മുഖ്യമന്ത്രി വി.ഡി.സതീശൻ, അടൂർ പ്രകാശ്
തിരുവനന്തപുരം: യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് പരാതി നൽകിയ സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ. എല്ലാ തീരുമാനങ്ങളും പാർട്ടിയുടെ നയങ്ങൾക്കും രീതികൾക്കും അനുസരിച്ചാണ് എടുക്കുന്നത്. മുതിർന്ന നേതാക്കളുടെ അനുമതിയോടെയാണ് ഓരോ തീരുമാനവും കൈക്കൊള്ളുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാർട്ടിയെയും മുന്നണിയെയും അവഗണിച്ച് മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്നും യുഡിഎഫ് കൺവീനർ എന്ന നിലയിൽ തന്നെ അവഗണിക്കുന്നുവെന്നുമാണ് അടൂർ പ്രകാശിന്റെ ആരോപണങ്ങൾ. പ്രധാനപ്പെട്ട തീരുമാനങ്ങൾ മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും അദ്ദേഹം പരാതിപ്പെട്ടിരുന്നു. മല്ലികാർജുൻ ഖാർഗെയെ നേരിൽ കണ്ടാണ് അടൂർ പ്രകാശ് പരാതികൾ അറിയിച്ചത്.
അതേസമയം സംസ്ഥാന കോൺഗ്രസിലെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള കൂട്ടായ ചർച്ചകളുടെ കാര്യത്തിൽ ഹൈക്കമാൻഡ് തലത്തിൽ അനിശ്ചിതത്വം തുടരുകയാണ്. അടൂർ പ്രകാശിന്റെ പരാതിയിൽ ഉടനടി തുടർനടപടികളുണ്ടാകുമെന്ന സൂചനകളില്ല. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട തിരക്കിലാണ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ.
Tags : V.D.Satheesan AdoorPrakash MallikarjunKharge Congress Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash