Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Womens ODI

പ്ര​തി​ക റാ​വ​ലി​ന് സെ​ഞ്ചു​റി; ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ​ക്ക് ത​ക​ർ​പ്പ​ൻ ജ​യം

വ​ഡോ​ദ​ര: സിം​ബാ​ബ്‌​വെ വ​നി​ത​ക​ൾ​ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ല ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ​ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​മ്പ​ത് വി​ക്ക​റ്റു​ക​ൾ​ക്കാ​ണ് ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ വി​ജ​യി​ച്ച​ത്.

സിം​ബാ​ബ്‌​വെ വ​നി​ത​ക​ൾ ഉ​യ​ർ​ത്തി​യ 198 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ 27.1 ഓ​വ​റി​ൽ മ​റി​ക​ട​ന്നു. സെ​ഞ്ചു​റി നേ​ടി​യ പ്ര​തി​ക റാ​വ​ലി​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ഷെ​ഫാ​ലി വ​ർ​മ​യു​ടെ​യും മി​ക​വി​ലാ​ണ് ഇ​ന്ത്യ വി​ജ​യ​ല​ക്ഷ്യം അ​നാ​യാ​സ​മാ​യി മ​റി​ക​ട​ന്ന​ത്.

പ്ര​തി​ക 100 റ​ൺ​സാ​ണെ​ടു​ത്ത​ത്. 96 പ​ന്തി​ൽ 15 ബൗ​ണ്ട​റി​ക​ൾ അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു പ്ര​തി​ക​യു​ടെ ഇ​ന്നിം​ഗ്സ്. ഷെ​ഫാ​ലി വ​ർ​മ 33 പ​ന്തി​ൽ 64 റ​ൺ​സാ​ണ് ഷെ​ഫാ​ലി സ്കോ​ർ ചെ​യ്ത​ത്. അ​ഞ്ച് ബൗ​ണ്ട​റി​യും നാ​ല് സി​ക്സും ഉ​ൾ​പ്പെ​ടു​ന്ന​താ​യി​രു​ന്നു ഷെ​ഫാ​ലി​യു​ടെ ഇ​ന്നിം​ഗ്സ്. ക്യാ​പ്റ്റ​ൻ സ്മൃ​തി മ​ന്ദാ​ന 32 റ​ൺ​സ് എ​ടു​ത്തു. സിം​ബാ​ബ്‌​വെ​യ്ക്ക് വേ​ണ്ടി ഒ​ലി​ൻ​ഡ​ർ ചാ​രെ​യാ​ണ് വി​ക്ക​റ്റെ​ടു​ത്ത​ത്.

ആ​ദ്യം ബാ​റ്റ് ചെ​യ്ത സിം​ബാ​ബ്‌​വെ 49.5 ഓ​വ​റി​ൽ 197 റ​ൺ​സി​ൽ ഓ​ൾ​ഔ​ട്ടാ​വു​ക​യാ​യി​രു​ന്നു. 62 റ​ൺ​സെ​ടു​ത്ത ബി​ലോ​വ്ഡ് ബി​സ​യും 29 റ​ൺ​സെ​ടു​ത്ത മൈ​ക്കെ​ല്ലെ മാ​വും​ഗ​യും 25 റ​ൺ​സെ​ടു​ത്ത മോ​ഡെ​സ്റ്റ​ർ മു​പാ​ചി​ക്ക്വ​വും മാ​ത്ര​മാ​ണ് സിം​ബാ​ബ്‌​വെ നി​ര​യി​ൽ തി​ള​ങ്ങി​യ​ത്. ചി​പോ മു​ഗേ​രി 21 റ​ൺ​സെ​ടു​ത്തു.

ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി ശ്രീ ​ച​ര​ണി നാ​ല് വി​ക്ക​റ്റെ​ടു​ത്തു. ക്രാ​ന്തി ഗൗ​ഡ് മൂ​ന്ന് വി​ക്ക​റ്റും ദീ​പ്തി ശ​ർ​മ ര​ണ്ട് വി​ക്ക​റ്റും ഷെ​ഫാ​ലി വ​ർ​മ ഒ​രു വി​ക്ക​റ്റും എ​ടു​ത്തു.

Latest News

Corehub Up