x
ad
Sat, 10 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​ർ​മ​ന​ന്‍റ് ലേ​ബ​ർ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ പ്രോ​ഗ്രാം യുഎസ് ന​ട​പ​ടി​യെ വി​മ​ർ​ശി​ച്ച് ഇ​ന്ത്യ

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
Published: October 10, 2026 12:36 AM IST | Updated: October 10, 2026 12:36 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​​​​​​ഡ​​​​​​ൽ​​​​​​ഹി: ഇ​​​​​​ന്ത്യ​​​​​​ൻ ഐ​​​​​​ടി ക​​​​​​മ്പ​​​​​​നി​​​​​​ക​​​​​​ളെ പെ​​​​​​ർ​​​​​​മ​​​​​​ന​​​​​​ന്‍റ് ലേ​​​​​​ബ​​​​​​ർ സ​​​​​​ർ​​​​​​ട്ടി​​​​​​ഫി​​​​​​ക്കേ​​​​​​ഷ​​​​​​ൻ പ്രോ​​​​​​ഗ്രാ​​​​​​മി​​​​​​ൽ​​​​​​നി​​​​​​ന്നു സ​​​​​​സ്പെ​​​​​​ൻ​​​​​​ഡ് ചെ​​​​​​യ്ത അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ ന​​​​​​ട​​​​​​പ​​​​​​ടി​​​​​​യെ വി​​​​​​മ​​​​​​ർ​​​​​​ശി​​​​​​ച്ച് ഇ​​​​​​ന്ത്യ. ഇ​​​​​​രു​​​​​​രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളു​​​​​​ടെ​​​​​​യും പൊ​​​​​​തു​​​​​​വാ​​​​​​യ ല​​​​​​ക്ഷ്യ​​​​​​ങ്ങ​​​​​​ൾ കൈ​​​​​​വ​​​​​​രി​​​​​​ക്കാ​​​​​​ൻ ഈ ​​​​​​ന​​​​​​ട​​​​​​പ​​​​​​ടി സ​​​​​​ഹാ​​​​​​യി​​​​​​ക്കി​​​​​​ല്ല.

അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് ജെ.​​​​​​ഡി. വാ​​​​​​ൻ​​​​​​സ് വി​​​​​​ദേ​​​​​​ശ പ്ര​​​​​​ഫ​​​​​​ഷണ​​​​​​ലു​​​​​​ക​​​​​​ളെ അ​​​​​​ടി​​​​​​മ​​​​​​പ്പ​​​​​​ണി​​​​​​ക്കാ​​​​​​രെ​​​​​​ന്നു വി​​​​​​ശേ​​​​​​ഷി​​​​​​പ്പി​​​​​​ച്ച​​​​​​ത് തി​​​​​​ക​​​​​​ച്ചും അ​​​​​​നാ​​​​​​വ​​​​​​ശ്യ​​​​​​വും അ​​​​​​ങ്ങേ​​​​​​യ​​​​​​റ്റം അ​​​​​​പ​​​​​​മാ​​​​​​ന​​​​​​ക​​​​​​ര​​​​​​വു​​​​​​മാ​​​​​​ണെ​​​​​​ന്ന് ഇ​​​​​​ന്ത്യ അ​​​​​​റി​​​​​​യി​​​​​​ച്ചു. വി​​​​​​ദേ​​​​​​ശ പ്ര​​​​​​ഫ​​​​​​ഷണ​​​​​​ലു​​​​​​ക​​​​​​ളു​​​​​​ടെ എ​​​​​​ണ്ണം കു​​​​​​റ​​​​​​യ്ക്കു​​​​​​ന്ന​​​​​​തി​​​​​​ന്‍റെ ഭാ​​​​​​ഗ​​​​​​മാ​​​​​​യാ​​​​​​ണു ട്രം​​​​​​പ് ഭ​​​​​​ര​​​​​​ണ​​​​​​കൂ​​​​​​ടം എ​​​​​​ട്ടു പ്ര​​​​​​മു​​​​​​ഖ ഐ​​​​​​ടി ക​​​​​​മ്പ​​​​​​നി​​​​​​ക​​​​​​ളെ പെ​​​​​​ർ​​​​​​മ​​​​​​ന​​​​​​ന്‍റ് ലേ​​​​​​ബ​​​​​​ർ സ​​​​​​ർ​​​​​​ട്ടി​​​​​​ഫി​​​​​​ക്കേ​​​​​​ഷ​​​​​​ൻ പ്രോ​​​​​​ഗ്രാ​​​​​​മി​​​​​​ൽ​​​​​​നി​​​​​​ന്നു സ​​​​​​സ്പെ​​​​​​ൻ​​​​​​ഡ് ചെ​​​​​​യ്ത​​​​​​ത്. ഇ​​​​​​ന്ത്യ-​​​​​​യു​​​​​​എ​​​​​​സ് ബ​​​​​​ന്ധ​​​​​​ത്തി​​​​​​ലെ ഉ​​​​​​ല​​​​​​ച്ചി​​​​​​ലി​​​​​​നി​​​​​​ടെ​​​​​​യാ​​​​​​ണു​​​​പു​​​​​​തി​​​​​​യ തീ​​​​​​രു​​​​​​മാ​​​​​​നം.

എ​​​​​​ച്ച്1​​​​​​ബി വീ​​​​​​സ​​​​​​യി​​​​​​ൽ ജോ​​​​​​ലി ചെ​​​​​​യ്യാ​​​​​​നെ​​​​​​ത്തു​​​​​​ന്ന വി​​​​​​ദേ​​​​​​ശി​​​​​​ക​​​​​​ളാ​​​​​​യ ഇ​​​​​​ന്ത്യ​​​​​​ൻ ഐ​​​​​​ടി പ്ര​​​​​​ഫ​​​​​​ഷ​​​​​​ണ​​​​​​ലു​​​​​​ക​​​​​​ൾ​​​​​​ക്ക് സ്ഥി​​​​​​ര​​​​​​താ​​​​​​മ​​​​​​സാ​​​​​​നു​​​​​​മ​​​​​​തി​​​​​​യാ​​​​​​യ ഗ്രീ​​​​​​ൻ കാ​​​​​​ർ‍​ഡി​​​​​​ന് അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കാ​​​​​​ൻ ത​​​​​​ട​​​​​​സ​​​​​​മാ​​​​​​കു​​​​​​ന്ന ന​​​​​​ട​​​​​​പ​​​​​​ടി​​​​​​യാ​​​​​​ണി​​​​​​ത്. കോ​​​​​​ഗ്‌​​​നി​​​​​​സ​​​​​​ന്‍റ്, ഇ​​​​​​ൻ​​​​​​ഫോ​​​​​​സി​​​​​​സ്, ടി​​​​​​സി​​​​​​എ​​​​​​സ്, വി​​​​​​പ്രോ, എ​​​​​​ച്ച്സി​​​​​​എ​​​​​​ൽ എ​​​​​​ന്നീ ഇ​​​​​​ന്ത്യ​​​​​​ൻ ക​​​​​​മ്പ​​​​​​നി​​​​​​ക​​​​​​ളെ​​​​​​യാ​​​​​​ണ് പെ​​​​​​ർ​​​​​​മ​​​​​​ന​​​​​​ന്‍റ് ലേ​​​​​​ബ​​​​​​ർ സ​​​​​​ർ​​​​​​ട്ടി​​​​​​ഫി​​​​​​ക്കേ​​​​​​ഷ​​​​​​ൻ പ്രോ​​​​​​ഗ്രാ​​​​​​മി​​​​​​ൽ​​​​​​നി​​​​​​ന്നു സ​​​​​​സ്പെ​​​​​​ൻ​​​​​​ഡ് ചെ​​​​​​യ്തി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്.

പെ​​​​​​ർ​​​​​​മ​​​​​​ന​​​​​​ന്‍റ് ലേ​​​​​​ബ​​​​​​ർ സ​​​​​​ർ​​​​​​ട്ടി​​​​​​ഫി​​​​​​ക്കേ​​​​​​ഷ​​​​​​നു പു​​​​​​റ​​​​​​ത്തു​​​​​​ള്ള ക​​​​​​മ്പ​​​​​​നി​​​​​​ക​​​​​​ൾ​​​​​​ക്ക് അ​​​​​​വ​​​​​​രു​​​​​​ടെ ജീ​​​​​​വ​​​​​​ന​​​​​​ക്കാ​​​​​​ർ​​​​​​ക്കാ​​​​​​യി ഗ്രീ​​​​​​ൻ കാ​​​​​​ർ‍​ഡി​​​​​​ന് അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കാ​​​​​​നാ​​​​​​കി​​​​​​ല്ല. ഇ​​​​​​രു​​​​​​രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കും വ​​​​​​ലി​​​​​​യ​​​ തോ​​​​​​തി​​​​​​ൽ പ​​​​​​ര​​​​​​സ്പ​​​​​​ര നേ​​​​​​ട്ട​​​​​​മു​​​​​​ണ്ടാ​​​​​​ക്കു​​​​​​ന്ന മേ​​​​​​ഖ​​​​​​ല​​​​​​യാ​​​​​​ണ് ഐ​​​​​​ടി. എ​​​​​​ല്ലാ​​​​​​വ​​​​​​രും ഇ​​​​​​ക്കാ​​​​​​ര്യം മ​​​​​​ന​​​​​​സി​​​​​​ലാ​​​​​​ക്കു​​​​​​മെ​​​​​​ന്ന് പ്ര​​​​​​തീ​​​​​​ക്ഷി​​​​​​ക്കു​​​​​​ന്നു.

യു​​​​​​എ​​​​​​സ് പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ച്ച ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ൾ ഇ​​​​​​രു​​​​​​രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളു​​​​​​ടെ​​​​​​യും പൊ​​​​​​തു​​​​​​വാ​​​​​​യ ല​​​​​​ക്ഷ്യ​​​​​​ങ്ങ​​​​​​ളെ മു​​​​​​ന്നോ​​​​​​ട്ടു​​​ കൊ​​​​​​ണ്ടു​​​​​​പോ​​​​​​കാ​​​​​​ൻ സ​​​​​​ഹാ​​​​​​യി​​​​​​ക്കി​​​​​​ല്ലെ​​​​​​ന്ന് വി​​​​​​ദേ​​​​​​ശ​​​​​​കാ​​​​​​ര്യ​​​​​​മ​​​​​​ന്ത്രാ​​​​​​ല​​​​​​യം പ്ര​​​​​​സ്താ​​​​​​വ​​​​​​ന​​​​​​യി​​​​​​ൽ പ​​​​​​റ​​​​​​ഞ്ഞു.

Tags : LaborCertification Criticizes India US Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up