x
ad
Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ജ്യ​ത്ത് ഒ​രു മേ​ഖ​ല​യി​ലും കു​ത്ത​ക അ​നു​വ​ദി​ക്കി​ല്ല: എ​ലോ​ൺ മ​സ്കി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ

ഓൺലൈൻ ഡെസ്ക്
Published: October 9, 2026 05:40 PM IST | Updated: October 9, 2026 05:40 PM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: സാ​റ്റ​ലൈ​റ്റ് ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ത്തി​നു​ള്ള ലൈ​സ​ൻ​സു​ക​ൾ ത​ട​സ​പ്പെ​ടു​ത്തു​ന്നു​വെ​ന്ന എ​ലോ​ൺ മ​സ്കി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി കേ​ന്ദ്ര മ​ന്ത്രി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ. ഇ​ന്ത്യ​യി​ൽ ഒ​രു മേ​ഖ​ല​യി​ലും കു​ത്ത​ക അ​നു​വ​ദി​ക്കു​ന്ന പ്ര​ശ്ന​മേ ഉ​ദി​ക്കു​ന്നി​ല്ലെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി. സ്റ്റാ​ർ​ലി​ങ്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള ക​മ്പ​നി​ക​ളു​ടെ ലൈ​സ​ൻ​സ് ന​ട​പ​ടി​ക​ൾ വൈ​കു​ന്നു​വെ​ന്ന എ​ലോ​ൺ മ​സ്കി​ന്‍റെ അ​വ​കാ​ശ​വാ​ദ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ഈ ​പ്ര​തി​ക​ര​ണം.

സാ​റ്റ​ലൈ​റ്റ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ രം​ഗ​ത്ത് ഏ​തെ​ങ്കി​ലും ഒ​രു ക​മ്പ​നി​ക്ക് മാ​ത്ര​മാ​യി മു​ൻ​ഗ​ണ​ന ന​ൽ​കു​ന്നി​ല്ലെ​ന്ന് സി​ന്ധ്യ വ്യ​ക്ത​മാ​ക്കി. റി​ല​യ​ൻ​സ് ജി​യോ, വ​ൺ​വെ​ബ്, സ്റ്റാ​ർ​ലി​ങ്ക് എ​ന്നീ മൂ​ന്ന് ക​മ്പ​നി​ക​ൾ​ക്ക് ഇ​തി​ന​കം ലൈ​സ​ൻ​സ് ന​ൽ​കി​യി​ട്ടു​ണ്ട്. ആ​മ​സോ​ണും ലൈ​സ​ൻ​സി​നാ​യി താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​ന്ത്യ​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഏ​ത് ക​മ്പ​നി​യും രാ​ജ്യ​ത്തി​ന്‍റെ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം. സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ ഉ​റ​പ്പാ​ക്കി​യ ശേ​ഷ​മേ വാ​ണി​ജ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കാ​ൻ സാ​ധി​ക്കൂ എ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി. സാ​റ്റ​ലൈ​റ്റ് സേ​വ​ന​ങ്ങ​ൾ​ക്കാ​യു​ള്ള സ്പെ​ക്ട്രം വി​ല​നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണെ​ന്നും ടെ​ലി​കോം റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി​യും ഡി​ഒ​ടി​യും ഇ​തു​സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

നി​യ​മ​പ​ര​മാ​യ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന മു​റ​യ്ക്ക് എ​ല്ലാ ക​മ്പ​നി​ക​ൾ​ക്കും തു​ല്യ അ​വ​സ​രം ന​ൽ​കു​മെ​ന്നും, ആ​ർ​ക്കും പ്ര​ത്യേ​ക പ​രി​ഗ​ണ​ന​യോ ത​ട​സ​മോ ഉ​ണ്ടാ​കി​ല്ലെ​ന്നും സ​ർ​ക്കാ​ർ ആ​വ​ർ​ത്തി​ച്ചു വ്യ​ക്ത​മാ​ക്കി.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up