Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SouthIndia

ദ​ക്ഷി​ണേ​ന്ത്യ​യി​ൽ ഏ​ക​ചാ​രി ക​ട​ന്ന​ൽ ഇ​ന​ത്തെ ക​ണ്ടെ​ത്തി

ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട: കേ​​​ര​​​ള​​​ത്തി​​​ന്‍റെ ജൈ​​​വ​​​വൈ​​​വി​​​ധ്യ​​​ത്തി​​​നു മു​​​ത​​​ൽ​​​ക്കൂ​​​ട്ടാ​​​യി ഒ​​​രു ഏ​​​ക​​​ചാ​​​രി ക​​​ട​​​ന്ന​​​ൽ ഇ​​​ന​​​ത്തെ​​​ക്കൂ​​​ടി ക്രൈ​​​സ്റ്റ് കോ​​​ള​​​ജി​​​ലെ ഷ​​​ഡ്പ​​​ദ എ​​​ന്‍റ​​​മോ​​​ള​​​ജി ഗ​​​വേ​​​ഷ​​​ണ​​​ശാ​​​ല​​​യി​​​ലെ ഗ​​​വേ​​​ഷ​​​ക​​​ർ ക​​​ണ്ടെ​​​ത്തി. ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്ന് ഈ ​​​ഏ​​​ക​​​ചാ​​​രി ക​​​ട​​​ന്ന​​​ൽ ഇ​​​ന​​​ത്തെ ശാ​​​സ്ത്രീ​​​യ​​​മാ​​​യി രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത് ഇ​​​താ​​​ദ്യ​​​മാ​​​യാ​​​ണ്.

പ​​​രി​​​സ്ഥി​​​തി​​​യു​​​ടെ സ​​​ന്തു​​​ലി​​​താ​​​വ​​​സ്ഥ നി​​​ല​​​നി​​​ർ​​​ത്തു​​​ന്ന​​​തി​​​ലും കീ​​​ട​​​നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലും സു​​​പ്ര​​​ധാ​​​ന പ​​​ങ്കു​​​വ​​​ഹി​​​ക്കു​​​ന്ന വെ​​​സ്പി​​​ഡ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട ക​​​ട​​​ന്ന​​​ലു​​​ക​​​ളി​​​ൽ കൂ​​​ട്ട​​​മാ​​​യി ജീ​​​വി​​​ക്കു​​​ന്ന സാ​​​മൂ​​​ഹി​​​ക ക​​​ട​​​ന്ന​​​ലു​​​ക​​​ളും ഒ​​​റ്റ​​​യ്ക്കു ജീ​​​വി​​​ക്കു​​​ന്ന ഏ​​​ക​​​ചാ​​​രി ക​​​ട​​​ന്ന​​​ലു​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. ഏ​​​ക​​​ചാ​​​രി ക​​​ട​​​ന്ന​​​ലു​​​ക​​​ൾ സ്വ​​​ന്ത​​​മാ​​​യി കൂ​​​ടു​​​ണ്ടാ​​​ക്കു​​​ന്ന​​​വ​​​യും മ​​​റ്റു കീ​​​ട​​​ങ്ങ​​​ളെ വേ​​​ട്ട​​​യാ​​​ടി അ​​​വ​​​യു​​​ടെ ലാ​​​ർ​​​വ​​​ക​​​ൾ​​​ക്കു ആ​​​ഹാ​​​ര​​​മാ​​​യി ന​​​ൽ​​​കു​​​ന്ന​​​തി​​​ലൂ​​​ടെ ജൈ​​​വ​​​കീ​​​ട​​​നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ൽ പ്ര​​​ഗ​​​ല്ഭ​​രും ഭ​​​ക്ഷ്യ​​​ശൃം​​​ഖ​​​ല​​​യു​​​ടെ സ​​​ന്തു​​​ലി​​​താ​​​വ​​​സ്ഥ നി​​​ല​​​നി​​​ർ​​​ത്തു​​​ന്ന​​​തി​​​ൽ പ്ര​​​ധാ​​​ന പ​​​ങ്കു​​​വ​​​ഹി​​​ക്കു​​​ന്ന​​​വ​​​രു​​​മാ​​​ണ്.

തൃ​​​ശൂ​​​ർ ജി​​​ല്ല​​​യി​​​ലെ വി​​​വി​​​ധ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ത്തി​​​യ ഗ​​​വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണ് ഇ​​​വ​​​യെ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. തൃ​​​ശൂ​​​ർ വ​​​ട​​​ക്കേ​​​ക്കാ​​​ട്, ഹാ​​​മേ​​​ലി​​​യ പാ​​​റ്റെ​​​ൻ​​​സ് (വി​​​ട​​​രാ​​​പ്പൂ​​​വ്) എ​​​ന്ന സ​​​സ്യ​​​ത്തി​​​ന്‍റെ പൂ​​​ക്ക​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ച്ചു​​​കൊ​​​ണ്ടി​​​രു​​​ന്ന പെ​​​ണ്‍​ക​​​ട​​​ന്ന​​​ലി​​​നെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യാ​​​ണ് എ​​​പ്സി​​​ലോ​​​ണ്‍ മാ​​​ന​​​സി​​​ക്കം എ​​​ന്ന ഏ​​​ക​​​ചാ​​​രി ക​​​ട​​​ന്ന​​​ൽ ഇ​​​ന​​​ത്തെ ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്ന് ആ​​​ദ്യ​​​മാ​​​യി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

ഏ​​​ക​​​ചാ​​​രി പെ​​​ണ്‍ ക​​​ട​​​ന്ന​​​ലു​​​ക​​​ൾ സ്വ​​​ത​​​ന്ത്ര​​​മാ​​​യി കൂ​​​ടു​​​ണ്ടാ​​​ക്കി മു​​​ട്ട​​​യി​​​ടു​​​ക​​​യും കു​​​ഞ്ഞു​​​ങ്ങ​​​ൾ​​​ക്കാ​​​യി ആ​​​ഹാ​​​രം ശേ​​​ഖ​​​രി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​വ​​​യാ​​​ണ്. മ​​​ണ്ണി​​​ന​​​ടി​​​യി​​​ലെ ചെ​​​റി​​​യ അ​​​റ​​​ക​​​ളി​​​ലും തു​​​ര​​​ങ്ക​​​ങ്ങ​​​ളി​​​ലും മ​​​ണ്ണി​​​ന്‍റെ ഉ​​​പ​​​രി​​​ത​​​ല​​​ത്തി​​​ലും മ​​​ര​​​ത്ത​​​ടി​​​ക​​​ളി​​​ലും ഉ​​​ണ​​​ങ്ങി​​​യ സ​​​സ്യ​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലു​​​മൊ​​​ക്കെ​​​യാ​​​ണ് ഇ​​​വ സാ​​​ധാ​​​ര​​​ണ​​​യാ​​​യി കൂ​​​ടു​​​ക​​​ൾ നി​​​ർ​​​മി​​​ക്കു​​​ന്ന​​​ത്. ഈ ​​​വി​​​ഭാ​​​ഗ​​​ത്തി​​​ലെ ചി​​​ല ഇ​​​ന​​​ങ്ങ​​​ൾ ചെ​​​ളി ഉ​​​പ​​​യോ​​​ഗി​​​ച്ച് ചെ​​​റി​​​യ അ​​​റ​​​ക​​​ളോ കു​​​ട​​​ങ്ങ​​​ളോ പോ​​​ലു​​​ള്ള കൂ​​​ടു​​​ക​​​ൾ നി​​​ർ​​​മ്മി​​​ക്കു​​​ന്ന​​​തി​​​ൽ പ്രാ​​​വീ​​​ണ്യം കാ​​​ണി​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ ഇ​​​വ​​​യെ പോ​​​ട്ട​​​ർ ക​​​ട​​​ന്ന​​​ലു​​​ക​​​ൾ എ​​​ന്നും വി​​​ളി​​​ക്കു​​​ന്നു.

ഗ​​​വേ​​​ഷ​​​ക​​​സം​​​ഘ​​​ത്തി​​​ൽ ക്രൈ​​​സ്റ്റ് കോ​​​ള​​​ജി​​​ലെ ഷ​​​ഡ്പ​​​ദ എ​​​ന്‍റ​​​മോ​​​ള​​​ജി ഗ​​​വേ​​​ഷ​​​ണ​​​ശാ​​​ല​​​യി​​​ലെ ഡോ​​​ക്ട​​​റ​​​ൽ ഗ​​​വേ​​​ഷ​​​ക​​​നാ​​​യ എ.​​​വി. വി​​​ഷ്ണു, എം​​​എ​​​സ്‌​​​സി വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യാ​​​യ എം.​​​കെ. ഹ​​​ന്ന, കോ​​​ഴി​​​ക്കോ​​​ട് സു​​​വോ​​​ള​​​ജി​​​ക്ക​​​ൽ സ​​​ർ​​​വേ ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ പ​​​ശ്ചി​​​മ​​​ഘ​​​ട്ട പ്രാ​​​ദേ​​​ശി​​​ക​​​കേ​​​ന്ദ്ര​​​ത്തി​​​ലെ ശാ​​​സ്ത്ര​​​ജ്ഞ​​​നാ​​​യ ഡോ.​​​പി. ഗി​​​രീ​​​ഷ് കു​​​മാ​​​ർ, ഗ​​​വേ​​​ഷ​​​ണ​​​ശാ​​​ല​​​യു​​​ടെ ഡ​​​യ​​​റ​​​ക്ട​​​റും അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​റു​​​മാ​​​യ ഡോ.​​​സി. ബി​​​ജോ​​​യ്, കെ​​​കെ​​​ടി​​​എം ഗ​​​വ. കോ​​​ള​​​ജ് പു​​​ല്ലൂ​​​റ്റി​​​ലെ സു​​​വോ​​​ള​​​ജി​​​വി​​​ഭാ​​​ഗം മേ​​​ധാ​​​വി​​​യും പ്ര​​​ഫ​​​സ​​​റു​​​മാ​​​യ ഡോ. ​​​ഇ.​​​എം. ഷാ​​​ജി എ​​​ന്നി​​​വ​​​ർ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ധ​​​ന​​​സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യാ​​​ണ് പ​​​ഠ​​​നം ന​​​ട​​​ത്തി​​​യ​​​ത്.

Latest News

Corehub Up