ബിന്നിമോൾ ആന്റണി
മുണ്ടക്കയം: എറണാകുളത്തുണ്ടായ ബൈക്ക് അപകടത്തിൽ മുണ്ടക്കയം തെക്കേമല സ്വദേശിയായ യുവതി മരിച്ചു. ആലഞ്ചേരിയിൽ മോളി - ആന്റണി ദമ്പതികളുടെ മകൾ ബിന്നിമോൾ ആന്റണി (25) ആണ് മരണപ്പെട്ടത്.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ ബിന്നി മോൾ വ്യാഴാഴ്ച രാത്രിയാണ് അപകടത്തിൽപ്പെട്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംസ്കാരം ഇന്നു രാവിലെ 11ന് വീട്ടിൽ ആരംഭിച്ച് തെക്കേമല സെന്റ് മേരീസ് പള്ളിയിൽ നടക്കും. സഹോദരി: പൊന്നി.
Tags : WomanDies BikeAccident BinnimolAntony Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash