പ്രതീകാത്മക ചിത്രം
റോം: ഇറ്റലിയിൽ 50 ലക്ഷം യൂറോ (ഏകദേശം 54 കോടി രൂപ) വില വരുന്ന 30,000 കുപ്പി വീഞ്ഞ് മോഷണംപോയി. രാജ്യത്തെ ഏറ്റവും പരന്പരാഗത വീഞ്ഞ് ഉത്പാദകരിലൊന്നായ മർച്ചേസി അന്റിനോരി എന്ന കന്പനിയുടെ പല വിധ ബ്രാൻഡുകളാണു നഷ്ടപ്പെട്ടത്.
ശനിയാഴ്ച രാത്രി മുഖംമൂടി ധരിച്ച ഏഴു പേർ ടസ്ക്കനിയിലെ കന്പനിയിലെത്തി അലാമുകളും ക്യാമറകളും പ്രവർത്തനരഹിതമാക്കി രണ്ടു ലോറികളിൽ വീഞ്ഞുകുപ്പികൾ കയറ്റിക്കൊണ്ടു പോയി എന്നാണ് അന്വേഷണവൃത്തങ്ങൾ അറിയിച്ചത്. തിങ്കളാഴ്ച രാവിലെ ജോലിക്കാർ കന്പനിയിലെത്തിയപ്പോഴാണു മോഷണവിവരം അറിയുന്നത്.
ആരെയും അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. 1385ൽ സ്ഥാപിക്കപ്പെട്ട മർച്ചേസി ആന്റിനോരി 170 രാജ്യങ്ങളിലേക്കു വീഞ്ഞ് കയറ്റി അയയ്ക്കുന്നുണ്ട്.
രണ്ടു ലോറികൾക്ക് അങ്ങനെയങ്ങ് അപ്രത്യക്ഷമാകാൻ കഴിയില്ലെന്നും ഭാഗ്യമുണ്ടെങ്കിൽ കുറച്ചു കുപ്പികളെങ്കിലും തിരികെ ലഭിക്കുമെന്നും കന്പനി പ്രതീക്ഷിക്കുന്നു.
Tags : Bottles Stolen Wine Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash