മുംബൈ: ഓസ്ട്രേലിയ എ ടീമിന് എതിരായ ഏകദിന ക്രിക്കറ്റിനുള്ള ഇന്ത്യ എ ടീമില്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ ഉള്‍പ്പെടുത്തി. പരിക്കേറ്റുവിശ്രമത്തിലുള്ള ഹാര്‍ദിക്ക്, കളിക്കുമോ ഇല്ലയോ എന്നതു ഫിറ്റ്നസ് തെളിയിക്കുന്നതിനെ ആശ്രയിച്ചിരിക്കും. 2026 ഐപിഎല്ലിനുശേഷം ഹാര്‍ദിക് പാണ്ഡ്യ സജീവ ക്രിക്കറ്റില്‍ എത്തിയിട്ടില്ല.
ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഋതുരാജ് ഗെയ്ക്വാദ് നയിക്കും. ദേവ്ദത്ത് പടിക്കലാണ് വൈസ് ക്യാപ്റ്റന്‍. അതേസമയം, ഇന്ത്യ എയുടെ റെഡ്ബോള്‍ ക്രിക്കറ്റ് ടീമിനെ ദേവ്ദത്ത് പടിക്കല്‍ നയിക്കും. സായ് സുദര്‍ശനാണ് ഉപനായകന്‍.