രാജഗിരി ആശുപത്രിയിലെ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.
കൊച്ചി: ശരീരത്തില്‍ നീര്, കഠിനമായ വേദന, തിമിര്‍പ്പ് എന്നിവയ്ക്കു കാരണമായ ‘വാസ്കുലാര്‍ മാല്‍ഫോര്‍മേഷന്‍’ രോഗാവസ്ഥയ്ക്ക് ‘ലിക്വിഡ് നൈട്രജന്‍ ക്രയോഅബ്ലേഷന്‍’വിജയകരമായി നടത്തി ആലുവ രാജഗിരി ആശുപത്രിയിലെ ഡോക്ടര്‍മാര്‍. ഇടതുതുടയില്‍ കടുത്ത വേദനയും രക്തധമനിയിലെ തിമിര്‍പ്പും മൂലം ബുദ്ധിമുട്ടിയ 21 വയസുകാരിക്കാണ് ക്രയോ അബ്ലേഷന്‍ നടത്തിയത്.
രാജഗിരി ആശുപത്രിയിലെ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ടോം ജോര്‍ജിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ചികിത്സയ്ക്കു നേതൃത്വം നല്‍കിയത്. ദക്ഷിണേന്ത്യയില്‍ ആദ്യമായാണു രക്തക്കുഴലുകളിലെ അസാധാരണ വളര്‍ച്ചയ്ക്ക് ലിക്വിഡ് നൈട്രജന്‍ ക്രയോഅബ്ലേഷന്‍ ചികിത്സ വിജയകരമായി നടത്തുന്നത്.
ജന്മനായുള്ള രക്തക്കുഴലുകളുടെ ഘടനയിലെ തകരാറുകള്‍ മൂലം കടുത്ത വേദനയിലാണ് യുവതി ആശുപത്രിയിലെത്തിയത്. ശസ്ത്രക്രിയ സങ്കീര്‍ണതകളും വലിയ പാടുകളും ഒഴിവാക്കി ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി ചികിത്സയിലൂടെ ഡോക്ടര്‍മാര്‍ ഈ പ്രതിസന്ധി മറികടന്നു. ചികിത്സയ്ക്കുശേഷം തൊട്ടടുത്ത ദിവസം രോഗി ആശുപത്രി വിട്ടു.
എന്താണ് ക്രയോഅബ്ലേഷന്‍?
ശരീരത്തിലെ അസാധാരണമായ കോശങ്ങളെയോ രോഗബാധിതമായ കലകളെയോ അതിശൈത്യം ഉപയോഗിച്ച് മരവിപ്പിച്ചു നശിപ്പിക്കുന്ന അത്യാധുനിക മെഡിക്കല്‍ ചികിത്സാരീതിയാണ് ക്രയോഅബ്ലേഷന്‍.
സാധാരണഗതിയില്‍ ചെറിയ അനസ്തേഷ്യ മാത്രം നല്‍കിയാണ് ഇതു ചെയ്യുന്നത്. ശസ്ത്രക്രിയ സാധ്യമല്ലാത്ത അര്‍ബുദങ്ങളില്‍ ക്രയോഅബ്ലേഷന്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുമെന്ന് ഡോ. ടോം ജോര്‍ജ് പറഞ്ഞു.
Tags : Cryoablation Successful RajagiriHospital SouthIndia Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash