Sat, 10 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ThreeArrested

1.58 കോടിയുടെ എംഡിഎംഎയുമായി മൂന്നുപേര്‍ അറസ്റ്റില്‍

മം​​ഗ​​ളൂ​​രു: വാ​​ട്ട​​ര്‍ പ്യൂ​​രി​​ഫ​​യ​​റി​​നു​​ള്ളി​​ല്‍ ഒ​​ളി​​പ്പി​​ച്ചു​​വ​​ച്ച് കേ​​ര​​ള​​ത്തി​​ല്‍ വി​​ത​​ര​​ണം ചെ​​യ്യാ​​ന്‍ പ​​ദ്ധ​​തി​​യി​​ട്ട 1.58 കോ​​ടി രൂ​​പ വി​​ല​​മ​​തി​​ക്കു​​ന്ന 1.796 കി​​ലോ എം​​ഡി​​എം​​എ​​യു​​മാ​​യി മൂ​​ന്നു​​പേ​​ര്‍ മം​​ഗ​​ളൂ​​രു​​വി​​ല്‍ പി​​ടി​​യി​​ല്‍.

കാ​​സ​​ര്‍ഗോ​​ഡ് മം​​ഗ​​ല്‍പാ​​ടി ബ​​ന്തി​​യോ​​ട്ടെ അ​​ബ്ദു​​ള്‍ ഹ​​ഫീ​​ല്‍ (25), മം​​ഗ​​ളൂ​​രു കു​​ലൂ​​ര്‍ ക​​സ​​ബ ബെം​​ഗ്രെ​​യി​​ലെ സി​​യാ​​വു​​ൾ ഹ​​ഖ് (30), മം​​ഗ​​ളൂ​​രു പാ​​ണ്ഡേ​​ശ്വ​​റി​​ല്‍ താ​​മ​​സ​​ക്കാ​​ര​​നാ​​യ അ​​ല്‍താ​​ഫ് (28) എ​​ന്നി​​വ​​രാ​​ണ് അ​​റ​​സ്റ്റി​​ലാ​​യ​​ത്.

വ്യാ​​ഴാ​​ഴ്ച രാ​​ത്രി പ​​ത്തോ​​ടെ ഉ​​ള്ളാ​​ള്‍ താ​​ലൂ​​ക്കി​​ലെ കു​​മ്പ​​ള​​യി​​ലു​​ള്ള ഒ​​രു സൂ​​പ്പ​​ര്‍മാ​​ര്‍ക്ക​​റ്റി​​ന് സ​​മീ​​പം മം​​ഗ​​ളൂ​​രു സി​​റ്റി ക്രൈം​​ബ്രാ​​ഞ്ച് ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ലാ​​ണു പ്ര​​തി​​ക​​ളെ പി​​ടി​​കൂ​​ടി​​യ​​ത്.

പ​​ഞ്ചാ​​ബി​​ലെ അ​​മൃ​​ത്‌​​സ​​റി​​ല്‍നി​​ന്നു വാ​​ങ്ങി​​യ എം​​ഡി​​എം​​എ പ്ര​​തി​​ക​​ള്‍ ഒ​​രു വാ​​ട്ട​​ര്‍ പ്യൂ​​രി​​ഫ​​യ​​റി​​ന്‍റെ ജ​​ല​​സം​​ഭ​​ര​​ണ അ​​റ​​യ്ക്കു​​ള്ളി​​ല്‍ സു​​ര​​ക്ഷി​​ത​​മാ​​യി ഒ​​ളി​​പ്പി​​ച്ചു​​വ​​ച്ചു. തു​​ട​​ര്‍ന്ന് കൊ​​റി​​യ​​ര്‍ സ​​ര്‍വീ​​സ് വ​​ഴി ഇ​​തു മം​​ഗ​​ളൂ​​രു​​വി​​ലേ​​ക്ക് അ​​യ​​യ്ക്കു​​ക​​യായി​​രു​​ന്നു.

Latest News

Corehub Up