x
ad
Sat, 10 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബം​ഗ്ലാ​ദേ​ശ് പൊരുതുന്നു

വെബ്ഡെസ്ക്
Published: October 10, 2026 01:52 AM IST | Updated: October 10, 2026 01:52 AM IST

വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന അഫ്ഗാൻ താരങ്ങൾ

അ​ബു​ദാ​ബി: അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രാ​യ ഏ​ക ടെ​സ്റ്റ് ക്രി​ക്ക​റ്റി​ല്‍ ബം​ഗ്ലാ​ദേ​ശ് ഭേ​ദ​പ്പെ​ട്ട നി​ല​യി​ല്‍. ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ബം​ഗ്ലാ​ദേ​ശ് ആ​ദ്യ ദി​നം അ​വ​സാ​നി​പ്പി​ക്കു​മ്പോ​ള്‍ എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 317 റ​ണ്‍​സ് എ​ന്ന നി​ല​യി​ലാ​ണ്.

മി​ക​ച്ച തു​ട​ക്ക​മാ​ണ് ബം​ഗ്ലാ​ദേ​ശി​നാ​യി ഓ​പ്പ​ണ​ര്‍​മാ​രാ​യ ഷ​ദ്മാ​ന്‍ ഇ​സ്‌ലാം (67), ട​ന്‍​സി​ദ് ഹ​സ​ന്‍ (83) ചേ​ര്‍​ന്ന് ന​ല്‍​കി​യ​ത്.

ഏ​ക​ദി​ന ശൈ​ലി​യി​ല്‍ ബാ​റ്റു​വീ​ശി​യ ഇ​രു​വ​രും ചേ​ര്‍​ന്ന് ആ​ദ്യ വി​ക്ക​റ്റി​ല്‍ 22.5 ഓ​വ​റി​ല്‍ 124 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ര്‍​ത്തു. പി​ന്നാ​ലെ എ​ത്തി​യ മൊ​മി​നു​ള്‍ ഹ​ഖ് 39 റ​ണ്‍​സ് നേ​ടി.

എ​ന്നാ​ല്‍, 184ന് ​ര​ണ്ടി​ല്‍​നി​ന്നും 225ന് ​അ​ഞ്ച് വി​ക്ക​റ്റി​ലേ​ക്കു ബം​ഗ്ല ക​ടു​വ​ക​ള്‍ വീ​ണു. ലി​റ്റ​ണ്‍ ദാ​സ് 53 റ​ണ്‍​സു​മാ​യി സ്‌​കോ​ര്‍ 300 ക​ട​ത്തി. അ​ഫ്ഗാ​നി​സ്ഥാ​നു​വേ​ണ്ടി മു​ഹ​മ്മ​ദ് സ​ലീം മൂ​ന്നും യ​മീ​ന്‍ അ​ഹ​മ്മ​ദാ​സി, ഇ​സ്മ​ത് അ​ലാം എ​ന്നി​വ​ര്‍ ര​ണ്ടു വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

Tags : Bangladesh Puttingup Fight TestCricket Afganistan Sports

Recent News

Corehub Up