x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സിം​ബാ​ബ്‌​വെ വ​നി​ത​ക​ൾ​ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര: സ​മ്പൂർ​ണ ജ​യം നേ​ടി ഇ​ന്ത്യ​ൻ‌ വ​നി​ത​ക​ൾ

സ്പോർട്സ് ഡെസ്ക്
Published: October 28, 2026 07:26 PM IST | Updated: October 28, 2026 07:26 PM IST

സിംബാബ്‌വെ വനിതകൾക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കിയ ഇന്ത്യൻ വനിതകൾ

വ​ഡോ​ദ​ര: സിം​ബാ​ബ്‌​വെ വ​നി​ത​ക​ൾ​ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ൽ സ​മ്പൂ​ർ​ണ ജ​യം നേ​ടി ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ. ഇ​ന്ന് ന​ട​ന്ന മൂ​ന്നാം മ​ത്സ​ര​ത്തി​ലും ത​ക​ർ​പ്പ​ൻ ജ​യം സ്വ​ന്ത​മാ​ക്കി​യ​തോ​ടെ​യാ​ണ് ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ‌ പ​ര​മ്പ​ര തൂ​ത്തു​വാ​രി​യ​ത്. എ​ട്ട് വി​ക്ക​റ്റ​നാ​ണ് ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ വി​ജ​യി​ച്ച​ത്.

സിം​ബാ​ബ്‌​വെ ഉ​യ​ർ​ത്തി​യ 132 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം 17 ഓ​വ​റി​ൽ ഇ​ന്ത്യ മ​റി​ക​ട​ന്നു. 59 റ​ൺ​സെ​ടു​ത്ത പ്ര​തി​ക റാ​വ​ലി​ന്‍റെ​യും 51 റ​ൺ​സെ​ടു​ത്ത ഷെ​ഫാ​ലി വ​ർ​മ​യു​ടെ​യും മി​ക​വി​ലാ​ണ്മ ഇ​ന്ത്യ അ​നാ​യാ​സ​മാ​യി ല​ക്ഷ്യം മ​റി​ക​ട​ന്ന​ത്.

സിം​ബാ​ബ്‌​വെ​യ്ക്ക് വേ​ണ്ടി നോം​വെ​ലോ സി​ബാ​ൻ​ഡ​യും ലോ​റി​ൻ ഫി​രി​യും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത സിം​ബാ​ബ്‌​വെ 39.5 ഓ​വ​റി​ൽ 131 റ​ൺ​സി​ൽ ഓ​ൾ​ഔ​ട്ടാ​വു​ക​യാ​യി​രു​ന്നു. 37 റ​ൺ​സെ​ടു​ത്ത മോ​ഡെ​സ്റ്റ​ർ മു​പാ​ച്ചി​ക്കാ​വ​യ്ക്കും 35 റ​ൺ‌​സെ​ടു​ത്ത ക്യാ​പ്റ്റ​ൻ ജോ​സ​ഫീ​ൻ എ​ൻ​കോ​മോ​യ്ക്കും മാ​ത്ര​മാ​ണ് സിം​ബാ​ബ്‌​വെ നി​ര​യി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​യ​ത്. ചി​യേ​ഡ്സ ധു​രു​രു 20 റ​ൺ​സ് സ്കോ​ർ ചെ​യ്തു.

ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി വൈ​ഷ്‌​ണ​വി ശ​ർ​മ അ​ഞ്ച് വി​ക്ക​റ്റെ​ടു​ത്തു. ക്രാ​ന്തി ഗൗ​ഡും സാ​യാ​ലി സ​ത്ഗ​രെ​യും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഒ​മ്പ​ത് വി​ക്ക​റ്റു​ക​ൾ​ക്ക് വി​ജ​യി​ച്ച ഇ​ന്ത്യ ര​ണ്ടാം മ​ത്സ​രം 121 റ​ൺ​സി​ന് സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

 

Tags : Womens ODI India beats Zimbabwe Series won Smrithi mandhana Smrithi M

Recent News

Corehub Up