x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​എ​ല്‍​എ ന​ൽകി​യ വി​മാ​ന ടി​ക്ക​റ്റി​ല്‍ പ​റ​ന്നെ​ത്തി​യ സ്വ​ര്‍​ണം

റെ​നീ​ഷ് മാ​ത്യു
Published: October 28, 2026 02:30 AM IST | Updated: October 28, 2026 02:30 AM IST

സീ​നി​യ​ര്‍ ഡി​സ്‌​ക​സ് ത്രോ​യി​ല്‍ സോ​നാ മോ​ഹ​ന​ന്‍ സ്വ​ര്‍​ണം നേ​ടു​ന്നു.

കോ​ഴി​ക്കോ​ട്: ഓ​ട്ടോ ഓ​ടി​ച്ച് മ​ക​ളു​ടെ സ്വ​പ്ന​ങ്ങ​ള്‍​ക്കു ചി​റ​കു​ന​ല്‍​കു​ന്ന മോ​ഹ​ന​നു വി​മാ​ന​യാ​ത്ര​യ്ക്കു പ​ണ​മി​ല്ലാ​താ​യ​പ്പോ​ള്‍ കൈ​ത്താ​ങ്ങാ​യി സ​ന്ദീ​പ് വാ​ര്യ​ർ എം​എ​ല്‍​എ. യാ​ത്രാ​ക്ഷീ​ണ​ത്തി​നി​ട​യി​ലും സീ​നി​യ​ര്‍ ഡി​സ്‌​ക​സ് ത്രോ​യി​ല്‍ സ്വ​ര്‍​ണം നേ​ടി കാ​സ​ര്‍​ഗോ​ഡ് ചെ​റു​വ​ത്തൂ​രി​ലെ സോ​ന മോ​ഹ​ന​ൻ.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 8.30നു ​ചെ​ന്നൈ ജ​വ​ഹ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന ദേ​ശീ​യ അ​ത്‌‌​ല​റ്റി​ക് മീ​റ്റി​ല്‍ സീ​നി​യ​ര്‍ വി​ഭാ​ഗം ഡി​സ്‌​ക​സ് ത്രോ​യി​ല്‍ സോ​ന നേ​ടി​യ​ത് വെ​ങ്ക​ലം. പി​ന്നീ​ട് ഇന്നലെ രാ​വി​ലെ എ​ട്ടി​ന് കോ​ഴി​ക്കോ​ട്ട് ചാ​ത്ത​മം​ഗ​ലം എ​ന്‍​ഐ​ടി ഗ്രൗ​ണ്ടി​ല്‍ ന​ട​ന്ന ഡി​സ്‌​ക​സ് ത്രോ​യി​ല്‍ സ്വ​ർ​ണം.

ചെ​ന്നൈ​യി​ല്‍ 42 മീ​റ്റ​ര്‍ എ​റി​ഞ്ഞെ​ങ്കി​ല്‍ സ്‌​കൂ​ള്‍ മീ​റ്റി​ല്‍ 41.63 മീ​റ്റ​റായി​രു​ന്നു ദൂ​രം. പ​രി​ശീ​ല​ന കാ​ല​യ​ള​വി​ല്‍ 44 മീ​റ്റ​ര്‍​വ​രെ എ​റി​ഞ്ഞ സോ​ന മോ​ഹ​ന​ന്‍ ഇ​ത്ത​വ​ണ ഒ​രു മീ​റ്റ് റി​ക്കാ​ര്‍​ഡ് പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. എ​ന്നാ​ൽ, തു​ട​ര്‍​ച്ച​യാ​യു​ള്ള മ​ത്സ​ര​ങ്ങ​ളും യാ​ത്രാ​ക്ഷീ​ണ​വും സോ​ന​യു​ടെ പ്ര​തീ​ക്ഷ ത​ക​ർ​ത്തു. 43.40 മീ​റ്റ​റാ​ണ് നി​ല​വി​ലു​ള്ള മീ​റ്റ് റി​ക്കാ​ര്‍​ഡ്.

ചെ​ന്നൈ​യി​ലെ മ​ത്സ​രം ക​ഴി​ഞ്ഞ് ട്രെ​യി​നി​ല്‍ നാ​ട്ടി​ലെ​ത്തി​യാ​ല്‍ മ​ത്സ​ര​സ​മ​യ​ത്ത് ഗ്രൗ​ണ്ടി​ലെ​ത്തു​ക അ​സാ​ധ്യം. മു​ന്നി​ലു​ള്ള ഏ​ക​വ​ഴി വി​മാ​ന​യാ​ത്ര. പ​ക്ഷേ, വി​മാ​ന​ടി​ക്ക​റ്റ് വാ​ങ്ങാ​നു​ള്ള പ​ണം അ​ച്ഛ​ന്‍ മോ​ഹ​ന​ന്‍റെ കൈ​യി​ലി​ല്ല. ഒ​രു വ​ര്‍​ഷം മ​ക​ളു​ടെ പ​രി​ശീ​ല​ന​ത്തി​നാ​യി നാ​ലു ല​ക്ഷ​ത്തോ​ളം രൂ​പ ക​ണ്ടെ​ത്തു​ന്ന ആ ​മ​നു​ഷ്യ​ന്, നി​ര്‍​ണാ​യ​ക​മാ​യ ഒ​രു മ​ത്സ​ര​ത്തി​ന് തൊ​ട്ടു​മു​മ്പ് വി​മാ​ന​യാ​ത്ര​യ്ക്കു​ള്ള പ​ണം ക​ണ്ടെ​ത്താ​നാ​കാ​ത്ത നി​സ​ഹാ​യാ​വ​സ്ഥ. മ​ക​ളു​ടെ സ്വ​പ്നം വ​ഴി​മു​ട്ട​രു​ത്.

ഒ​ടു​വി​ല്‍ തൃ​ക്ക​രി​പ്പൂ​ര്‍ എം​എ​ല്‍​എ സ​ന്ദീ​പ് വാ​ര്യ​രെ വി​ളി​ച്ച് സ​ഹാ​യം തേ​ടി. സോ​ന​യു​ടെ വി​മാ​ന​ടി​ക്ക​റ്റി​ന്‍റെ ചെ​ല​വ് എം​എ​ല്‍​എ ഏ​റ്റെ​ടു​ത്തു. എ​ന്നാ​ല്‍, മ​ക​ളെ ത​നി​ച്ചു​വി​ടാ​ന്‍ മോ​ഹ​ന​ന് മ​ന​സു​വ​ന്നി​ല്ല. മ​ക​ള്‍​ക്കൊ​പ്പം താ​നും വേ​ണം. അ​തി​നാ​യി സു​ഹൃ​ത്തു​ക്ക​ളി​ല്‍​നി​ന്ന് ക​ടം വാ​ങ്ങി സ്വ​ന്തം വി​മാ​ന​ടി​ക്ക​റ്റും എ​ടു​ത്തു.

അ​ങ്ങ​നെ അ​ര്‍​ധ​രാ​ത്രി 12 മ​ണി​യോ​ടെ അ​ച്ഛ​നും മ​ക​ളും ചാ​ത്ത​മം​ഗ​ല​ത്തെ​ത്തി. വി​മാ​ന​യാ​ത്ര​യു​ടെ ആ​ശ്വാ​സ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും തു​ട​ര്‍​ച്ച​യാ​യ മ​ത്സ​ര​ങ്ങ​ളു​ടെ​യും യാ​ത്ര​ക​ളു​ടെ​യും ക്ഷീ​ണം സോ​ന​യെ വി​ട്ടു​മാ​റി​യി​രു​ന്നി​ല്ല.

തി​മി​രി പാ​ല​ത്തേ​ര സ്വ​ദേ​ശി​യാ​യ മോ​ഹ​ന​നും കു​ടും​ബ​വും ചെ​റു​വ​ത്തൂ​ര്‍ കാ​രി​യി​ലാ​ണ് താ​മ​സം. ടി. ​സൗ​മ്യ​യാ​ണ് അ​മ്മ. നി​ഹാ​ര​യാ​ണ് സ​ഹോ​ദ​രി. കു​ട്ട​മ​ത്ത് ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ പ്ല​സ് വ​ണ്‍ ഹ്യു​മാ​നി​റ്റീ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ്.

ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക മേ​ള​യി​ല്‍ ജൂ​നി​യ​ര്‍ ഡി​സ്‌​ക​സ് ത്രോ​യി​ല്‍ 38.64 മീ​റ്റ​ര്‍ എ​റി​ഞ്ഞാ​ണ് മീ​റ്റ് റി​ക്കാ​ര്‍​ഡ് നേ​ടി​യ​ത്. ക​ഴി​ഞ്ഞ ത​വ​ണ മീ​റ്റ് റി​ക്കാ​ര്‍​ഡി​ല്‍ സോ​ന​യ്ക്ക് വീ​ടെ​ന്ന സ്വ​പ്‌​നം പൂ​ര്‍​ത്തി​യാ​യി. സ്ഥ​ലം ന​ല്കി​യ​പ്പോ​ള്‍ കെ​എ​സ്ടി​എ വീ​ടു നി​ര്‍​മി​ച്ചു ന​ൽകി. വീ​ട് പ​ണി പൂ​ര്‍​ത്തി​യാ​യി വ​രു​ന്നു​ണ്ട്. എ​ങ്കി​ലും മ​ക​ളു​ടെ മു​ന്നോ​ട്ടു​ള്ള കാ​യി​കയാ​ത്ര​യ്ക്ക് ഒ​രു സ്‌​പോ​ണ്‍​സ​റെ കി​ട്ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് മോ​ഹ​ന​നും കു​ടും​ബ​വും.

K-Rail Survey

Tags : Gold FlightTicket MLA Provided Sports SchoolSportsMeet Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up