ഓഗസ്റ്റ് റന്വായുടെ മോഷ്ടിക്കപ്പെട്ട രണ്ടു കലാസൃഷ്ടികൾ
പാരീസ്: വിഖ്യാത ഫ്രഞ്ച് ഇംപ്രഷണിസ്റ്റ് പെയിന്റർ ഓഗസ്റ്റ് റന്വായുടെ മോഷ്ടിക്കപ്പെട്ട രണ്ടു കലാസൃഷ്ടികൾ വീണ്ടെടുത്തു. സംഭവത്തിൽ ആറു പേർ അറസ്റ്റിലായി.
1886ലും 1910ലും വരച്ച ഈ പെയിന്റിംഗുകൾ കഴിഞ്ഞ മാസം എട്ടിനാണ് റന്വായുടെ പേരിലുള്ള മ്യൂസിയത്തിൽനിന്ന് മോഷണം പോയത്. നാലു പെയിന്റിംഗുകളാണ് മോഷ്ടാക്കൾ എടുത്തതെങ്കിലും രണ്ടെണ്ണം മ്യൂസിയം വളപ്പിൽ ഉപേക്ഷിക്കുകയായിരുന്നു.
യൂറോപ്പിൽ അടുത്തകാലത്ത് അരങ്ങേറിയ കലാസൃഷ്ടി മോഷണങ്ങളിൽ അവസാനത്തേതായിരുന്നു ഇത്. ഈ വർഷം ആദ്യം ഇറ്റലിയിലെ പാർമ നഗരത്തിൽ റെന്വാ, പോൾ സെസാൻ, ഒന്റി മറ്റീസ് എന്നീ പെയിന്റർമാരുടെ കലാസൃഷ്ടികൾ മോഷണംപോയിരുന്നു.
ഓഗസ്റ്റിലാണ് ഇവ വീണ്ടെടുത്തത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ പാരീസിലെ ലൂവ്റ് മ്യൂസിയത്തിൽനിന്നു നെപ്പോളിയൻ ചക്രവർത്തിയുമായി ബന്ധപ്പെട്ട ആഭരണങ്ങളും മോഷണംപോയി.
Tags : Ranvayu StolenPictures Recovered Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash