x
ad
Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗത്ത് വെസ്റ്റേൺ റെയിൽവേ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സോണാകും

വെബ്ഡെസ്ക്
Published: August 29, 2026 12:47 AM IST | Updated: August 29, 2026 12:47 AM IST

സൗ​​​ത്ത് വെ​​​സ്റ്റേ​​​ൺ റെ​​​യി​​​ൽ​​​വേ

മം​​​ഗ​​​ളൂ​​​രു: ദ​​​ക്ഷി​​​ണ റെ​​​യി​​​ൽ​​​വേ​​​യി​​​ൽ​​​നി​​​ന്നു മം​​​ഗ​​​ളൂ​​​രു​​​വി​​​നെ​​​യും സ​​​മീ​​​പ സ്റ്റേ​​​ഷ​​​നു​​​ക​​​ളെ​​​യും ല​​​യി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു പി​​​ന്നാ​​​ലെ ഇ​​​പ്പോ​​​ൾ സ്വ​​​ത​​​ന്ത്ര സം​​​വി​​​ധാ​​​ന​​​മാ​​​യ കൊ​​​ങ്ക​​​ൺ റെ​​​യി​​​ൽ​​​വേ​​​യെ​​​യും സൗ​​​ത്ത് വെ​​​സ്റ്റേ​​​ൺ റെ​​​യി​​​ൽ​​​വേ​​​യി​​​ൽ ല​​​യി​​​പ്പി​​​ക്കാ​​​ൻ നീ​​​ക്കം.

മം​​​ഗ​​​ളൂരു​​​വി​​​നു സ​​​മീ​​​പ​​​മു​​​ള്ള തോ​​​ക്കൂ​​​ർ മു​​​ത​​​ൽ ഗോ​​​വ​​​യി​​​ലെ തി​​​വിം വ​​​രെ​​​യു​​​ള്ള സ്റ്റേ​​​ഷ​​​നു​​​ക​​​ൾ സൗ​​​ത്ത് വെ​​​സ്റ്റേ​​​ൺ റെ​​​യി​​​ൽ​​​വേ​​​യി​​​ലും അ​​​തി​​​ന​​​പ്പു​​​റം ഗോ​​​വ​​​യി​​​ലും മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലു​​​മു​​​ള്ള സ്റ്റേ​​​ഷ​​​നു​​​ക​​​ൾ സെ​​​ൻ​​​ട്ര​​​ൽ റെ​​​യി​​​ൽ​​​വേ​​​യി​​​ലും ചേ​​​ർ​​​ക്കാ​​​നാ​​​ണു നീ​​​ക്കം.

ഗോ​​​വ​​​യി​​​ലെ പ്ര​​​ധാ​​​ന സ്റ്റേ​​​ഷ​​​നാ​​​യ മ​​​ഡ്‌​​​ഗാ​​​വും സൗ​​​ത്ത് വെ​​​സ്റ്റേ​​​ൺ റെ​​​യി​​​ൽ​​​വേ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​കും. ഇ​​​തോ​​​ടെ ബം​​​ഗ​​​ളൂ​​​രു ആ​​​സ്ഥാ​​​ന​​​മാ​​​യ സൗ​​​ത്ത് വെ​​​സ്റ്റേ​​​ൺ റെ​​​യി​​​ൽ​​​വേ ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ സോ​​​ണാ​​​കും. ക​​​ർ​​​ണാ​​​ട​​​ക​​​യു​​​ടെ എ​​​ല്ലാ ഭാ​​​ഗ​​​ങ്ങ​​​ളും ഗോ​​​വ​​​യു​​​ടെ പ്ര​​​ധാ​​​ന ഭാ​​​ഗ​​​ങ്ങ​​​ളും ഈ ​​​സോ​​​ണി​​​ന്‍റെ കീ​​​ഴി​​​ലാ​​​കും.

വ​​​രു​​​മാ​​​ന​​​സ്രോ​​​ത​​​സു​​​ക​​​ളു​​​ടെ​​​യും വി​​​ക​​​സ​​​ന​​​സാ​​​ധ്യ​​​ത​​​ക​​​ളു​​​ടെ​​​യും കാ​​​ര്യ​​​ത്തി​​​ൽ വ​​​ഴി​​​മു​​​ട്ടി നി​​​ൽ​​​ക്കു​​​ന്ന കൊ​​​ങ്ക​​​ൺ റെ​​​യി​​​ൽ​​​വേ കോ​​​ർ​​​പ​​​റേ​​​ഷ​​​നെ മു​​​ഖ്യ​​​ധാ​​​രാ റെ​​​യി​​​ൽ​​​വേ സോ​​​ണു​​​ക​​​ളി​​​ൽ ല​​​യി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം ദീ​​​ർ​​​ഘ​​​നാ​​​ളാ​​​യി​​​യു​​​ള്ള​​​താ​​​ണ്. മ​​​തി​​​യാ​​​യ വ​​​രു​​​മാ​​​ന​​​സ്രോ​​​ത​​​സു​​​ക​​​ളി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ കൊ​​​ങ്ക​​​ണി​​​ൽ പാ​​​ത ഇ​​​ര​​​ട്ടി​​​പ്പി​​​ക്കു​​​ന്ന​​​ത​​​ട​​​ക്ക​​​മു​​​ള്ള പ്ര​​​വൃ​​​ത്തി​​​ക​​​ൾ ഇ​​​ഴ​​​ഞ്ഞു​​​നീ​​​ങ്ങു​​​ക​​​യാ​​​ണ്.

Tags : SouthWesternRailway LargestZone SouthIndia Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up