Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aroor

അ​രൂ​രി​ൽ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

ആ​ല​പ്പു​ഴ: അ​രൂ​ർ തോ​സ്ഥാ​ന കോ​ള​നി ഭാ​ഗ​ത്ത് നാ​ല് ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. തോ​സ്ഥാ​ന കോ​ള​നി സ്വ​ദേ​ശി എ​ഡി​സ​ൺ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളു​ടെ വീ​ടി​ന്‍റെ പ​രി​സ​ര​ത്തു​നി​ന്നാ​ണ് അ​രൂ​ർ എ​സ്എ​ച്ച്ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്ക്വാ​ഡ് ല​ഹ​രി​മ​രു​ന്ന് പി​ടി​കൂ​ടി​യ​ത്.

നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഇ​യാ​ൾ അ​രൂ​ർ പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ റൗ​ഡി ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ളാ​ണ്. എ​സ്എ​ച്ച്ഒ അ​ബീ​ഷ്, എ​സ്ഐ സാ​ജ​ൻ, സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ ശ്രീ​ജി​ത്ത്, ബി​ജോ​യ്, റി​ക്ഷോ​ഭ്, സി​പി​ഒ​മാ​രാ​യ കി​ര​ൺ, ജി​തി​ൻ, നി​ത്യ, ഷാ​ൻ, പ്ര​ശാ​ന്ത് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Kerala

ബാറിൽ തർക്കം: യുവാവിനെ നാലംഗ സംഘം കൊലപ്പെടുത്തി

അ​​​രൂ​​​ർ: ബാ​​​റി​​​ൽ സു​​​ഹൃ​​​ത്തു​​​ക്ക​​​ളു​​​മൊ​​​ത്ത് മ​​​ദ്യ​​​പി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യു​​​ണ്ടാ​​​യ ത​​​ർ​​​ക്ക​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് യു​​​വാ​​​വി​​​നെ നാ​​​ലം​​​ഗ​​​ സം​​​ഘം മ​​​ർ​​​ദി​​​ച്ചു​​​ കൊ​​​ല​​​പ്പെ​​​ടു​​​ത്തി. കു​​​മ്പ​​​ള​​​ങ്ങി വ​​​ലി​​​യ​​​പ​​​റ​​​മ്പ് കു​​​ഞ്ഞു​​​മോ​​​ന്‍റെ മ​​​ക​​​ൻ നി​​​ധി​​​ൻ (30) ആ​​​ണ് എ​​​ഴു​​​പു​​​ന്ന പാ​​​ല​​​സ് ബാ​​​റി​​​നു​​​ മു​​​ന്നി​​​ൽ മ​​​ർ​​​ദ​​​ന​​​മേ​​​റ്റു മ​​​രി​​​ച്ച​​​ത്. ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന സു​​​ഹൃ​​​ത്തു​​​ക്ക​​​ൾ​​​തന്നെ​​​യാ​​​ണു നി​​​ധി​​​നെ മ​​​ർ​​​ദി​​​ച്ച​​​ത്.

സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കോ​​​ടം​​​തു​​​രു​​​ത്ത് സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ മൂ​​​ലേ​​​ക്കാ​​​ട്ട് പ​​​ടി​​​ഞ്ഞാ​​​റ നി​​​ക​​​ർ​​​ത്ത് ജി​​​ബി​​​ൻ (25), എ​​​ഴു​​​പു​​​ന്ന തെ​​​ക്ക് വ​​​ട്ടേ​​​ക്കാ​​​ട് ജി​​​ത്തു​​​മോ​​​ൻ(27), കു​​​ന്നേ​​​ൽ വീ​​​ട്ടി​​​ൽ ഷി​​​നു (29) എ​​​ഴു​​​പു​​​ന്ന തെ​​​ക്ക് അ​​​റ​​​യ്ക്ക​​​ൽ അ​​​നി​​​ൽ (21) എ​​​ന്നി​​​വ​​​രെ ബാ​​​റി​​​ലെ സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ളു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ വി​​​വി​​​ധ​​​യി​​​ട​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നാ​​​യി അ​​​രൂ​​​ർ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്‌​​​തു.

വ്യാ​​​ഴാ​​​ഴ്‌​​​ച രാ​​​ത്രി 11.50നാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. നി​​​ധി​​​ൻ നാ​​​ലു സു​​​ഹൃ​​​ത്തു​​​ക്ക​​​ൾ​​​ക്കൊ​​​പ്പ​​​മാ​​​ണ് ര​​​ണ്ടു ബൈ​​​ക്കു​​​ക​​​ളി​​​ലാ​​​യി ബാ​​​റി​​​ലെ​​​ത്തി​​​യ​​​ത്. മ​​​ദ്യം ക​​​ഴി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ ഇ​​​വ​​​രു​​​മാ​​​യി വാ​​​ക്കു​​​ത​​​ർ​​​ക്ക​​​ത്തി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ടു.

ബാ​​​റി​​​ൽ​​​നി​​​ന്നി​​​റ​​​ങ്ങി വീ​​​ട്ടി​​​ലേ​​​ക്കു മ​​​ട​​​ങ്ങാ​​​ൻ ബൈ​​​ക്കി​​​ലി​​​രി​​​ക്കു​​​മ്പോ​​​ൾ പ്ര​​​തി​​​ക​​​ളെ​​​ത്തി ത​​​ല​​​യ്ക്ക​​​ടി​​​ക്കു​​​ക​​​യും നെ​​​ഞ്ചി​​​നും വ​​​യ​​​റി​​​നും ച​​​വി​​​ട്ടു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. നി​​​ധി​​​ൻ അ​​​ബോ​​​ധ​​​വാ​​​സ്ഥ​​​യി​​​ലാ​​​യ​​​തോ​​​ടെ പ്ര​​​തി​​​ക​​​ൾ ഓ​​​ടി​​​ ര​​​ക്ഷ​​​പ്പെ​​​ട്ടു.

നി​​​ധി​​​നെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും മ​​​രി​​​ച്ചു. സം​​​സ്കാ​​​രം ഇ​​​ന്നു രാ​​​വി​​​ലെ പ​​​ത്തി​​​ന് കു​​​മ്പ​​​ളം ശാ​​​ന്തി​​​തീ​​​രം ശ്മ​​​ശാ​​​ന​​​ത്തി​​​ൽ. അ​​​മ്മ: പ്ര​​​മീ​​​ള. സ​​​ഹോ​​​ദ​​​ര​​​ൻ: യ​​​ദു കൃ​​​ഷ്ണ. കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​​യ പ്ര​​​തി​​​ക​​​ളെ റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു.

Kerala

നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നിടത്ത് പെൺപോരാട്ടം

തെ​ര​ഞ്ഞെ​ടു​പ്പ് രാഷ്‌ട്രീയ​ത്തി​ൽ എ​ല്ലാ മു​ന്ന​ണി​ക​ളു​ടെ​യും വെ​ട്ടി​നി​ര​ത്ത​ലി​നു വി​ധേ​യ​രാ​കു​ന്ന​ത് വ​നി​ത​ക​ളാ​ണെ​ങ്കി​ലും ഇ​തി​നു മാ​റ്റം വ​ന്നു​തു​ട​ങ്ങി​യി​ട്ടു​ണ്ട്. പ​തി​വി​നു വി​പ​രീ​ത​മാ​യി മു​സ്‌​ലിം ലീ​ഗ്, വ​നി​ത​ക​ൾ​ക്ക് ര​ണ്ടു സീ​റ്റ് ന​ല്കി​. അ​തി​നാ​ൽ​ത്ത​ന്നെ സം​വ​ര​ണ​ത്തി​ന്‍റെ പി​ൻ​ബ​ല​മി​ല്ലാ​തെ വ​നി​ത​ക​ൾ പ്ര​ധാ​ന മു​ന്ന​ണി​ക​ളു​ടെ മു​ന്ന​ണി​പ്പോ​രാ​ളി​ക​ളാ​കു​ന്ന ചി​ത്രം കൗ​തു​ക​മു​ള​വാ​ക്കു​ന്ന​താ​ണ്.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ധാ​ന മു​ന്ന​ണി​ക​ളു​ടെ സ്ഥാ​നാ​ർ​ഥി​ക​ളാ​യി ഇതുവരെ പ്ര ഖ്യാപിച്ച സ്ഥാനാർഥി ലിസ്റ്റ് പ്രകാരം വ​നി​ത​ക​ൾ ത​മ്മി​ൽ മാ​റ്റു​ര​യ്ക്കു​ന്ന​ത് മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ളി​ൽ. അ​രൂ​രി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ ഷാ​നി​മോ​ൾ ഉ​സ്മാ​നും സി​പി​എ​മ്മി​ന്‍റെ ദെ​ലീ​മ ജോ​ജോ​യും ഏ​റ്റു​മു​ട്ടു​മ്പോ​ൾ തൃ​ക്കാ​ക്ക​ര​യി​ൽ ഉ​മാ തോ​മ​സും (കോ​ൺ​ഗ്ര സ് ) , പു​ഷ്പാ​ദാ​സും(​സി​പി​എം) ത​മ്മി​ലാ​ണ് മ​ത്സ​രം.

കോ​ങ്ങാ​ടാ​ണ് വ​നി​ത​ക​ൾ അ​ങ്കം കു​റി​ക്കു​ന്ന മ​റ്റൊ​രു മ​ണ്ഡ​ലം. അ​വി​ടെ സി​റ്റിം​ഗ് എം​എ​ൽ​എ സി​പി​എ​മ്മി​ന്‍റെ കെ. ​ശാ​ന്ത​കു​മാ​രി​യും കോ​ൺ​ഗ്ര​സി​ന്‍റെ കെ. ​എ. തു​ള​സി​യും ഗോ​ദ​യി​ലു​ണ്ട്.

അ​രൂ​ർ

ഷാ​നി​മോ​ൾ x ദെ​ലീ​മ

അ​രൂ​രി​ൽ വീ​ണ്ടും വ​നി​താ പോ​രാ​ട്ട​ത്തി​തി​നു ക​ളമൊ​രു​ങ്ങു​ക​യാ​ണ്. 2021ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ലും ഷാനിമോളും ദെലീമയും ത​മ്മി​ലാ​യി​രു​ന്നു മ​ത്സ​രം. ഇ​ട​തു ത​രം​ഗ​ത്തി​ൽ 6154 വോ​ട്ടി​നു ഷാ​നി​മോ​ൾ പ​രാ​ജ​യ​പ്പെ​ട്ടു. എ​ന്നാ​ൽ അ​തി​നു മു​മ്പ് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​രൂ​രി​ൽ വി​ജ​യി​ക്കാ​ൻ ഷാ​നി​മോ​ൾ​ക്ക് ക​ഴി​ഞ്ഞി​രു​ന്നു. ഇ​ട​തു പ​ക്ഷ​ത്തി​നു മേ​ൽ​ക്കോ​യ്മ​യു​ള്ള മ​ണ്ഡ​ലം കോ​ൺ​ഗ്ര​സി​നു വേ​ണ്ടി പി​ടി​ച്ചെ​ടു​ത്ത ക്രെ​ഡി​റ്റും അ​വ​ർ​ക്കു​ണ്ട്.

മ​ണ്ഡ​ല​ത്തി​ലെ സി​റ്റിം​ഗ് എം​ൽ​എ ആ​യ ദെ​ലീ​മ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പേ​രി​ലാ​ണ് വോ​ട്ടു ചോ​ദി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ക​ഴി​ഞ്ഞ ത​വ​ണ ഇ​ട​തു ത​രം​ഗ​ത്തി​ൽ കൈ​വി​ട്ട മ​ണ്ഡ​ലം തി​രി​ച്ചു പി​ടി​ക്കാ​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് യു​ഡി​എ​ഫ്. എ​ന്താ​യാ​ലും ക​ന​ത്ത മ​ത്സ​രം ത​ന്നെ​യാ​കും അ​രൂ​രി​ൽ ഇ​ത്ത​വ​ണ ന​ട​ക്കു​ക.

Kerala

ബോ​ഗി​ക്ക് സ​മീ​പം പു​ക; ധ​ൻ​ബാ​ദ് എ​ക്സ്പ്ര​സ് പി​ടി​ച്ചി​ട്ടു

ആലപ്പുഴ: ബോ​ഗി​ക്ക് സ​മീ​പ​ത്തു നി​ന്ന് പു​ക ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ധ​ൻ​ബാ​ദ് എ​ക്സ്പ്ര​സ് ട്രെ​യി​ൻ പി​ടി​ച്ചി​ട്ടു. ആ​ല​പ്പു​ഴ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ട്രെ​യി​ൻ ശ്രീ​നാ​രാ​യ​ണ​പു​രം ഭാ​ഗ​ത്ത് മു​ക്കാ​ൽ മ​ണി​ക്കൂ​റോ​ളം പി​ടി​ച്ചി​ടു​ക​യാ​യി​രു​ന്നു.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ശ്രീ​നാ​രാ​യ​ണ​പു​രം റെ​യി​ൽ​ഗേ​റ്റ് ട്രെ​യി​ൻ ക​ട​ന്ന​പ്പോ​ൾ അ​വി​ടു​ത്തെ ഗേ​റ്റ്മാ​നാ​ണ് പി​ന്നി​ൽ നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട​ത്. ഇ​ദ്ദേ​ഹം അ​റി​യ​ച്ച​തി​നെ തു​ട​ർ​ന്ന് ട്രെ​യി​ൻ നി​ർ​ത്തു​ക​യാ​യി​രു​ന്നു.

ആ​ക്‌​സി​ൽ അ​മി​ത​മാ​യി ചൂ​ടാ​യ​താ​ണ് പു​ക ഉ​യ​രു​ന്ന​തി​ന് കാ​ര​ണ​മെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി. പി​ന്നീ​ട് വി​ശ​ദ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ശേ​ഷം ട്രെ​യി​ൻ യാ​ത്ര തു​ട​ർ​ന്നു.

Kerala

അ​രൂ​ർ ഗ​ർ​ഡ​ർ അ​പ​ക​ടം: അ​ടി​യ​ന്ത​ര സു​ര​ക്ഷാ ഓ​ഡി​റ്റി​ന് ദേ​ശീ​യ​പാ​താ അ​തോ​റി​റ്റി നി​ർ​ദേ​ശം ന​ൽ​കി

ആ​ല​പ്പു​ഴ: അ​രൂ​ർ ഗ​ർ​ഡ​ർ അ​പ​ക​ട​ത്തി​ൽ അ​ടി​യ​ന്ത​ര സു​ര​ക്ഷാ ഓ​ഡി​റ്റി​ന് നി​ർ​ദേ​ശം ന​ൽ​കി ദേ​ശീ​യ​പാ​താ അ​തോ​റി​റ്റി. ഇ​തി​നാ​യി റൈ​റ്റ്‌​സ് ലി​മി​റ്റ​ഡ് എ​ന്ന ക​മ്പ​നി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി.

നി​ർ​മാ​ണ​ത്തി​ൽ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നി​ല്ലെ​ന്ന പ്രാ​ഥ​മി​ക വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ഐ​ആ​ർ​സി മാ​ന​ദ​ണ്ഡ​ങ്ങ​ൾ നി​ർ​മാ​ണ ക​മ്പ​നി പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കും. ച​ട്ട​ങ്ങ​ൾ പാ​ലി​ക്കു​ന്നി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യാ​ൽ ക​രാ​ർ ക​മ്പ​നി​യെ നി​ർ​മാ​ണ ചു​മ​ത​ല​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കും.

അ​രൂ​ർ - തു​റ​വൂ​ർ ഉ​യ​ര​പ്പാ​ത നി​ർ​മ്മാ​ണ മേ​ഖ​ല​യി​ൽ ച​ന്തി​രൂ​രി​ൽ പി​ക്ക​പ് വാ​നി​ന് മു​ക​ളി​ലേ​ക്ക് ഗ​ർ​ഡ​ർ വീ​ണാ​ണ് ഡ്രൈ​വ​ർ ആ​ല​പ്പു​ഴ പ​ള്ളി​പ്പാ​ട് സ്വ​ദേ​ശി രാ​ജേ​ഷ് മ​രി​ച്ച​ത്. ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നും മു​ട്ട ക​യ​റ്റി വ​ന്ന രാ​ജേ​ഷ് എ​റ​ണാ​കു​ള​ത്ത് ലോ​ഡ് ഇ​റ​ക്കി​യ ശേ​ഷം ആ​ല​പ്പു​ഴ​യി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

വാ​ഹ​ന​ത്തി​ന് മു​ക​ളി​ലേ​ക്ക് ര​ണ്ട് ഗ​ർ​ഡ​റു​ക​ളാ​ണ് വീ​ണ​ത്. ഒ​ന്ന് പൂ​ർ​ണ​മാ​യും മ​റ്റൊ​ന്ന് ഭാ​ഗി​ക​മാ​യു​മാ​ണ് പ​തി​ച്ച​ത്. ഗ​ർ​ഡ​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

Kerala

ജി​ല്ല​യി​ലെ ഏറ്റവും വ​ലി​യ സി​ന്ത​റ്റി​ക് മ​യ​ക്കു​മ​രു​ന്ന് വേ​ട്ട; അ​രൂ​രി​ൽ അ​ര​ക്കി​ലോ എം​ഡി​എം​എ​യു​മാ​യി കോ​ഴി​ക്കോ​ട് സ്വ​ദേ​ശി പി​ടി​യി​ൽ

ആ​ല​പ്പു​ഴ: അ​രൂ​രി​ൽ അ​ര​ക്കി​ലോ​യോ​ളം എം​ഡി​എം​എ​യു​മാ​യി കോ​ഴി​ക്കോ​ട് ഫ​റൂ​ക്ക് സ്വ​ദേ​ശി പി​ടി​യി​ലാ​യി. ഫ​റൂ​ഖ് സ്വ​ദേ​ശി​യാ​യ ശ്രീ​മോ​നാ​ണ് പി​ടി​യി​ലാ​യ​ത്. ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും അ​രു​ർ പോ​ലീ​സും ചേ​ർ​ന്ന് അ​രൂ​രി​ലെ ഇ​യാ​ളു​ടെ വാ​ട​ക വീ​ട്ടി​ൽ​നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ സി​ന്ത​റ്റി​ക് മ​യ​ക്കു​മ​രു​ന്ന് വേ​ട്ട​യാ​ണി​തെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ ഒ​രു​മാ​സ​മാ​യി ഇ​യാ​ൾ അ​രൂ​രി​ൽ ഭാ​ര്യ​യ്ക്കൊ​പ്പം വാ​ട​ക വീ​ട്ടി​ൽ താ​മ​സി​ച്ച് ല​ഹ​രി​വി​ൽ​പ്പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എം.​പി. മോ​ഹ​ന​ച​ന്ദ്ര​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ഴി​ഞ്ഞ കു​റ​ച്ചു നാ​ളു​ക​ളാ​യി ശ്രീ​മോ​ൻ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ വീ​ട്ടി​ൽ എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

പി​ടി​യി​ലാ​യ ശ്രീ​മോ​ൻ സോ​ഫ്റ്റ്‌‌‌​വെ​യ​ർ എ​ൻ​ജി​നീ​യ‍​റാ​ണ്. ഇ​യാ​ൾ മു​മ്പ് ല​ഹ​രി​ക്കേ​സു​ക​ളി​ലും പോ​ക്സോ കേ​സി​ലും അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Kerala

അരൂരിൽ പി​ക്ക​പ് വാ​നി​ന് മു​ക​ളി​ലേ​ക്ക് ഗ​ർ​ഡ​ർ വീ​ണ് ഡ്രൈ​വ​ർ മ​രി​ച്ചു

ആ​ല​പ്പു​ഴ: പി​ക്ക​പ് വാ​നി​ന് മു​ക​ളി​ലേ​ക്ക് ഗ​ർ​ഡ​ർ വീ​ണ് ഡ്രൈ​വ​ർ മ​രി​ച്ചു. അ​രൂ​ർ - തു​റ​വൂ​ർ ഉ​യ​ര​പ്പാ​ത നി​ർ​മാ​ണ മേ​ഖ​ല​യി​ൽ ഗ​ർ​ഡ​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ വീ​ണ​ത്.

ഹ​രി​പ്പാ​ട് പ​ള്ളി​പ്പാ​ട് സ്വ​ദേ​ശി രാ​ജേ​ഷാ​ണ് മ​രി​ച്ച​ത്. പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ ച​ന്തി​രൂ​രി​ലാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ര​ണ്ട് ഗ​ർ​ഡ​റു​ക​ളാ​ണ് വീ​ണ​ത്. ഗ​ർ​ഡ​റി​ന് അ​ടി​യി​ലാ​ണ് പി​ക്ക​പ് വാ​ൻ കി​ട​ക്കു​ന്ന​ത്. മു​ട്ട കൊ​ണ്ടു പോ​കു​ന്ന പി​ക്ക​പ് വാ​ൻ ആ​യി​രു​ന്നു അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ര​ണ്ട് ഗ​ർ​ഡ​റു​ക​ൾ വീ​ണ​തി​ൽ ഒ​ന്ന് പൂ​ർ​ണ​മാ​യും മ​റ്റൊ​ന്ന് ഭാ​ഗി​ക​മാ​യു​മാ​ണ് പ​തി​ച്ച​ത്. ഗ​ർ​ഡ​ർ മാ​റ്റി​യാ​ൽ മാ​ത്ര​മേ ഡ്രൈ​വ​റി​നെ പു​റ​ത്ത് എ​ടു​ക്കാ​ന്‍ ക​ഴി​യൂ.

District News

കു​മ്പ​ള​ങ്ങി-അ​രൂ​ർ ഫെ​റി സ​ർ​വീ​സ് ഇ​ന്ന് പു​ന​രാ​രം​ഭി​ക്കും

ഫോ​ർ​ട്ടു​കൊ​ച്ചി: ആ​ല​പ്പു​ഴ-​എ​റ​ണാ​കു​ളം ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന കു​മ്പ​ള​ങ്ങി ജ​ന​താ -അ​രൂ​ർ അ​മ്മ​നേ​ഴം ഫെ​റി ബോ​ട്ട് സ​ർ​വീ​സ് ഇ​ന്നു​ പു​ന​രാ​രം​ഭി​ക്കും. ഫെ​റി​യും റോ​ഡും ശോ​ച​നീ​യാ​വ​സ്ഥ​യി​ലാ​യ​തോ​ടെ വ​ർ​ഷ​ങ്ങ​ളാ​യി സ​ർ​വീ​സ് നി​ർ​ത്തി​വ​ച്ചിരുന്ന ജ​ന​താ ഫെ​റി കു​ന്പ​ള​ങ്ങി - അ​രൂ​ർ കെ​ൽ​ട്രോ​ൺ പാ​ലം നി​ർ​മാ​ണ ജോ​ലി ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി ഇ​ന്നു​മു​ത​ൽ സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​ത്.

ഇ​ന്നു രാ​വി​ലെ ആ​റി​ന് ഇ​രു​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ആ​ദ്യ​ സ​ർ​വീ​സ് ആ​രം​ഭി​ക്കും. 6.30 മു​ത​ൽ രാ​ത്രി എ​ട്ടു​ വ​രെ​യാ​ണ് സ​ർ​വീ​സ് സ​മ​യം. കെ​ൽ​ട്രോ​ൺ ഫെ​റി​യി​ൽ നി​ന്നു ബോ​ട്ടും ച​ങ്ങാ​ട​വും ന​ട​ത്തി​യ പ​രീ​ക്ഷ​ണ ഓ​ട്ടം വി​ജ​യ​ക​ര​മാ​യി. കു​മ്പ​ള​ങ്ങി ജ​ന​ത ഫെ​റി​യും ഫെ​റി​യി​ലേ​ക്കു​ള്ള റോ​ഡും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൂ​സ​ൻ ജോ​സ​ഫും വാ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ ലീ​ജാ തോ​മ​സ്, ബെ​യ്സി​ൽ എ​ന്നി​വ​രും സ​ന്ദ​ർ​ശി​ച്ചു.

ബോ​ട്ട് അ​ടു​പ്പി​ക്കു​ന്ന​തി​നു ഇ​രു​ഫെ​റി​ക​ളു​ടെ​യും തീ​രം ആ​ഴം​കൂ​ട്ടു​ന്ന ജോ​ലി​ക​ളും പൂ​ർ​ത്തി​യാ​യി. പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ര​ണ്ടാ​ഴ്ച‌ മു​ന്പ് കെ​ൽ​ട്രോ​ൺ ഫെ​റി​യി​ൽ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന ബോ​ട്ടി​ന്‍റെ ച​ങ്ങാ​ടം ഒ​ഴി​വാ​ക്കി​യി​രു​ന്നു.

ഇ​തു​മൂ​ലം, വാ​ഹ​ന​യാ​ത്രി​ക​ർ​ക്ക്എ​ഴു​പു​ന്ന​യി​ലൂ​ടെ​യും ഇ​ട​ക്കൊ​ച്ചി​യി​ലൂ​ടെ​യും സ​ഞ്ച​രി​ച്ചു ഹൈ​വേ​യി​ൽ എ​ത്തേ​ണ്ട അ​വ​സ്‌​ഥ​യാ​യി​രു​ന്നു. ജ​ന​താ ഫെ​റി ച​ങ്ങാ​ടം സ​ർ​വി​സ് തു​ട​ങ്ങു​ന്ന​തോ​ടെ ഈ​പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​കും. എ​ന്നാ​ൽ അ​രൂ​ർ ക​ര​യി​ൽ ജെ​ട്ടി​യു​ടെ പ്ലാ​റ്റ്ഫോം ഉ​യ​ർ​ത്താ​നു​ള്ള പ്ര​വൃ​ത്തി​ക​ൾ ഇ​തു​വ​രെ​യും ന​ട​ത്തി​യി​ട്ടി​ല്ല. നി​ല​വി​ൽ റെ​യി​ലു​ക​ൾ നീ​ട്ടി സ​ർ​വീ​സ് തു​ട​ങ്ങാ​നാ​ണ് ക​രാ​റു​കാ​രു​ടെ ശ്ര​മം.

Latest News

Corehub Up