x
ad
Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ട്ട​യം ച​ന്ത​ക്ക​വ​ല​യി​ൽ സ്വ​കാ​ര്യ​ബ​സ് ഫു​ട്പാ​ത്തി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി, ആ​റു പേ​ർ​ക്ക് പ​രി​ക്ക്

കൊട്ടയം ബ്യൂറോ
Published: October 9, 2026 07:53 PM IST | Updated: October 9, 2026 08:51 PM IST

ചന്തക്കവലയിൽ ഫുട്പാത്തിലേക്ക് ബസ് ഇടിച്ചുകയറിയ നിലയിൽ

കോ​ട്ട​യം: ച​ന്ത​ക്ക​വ​ല​യി​ൽ സ്വ​കാ​ര്യ​ബ​സ് ഫു​ട്പാ​ത്തി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി ആ​റു പേ​ർ​ക്ക് പ​രി​ക്ക്. ഇ​തി​ൽ ര​ണ്ടു സ്ത്രീ​ക​ളു​ടെ നി​ല​ഗു​രു​ത​ര​മാ​ണ്. ഇ​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. മ​റ്റു​ള്ള​വ​ർ കോ​ട്ട​യം താ​ലൂ​ക്ക് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ.

ഇ​ന്നു വൈ​കു​ന്നേ​രം ഏ​ഴോ​ടെ​യാ​ണ് അ​പ​ക​ടം. ബ​സ് കാ​ത്തു​നി​ന്ന​വ​ർ​ക്കും കാ​ൽ​ന​ട യാ​ത്രി​ക​ർ​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. കോ​ട്ട​യം -ച​ങ്ങ​നാ​ശേ​രി റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ത​ണ്ട​പ്ര ബ​സാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്. നാ​ഗ​ന്പ​ടു​ത്തു​നി​ന്ന് ആ​രം​ഭി​ച്ചു ന​ഗ​ര​ത്തി​ലൂ​ടെ സ​ർ​വീ​സ് ന​ട​ത്തു​ന്ന​താ​ണ് ഈ ​ബ​സ് ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്ന് ബ​സ് ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു.

എ​ന്നാ​ൽ അ​മി​ത​വേ​ഗ​മാ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നു നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. സം​ഭ​വ​ത്തെ ത്തു​ട​ർ​ന്ന് അ​ര​മ​ണി​ക്കൂ​റോ​ളം ല​ഗ​ര​ത്തി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. പോ​ലീ​സെ​ത്തി ബ​സ് നീ​ക്കി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു.

Tags : bus crashes into footpath Overspeeding Kottayam Injury

Recent News

Corehub Up