്ചുറി (114 പന്തിൽ) റിക്കാർഡും ബ്രൂക്ക് കുറിച്ചു.