ജമ്മു: കൊല്ലപ്പെട്ട ഹിസ്ബുൾ മുജാഹുദ്ദീൻ കമാൻഡർ ബുർഹാൻ വാനിയെ രക്തസാക്ഷിയെന്ന് വിശേഷിപ്പിച്ച് പിഡിപി നേതാവ് അബ്ദുൾ കബീർ. ബുർഹാൻ വാനിയുടെ വീട് സന്ദർശിച്ച് കുടുംബത്തിന് ബിജെപി നേതാക്കൾ നഷ്ടപരിഹാരം നൽകിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. ജമ്മുവിൽ പാർട്ടി പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബുർഹാൻ വാനിയോടു സ്വീകരിച്ച നിലപാടിനെക്കുറിച്ചല്ല സംസാരിച്ചത്. മറിച്ച്, ബുർഹാൻ വാനി രക്തസാക്ഷിയാകുകയോ കൊല്ലപ്പെടുകയോ ചെയ്തപ്പോൾ, അന്നത്തെ ബിജെപി നേതാക്കൾ അദ്ദേഹത്തിന്റെ വീട് സന്ദർശിക്കുകയും കുടുംബത്തിന് നഷ്ടപരിഹാരം നൽകുകയും ചെയ്തുവെന്ന കാര്യമാണുസൂചിപ്പിച്ചത്. അതിനുള്ള കാരണമെന്തായിരുന്നു? അത് നിങ്ങൾക്ക് തന്നെ മനസിലാക്കാവുന്നതേയുള്ളൂ -അബ്ദുൾ കബീർ പറഞ്ഞു. 2016ൽ തെക്കൻ കാഷ്മീരിലെ അനന്ത്നാഗ് ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിലാണ് ബുർഹാൻ വാനി കൊല്ലപ്പെട്ടത്.
Tags : Burhan Wani martyr PDP leader Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash