x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ക്സോ കേ​സ് പ്ര​തി​ക്ക് മു​ൻ​കൂ​ർ ജാ​മ്യം; പോ​ലീ​സു​കാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു 

വെബ് ഡെസ്‌ക്
Published: October 28, 2026 03:08 AM IST | Updated: October 28, 2026 03:18 AM IST

കോ​ഴി​ക്കോ​ട്: വ​ട​ക​ര പ​യ്യോ​ളി പോ​ക്സോ കേ​സി​ൽ പോ​ലീ​സു​കാ​രെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്തു. സി​ഐ ബാ​ബു​മോ​ൻ, സി​പി​ഒ അ​ബ്ദു​ൾ ഹ​മീ​ദ് എ​ന്നി​വ​രെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. റ​ഫീ​ഖി​ന് മു​ൻ​കൂ​ർ ജാ​മ്യം ല​ഭി​ച്ച​തി​ൽ പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബ​വും നാ​ട്ടു​കാ​രും പ്ര​തി​യു​ടെ വീ​ടി​ന് മു​ന്നി​ലും പ​യ്യോ​ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ലും പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു.

പ്ര​തി അ​ബ്ദു​ൽ റ​ഫീ​ഖി​നെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത​തി​ലും പ്ര​തി​ക്ക് ജാ​മ്യം ല​ഭി​ച്ച​തി​ലും പോ​ലീ​സി​ന് വീ​ഴ്ച ഉ​ണ്ടാ​യെ​ന്ന് ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു. പാ​റ​ക്ക​ൽ അ​ബ്ദു​ല്ല എം​എ​ൽ​എ​യും ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യെ സ​മീ​പി​ച്ചി​രു​ന്നു. 10 മാ​സം മു​മ്പാ​ണ് അ​ബ്ദു​ല്‍ റ​ഫീ​ഖി​നെ​തി​രെ പോ​ക്‌​സോ കേ​സെ​ടു​ത്ത് പ​യ്യോ​ളി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. കു​ട്ടി​യു​ടെ അ​മ്മ​യു​ടെ സു​ഹൃ​ത്താ​യ ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​യെ വീ​ട്ടി​ല്‍​വ​ച്ച് ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും മ​ര്‍​ദി​ച്ചും ര​ണ്ടു​വ​ര്‍​ഷ​ത്തോ​ളം കു​ട്ടി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യെ​ന്നാ​ണ് കേ​സ്.

പ​ത്തു മാ​സം മു​മ്പ് സ്കൂ​ളി​ല്‍ ന​ട​ന്ന കൗ​ണ്‍​സി​ലിം​ഗി​നി​ടെ​യാ​ണ് 13കാ​രി താ​ന്‍ നേ​രി​ട്ട പീ​ഡ​ന​ത്തെ​ക്കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ല്‍ വ​ട​ക​ര സ്വ​ദേ​ശി റ​ഫീ​ഖ്, കു​ട്ടി​യു​ടെ മാ​താ​വ് എ​ന്നി​വ​രെ പ്ര​തി​ചേ​ര്‍​ത്ത് പ​യ്യോ​ളി പൊ​ലി​സ് എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. എ​ന്നാ​ല്‍ പൊ​ലി​സ് പി​ടി​കൂ​ടും മു​ന്പ് പ്ര​തി റ​ഫീ​ഖ് വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്നു. കു​ട്ടി​യു​ടെ മാ​താ​വി​നെ അ​റ​സ്റ്റ് ചെ​യ്ത പൊ​ലി​സ് റ​ഫീ​ഖി​നാ​യി ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സും പു​റ​ത്തി​റ​ക്കി.

ഇ​തി​നി​ടെ അ​ന്വേ​ഷ​ണ സം​ഘം കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത് അ​റി​ഞ്ഞ പ്ര​തി ക​ഴി​ഞ്ഞ മാ​സം അ​വ​സാ​നം നാ​ട്ടി​ലെ​ത്തി ജാ​മ്യ​മെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഈ ​ന​ട​പ​ടി നാ​ട്ടു​കാ​രെ പ്ര​കോ​പി​പ്പി​ച്ചി​രു​ന്നു. പി​ന്നാ​ലെ വ​ലി​യ രീ​തി​യി​ലു​ള്ള പ്ര​തി​ഷേ​ധ​വും പ​യ്യോ​ളി​യി​ലു​ണ്ടാ​യി. ക​ഴി​ഞ്ഞ ദി​വ​സ​വും ഈ ​സം​ഭ​വ​ത്തി​ല്‍ നാ​ട്ടു​കാ​ര്‍ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

Tags : POCSO, Case Anticipatory bail Police suspended Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up