അറസ്റ്റിലായ അബ്ദുള്‍ ഹഫീല്, സിയാവുൾ ഹഖ്, അല്‍താഫ്.
മംഗളൂരു: വാട്ടര്‍ പ്യൂരിഫയറിനുള്ളില്‍ ഒളിപ്പിച്ചുവച്ച് കേരളത്തില്‍ വിതരണം ചെയ്യാന്‍ പദ്ധതിയിട്ട 1.58 കോടി രൂപ വിലമതിക്കുന്ന 1.796 കിലോ എംഡിഎംഎയുമായി മൂന്നുപേര്‍ മംഗളൂരുവില്‍ പിടിയില്‍.
കാസര്‍ഗോഡ് മംഗല്പാടി ബന്തിയോട്ടെ അബ്ദുള്‍ ഹഫീല് (25), മംഗളൂരു കുലൂര്‍ കസബ ബെംഗ്രെയിലെ സിയാവുൾ ഹഖ് (30), മംഗളൂരു പാണ്ഡേശ്വറില് താമസക്കാരനായ അല്‍താഫ് (28) എന്നിവരാണ് അറസ്റ്റിലായത്.
വ്യാഴാഴ്ച രാത്രി പത്തോടെ ഉള്ളാള്‍ താലൂക്കിലെ കുമ്പളയിലുള്ള ഒരു സൂപ്പര്‍മാര്‍ക്കറ്റിന് സമീപം മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിലാണു പ്രതികളെ പിടികൂടിയത്.
പഞ്ചാബിലെ അമൃത്സറില്നിന്നു വാങ്ങിയ എംഡിഎംഎ പ്രതികള്‍ ഒരു വാട്ടര്‍ പ്യൂരിഫയറിന്റെ ജലസംഭരണ അറയ്ക്കുള്ളില്‍ സുരക്ഷിതമായി ഒളിപ്പിച്ചുവച്ചു. തുടര്‍ന്ന് കൊറിയര്‍ സര്‍വീസ് വഴി ഇതു മംഗളൂരുവിലേക്ക് അയയ്ക്കുകയായിരുന്നു.
Tags : MDMA ThreeArrested Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash