x
ad
Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​വ​ദ​മ്പ​തി​മാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ന​ദി​യി​ൽ; പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

വെബ് ഡെസ്ക്
Published: October 9, 2026 06:34 PM IST | Updated: October 9, 2026 06:37 PM IST

ശ്യാം ​ഹ​രി പാ​ട്ടീ​ൽ, സ്വ​പ്‌​ന പാ​ട്ടീ​ൽ

മും​ബൈ: ന​വ​ദ​മ്പ​തി​മാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ന​ദി​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മ​ഹാ​രാ​ഷ്ട്ര​യി​ലെ ധൂ​ലെ ജി​ല്ല​യി​ലെ താ​പ്തി ന​ദി​യി​ൽ നി​ന്നാ​ണ് ഇ​രു​മ്പ് ച​ങ്ങ​ല ഉ​പ​യോ​ഗി​ച്ച് കാ​ലു​ക​ൾ പ​ര​സ്പ​രം ബ​ന്ധി​ച്ച നി​ല​യി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ശ്യാം ​ഹ​രി പാ​ട്ടീ​ൽ, സ്വ​പ്‌​ന പാ​ട്ടീ​ൽ എ​ന്നി​വ​രാ​ണ് മ​രി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചു.

ജ​ൽ​ഗാ​വ് ജി​ല്ല സ്വ​ദേ​ശി​ക​ളാ​യ ഇ​രു​വ​രും ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു​മു​മ്പാ​ണ് പ്ര​ണ​യി​ച്ച് വി​വാ​ഹി​ത​രാ​യ​ത്. ദ​മ്പ​തി​ക​ളു​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണോ ആ​ത്മ​ഹ​ത്യ​യാ​ണോ എ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​രേ​ണ്ട​തു​ണ്ട്. മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച സാ​ഹ​ച​ര്യ​ങ്ങ​ൾ എ​ന്താ​ണെ​ന്നും സം​ഭ​വ​ത്തി​ന് പി​ന്നി​ൽ മ​റ്റാ​ർ​ക്കെ​ങ്കി​ലും പ​ങ്കു​ണ്ടോ​യെ​ന്നും പൊ​ലി​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും മ​ര​ണ​കാ​ര​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ വ്യ​ക്ത​ത വ​രേ​ണ്ട​തു​ണ്ടെ​ന്നും പൊ​ലി​സ് അ​റി​യി​ച്ചു. സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പ​ടെ പൊ​ലി​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

Tags : NewlywedCouple BodiesFound TaptiRiver Dhule Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up