x
ad
Sat, 10 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പുതുക്കിയ പിഎസ്‌സി റാങ്ക് ലിസ്റ്റിൽ പ​രാ​തി​ക്കാ​ര​ന് ഒ​ന്നാം റാ​ങ്ക്

വെബ്ഡെസ്ക്
Published: October 10, 2026 02:21 AM IST | Updated: October 10, 2026 02:21 AM IST

പ്രതീകാത്മക ചിത്രം

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: പി​​​​​എ​​​​​സ്‌​​​​​സി ന​​​​​ട​​​​​ത്തി​​​​​യ ആ​​​​​സൂ​​​​​ത്ര​​​​​ണ ബോ​​​​​ർ​​​​​ഡ് പ​​​​​രീ​​​​​ക്ഷ​​​​​യു​​​​​ടെ പു​​​​​തു​​​​​ക്കി​​​​​യ റാ​​​​​ങ്ക് പ​​​​​ട്ടി​​​​​ക പു​​​​​റ​​​​​ത്തു​​​​​വ​​​​​ന്നു. പ​​​​​രീ​​​​​ക്ഷ​​​​​യി​​​​​ലെ മൂ​​​​​ല്യ​​​​​നി​​​​​ർ​​​​​ണ​​​​​യ വീ​​​​​ഴ്ച ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി പ​​​​​രാ​​​​​തി ന​​​​​ൽ​​​​​കി​​​​​യ ഉ​​​​​ദ്യോ​​​​​ഗാ​​​​​ർ​​​​​ഥി ശ്യാം ​​​​​കൃ​​​​​ഷ്ണ​​​​​ന് പു​​​​​തി​​​​​യ പ​​​​​ട്ടി​​​​​ക​​​​​യി​​​​​ൽ ഒ​​​​​ന്നാം റാ​​​​​ങ്ക് ല​​​​​ഭി​​​​​ച്ചു.

മു​​​​​ൻ​​​​​പ് ഒ​​​​​ന്നാം റാ​​​​​ങ്ക് നേ​​​​​ടി​​​​​യ ഉ​​​​​ദ്യോ​​​​​ഗാ​​​​​ർ​​​​​ഥി അ​​​​​രു​​​​​ണ്‍ ജെ.​​​​​പ്ര​​​​​താ​​​​​പ് അ​​​​​ഞ്ചാം സ്ഥാ​​​​​ന​​​​​ത്തേ​​​​​ക്ക് പി​​​​​ന്ത​​​​​ള്ള​​​​​പ്പെ​​​​​ട്ടു. നേ​​​​​ര​​​​​ത്തെ മൂ​​​​​ല്യ​​​​​നി​​​​​ർ​​​​​ണ​​​​​യം ന​​​​​ട​​​​​ത്താ​​​​​തെ ഒ​​​​​ഴി​​​​​വാ​​​​​ക്കി​​​​​യ ഉ​​​​​ത്ത​​​​​ര​​​​​ങ്ങ​​​​​ൾ കൂ​​​​​ടി മൂ​​​​​ല്യ​​​​​നി​​​​​ർ​​​​​ണ​​​​​യം ന​​​​​ട​​​​​ത്തി​​​​​യ​​​​​തോ​​​​​ടെ​​​​​യാ​​​​​ണ് റാ​​​​​ങ്ക് പ​​​​​ട്ടി​​​​​ക​​​​​യി​​​​​ൽ മാ​​​​​റ്റം വ​​​​​ന്ന​​​​​ത്.

പു​​​​​ന​​​​​ർ മൂ​​​​​ല്യ​​​​​നി​​​​​ർ​​​​​ണ​​​​​യ​​​​​ത്തി​​​​​നു ശേ​​​​​ഷം ഒ​​​​​ന്നാം റാ​​​​​ങ്കി​​​​​ലെ​​​​​ത്തി​​​​​യ ശ്യാ​​​​​മി​​​​​ന് 78.5 മാ​​​​​ർ​​​​​ക്കും അ​​​​​ഞ്ചാം സ്ഥാ​​​​​ന​​​​​ത്തേ​​​​​ക്ക് പി​​​​​ന്ത​​​​​ള്ള​​​​​പ്പെ​​​​​ട്ട അ​​​​​രു​​​​​ണി​​​​​ന് 64.25 മാ​​​​​ർ​​​​​ക്കു​​​​​മാ​​​​​ണ് ല​​​​​ഭി​​​​​ച്ച​​​​​ത്.

വി​​​​​വാ​​​​​ദ​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് വി​​​​​ട്ടു​​​​​പോ​​​​​യ 58 മാ​​​​​ർ​​​​​ക്കി​​​​​ന്‍റെ ചോ​​​​​ദ്യ​​​​​ങ്ങ​​​​​ൾ പു​​​​​ന​​​​​ർ മൂ​​​​​ല്യ​​​​​നി​​​​​ർ​​​​​ണ​​​​​യം ന​​​​​ട​​​​​ത്താ​​​​​ൻ പി​​​​​എ​​​​​സ്‌​​​​​സി നി​​​​​ർ​​​​​ബ​​​​​ന്ധി​​​​​ത​​​​​മാ​​​​​കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

Tags : Complainant secures FirstRank Revised PSCRankList

Recent News

Corehub Up