വി.ഡി. സതീശൻ
തിരുവനന്തപുരം: സംസ്ഥാനത്ത് എംഎൽഎമാരുടെയും മന്ത്രിമാരുടെയും ആനുകൂല്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള ബില്ലിന് മന്ത്രിസഭയിൽ അംഗീകാരം. ബില്ല് നിയമസഭ നാളെ പാസാക്കും. എംഎൽഎമാരുടെ പ്രതിമാസ ആനുകൂല്യം 70,000 രൂപയിൽ നിന്ന് 98,000 രൂപയായി വർധിപ്പിക്കും.
മന്ത്രിമാരുടെ ആനുകൂല്യങ്ങൾ 1.08 ലക്ഷം രൂപയിൽ നിന്ന് 1.33 ലക്ഷം രൂപയായി വർധിപ്പിക്കും. നിലവിൽ സംസ്ഥാനത്ത് ഒരു എംഎൽഎയ്ക്ക് ശമ്പളവും വിവിധ അലവൻസുകളും ഉൾപ്പെടെ പ്രതിമാസം കുറഞ്ഞത് 70,000 രൂപയാണ് ലഭിക്കുന്നത്.
മന്ത്രിക്ക് ശമ്പളവും വിവിധ അലവൻസുകളും ഉൾപ്പെടെ പ്രതിമാസം 97,000 രൂപ ലഭിക്കും. എംഎൽഎമാർക്ക് ശമ്പളവും ആനുകൂല്യങ്ങളും കൂട്ടുന്നതിലും ഐപാഡ് വിതരണത്തിലും സർക്കാറിനെതിരെ വിവിധ കോണുകളില്‍നിന്ന് വിമർശനം ഉയര്‍ന്നിരുന്നു. സർക്കാർ നടപടി ധൂർത്താണെന്നായിരുന്നു വിമര്‍ശനം.
Tags : VDSatheesan MLA LDF UDF NewsUpdate Headlines