x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ജി​വ​ച്ച് വീണ്ടും മത്സരിച്ചാൽ പണിപാളും! ചെ​ല​വ് ഈ​ടാ​ക്കുന്നതു പരിശോധിക്കാൻ സു​​​​പ്രീം​​​​കോ​​​​ട​​​​തി

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
Published: October 28, 2026 02:25 AM IST | Updated: October 28, 2026 02:25 AM IST

സു​​​​പ്രീം​​​​കോ​​​​ട​​​​തി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഒ​​​​രു പാ​​​​ർ​​​​ട്ടി​​​​യു​​​ടെ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി വി​​​​ജ​​​​യി​​​​ച്ച​​​​ശേ​​​​ഷം മ​​​​റ്റൊ​​​​രു പാ​​​​ർ​​​​ട്ടി​​​​യി​​​​ൽ ചേ​​​​ർ​​​​ന്നു മ​​​​ത്സ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി രാ​​​​ജി​​​​വ​​​​യ്ക്കു​​​​ന്ന ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ന്‍റെ ചെ​​​​ല​​​​വ് ഈ​​​​ടാ​​​​ക്കാ​​​​നാ​​​​കു​​​​മോ​​​​യെ​​​​ന്നു പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ൻ സു​​​​പ്രീം​​​​കോ​​​​ട​​​​തി തീ​​​​രു​​​​മാ​​​​നി​​​​ച്ചു.

വി​​​​ഷ​​​​യം സം​​​​ബ​​​​ന്ധി​​​​ച്ച ഹ​​​​ർ​​​​ജി​​​​യി​​​​ൽ കേ​​​​ന്ദ്ര തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​​ഷ​​​​ൻ ഉ​​​​ൾ​​​​പ്പ​​​​ടെ​​​​യു​​​​ള്ള ക​​​​ക്ഷി​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൂ​​​​ര്യ​​​​കാ​​​​ന്ത് അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യ ബെ​​​​ഞ്ച് മ​​​​റു​​​​പ​​​​ടി തേ​​​​ടി.

ത​​​​മി​​​​ഴ്നാ​​​​ട് നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു പി​​​​ന്നാ​​​​ലെ അണ്ണാഡി​​​​എം​​​​കെ​​​​യി​​​​ലെ ആ​​​​റ് എം​​​​എ​​​​ൽ​​​​എ​​​​മാ​​​​ർ കാ​​​​ര​​​​ണം വ്യ​​​​ക്ത​​​​മാ​​​​ക്കാ​​​​തെ രാ​​​​ജി​​​​വ​​​​ച്ച​​​​തും തു​​​​ട​​​​ർ​​​​ന്നു​​​​ണ്ടാ​​​​യ ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പൊ​​​​തു​​​​ഖ​​​​ജ​​​​നാ​​​​വി​​​​നു വ​​​​ൻ സാ​​​​മ്പ​​​​ത്തി​​​​ക​​​​ബാ​​​​ധ്യ​​​​ത വ​​​​രു​​​​ത്തി​​​​വ​​​​ച്ച​​​​തും ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടിയുള്ള ഹ​​​​ർ​​​​ജി​​​​യാ​​​​ണ് സു​​​​പ്രീം​​​​കോ​​​​ട​​​​തി പ​​​​രി​​​​ഗ​​​​ണി​​​​ച്ച​​​​ത്.

 

 

Tags : SupremeCourt Examine Recovery ElectionExpenses Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up