x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ൺ ഡേ @ ​കാ​ര്യ​വ​ട്ടം...

തോ​മ​സ് വ​ര്‍​ഗീ​സ്
Published: September 26, 2026 11:24 PM IST | Updated: September 26, 2026 11:24 PM IST

വി​രാ​ട് കോ​ഹ്‌​ലി​യും രോ​ഹി​ത് ശ​ര്‍​മ​യും

തി​രു​വ​ന​ന്ത​പു​രം: വി​രാ​ട് കോ​ഹ്‌​ലി​യു​ടെ ഭാ​ഗ്യ​മ​ണ്ണി​ല്‍ ടീം ​ഇ​ന്ത്യ, വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് എ​തി​രാ​യ ഏ​ക​ദി​ന ക്രി​ക്ക​റ്റ് പ​ര​ന്പ​ര​യി​ലെ ആ​ദ്യ പോ​രാ​ട്ട​ത്തി​ന് ഇ​റ​ങ്ങു​ന്നു.

പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം ഇ​ന്ന് കാ​ര്യ​വ​ട്ടം സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കും. ഉ​ച്ച​യ്ക്ക് ര​ണ്ടി​നാ​ണ് മ​ത്സ​രം തു​ട​ങ്ങു​ന്ന​ത്. വി​രാ​ട് കോ​ഹ്‌​ലി​യും രോ​ഹി​ത് ശ​ര്‍​മ​യും ഉ​ള്‍​പ്പെ​ടു​ന്ന ഇ​ന്ത്യ​യു​ടെ വെ​ടി​ക്കെ​ട്ട് ബാ​റ്റ​ർ​മാ​രു​ടെ പോ​രാ​ട്ടം നേ​രി​ട്ടു​കാ​ണു​ന്ന​തി​നാ​യി ക്രി​ക്ക​റ്റ് പ്രേ​മി​ക​ള്‍ കാ​ര്യ​വ​ട്ടം സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തും.

ക്യാ​പ്റ്റ​ൻ ശു​ഭ്മാ​ൻ ഗി​ല്ലി​ന്‍റെ പ​രി​ക്കാ​ണ് ഇ​ന്ത്യ​ൻ ക്യാ​ന്പി​ലെ ആ​ശ​ങ്ക. ഗി​ൽ ക​ര​യ്ക്കി​രു​ന്നാ​ൽ രോ​ഹി​ത്തി​നൊ​പ്പം യ​ശ​സ്വി ജ​യ്സ്വാ​ൾ ഓ​പ്പ​ണിം​ഗി​ന് ഇ​റ​ങ്ങും. കോ​ഹ്‌​ലി​യു​ടെ ഭാ​ഗ്യ ഗ്രൗ​ണ്ടാ​ണ് കാ​ര്യ​വ​ട്ടം.

2023-ല്‍ ​ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രേ പു​റ​ത്താ​വാ​തെ 166 റ​ണ്‍​സ് കു​റി​ച്ച​ത് കാ​ര്യ​വ​ട്ട​ത്താ​ണ്. കോ​ഹ്‌​ലി​യും രോ​ഹി​ത് ശ​ര്‍​മ​യും കെ.​എ​ൽ. രാ​ഹു​ലു​മെ​ല്ലാം ഇ​ന്ത്യ​ൻ ബാ​റ്റിം​ഗി​ന്‍റെ ക​രു​ത്താ​ണ്. ഷാ​യ് ഹോ​പ്പാ​ണ് വി​ന്‍​ഡീ​സ് പോ​രാ​ട്ട​ത്തെ മു​ന്നി​ല്‍​നി​ന്നു ന​യി​ക്കു​ക. സ്പി​ന്ന​ര്‍ വി​റ്റ​ല്‍ ലോ​വ​സ് ടീ​മി​നു ക​രു​ത്താ​കു​മെ​ന്നാ​ണ് അ​വ​രു​ടെ പ്ര​തീ​ക്ഷ.

കാ​ര്യ​വ​ട്ട​ത്തെ പി​ച്ചി​ല്‍നി​ന്നും സ്പി​ന്ന​ര്‍​മാ​ര്‍​ക്ക് ആ​നു​കൂ​ല്യം ല​ഭി​ച്ചേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ടോ​സ് നേ​ടു​ന്ന ടീം ​ആ​ദ്യം ബാ​റ്റ് ചെ​യ്യാ​ന്‍ തീ​രു​മാ​നി​ച്ചേ​ക്കും.

Tags : ODICricket Series India WestIndies Karyavattom Sports

Recent News

Corehub Up