x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത്രി​രാ​ഷ്‌​ട്ര ഏ​ക​ദി​ന ക്രി​ക്ക​റ്റ് പ​രമ്പര: ശ്രീ​ല​ങ്കക്ക് റി​ക്കാ​ർ​ഡ് ചേസിംഗ്

പി.​പി. ചെ​റി​യാ​ൻ
Published: October 22, 2026 10:22 PM IST | Updated: October 22, 2026 11:18 PM IST

പ​വ​ൻ ര​ത്നാ​യ​കെ

റാ​വ​ൽ​പി​ണ്ടി: പാ​ക്കി​സ്ഥാ​ൻ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ത്രി​രാ​ഷ്‌​ട്ര ഏ​ക​ദി​ന ക്രി​ക്ക​റ്റ് പ​ര​ന്പ​ര​യി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രേ റി​ക്കാ​ർ​ഡ് റ​ൺ​സ് ചേ​സിം​ഗു​മാ​യി ശ്രീ​ല​ങ്ക​ൻ വ​ന്പ്.

ഏ​ക​ദി​ന ക്രി​ക്ക​റ്റ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ര​ണ്ടാ​മ​തു റ​ൺ ചേ​സിം​ഗ് എ​ന്ന റി​ക്കാ​ർ​ഡ് കു​റി​ച്ച് ശ്രീ​ല​ങ്ക ര​ണ്ടു വി​ക്ക​റ്റ് ജ​യം സ്വ​ന്ത​മാ​ക്കി.

ഇം​ഗ്ല​ണ്ട് മു​ന്നോ​ട്ടു​വ​ച്ച 430 റ​ൺ​സ് എ​ന്ന ല​ക്ഷ്യം ഒ​രു പ​ന്തു ബാ​ക്കി​വ​ച്ച് ശ്രീ​ല​ങ്ക നേ​ടി​യെ​ടു​ത്തു.

സ്കോ​ർ: ഇം​ഗ്ല​ണ്ട് 50 ഓ​വ​റി​ൽ 429/4. ശ്രീ​ല​ങ്ക 49.5 ഓ​വ​റി​ൽ 430/8. പ​വ​ൻ ര​ത്നാ​യ​കെ (106 പ​ന്തി​ൽ 130), ദ​സു​ൺ ശ​ന​കെ (50 പ​ന്തി​ൽ 97), അ​നി​ഷ്ക ഫെ​ർ​ണാ​ണ്ടൊ (83 പ​ന്തി​ൽ 97), ജ​നി​ത് ലി​യ​ന​ഗെ (27 പ​ന്തി​ൽ 61 നോ​ട്ടൗ​ട്ട്) എ​ന്നി​വ​രാ​ണ് ല​ങ്ക​ൻ ചേ​സിം​ഗി​നു ക​രുത്തേ​കി​യ​ത്.

ബ്രൂ​ക്ക് ഡ​ബി​ൾ

ഇ​ര​ട്ട​സെ​ഞ്ചു​റി നേ​ടി​യ ഹാ​രി ബ്രൂ​ക്കി​ന്‍റെ (202) ക​രു​ത്തി​ലാ​ണ് ഇം​ഗ്ല​ണ്ട് 429ൽ ​എ​ത്തി​യ​ത്. ഏ​ക​ദി​ന​ത്തി​ലെ അ​തി​വേ​ഗ ഇ​ര​ട്ട​സെ​ഞ്ചു​റി (114 പ​ന്തി​ൽ) റി​ക്കാ​ർ​ഡും ബ്രൂ​ക്ക് കുറിച്ചു.

Tags : SriLanka Pakistan ODICricket Rawalpindi RunChase Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up