x
ad
Sat, 10 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിമാനത്താവളത്തിൽവച്ച് അറസ്റ്റ് ചെയ്തേക്കാം; ആശങ്കകളില്ലെന്ന് വ്യക്തമാക്കി അഭിജീത് ദിപ്കെ

വെബ് ഡെസ്ക്
Published: October 10, 2026 01:47 AM IST | Updated: October 10, 2026 01:47 AM IST

അഭിജീത് ദിപ്കെ

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ സ്ഥാനത്തുനിന്ന് ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിജെപി നേതാക്കളുടെ നേതൃത്വത്തിൽ ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന 'ജന്തർ മന്തർ 2.0' സമരത്തിന് ഇന്ന് തുടക്കമാകും.

സമരത്തിന് നേതൃത്വം നൽകാനായി അഭിജീത് ദിപ്കെ, അശുതോഷ് റാങ്ക, സൗരവ് ദാസ് തുടങ്ങിയ പ്രമുഖ നേതാക്കൾ ഇന്ന് രാവിലെ മുംബൈയിൽ നിന്നും ഡൽഹിയിലെത്തും. രാവിലെ 10.15-ഓടെ ഡൽഹിയിലെത്തുന്ന നേതാക്കൾ വിമാനത്താവളത്തിൽ നിന്നും നേരെ ജന്തർ മന്തറിലേക്ക് പോകാനാണ് തീരുമാനിച്ചിട്ടുള്ളത്.

എന്നാൽ, വിമാനത്താവളത്തിൽവച്ച് തന്നെ തങ്ങളെ അറസ്റ്റ് ചെയ്തേക്കാനുള്ള സാധ്യതയുണ്ടെന്ന് സിജെപി നേതാവ് അഭിജീത് ദിപ്കെ വ്യക്തമാക്കി. തനിക്കെതിരെ യുഎപിഎ ചുമത്തിയാലും ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്താലും താൻ ഉന്നയിക്കുന്ന ആവശ്യങ്ങളിൽ നിന്ന് യാതൊരു കാരണവശാലും പിന്മാറില്ല. രാജ്യത്ത് സുതാര്യമായ തെരഞ്ഞെടുപ്പ് നടക്കണമെന്നതാണ് തങ്ങളുടെ ഏക ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

സമാധാനപരമായ രീതിയിൽ സമരം നടത്താനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും എന്നാൽ നീതി ലഭിക്കുന്നത് വരെ പോരാട്ടം തുടരുമെന്നും ദിപ്കെ വ്യക്തമാക്കി.

Tags : Arrested AbhijeetDipke CJP Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up