x
ad
Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പീ​ഡ​ന പ​രാ​തി; കോ​ൺ​ഗ്ര​സ് എം​പി​യാ​യ ജെ​എ​ൻ​യു പ്രൊ​ഫ​സ​റെ പു​റ​ത്താ​ക്കി

വെബ് ഡെസ്ക്
Published: October 9, 2026 06:17 PM IST | Updated: October 9, 2026 06:17 PM IST

അ​ൻ​ഗോം​ച ബി​മൊ​ൽ

ന്യൂ​ഡ​ൽ​ഹി: പീ​ഡ​ന ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്ന് ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ​ർ​വ​ക​ലാ​ശാ​ല പ്രൊ​ഫ​സ​റും കോ​ൺ​ഗ്ര​സ് എം​പി​യു​മാ​യ അ​ൻ​ഗോം​ച ബി​മൊ​ൽ അ​കോ​യി​ജാ​മി​നെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് പി​രി​ച്ചു​വി​ട്ടു. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ആ​ഭ്യ​ന്ത​ര സ​മി​തി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. ജെ​എ​ൻ​യു വൈ​സ് ചാ​ൻ​സ​ല​ർ ശാ​ന്തി​ശ്രീ ഡി. ​പ​ണ്ഡി​റ്റ് ഒ​പ്പി​ട്ട ഉ​ത്ത​ര​വും പു​റ​ത്തു​വ​ന്നു.

ആ​ഭ്യ​ന്ത​ര സ​മി​തി​യു​ടെ അ​ന്വേ​ഷ​ണ​ത്തി​ലെ ക​ണ്ടെ​ത്ത​ലു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​യാ​ൾ​ക്കെ​തി​രെ ക​ർ​ശ​ന അ​ച്ച​ട​ക്ക ന​ട​പ​ടി ശി​പാ​ർ​ശ ചെ​യ്ത​താ​യി സ​ർ​വ​ക​ലാ​ശാ​ല അ​റി​യി​ച്ചു. നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ചും ല​ഭ്യ​മാ​യ വ​സ്തു​ത​ക​ൾ പ​രി​ശോ​ധി​ച്ചു​മാ​ണ് പി​രി​ച്ചു​വി​ട​ൽ തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്ന് ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

സം​ഭ​വ​ത്തി​ൽ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് അ​ഖി​ല ഭാ​ര​തീ​യ വി​ദ്യാ​ർ​ഥി പ​രി​ഷ​ത്തും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. നാ​ല് മാ​സം മു​മ്പ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ആ​ഭ്യ​ന്ത​ര സ​മി​തി​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യെ​ടു​ക്കാ​ൻ വൈ​കി​യെ​ന്നാ​രോ​പി​ച്ച് എ​ബി​വി​പി വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ആ​ഭ്യ​ന്ത​ര സ​മി​തി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പ്രൊ​ഫ​സ​റെ പി​രി​ച്ചു​വി​ടാ​നു​ള്ള ന​ട​പ​ടി​യി​ലേ​ക്ക് സ​ർ​വ​ക​ലാ​ശാ​ല ക​ട​ന്ന​ത്.

Tags : JawaharlalNehruUniversity SexualHarassmentAllegations AngomchaBimolAkoijam Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up