x
ad
Sat, 10 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ക്ഷേ​പ​ക വാ​ഗ്ദാ​ന​ങ്ങ​ൾ യാ​ഥാ​ർ​ഥ്യ​മാ​കാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് അ​റി​യാ​ൻ സം​വി​ധാ​നം

വെബ്ഡെസ്ക്
Published: October 9, 2026 11:40 PM IST | Updated: October 9, 2026 11:40 PM IST

മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി.സ​​​തീ​​​ശ​​​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​ക്ഷേ​​​പ​​​ക വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ൾ എ​​​ന്തു​​​കൊ​​​ണ്ട് വ​​​ഴി​​​യി​​​ൽ കി​​​ട​​​ക്കു​​​ന്നെ​​​ന്നും തീ​​​രു​​​മാ​​​ന​​​മാ​​​വാ​​​ത്ത​​​ത് എ​​​ന്തു​​​കൊ​​​ണ്ടാ​​​ണെ​​​ന്നും അ​​​റി​​​യാ​​​ൻ സം​​​വി​​​ധാ​​​നം കൂ​​​ടി ഡാ​​​റ്റാ ഡ്രി​​​വ​​​ണ്‍ ഗ​​​വേ​​​ണ​​​ൻ​​​സി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഒ​​​രു​​​ക്കു​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി.സ​​​തീ​​​ശ​​​ൻ പ​​​റ​​​ഞ്ഞു.

വ​​​കു​​​പ്പു​​​ക​​​ളി​​​ൽ ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച കാ​​​ര്യ​​​ങ്ങ​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ​​​യും ചീ​​​ഫ്സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ​​​യും ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ അ​​​റി​​​യാ​​​നാ​​​കും. പ​​​ദ്ധ​​​തി​​​ക​​​ളി​​​ലെ കാ​​​ല​​​താ​​​മ​​​സ​​​വും അ​​​റി​​​യാം.

തു​​​റ​​​മു​​​ഖ സി​​​റ്റി പ​​​ദ്ധ​​​തി​​​യി​​​ൽ രാ​​​ജ്യ​​​ത്തും വി​​​ദേ​​​ശ​​​ത്തും നി​​​ന്ന് നി​​​ര​​​വ​​​ധി നി​​​ക്ഷേ​​​പ​​​ക​​​രെ​​​ത്തു​​​ന്നു. സിം​​​ഗ​​​പ്പുർ, ഗ​​​ൾ​​​ഫ്, യൂ​​​റോ​​​പ്പ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​മു​​​ണ്ട്. ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്ക് സു​​​താ​​​ര്യ​​​ത ഉ​​​റ​​​പ്പാ​​​ക്കും. പ​​​ല സ​​​ർ​​​ക്കാ​​​രു​​​ക​​​ളും നി​​​ക്ഷേ​​​പ താ​​​ത്പ​​​ര്യ​​​മ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. സ്വ​​​കാ​​​ര്യ ക​​​ന്പ​​​നി​​​ക​​​ൾ വ​​​രു​​​ന്പോ​​​ൾ ടെ​​​ൻ​​​ഡ​​​റോ താ​​​ത്പ​​​ര്യ​​​പ​​​ത്ര​​​മോ വേ​​​ണം. സിം​​​ഗ​​​പ്പുർ ചാം​​​ഗി എ​​​യ​​​ർ​​​പോ​​​ർ​​​ട്ടി​​​ലേ​​​തു​​​പോ​​​ലെ കൊ​​​ച്ചി​​​യി​​​ൽ അ​​​ന്താ​​​രാ​​​ഷ്‌ട്ര ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​ർ വ​​​രും.

വ​​​ർ​​​ഷം പ​​​ത്തു​​​കോ​​​ടി​​​യോ​​​ളം ചെ​​​ല​​​വു​​​ള്ള ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ വാ​​​ട​​​ക​​​ക്ക​​​രാ​​​ർ പു​​​തു​​​ക്കി​​​ല്ല. എ​​​ന്നാ​​​ൽ പൊ​​​ലി​​​സി​​​നും അ​​​വ​​​യ​​​വ​​​ദാ​​​ന​​​ത്തി​​​നു​​​മ​​​ട​​​ക്കം അ​​​ത്യാ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്ക് ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ വേ​​​ണ്ടി​​​വ​​​രും. ഇ​​​ത്ര​​​വ​​​ലി​​​യ തു​​​ക ന​​​ൽ​​​കി​​​ല്ല. ഇ​​​പ്പോ​​​ഴ​​​ത്തെ നി​​​ര​​​ക്കി​​​ൽ അ​​​ഞ്ചു കൊ​​​ല്ല​​​ത്തെ വാ​​​ട​​​ക​​​യു​​​ണ്ടെ​​​ങ്കി​​​ൽ 50 കോ​​​ടി​​​ക്ക് കോ​​​പ്റ്റ​​​ർ വാ​​​ങ്ങാം. വാ​​​ട​​​ക​​​ ന​​​ൽ​​​കുന്ന ആ ​​​തു​​​ക​​​കൊ​​​ണ്ട് വാ​​​യ്പ തി​​​രി​​​ച്ച​​​ട​​​യ്ക്കാം. എ​​​ല്ലാ വ​​​ശ​​​ങ്ങ​​​ളും ആ​​​ലോ​​​ചി​​​ച്ച് ബു​​​ദ്ധി​​​പൂ​​​ർ​​​വ​​​മാ​​​യ ഒ​​​രു തീ​​​രു​​​മാ​​​ന​​​മു​​​ണ്ടാ​​​കും.

Tags : Mechanism Investment Promises NotMaterialized VDSatheesan Business

Recent News

Corehub Up