പ്രതീകാത്മക ചിത്രം
ബെംഗളൂരു: ഭിന്നശേഷിക്കാരിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത കേസിൽ പ്രതികൾക്ക് 20 വർഷം കഠിന തടവ്. ബെംഗളൂരു സൗത്ത് ഡിസ്ട്രിക്റ്റ് കോടതിയാണ് പ്രതികളായ ലോകേഷ്, ഗുരുപ്രസാദ് എന്നിവർക്ക് കഠിനശിക്ഷ വിധിച്ചത്. കേസിൽ ഇരയായ പെൺകുട്ടിക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകാനും കോടതി ഉത്തരവിട്ടു.
2020 ഒക്ടോബറിൽ കുദൂരു പൊലിസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. പരാതി ഉയർന്നതോടെ അതിവേഗം അന്വേഷണം പൂർത്തിയാക്കിയ കുദൂരു പൊലിസ് പ്രതികളെ അറസ്റ്റ് ചെയ്യുകയും കൃത്യമായ തെളിവുകളോടെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. തുടർന്ന് നടന്ന ദീർഘമായ വിചാരണ നടപടികൾക്കൊടുവിലാണ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.
ഒന്നാം പ്രതി ലോകേഷിന് 20 വർഷം കഠിന തടവും 10000 രൂപ പിഴയുമാണ് ശിക്ഷ. കുറ്റകൃത്യത്തിൽ പങ്കുചേരുകയും ഒന്നാം പ്രതി പെൺകുട്ടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്ത രണ്ടാം പ്രതി ഗുരുപ്രസാദിന് അഞ്ച് വർഷം തടവും 5000 രൂപ പിഴയുമാണ് ശിക്ഷ. ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി പഞ്ചാക്ഷരിയുടേതാണ് ഉത്തരവ്. ശാരീരികമായും മാനസികമായും അതിക്രമം നേരിട്ട പെൺകുട്ടിക്ക് സർക്കാർ അഞ്ച് ലക്ഷം രൂപ അടിയന്തരമായി നൽകണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്
Tags : Case abusing deviant girl footage imprisonment Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash