Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Footage

ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ കേ​സ്; പ്ര​തി​ക​ൾ​ക്ക് 20 വ​ർ​ഷം ക​ഠി​ന ത​ട​വ്

ബെം​ഗ​ളൂ​രു: ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ക​യും ചെ​യ്ത കേ​സി​ൽ പ്ര​തി​ക​ൾ​ക്ക് 20 വ​ർ​ഷം ക​ഠി​ന ത​ട​വ്. ബെം​ഗ​ളൂ​രു സൗ​ത്ത് ഡി​സ്ട്രി​ക്റ്റ് കോ​ട​തി​യാ​ണ് പ്ര​തി​ക​ളാ​യ ലോ​കേ​ഷ്, ഗു​രു​പ്ര​സാ​ദ് എ​ന്നി​വ​ർ​ക്ക് ക​ഠി​ന​ശി​ക്ഷ വി​ധി​ച്ച​ത്. കേ​സി​ൽ ഇ​ര​യാ​യ പെ​ൺ​കു​ട്ടി​ക്ക് അ​ഞ്ച് ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം ന​ൽ​കാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.


2020 ഒ​ക്ടോ​ബ​റി​ൽ കു​ദൂ​രു പൊ​ലി​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​യി​രു​ന്നു സം​ഭ​വം. പ​രാ​തി ഉ​യ​ർ​ന്ന​തോ​ടെ അ​തി​വേ​ഗം അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി​യ കു​ദൂ​രു പൊ​ലി​സ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യും കൃ​ത്യ​മാ​യ തെ​ളി​വു​ക​ളോ​ടെ കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ന​ട​ന്ന ദീ​ർ​ഘ​മാ​യ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ​ക്കൊ​ടു​വി​ലാ​ണ് പ്ര​തി​ക​ൾ കു​റ്റ​ക്കാ​രാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യ​ത്.


ഒ​ന്നാം പ്ര​തി ലോ​കേ​ഷി​ന് 20 വ​ർ​ഷം ക​ഠി​ന ത​ട​വും 10000 രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷ. കു​റ്റ​കൃ​ത്യ​ത്തി​ൽ പ​ങ്കു​ചേ​രു​ക​യും ഒ​ന്നാം പ്ര​തി പെ​ൺ​കു​ട്ടി​യെ ഉ​പ​ദ്ര​വി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തു​ക​യും ചെ​യ്ത ര​ണ്ടാം പ്ര​തി ഗു​രു​പ്ര​സാ​ദി​ന് അ​ഞ്ച് വ​ർ​ഷം ത​ട​വും 5000 രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷ. ഒ​ന്നാം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി പ​ഞ്ചാ​ക്ഷ​രി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും അ​തി​ക്ര​മം നേ​രി​ട്ട പെ​ൺ​കു​ട്ടി​ക്ക് സ​ർ​ക്കാ​ർ അ​ഞ്ച് ല​ക്ഷം രൂ​പ അ​ടി​യ​ന്ത​ര​മാ​യി ന​ൽ​ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്

Kerala

നിതിന്‍ ജീവനൊടുക്കുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിന്‍ രാജ് ജീവനൊടുക്കുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പ്രിൻസിപ്പലിന്‍റെ മുറിയിൽ അധ്യാപകരോട് സംസാരിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

കഴിഞ്ഞ പത്താം തീയതി ഉച്ചയ്ക്ക് 1:20ന് ശേഷമാണ് നിതിന്‍ പ്രിന്‍സിപ്പലിന്‍റെ ഓഫിസ് മുറിയില്‍ നിന്ന് ഇറങ്ങുന്നത്. 1.38 നായിരുന്നു ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി നിതിൻ ജീവനൊടുക്കിയത്.

മരണത്തിന് വെറും 18 മിനിറ്റ് മുന്‍പ് പ്രിന്‍സിപ്പല്‍ വിനോദ് മോനിയുടെ ഓഫീസ് മുറിയില്‍ നിന്ന് കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോകുന്ന നിതിന്‍റെ ദൃശ്യങ്ങളാണ് സിസിടിവി കാമറയില്‍ പതിഞ്ഞത്. മൂന്ന് അധ്യാപകരും പ്രിന്‍സിപ്പലും നിതിനോട് സംസാരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. 

കോളജിനകത്തെ സിസിടിവി ദൃശ്യങ്ങളും നിര്‍ണായക രേഖകളും നേരത്തെ തന്നെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. പ്രിന്‍സിപ്പലിന്‍റെ മുറിയിലെ സിസിടിവി ദൃശ്യങ്ങളില്‍ പ്രിന്‍സിപ്പല്‍, നിതിന്‍, അധ്യാപിക ലത ശശിധരന്‍, മറ്റ് രണ്ട് അധ്യാപകര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.

കേസില്‍ ആരോപണ വിധേയരായ അധ്യാപകർ എം.കെ. റാം, സംഗീത നമ്പ്യാര്‍ എന്നിവര്‍ ദൃശ്യങ്ങളില്‍ ഇല്ല.

Kerala

പെരുമ്പാവൂര്‍ ആള്‍ക്കൂട്ടക്കൊല: ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി, പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കൊച്ചി: പെരുമ്പാവൂരില്‍ ആസാം സ്വദേശിയെ തല്ലിക്കൊന്ന പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മൊബൈല്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് ആസാം സ്വദേശികളായ പ്രതികള്‍ നൂറുല്‍ ഹുസൈനെ (25) മര്‍ദിച്ചു കൊലപ്പെടുത്തിയത്. നൂറുല്‍ ഹുസൈന്‍റെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.

അന്യസംസ്ഥാന തൊഴിലാളികളായ അലാവുദ്ദീന്‍ (32), സാക്കിര്‍ ഹുസൈന്‍ (42), ഹബീബുദ്ദീന്‍ (32), മുസമ്മില്‍ ഹഖ് (27), ഹസന്‍ അലി (37), മിനാറുല്‍ (32) എന്നിവരാണ് പ്രതികള്‍. കഴിഞ്ഞദിവസം മുടിക്കല്‍ വഞ്ചിനാട് എഎം വിനീര്‍ എന്ന സ്ഥാപനത്തിലാണ് സംഭവം. തൊഴിലാളികള്‍ താമസിക്കുന്ന മുറിയില്‍ നൂറുല്‍ ഹുസൈനെ സംശയാസ്പദമായ രീതിയില്‍ കണ്ടു.

ഇവിടെ നിന്ന് ഇറങ്ങിയോടിയ ഇയാളെ പിടികൂടി മറ്റൊരു മുറിയില്‍ കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. ഉരുളന്‍ തടികള്‍ ഉപയോഗിച്ചു പുറത്തും മുഖത്തും മാരകമായി അടിച്ചു പരുക്കേല്‍പിച്ചു. നെഞ്ചിനും വയറിനും കൈകാലുകള്‍ക്കും ഗുരുതര പരുക്കേറ്റിരുന്നു. പല്ലുകള്‍ തകര്‍ന്ന നിലയിലാണ്. മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ മറ്റൊരു തൊഴിലാളി ഫോണില്‍ പകര്‍ത്തി. ഇതാണ് പ്രധാന തെളിവ്.

Kerala

മോർഫ് ചെയ്ത ദൃശ്യങ്ങൾ പ്രചരിപ്പിച്ച് ലോൺ ആപ്പ്; യുവാവ് ആസിഡ് കുടിച്ച് ജീവനൊടുക്കി

തിരുവനന്തപുരം: ഓൺലൈൻ ലോൺ ആപ്പുകളുടെ ഭീഷണിയെത്തുടർന്ന് യുവാവ് ജീവനൊടുക്കി. ആര്യനാട് പറണ്ടോട് ബൗണ്ടർമുക്ക് മഞ്ചാടിനിന്നവിള ആനന്ദ് ഭവനിൽ സുരേഷ്‌കുമാറിന്‍റെയും അഞ്ജനയുടെയും മകൻ ആനന്ദ് (21) ആണ് ആസിഡ് കുടിച്ച് ജീവനൊടുക്കിയത്.

കഴിഞ്ഞ അഞ്ച് ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ആനന്ദ് കഴിഞ്ഞ ദിവസം രാവിലെ ഏഴരയോടെയാണ് മരണത്തിന് കീഴടങ്ങിയത്.

ഓൺലൈൻ വഴി എടുത്ത ലോണിന്‍റെ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് ലോൺ മാഫിയ ആനന്ദിന്‍റെ ഫോട്ടോകൾ അശ്ലീലമായി മോർഫ് ചെയ്ത് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വാട്‌സ്ആപ്പ് വഴി അയച്ചുകൊടുത്തിരുന്നു. ഇതിലുണ്ടായ കടുത്ത മനോവിഷമമാണ് യുവാവിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പറയുന്നു.

മാർച്ച് നാലിന് ഉച്ചയ്ക്ക് ജോലിസ്ഥലമായ പുളിമൂടുള്ള ടയർ കടയിൽ വെച്ചാണ് ആനന്ദ് ആസിഡ് കഴിച്ചത്. കടയുടെ പിന്നിലെ ഷെഡിൽ അവശനിലയിൽ കണ്ടെത്തിയ ആനന്ദിനെ ഉടൻതന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണത്തിനു കീഴടങ്ങുകയായിരുന്നു.

യുവതലമുറയെ കുരുക്കുന്ന ഓൺലൈൻ ചതിക്കുഴികൾക്കെതിരെ നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധം ഉയരുകയാണ്. ആനന്ദിന്‍റെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്താൻ സൈബർ സെല്ലിന്‍റെ സഹായത്തോടെ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

International

ആക്രമണം തുടർന്ന് ഇറാൻ; ദൃശ്യങ്ങൾ പങ്കുവച്ച ബഹ്റിൻ പൗരനുൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

മനാമ: ഗൾഫ് മേഖലയിൽ ആക്രമണം വ്യാപിച്ച ഇറാൻ ബഹ്റിനിലും മിസൈൽ ആക്രമണം ശക്തമാക്കി. മനാമയിലെ ജുഫെയ്ർ തുറമുഖ മേഖലയിൽ ഇന്നു രാവിലെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ നാശമുണ്ടായതായാണ് റിപ്പോർട്ട്.

ബഹ്റിനിലും അമേരിക്കൻ താവളങ്ങൾ ലക്ഷ്യമിട്ടാണ് ഇറാൻ ആക്രമണം. അതേസമയം, ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും പങ്കുവയ്ക്കുകയും ചെയ്തതിൽ രണ്ടു പേർ മനാമയിൽ അറസ്റ്റിലായി. പിടിയിലായവരിൽ ഒരാൾ ബഹ്റിൻ പൗരനാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്.‌‌ മൊബൈൽ ഫോണിലും മറ്റു കാമറകളിലും നേരിട്ടുദൃശ്യങ്ങൾ പകർത്തുന്നതിലും പങ്കുവയ്ക്കുന്നതിലും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, ഇറാന്‍റെ മിസൈലുകൾ ആകാശത്തുവച്ചുതന്നെ തകർക്കുന്നുവെന്നും മിസൈലിന്‍റെ അവശിഷ്ടങ്ങളാണ് താഴേക്കു പതിക്കുന്നതെന്നും പ്രവാസികൾ പറഞ്ഞു. സർക്കാരിന്‍റെ ഭാഗത്തുനിന്നു കൃത്യമായ മുന്നറിയിപ്പ് സന്ദേശങ്ങൾ ലഭിക്കാറുണ്ടെന്നും ജാഗ്രതാനിർദേശം പാലിക്കുന്നുണ്ടെന്നും വർഷങ്ങളായി ബഹ്റിനിൽ താമസിക്കുന്ന പ്രവാസികൾ പറഞ്ഞു.

ബഹ്റിനിൽ മാത്രമല്ല, ഗൾഫ് മേഖലയിലെ പ്രവാസികൾ ഒന്നടങ്കം ആശങ്കയിലാണ്. അവശ്യസാധനങ്ങൾ ലഭ്യമാകുന്ന കടകൾ തുറക്കുന്നുണ്ട്. ആളുകൾ കൂട്ടത്തോടെ പുറത്തേക്കിറങ്ങുന്നതിനു വിലക്കുണ്ടെന്നും പൊതു ഇടങ്ങളിലെയും റോഡുകളിലെയും തിരക്കു കുറയ്ക്കാനുള്ള നടപടിയുടെ ഭാഗമായാണു സർക്കാർ നടപടിയെന്നും പ്രവാസികൾ പറഞ്ഞു.

ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്. റംസാൻ മാസമായതിനാൽ ഉച്ചവരെ മാത്രമാണു പല ഓഫീസുകളുടെയും പ്രവർത്തനസമയം. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഓൺലൈൻ ക്ലാസുകൾ നടക്കുന്നതായും പ്രവാസി മലയാളികൾ പറഞ്ഞു.

International

ആ​ക്ര​മ​ണ​ത്തി​ന് സ​ജ്ജം; പ​ട​ക്ക​പ്പ​ലി​ലെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത് വി​ട്ട് അ​മേ​രി​ക്ക

ടെ​ഹ്റാ​ൻ: ഇ​റാ​നു​മാ​യി ഏ​തു സ​മ​യ​ത്തും യു​ദ്ധ​ത്തി​ന് സ​ജ്ജ​മാ​ണെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി അ​മേ​രി​ക്ക. യു​എ​സ് പ​ട​ക്ക​പ്പ​ൽ ഏ​ബ്ര​ഹാം ലി​ങ്ക​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു വി​ട്ടാ​ണ് യു​എ​സ് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

കൃ​ത്യ​സ​മ​യ​ത്ത് ആ​ക്ര​മ​ണം ന​ട​ത്താ​നും തി​രി​ച്ചെ​ത്താ​നും സ​ജ്ജ​മെ​ന്നാ​ണ് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് ഇ​റ​ക്കി​യ കു​റി​പ്പി​ൽ പ​റ​യു​ന്നു. ഇ​തി​ന് ശേ​ഷി​യു​ള്ള​വ​രാ​ണ് ക​പ്പ​ലി​ലു​ള്ള​വ​രെ​ന്നും സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് വ്യ​ക്ത​മാ​ക്കി.

ആ​ണ​വ പ​ദ്ധ​തി​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള പു​തി​യ ക​രാ​റി​ന് ഇ​റാ​ൻ ത​യാ​റാ​കു​ന്നി​ല്ലെ​ങ്കി​ൽ സൈ​നി​ക ശ​ക്തി ഉ​പ​യോ​ഗി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. അ​തേ​സ​മ​യം ച​ർ​ച്ച​ക​ൾ​ക്കാ​യി അ​മേ​രി​ക്ക​ൻ സം​ഘം ദോ​ഹ​യി​ലെ​ത്തി.

വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന ച​ർ​ച്ച​ക​ൾ​ക്ക് മു​ന്നോ​ടി​യാ​യി യു​എ​സ് മി​ഡി​ൽ ഈ​സ്റ്റ് പ്ര​തി​നി​ധി സ്റ്റീ​വ് വി​റ്റ്കോ​ഫ്, ജെ​റ​ദ് കു​ഷ്ന​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ദോ​ഹ​യി​ലെ​ത്തി​യ​ത്.

Kerala

നയപ്രഖ്യാപന പ്രസംഗ വിവാദം; ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ഗവർണർ

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗ വിവാദത്തിൽ പുതിയ നീക്കവുമായി ഗവർണർ രാജേന്ദ്ര അർലേക്കർ. തന്‍റെ പ്രസംഗത്തിന്‍റെയും അതിനു ശേഷം മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിന്‍റെയും വീഡിയോ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ലോക്ഭവൻ സ്പീക്കർക്ക് കത്ത് നൽകി.

നയപ്രഖ്യാപന പ്രസംഗത്തിനുശേഷം മുഖ്യമന്ത്രി പ്രസംഗിച്ചതിൽ ഗവർണർക്ക് അതൃപ്തിയുണ്ട്. ഗവർണർ ചിലഭാഗങ്ങൾ വായിക്കാതെ വിട്ടതിനെ മുഖ്യമന്ത്രി സഭയിൽ വിമർശിച്ചിരുന്നു.

വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് വായിക്കാതെ വിട്ടതെന്നും ഇക്കാര്യം ഒഴിവാക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയതായും ലോക്ഭവൻ നേരത്തെ വിശദീകരിച്ചു.

Kerala

അടയ്ക്കാത്തോട് കരിയം കാപ്പിൽ പുലിയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ; വനംവകുപ്പ് പരിശോധന

കേ​ള​കം: അ​ട​യ്ക്കാ​ത്തോ​ട് ക​രി​യം​കാ​പ്പി​ൽ പു​ലി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞു. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ നാ​ലി​ന് അ​ട​യ്ക്കാ​ത്തോ​ട് - രാ​മ​ച്ചി റോ​ഡി​ലു​ള്ള സ്ക​റി​യാ പ​ള്ളി​വാ​തു​ക്ക​ലി​ന്‍റെ തോ​ട്ട​ത്തി​ൽ സ്ഥാ​പി​ച്ച സി​സി​ടി​വി കാ​മ​റ​യി​ലാ​ണ് പു​ലി​യു​ടെ ദൃ​ശ്യം പ​തി​ഞ്ഞ​ത്. ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് നീ​ങ്ങു​ന്ന​താ​യാ​ണ് ദൃ​ശ്യ​ത്തി​ൽ ഉ​ള്ള​ത്.

തോ​ട്ടം പാ​ട്ട​ത്തി​ന് എ​ടു​ത്തു ടാ​പ്പിം​ഗ് മ​ഠ​ത്തി​ൽ വി​നു ജോ​സ​ഫാ​ണ് പു​ലി​യു​ടെ ദൃ​ശ്യം സി​സി​ടി​വി​യി​ൽ ക​ണ്ട​ത്. പു​ലി സാ​ന്നി​ധ്യ​മു​ള്ള ഏ​രി​യ ആ​യ​തി​നാ​ൽ സു​ര​ക്ഷാ മു​ൻ​ക​രു​ത​ൽ എ​ന്ന നി​ല​യി​ൽ തോ​ട്ട​ത്തി​ൽ സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നു. കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ണ് ടാ​പ്പിം​ഗി​നി​റ​ങ്ങു​ന്ന​ത്.

ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി പു​ലി​യാ​ണെ​ന്ന സ്ഥി​രീ​ക​ര​ണം ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​ടി​യ​ന്ത​ര​മാ​യി പു​ലി​യെ കൂ​ടു​വ​ച്ച് പി​ടി​കൂ​ട​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

International

ബോണ്ടി ബീച്ചിൽ രക്തസാക്ഷികളായി ആ ധീരദമ്പതികളും മോറിസണും

സി​​​ഡ്നി: ഒാ​സ്ട്രേ​ലി​യ​യി​ലെ ബോ​ണ്ടി ബീ​ച്ചി​ൽ 16 പേ​രെ വെ​ടി​വ​ച്ചു കൊ​ന്ന ഭീ​ക​ര​രെ കീ​ഴ്പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച അ​ഹ​മ്മ​ദ് അ​ൽ അ​ഹ​മ്മ​ദി​നെ ഒാ​സ്ട്രേ​ലി​യ ഹീ​റോ​യാ​യി വാ​ഴ്ത്തു​മ്പോ​ൾ അ​തേ ധീ​ര​കൃ​ത്യം ചെ​യ്യാ​ൻ ശ്ര​മി​ച്ചു ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ത്തി​യ മ​റ്റു ര​ണ്ടു പേ​രു​ടെ ക​ഥ​യും ഇ​പ്പോ​ൾ വാ​ർ​ത്ത​ക​ളി​ൽ നി​റ​യു​ന്നു. ബോ​റി​സ് ഗു​ർ​മ​ൻ (69), ഭാ​ര്യ സോ​ഫി ജൂതദമ്പതികളാണ് ധീരരക്തസാക്ഷികളായി മാറിയത്. ഭീകരനെ തടയാൻ ശ്രമിക്കുന്നതിനിടയിൽ ഇരുവരെയും അയാൾ കൊലപ്പെടുത്തുകയായിരുന്നു.

ബീച്ചിലൂടെ കടന്നുപോയ ഒരു കാറിന്‍റെ ഡാഷ് കാമറയിലാണ് ഇവർ ജീവൻ പണയപ്പെടുത്തിയ നടത്തിയ ശ്രമങ്ങളുടെ ദൃശ്യങ്ങൾ പതിഞ്ഞത്. ബീച്ചിൽ പാർക്കിംഗ് ഏരിയയിൽ കാർ നിർത്തിയിട്ട് തോക്കുകളുമായി ആക്രമണത്തിന് ഇറങ്ങിയ സാജിദ് അക്രം എന്ന ഭീകരനെ കയറിപ്പിടിച്ച് വഴിയിലേക്കു തള്ളിയിട്ട ശേഷം തോക്കുകളിലൊന്നു പിടിച്ചെടുക്കുന്ന ബോറിസിനെ ദൃശ്യങ്ങളിൽ കാണാം.

സഹായിക്കാൻ ഭാര്യയും

ബോറിസിനെ സഹായിക്കാൻ ഭാര്യ സോഫിയും ഒാടിയെത്തി. എന്നാൽ, ഭീകരനെ കീഴ്പ്പെടുത്താൻ ഇവർക്ക് ആയില്ല. കൈയിൽ അവശേഷിച്ചിരുന്ന തോക്ക് ഉപയോഗിച്ച് ഭീകരൻ ഇരുവരെയും വെടിവച്ചുവീഴ്ത്തി. പിന്നീട് പുറത്തുവന്ന ഡ്രോൺ വീഡിയോ ദൃശ്യങ്ങളിൽ ഇരുവരും വെടിയേറ്റു റോഡിൽ മരിച്ചുകിടക്കുന്നത് കാണാം. ജനുവരിയിൽ 35-ാം വിവാഹവാർഷകം ആഘോഷിക്കാനിരിക്കെയാണ് ഇരുവരുടെയും ധീരരക്തസാക്ഷിത്വം.

കാറുടമ ചൈനീസ് സാമൂഹിക മാധ്യമമായ റോഡ് നോട്ടിൽ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തതതോടെയാണ് ഇവരുടെ ധീരകൃത്യം പുറംലോകം അറിഞ്ഞത്. ഇതു തങ്ങൾക്കു ഹൃദയം തകർന്ന അനുഭവമായി. പ്രിയപ്പെട്ട ബോറിസും സോഫിയും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ സ്വന്തം ജീവൻ നഷ്ടപ്പെടുത്തി... അവരുടെ വേർപാട് ഇനിയും ഉൾക്കൊള്ളാനാവുന്നില്ലെന്നു ബന്ധുക്കൾ പ്രതികരിച്ചു. റഷ്യയിൽനിന്നു കുടിയേറിയ ദമ്പതികളിൽ ബോറിസ് മുൻ മെക്കാനിക് ആണ്. സോഫിയ ഒാസ്ട്രേലിയൻ പോസ്റ്റൽ വകുപ്പിൽ ജോലിക്കാരിയായിരുന്നു.

Latest News

Corehub Up