തിരുവനന്തപുരം: ചാലക്കുടിയിലെ ബേക്കറിക്ക് ഹോർട്ടി വൈൻ വിൽക്കാൻ ലൈസൻസ് നൽകിയത് വി.ഡി. സതീശൻ സർക്കാരിന്റെ കാലത്താണെന്ന് മുൻ എക്സൈസ് മന്ത്രി എം.ബി. രാജേഷ്. ബേക്കറിക്ക് ലൈസൻസ് നൽകിയത് ജൂണിലാണ്. മന്ത്രി അറിഞ്ഞില്ലെന്നത് അദ്ദേഹത്തിന്റെ കുറ്റമാണ്. അവരാണ് അത് പരിശോധിക്കേണ്ടതെന്നും രാജേഷ് കൂട്ടിച്ചേർത്തു.
ലൈസൻസ് റദ്ദാക്കാനുള്ള നീക്കത്തെക്കുറിച്ച് കർഷകരാണ് പ്രതികരിക്കേണ്ടത്. കർഷക സംഘടനകളുടെയും കർഷകരുടെയും ആവശ്യ പ്രകാരമാണ് എൽഡിഎഫ് സർക്കാർ ഹോർട്ടി വൈൻ ഉത്പാദനത്തിന് അനുമതി നൽകിയത്. വിശദമായ ചർച്ചകൾക്ക് ശേഷമാണ് തീരുമാനം എടുത്തതെന്നും രാജേഷ് പറഞ്ഞു.