x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗത്ത് ഇന്ത്യ പവർ ലിഫ്റ്റിംഗ്

വെബ്ഡെസ്ക്
Published: August 12, 2026 01:54 AM IST | Updated: August 12, 2026 01:54 AM IST

പ​​വ​​ർ​​ ലി​​ഫ്റ്റിം​​ഗ് ചാ​​മ്പ്യ​​ൻ​​ഷി​​പ്പ്

ക​​ണ്ണൂ​​ർ: സൗ​​ത്ത് ഇ​​ന്ത്യ പ​​വ​​ർ​​ ലി​​ഫ്റ്റിം​​ഗ് ചാ​​മ്പ്യ​​ൻ​​ഷി​​പ്പ് ന​​വം​​ബ​​ർ ഒ​​ന്നു മു​​ത​​ൽ നാ​​ലു വ​​രെ മു​​ണ്ട​​യാ​​ട് ഇ​​ൻ​​ഡോ​​ർ സ്റ്റേ​​ഡി​​യ​​ത്തി​​ൽ ന​​ട​​ക്കും.

ആ​​ന്ധ്ര, തെ​​ലു​​ങ്കാ​​ന, ക​​ർ​​ണാ​​ട​​ക, ത​​മി​​ഴ്‌​​നാ​​ട്, പു​​തു​​ച്ചേ​​രി, കേ​​ര​​ളം എ​​ന്നീ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള ചാ​​മ്പ്യ​​ൻ പ​​വ​​ർ​​ലി​​ഫ്റ്റ​​ർ​​മാ​​ർ മ​​ത്സ​​ര​​ത്തി​​ൽ മാ​​റ്റു​​ര​​യ്ക്കു​​മെ​​ന്ന് അ​​സോ​​സി​​യേ​​ഷ​​ൻ സം​​സ്ഥാ​​ന വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് മോ​​ഹ​​ൻ പീ​​റ്റ​​ർ അ​​റി​​യി​​ച്ചു.

ക​​ണ്ണൂ​​ർ ജി​​ല്ലാ പ​​വ​​ർ​​ ലി​​ഫ്റ്റിം​​ഗ് അ​​സോ​​സി​​യേ​​ഷ​​നും കേ​​ര​​ള സ്റ്റേ​​റ്റ് സ്പോ​​ർ​​ട്സ് കൗ​​ൺ​​സി​​ലി​​ന്‍റെ അം​​ഗീ​​കാ​​ര​​മു​​ള്ള കേ​​ര​​ള സ്റ്റേ​​റ്റ് പ​​വ​​ർ​​ ലി​​ഫ്റ്റിം​​ഗ് അ​​സോ​​സി​​യേ​​ഷ​​നും സം​​യു​​ക്ത​​മാ​​യാ​​ണ് മ​​ത്സ​​രം സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​ത്. പ​​വ​​ർ​​ ലി​​ഫ്റ്റിം​​ഗ് ഇ​​ന്ത്യ​​യു​​ടെ നി​​രീ​​ക്ഷ​​ണ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന മ​​ത്സ​​ര​​ത്തി​​ൽ എ​​ക്യു​​പ്‌​​ഡ് വി​​ഭാ​​ഗ​​ത്തി​​ൽ 350 പേ​​രും ക്ലാ​​സി​​ക് വി​​ഭാ​​ഗ​​ത്തി​​ൽ 350 പേ​​രും മാ​​റ്റു​​ര​​യ്ക്കും.

സ​​ബ് ജൂ​​ണി​​യ​​ർ, ജൂ​​ണി​​യ​​ർ, സീ​​നി​​യ​​ർ ( പു​​രു​​ഷ, വ​​നി​​ത ) വി​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​ണു മ​​ത്സ​​ര​​ങ്ങ​​ൾ ന​​ട​​ക്കു​​ന്ന​​ത്. 50 ഒ​​ഫീ​​ഷൽ​​സും മ​​ത്സ​​ര​​ങ്ങ​​ൾ നി​​യ​​ന്ത്രി​​ക്കാ​​ൻ ഉ​​ണ്ടാ​​കും. ഇ​​ക്ക​​ഴി​​ഞ്ഞ ലോ​​ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് മ​​ത്സ​​ര​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്ത തെ​​ലു​​ങ്കാ​​ന​​യു​​ടെ മു​​ര​​ളീ​​കൃ​​ഷ്ണ, ക​​ർ​​ണാ​​ട​​ക​​യു​​ടെ ആ​​ദ​​ർ​​ശ് അ​​ട്ടാ​​ർ അ​​ട​​ക്കം നി​​ര​​വ​​ധി ദേ​​ശീ​​യ ചാ​​മ്പ്യ​​ന്മാ​​രും, ഏ​​ഷ്യ​​ൻ കോ​​മ​​ൺ​​വെ​​ൽ​​ത്ത് ചാ​​മ്പ്യ​​ന്മാ​​രും, ലോ​​ക ചാ​​മ്പ്യ​​ന്മാ​​രും മ​​ത്സ​​ര​​ങ്ങ​​ളു​​ടെ മാ​​റ്റ് കൂ​​ട്ടും.

പ​​വ​​ർ​​ ലി​​ഫ്റ്റിം​​ഗി​​ൽ ഹാ​​ൾ ഓ​​ഫ് ഫെ​​യിം അ​​ർ​​ജു​​ന അ​​വാ​​ർ​​ഡ് ജേ​​താ​​വു​​മാ​​യ ആ​​ല​​പ്പു​​ഴ സ്വ​​ദേ​​ശി പി.​​ജെ. ജോ​​സ​​ഫ്, ക​​ണ്ണൂ​​ർ മ​​ട്ട​​ന്നൂ​​ർ സ്വ​​ദേ​​ശി​​യും ലോ​​ക റി​​ക്കാ​​ർ​​ഡി​​നു​​ട​​മ​​യു​​മാ​​യ അ​​ർ​​ജു​​ന അ​​വാ​​ർ​​ഡ് ജേ​​താ​​വ് സ​​ജീ​​വ​​ൻ ദാ​​സ്‌​​ക​​ര​​ൻ എ​​ടോ​​ടി​​യും മ​​ത്സ​​ര​​ങ്ങ​​ൾ നി​​യ​​ന്ത്രി​​ക്കാ​​ൻ ഉ​​ണ്ടാ​​കും.​​

Tags : SouthIndia Powerlifting Sports

Recent News

Corehub Up