അറസ്റ്റിലായ മാധ്യമപ്രവർത്തകർ
കയ്റോ: ഈജിപ്തിൽ സ്വതന്ത്ര അന്വേഷണാത്മക പ്ലാറ്റ്ഫോമായ ‘മത്സദാഷി’ലെ ആറു മാധ്യമപ്രവർത്തകരെ ഭരണകൂടം കസ്റ്റഡിയിലെടുത്തു.
നിരോധിത സംഘടനയായ മുസ്ലിം ബ്രദർഹുഡുമായി ചേർന്നു പ്രവർത്തിച്ചു, ഭീകരവാദത്തിന് ഫണ്ട് നൽകി, വ്യാജ വാർത്തകൾ പ്രചരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്.
അറസ്റ്റിലായവരിൽ ഒരാളായ മുഹമ്മദ് അഷ്റഫിനെതിരേ ഭീകരവാദ കുറ്റം ചുമത്തി 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Tags : Journalists Arrested Egypt Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash