x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​ക്കേ​സു​ക​ൾ വേ​ഗ​ത്തി​ൽ തീ​ർ​പ്പാ​ക്കാ​ൻ കൂ​ടു​ത​ൽ എ​ൻ​ടി​പി​എ​സ് കോ​ട​തി​ക​ൾ സ്ഥാ​പി​ക്കും

വെബ്ഡെസ്ക്
Published: October 28, 2026 02:04 AM IST | Updated: October 28, 2026 02:04 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ല​​​ഹ​​​രി​​​ക്കേ​​​സു​​​ക​​​ൾ വേ​​​ഗ​​​ത്തി​​​ൽ തീ​​​ർ​​​പ്പാ​​​ക്കാ​​​ൻ കൂ​​​ടു​​​ത​​​ൽ എ​​​ൻ​​​ടി​​​പി​​​എ​​​സ് കോ​​​ട​​​തി​​​ക​​​ൾ സ്ഥാ​​​പി​​​ക്കു​​​മെ​​​ന്ന് ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു.

തൃ​​​ശൂ​​​ർ, പാ​​​ല​​​ക്കാ​​​ട്, എ​​​റ​​​ണാ​​​കു​​​ളം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ കോ​​​ട​​​തി​​​ക​​​ൾ​​​ക്കു മ​​​ന്ത്രി​​​സ​​​ഭ അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. കൂ​​​ടു​​​ത​​​ൽ സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ കോ​​​ട​​​തി​​​ക​​​ൾ വ​​​രും. ല​​​ഹ​​​രി​​​ക്കേ​​​സു​​​ക​​​ളി​​​ലെ അ​​​ന്വേ​​​ഷ​​​ണം സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി പൂ​​​ർ​​​ത്തി​​​യാ​​​ക്കി കു​​​റ്റ​​​പ​​​ത്രം ന​​​ൽ​​​കും. വാ​​​ണി​​​ജ്യാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള ല​​​ഹ​​​രി​​​ക്കേ​​​സു​​​ക​​​ളി​​​ൽ പ്ര​​​തി​​​ക​​​ൾ റി​​​മാ​​​ൻ​​​ഡി​​​ലാ​​​യി​​​രി​​​ക്കേ​​ത​​​ന്നെ വി​​​ചാ​​​ര​​​ണ ന​​​ട​​​ത്തും.

സ്ഥി​​​രം കു​​​റ്റ​​​വാ​​​ളി​​​ക​​​ളെ ക​​​രു​​​ത​​​ൽ ത​​​ട​​​ങ്ക​​​ലി​​​ലാ​​​ക്കും. ല​​​ഹ​​​രി, ഗു​​​ണ്ടാ കേ​​​സു​​​ക​​​ളി​​​ലെ 89 പ്ര​​​തി​​​ക​​​ൾ​​​ക്കെ​​​തി​​​രേ അ​​​ടു​​​ത്തി​​​ടെ കാ​​​പ്പ ചു​​​മ​​​ത്തി. ല​​​ഹ​​​രി​​​ക്കേ​​​സ് പ്ര​​​തി​​​ക​​​ളു​​​ടെ സ്വ​​​ത്ത് ക​​​ണ്ടു​​​കെ​​​ട്ടും. ഓ​​​പ്പ​​​റേ​​​ഷ​​​ൻ തൂ​​​ഫാ​​​നി​​​ൽ 200 കോ​​​ടി​​​യി​​​ലേ​​​റെ രൂ​​​പ വി​​​ല​​​യു​​​ള്ള ല​​​ഹ​​​രി​​​യാ​​​ണ് ഇ​​​തു​​​വ​​​രെ പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത്. 60 കേ​​​സു​​​ക​​​ളി​​​ൽ ല​​​ഹ​​​രി​​​യു​​​ടെ ഉ​​​റ​​​വി​​​ടം ക​​​ണ്ടെ​​​ത്തി.

പ്രാ​​​ദേ​​​ശി​​​ക വി​​​ത​​​ര​​​ണ​​​ക്കാ​​​രി​​​ൽ മാ​​​ത്രം അ​​​ന്വേ​​​ഷ​​​ണം ഒ​​​തു​​​ക്കി​​​ല്ല. ഇ​​​ത​​​ര​​​സം​​​സ്ഥാ​​​ന ല​​​ഹ​​​രി സി​​​ൻ​​​ഡി​​​ക്ക​​​റ്റു​​​ക​​​ളെ ത​​​ക​​​ർ​​​ക്കും. ല​​​ഹ​​​രി​​​മാ​​​ഫി​​​യ​​​യു​​​ടെ വേ​​​ര​​​റക്കും​​​വ​​​രെ വി​​​ട്ടു​​​വീ​​​ഴ്ച​​​യു​​​മു​​​ണ്ടാ​​​കി​​​ല്ല. ല​​​ഹ​​​രി​​​മു​​​ക്ത കേ​​​ര​​​ളം ല​​​ക്ഷ്യ​​​മി​​​ട്ട് ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ളി​​​ല​​​ട​​​ക്കം ബോ​​​ധ​​​വ​​​ത്ക​​​ര​​​ണം ന​​​ട​​​ത്തു​​​ന്നു​​​ണ്ടെ​​​ന്നും പാ​​​റ​​​യ്ക്ക​​​ൽ അ​​​ബ്ദു​​​ള്ള​​​യു​​​ടെ ശ്ര​​​ദ്ധ​​​ക്ഷ​​​ണി​​​ക്ക​​​ലി​​​നു മ​​​ന്ത്രി മ​​​റു​​​പ​​​ടി ന​​​ൽ​​​കി.

കേ​​​ര​​​ളം കാ​​​ത്തി​​​രു​​​ന്ന വ​​​ലി​​​യ നീ​​​ക്ക​​​മാ​​​ണ് ഓ​​​പ്പ​​റേ​​​ഷ​​​ൻ തൂ​​​ഫാ​​​നെ​​​ന്നും സ​​​മൂ​​​ഹം ല​​​ഹ​​​രി​​​യി​​​ൽ മു​​​ങ്ങി​​​ത്താ​​​ഴാ​​​തി​​​രി​​​ക്കാ​​​ൻ ശ​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്നും സ്പീ​​​ക്ക​​​ർ തി​​​രു​​​വ​​​ഞ്ചൂ​​​ർ രാ​​​ധാ​​​കൃ​​​ഷ്ണ​​​നും പ​​​റ​​​ഞ്ഞു.

Tags : NDPSCourts Expedite Established Niyamasabha RemeshChennithala Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up