ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ.
തിരുവനന്തപുരം: അരൂരിലെ ഇൻഫോ പാർക്ക് വികസനവുമായി ബന്ധപ്പെട്ടു സബ്മിഷൻ അവതരിപ്പിച്ചു ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ.
അരൂർ പള്ളിപ്പുറത്തെ ഇൻഫോപാർക്കിന് ശാപമോക്ഷം നൽകുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിയമസഭയിൽ മറുപടിയായി പറഞ്ഞു. കൊച്ചിയുടെ സാറ്റലൈറ്റ് നഗരമാണ് അരൂർ എന്നാണു വയ്പ്. കൊച്ചിയോട് വളരെ അടുത്ത പ്രദേശമാണിത്.
വികസനസാധ്യത കൂടുതലാണെന്നും ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി. വളരെ അപൂർവമായാണു ഡെപ്യൂട്ടി സ്പീക്കർ സബ്മിഷൻ അവതരിപ്പിക്കുന്നതെന്ന് വി.ടി.ബൽറാമും പറഞ്ഞു.
Tags : DeputySpeaker Aroor Niyamasabha ShanimolUsman Submission Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash