വഡോദര: ഇന്ത്യൻ വനിതകൾക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ടോസ് നേടിയ സിംബാബ്വെ ബാറ്റിംഗ് തെരഞ്ഞെടുത്തു. വഡോദരയിലെ കൊട്ടാംപിയിലുള്ള ബിസിഎ സ്റ്റേഡിയത്തിലാണ് മത്സരം.
ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച ഇന്ത്യൻ വനിതകൾ സമ്പൂർണ ജയം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്. ആശ്വാസ ജയമാണ് സിംബാബ്വെ വനിതകളുടെ ലക്ഷ്യം.
ടീം ഇന്ത്യ: പ്രതിക റാവൽ, സ്മൃതി മന്ദാന (ക്യാപ്റ്റൻ), ഷെഫാലി വർമ, ഹർമൻപ്രീത് കൗർ, ഹർലീൻ ഡിയോൾ, ദീപ്തി ശർമ, യാസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പർ), സയാലി സത്ഗരെ, ജിന്തിമാണി കലിത, ക്രാന്തി ഗൗഡ്, വൈഷ്ണവി ശർമ.
ടീം സിംബാബ്വെ: മോഡെസ്റ്റെർ മുപാചിക്വ (വിക്കറ്റ് കീപ്പർ), ലോറയ്ൻ ഫിരി, ചിപോ മുഗേരി-തിരിപാനോ, ബെലൗഡ് ബിസ, ജോസെഫീൻ എൻകോമോ (ക്യാപ്റ്റൻ), എൻയാഷ ഗ്വാൻസുര, ചിയേഡ്സ ധുരുരു, മൈക്കെല്ലെ മാവുംഗ, നോംവെലോ സിബാൻഡ, ഫ്രാൻസിസ്ക ചിപാരെ, ഒലിന്ദർ ചാരെ.