x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചേ​​​​രാ​​​​നെ​​​​ല്ലൂ​​​​ര്‍ വാ​​​​ഹ​​​​നാ​​​​പ​​​​ക​​​​ടം: പതിനേഴുകാ​​​​ര​​​​ന്‍ ബെ​​​​ന്‍​സ് കാ​​​​റു​​​​മാ​​​​യി പോ​​​​കു​​​​ന്ന ദൃ​​​​ശ്യം പു​​​​റ​​​​ത്ത്

വെബ്ഡെസ്ക്
Published: October 28, 2026 02:36 AM IST | Updated: October 28, 2026 02:36 AM IST

പതിനേഴുകാ​​​​ര​​​​ന്‍ ബെ​​​​ന്‍​സ് കാ​​​​റു​​​​മാ​​​​യി ആ​​​​ലു​​​​വ​​​​യി​​​​ലെ ഫ്ലാ​​​​റ്റി​​​​ല്‍നി​​​​ന്ന് പു​​​​റ​​​​ത്തേ​​​​ക്കു പോ​​​​കു​​​​ന്ന സി​​​​സി​​​​ടി​​​​വി ദൃ​​​​ശ്യം.

കൊ​​​​ച്ചി: ചേ​​​​രാ​​​​നെ​​​​ല്ലൂ​​​​ര്‍ വാ​​​​ഹ​​​​നാ​​​​പ​​​​ക​​​​ടക്കേ​​​​സി​​​​ലെ പതിനേഴുകാ​​​​ര​​​​ന്‍ ബെ​​​​ന്‍​സ് കാ​​​​റു​​​​മാ​​​​യി ആ​​​​ലു​​​​വ​​​​യി​​​​ലെ ഫ്ലാ​​​​റ്റി​​​​ല്‍നി​​​​ന്ന് പു​​​​റ​​​​ത്തേ​​​​ക്കു പോ​​​​കു​​​​ന്ന സി​​​​സി​​​​ടി​​​​വി ദൃ​​​​ശ്യ​​​​ങ്ങ​​​​ള്‍ പു​​​​റ​​​​ത്തു​​​​വ​​​​ന്നു.

സം​​​​ഭ​​​​വ​​​ദി​​​​വ​​​​സം പു​​​​ല​​​​ര്‍​ച്ചെ ആ​​​​ലു​​​​വ​​​​യി​​​​ലെ ഫ്ലാ​​​​റ്റി​​​​ല്‍നി​​​​ന്നു കാ​​​​ര്‍ ഓ​​​​ടി​​​​ച്ചു​​​പോ​​​​കു​​​​ന്ന സി​​​​സി​​​​ടി​​​​വി ദൃ​​​​ശ്യ​​​​ങ്ങ​​​​ള്‍ അ​​​​ന്വേ​​​​ഷ​​​​ണ​​​സം​​​​ഘ​​​​ത്തി​​​​ന് ല​​​​ഭി​​​​ച്ചു. പു​​​​ല​​​​ര്‍​ച്ചെ 1.36ന് ​​​​കാ​​​​റു​​​​മാ​​​​യി പോ​​​​കു​​​​ന്ന​​​​താ​​​​ണു ദൃ​​​​ശ്യ​​​​ങ്ങ​​​​ള്‍.

2.20ഓ​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു ജ​​​​യ​​​​ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ന്‍റെ ജീ​​​​വ​​​​നെ​​​​ടു​​​​ത്ത അ​​​​പ​​​​ക​​​​ടം. നേ​​​​ര​​​​ത്തേ വാ​​​​ഹ​​​​നം അ​​​​മി​​​​ത​​​​വേ​​​​ഗ​​​​ത്തി​​​​ലാ​​​​ണെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന ദൃ​​​​ശ്യ​​​​ങ്ങ​​​​ളും അ​​​​ന്വേ​​​​ഷ​​​​ണ​​​സം​​​​ഘ​​​​ത്തി​​​​ന് ല​​​​ഭി​​​​ച്ചി​​​​രു​​​​ന്നു.

കാറിന്‍റെ ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഷ​​​​ന്‍ സ​​​​സ്‌​​​​പെ​​​​ന്‍​ഡ് ചെ​​​​യ്യും

കൊ​​​​ച്ചി: ജ​​​​യ​​​​ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ന്‍റെ മ​​​​ര​​​​ണ​​​​ത്തി​​​​നി​​​​ട​​​​യാ​​​​ക്കി​​​​യ വാ​​​​ഹ​​​​ന​​​​ത്തി​​​​ന്‍റെ ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഷ​​​​ന്‍ സ​​​​സ്‌​​​​പെ​​​​ന്‍​ഡ് ചെ​​​​യ്യാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ മോ​​​​ട്ടോ​​​​ര്‍ വാ​​​​ഹ​​​​ന വ​​​​കു​​​​പ്പ് ആ​​​​രം​​​​ഭി​​​​ച്ചു.

കാ​​​​റി​​​​ന്‍റെ ഉ​​​​ട​​​​മ​​​​യും പതിനേഴുകാ​​​​ര​​​​ന്‍റെ പി​​​​താ​​​​വു​​​​മാ​​​​യ അ​​​​ഡീ​​​​ഷ​​​​ണ​​​​ല്‍ ജി​​​​ല്ലാ ജ​​​​ഡ്ജി​​​​ക്ക് ഇ​​​​ന്നു കാ​​​​ര​​​​ണം കാ​​​​ണി​​​​ക്ക​​​​ല്‍ നോ​​​​ട്ടീ​​​​സ് ന​​​​ല്‍​കി​​​​യേ​​​​ക്കും. പ്രാ​​​​യ​​​​പൂ​​​​ര്‍​ത്തി​​​​യാ​​​​കാ​​​​ത്ത മ​​​​ക​​​​ന് കാ​​​​ര്‍ ഓ​​​​ടി​​​​ക്കാ​​​​ന്‍ ന​​​​ൽ​​​​കി​​​​യ​​​​താ​​​​ണ് ന​​​​ട​​​​പ​​​​ടി​​​​ക്ക് ആ​​​​ധാ​​​​രം. നോ​​​​ട്ടീ​​​​സി​​​​ല്‍ പി​​​​താ​​​​വ് ന​​​​ല്‍​കു​​​​ന്ന വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം പ​​​​രി​​​​ശോ​​​​ധി​​​​ച്ച​​​ശേ​​​​ഷ​​​​മാ​​​​യി​​​​രി​​​​ക്കും തു​​​​ട​​​​ര്‍​ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍.

ജ​ഡ്ജി​യു​ടെ വീ​ട്ടി​ല്‍ പ​രി​ശോ​ധ​ന

കൊ​​​​ച്ചി: ചേ​​​​രാ​​​​നെ​​​​ല്ലൂ​​​​രി​​​​ല്‍ പ​​​​തി​​​​നേ​​​​ഴു​​​​കാ​​​​ര​​​​ന്‍ ഓ​​​​ടി​​​​ച്ച കാ​​​​റി​​​​ടി​​​​ച്ച് ത​​​​ട്ടു​​​​ക​​​​ട ഉ​​​​ട​​​​മ മ​​​​രി​​​​ച്ച സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ വാ​​​​ഹ​​​​ന ഉ​​​​ട​​​​മ​​​​യാ​​​​യ അ​​​​ഡി​​​​ഷ​​​​ണ​​​​ല്‍ ജി​​​​ല്ലാ ജ​​​​ഡ്ജി​​​​യു​​​​ടെ ആ​​​​ലു​​​​വ​​​​യി​​​​ലെ ഫ്ലാ​​​​റ്റി​​​​ല്‍ പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി.

ഇ​​​​ന്ന​​​​ലെ രാ​​​​ത്രി​​​​യോ​​​​ടെ​​​​യാ​​​​ണ് കേ​​​​സ​​​​ന്വേ​​​​ഷി​​​​ക്കു​​​​ന്ന സം​​​​ഘം ഫ്ലാ​​​​റ്റി​​​​ലെ​​​​ത്തി​​​​യ​​​​ത്. ഹൈ​​​​ക്കോ​​​​ട​​​​തി അ​​​​നു​​​​മ​​​​തി​​​​യോ​​​​ടെ​​​​യാ​​​​ണു പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യെ​​​​ന്നാ​​​​ണ് വി​​​​വ​​​​രം. സി​​​​സി​​​​ടി​​​​വി ദൃ​​​​ശ്യ​​​​ങ്ങ​​​​ള്‍ അ​​​​ട​​​​ക്ക​​​​മു​​​​ള്ള തെ​​​​ളി​​​​വു​​​​ക​​​​ള്‍ ശേ​​​​ഖ​​​​രി​​​​ക്കാ​​​​നാ​​​​ണു പ​​​​രി​​​​ശോ​​​​ധ​​​​ന.

Tags : CheranalloorAccident Footage Emerges BenzCar Driving Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up