Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bus

ചെ​ന്നൈ​യി​ൽ ബ​സി​ന് തീ​പി​ടി​ച്ചു; യാ​ത്ര​ക്കാ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

ചെ​ന്നൈ: ചെ​ന്നൈ​യി​ൽ നി​ന്ന് മ​ധു​ര​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ സ്ലീ​പ്പ​ർ ബ​സി​ന് തീ​പി​ടി​ച്ചു. തീ ​ആ​ളി​പ്പ​ട​രു​ന്ന​തി​ന് മി​നി​റ്റു​ക​ൾ​ക്ക് മു​മ്പ് ബ​സി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ​തി​നാ​ൽ ഉ​ള്ളി​ലു​ണ്ടാ​യി​രു​ന്ന 23 യാ​ത്ര​ക്കാ​രും അ​ത്ഭു​ത​ക​മാ​യി ര​ക്ഷ​പ്പെ​ട്ടു.

ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ച​ര​യ്ക്ക് പെ​ര​മ്പ​ലൂ​രി​ൽ എ​ത്തി​യ​പ്പോ​ൾ ബ​സി​ന്‍റെ മു​ൻ​ഭാ​ഗ​ത്ത് നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. പു​ക വ​രു​ന്ന​ത് ക​ണ്ട ഡ്രൈ​വ​ർ ഇ​ബ്രാ​ഹിം ഉ​ട​ൻ ത​ന്നെ ബ​സ് റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട ശേ​ഷം ഉ​റ​ങ്ങി​ക്കി​ട​ന്ന യാ​ത്ര​ക്കാ​രെ ഉ​ണ​ർ​ത്തി. യാ​ത്ര​ക്കാ​ർ ബ​സി​ൽ നി​ന്ന് ഇ​റ​ങ്ങു​ന്ന​തി​നി​ടെ ത​ന്നെ മു​ൻ​ഭാ​ഗ​ത്ത് നി​ന്ന് തീ ​അ​തി​വേ​ഗം പ​ട​ർ​ന്നു​പി​ടി​ച്ചു.

വി​വ​രം അ​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ എ​ത്തു​മ്പോ​ഴേ​ക്കും പൂ​ർ​ണ​മാ​യും തീ​പി​ടി​ച്ച നി​ല​യി​ലാ​യി​രു​ന്നു. ഏ​ഴ് മ​ണി​യോ​ടെ​യാ​ണ് തീ ​പൂ​ർ​ണ​മാ​യും നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

 

National

മ​ദ്യ​ല​ഹ​രി​യി​ൽ സ്റ്റാ​ന്‍​ഡി​ൽ ക​ട​ന്ന ബ​സു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞ യു​വാ​വ് പി​ടി​യി​ൽ

ഹൈ​ദ​രാ​ബാ​ദ്: മ​ദ്യ​ല​ഹ​രി​യി​ൽ സ്റ്റാ​ന്‍​ഡി​ൽ കി​ട​ന്ന ബ​സു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞ യു​വാ​വ് പി​ടി​യി​ൽ. പാ​ല​കു​ർ​ത്തി മ​ണ്ഡ​ലി​ലെ ചെ​ന്നൂ​ര് സ്വ​ദേ​ശി ജി​ട്ട​ബോ​യി​ന വെ​ങ്ക​ണ്ണ​യാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ജ​ങ്കാ​വ് ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്ന് ആ​ർ​ടി​സി ബ​സ് ആ​ണ് മോ​ഷ്ടി​ച്ച് 21 കി​ലോ​മീ​റ്റ​റോ​ളം ഇ​യാ​ൾ ഓ​ടി​ച്ച​ത്. ഒ​ടു​വി​ൽ ടോ​ൾ പ്ലാ​സ​യി​ൽ ഇ​ടി​ച്ചാ​ണ് വാ​ഹ​നം നി​ർ​ത്തി​യ​ത്.

മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന വെ​ങ്ക​ണ്ണ ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ആ​ർ​ടി​സി ബ​സു​മാ​യി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​ർ ബ​സി​ന്‍റെ താ​ക്കോ​ൽ ബ​സി​നു​ള്ളി​ൽ ത​ന്നെ മ​റ​ന്നു​വ​ച്ച് പോ​യി​രു​ന്നു​വ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ആ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​യാ​ൾ ബ​സു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞ​ത്.

ബ​സു​മാ​യി പ്ര​തി സൂ​ര്യ​പേ​ട്ട് ഭാ​ഗ​ത്തേ​യ്ക്ക് ആ​ണ് സ​ഞ്ച​രി​ച്ച​ത്. ഏ​ക​ദേ​ശം 21 കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ച ശേ​ഷം വാ​ഹ​നം ദേ​വ​രു​പ്പ​ള മ​ണ്ഡ​ലി​ലെ സിം​ഗ​രാ​ജു​പ​ള്ളി ടോ​ൾ ഗേ​റ്റി​ൽ എ​ത്തു​ക​യും, അ​വി​ടെ​യു​ള്ള സി​മ​ന്‍റ് ബ്ലോ​ക്കി​ൽ ഇ​ടി​ച്ച് നി​ൽ​ക്കു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ സം​ശ​യം തോ​ന്നി​യ ടോ​ൾ ഗേ​റ്റ് ജീ​വ​ന​ക്കാ​ർ ഉ​ട​ൻ ത​ന്നെ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ചു. തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

 

Kerala

പാ​ല​ക്കാ​ട് കെ​എ​സ്ആ​ർ​ടി​സി ബ​സി​ല്‍ നി​ന്ന് വീ​ണ് ക​ണ്ട​ക്ട​ര്‍​ക്ക് പ​രി​ക്ക്

പാ​ല​ക്കാ​ട്: കെ​എ​സ്ആ​ര്‍​ടി​സി പ്രി​യ​ദ​ര്‍​ശ​നി ബ​സി​ല്‍ നി​ന്നു തെ​റി​ച്ചു​വീ​ണ് ക​ണ്ട​ക്ട​ര്‍​ക്ക് പ​രി​ക്ക്. ആ​ല​ത്തൂ​ര്‍ വാ​നൂ​ര്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഒ​റ്റ​പ്പാ​ല​ത്ത് നി​ന്നും വ​ട​ക്ക​ഞ്ചേ​രി വ​ഴി പാ​ണ്ടാം​കോ​ടേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ബ​സി​ലെ ക​ണ്ട​ക്ട​ർ​ക്കാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബ​സ് ആ​യ​ക്കാ​ട് മ​ന്ന​ത്ത് എ​ത്തി​യ​പ്പോ​ള്‍ ഡോ​ര്‍ തു​റ​ന്ന് മു​ഹ​മ്മ​ദ് പു​റ​ത്തേ​ക്ക് തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു. സം​ഭ​വ സ​മ​യം ബ​സി​ല്‍ ഏ​ക​ദേ​ശം 130 അ​ധി​കം യാ​ത്ര​ക്കാ​ര്‍ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം.

തി​ര​ക്ക് മൂ​ലം ആ​യ​ക്കോ​ട് സ്റ്റോ​പ്പി​ല്‍ ബ​സ് നി​ര്‍​ത്തി​യി​രു​ന്നി​ല്ല. ഈ ​സ്റ്റോ​പ്പി​ല്‍ നി​ന്നും ഇ​രു​പ​ത് അ​ടി​മാ​റി​യാ​ണ് മു​ഹ​മ്മ​ദ് വീ​ണ​ത്. പ​രി​ക്കേ​റ്റ മു​ഹ​മ്മ​ദി​നെ ഇ​ര​ട്ട​ക്കു​ളം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​തി​ന് തൊ​ട്ടു​മു​ന്‍​പി​ലു​ള്ള പു​ളി​ങ്കു​ട്ടം ബ​സ്റ്റോ​പ്പി​ല്‍ നി​ന്നും ക​ണ്ട​ക്ട​ര്‍ മു​ന്‍​വ​ശ​ത്തെ ഡോ​റി​ലൂ​ടെ ഇ​റ​ങ്ങി പു​റ​കു​വ​ശ​ത്ത് ക​യ​റി ഡോ​ര്‍ അ​ട​ച്ച​താ​ണെ​ന്ന് യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു. തി​ര​ക്ക് മൂ​ലം ഡോ​ര്‍ അ​റി​യാ​തെ തു​റ​ന്ന​താ​വാം ക​ണ്ട​ക്ട​ര്‍ താ​ഴെ വീ​ഴാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

National

ബ​സി​ന്‍റെ ഹെ​ഡ്‌​ലൈ​റ്റ് ത​ക​രാ​ർ; മൊ​ബൈ​ൽ ഫോ​ൺ ടോ​ർ​ച്ചി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ ബ​സ് ഓ​ടി​ച്ച മൂ​ന്ന് കെ​കെ​ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

ബം​ഗ​ളൂ​രു: ഹെ​ഡ്‌​ലൈ​റ്റ് ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന് ക​ല്യാ​ണ ക​ർ​ണാ​ട​ക റോ​ഡ് ട്രാ​ൻ​സ്‌​പോ​ർ​ട്ട് കോ​ർ​പ്പ​റേ​ഷ​ൻ (കെ​കെ​ആ​ർ​ടി​സി) ബ​സ് മൊ​ബൈ​ൽ ഫോ​ൺ ടോ​ർ​ച്ചി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ ഓ​ടി​ച്ച സം​ഭ​വ​ത്തി​ൽ ഡ്രൈ​വ​ർ അ​ട​ക്കം മൂ​ന്ന് ജീ​വ​ന​ക്കാ​ർ​ക്ക് സ​സ്‌​പെ​ൻ​ഷ​ൻ. ബ​സി​ന്‍റെ ഡ്രൈ​വ​ർ ആ​കാ​ശ്, ഡി​പ്പോ​യി​ലെ സാ​ങ്കേ​തി​ക വി​ഭാ​ഗം സൂ​പ്പ​ർ​വൈ​സ​ർ ബ​സ​വ​രാ​ജ്, ജീ​വ​ന​ക്കാ​ര​ൻ ശി​വാ​ന​ന്ദ് എ​ന്നി​വ​രെ​യാ​ണ് സ​സ്‌​പെ​ൻ​ഡ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ 15 ദി​വ​സ​മാ​യി ബ​സി​ന്‍റെ ഹെ​ഡ്‌​ലൈ​റ്റ് പൊ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം.

ലൈ​റ്റ് പൊ​ട്ടി ര​ണ്ട് ആ​ഴ്ച ക​ഴി​ഞ്ഞി​ട്ടും ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​തെ സ​ർ​വീ​സ് തു​ട​രു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ് മൂ​വ​രെ​യും സ​സ്‌​പെ​ൻ​ഡ് ചെ​യ്ത​ത്. ക​ല​ബു​റ​ഗി- ചി​ൻ​ചോ​ലി റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സി​ന്‍റെ ഹെ​ഡ്‌​ലൈ​റ്റ് ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന് ക​ണ്ട​ക്ട​ർ മൊ​ബൈ​ൽ ഫോ​ണി​ലെ ടോ​ർ​ച്ച് തെ​ളി​ച്ചു മു​ൻ​വ​ശ​ത്തെ ചി​ല്ലി​ലൂ​ടെ പു​റ​ത്തേ​ക്ക് കാ​ട്ടു​ക​യും ഈ ​വെ​ളി​ച്ച​ത്തി​ൽ ബ​സ് യാ​ത്ര തു​ട​രു​ക​യു​മാ​യി​രു​ന്നു. യാ​ത്ര​ക്കാ​രു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന രീ​തി​യി​ൽ സ​ർ​വീ​സ് ന​ട​ത്തി​യ​തി​നാ​ണ് അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി​യും കോ​ർ​പ്പ​റേ​ഷ​ന്‍റെ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച​തി​നു​മാ​ണ് ന​ട​പ​ടി​യെ​ന്ന് കെ​കെ​ആ​ർ​ടി​സി വ്യ​ക്ത​മാ​ക്കി. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ബ​സു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് എ​ല്ലാ ഡി​പ്പോ മാ​നേ​ജ​ർ​മാ​ർ​ക്കും സാ​ങ്കേ​തി​ക ജീ​വ​ന​ക്കാ​ർ​ക്കും അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

District News

മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ബ​​സ് സ്റ്റാ​​ൻ​​ഡ് അ​പ​ക​ടാ​വ​സ്ഥ​യി​ൽ: താ​​ത്കാ​​ലി​​ക വി​​ശ്ര​​മ​കേ​​ന്ദ്രം ഏ​​ർ​​പ്പെ​​ടു​​ത്തി

ഗാ​ന്ധി​​ന​​ഗ​​ർ: മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ബ​​സ് സ്റ്റാ​​ൻ​​ഡ് കാ​​ല​​പ്പ​​ഴ​​ക്ക​​ത്തെ​ത്തു​​ട​​ർ​​ന്ന് പൊ​​ളി​​ച്ചു​നീ​​ക്ക​​ണ​​മെ​​ന്ന് വി​​ജി​​ല​​ൻ​​സ് ആ​​ർ​​പ്പൂ​​ക്ക​​ര പ​​ഞ്ചാ​​യ​​ത്തി​​ന് നോ​​ട്ടീ​​സ് ന​​ൽ​​കി​​യ​​തി​​നെ​ത്തു​​ട​​ർ​​ന്ന് താ​​ത്കാ​​ലി​​ക വി​​ശ്ര​​മ​കേ​​ന്ദ്രം ഒ​​രു​​ക്കി. നി​​ല​​വി​​ലു​​ള്ള ബ​​സ് സ്റ്റാ​​ൻ​​ഡി​​ന് എ​​തി​​ർ​വ​​ശ​​ത്താ​​യാ​​ണ് വി​​ശ്ര​​മ​കേ​​ന്ദ്രം ഒ​​രു​​ക്കി​​രി​​ക്കു​​ന്ന​​ത്.

എ​​ന്നാ​​ൽ നി​​ല​​വി​​ലു​​ള്ള ബ​​സ് സ്റ്റാ​​ൻ​​ഡ് കെ​​ട്ടി​​ടം അ​​ട​​ച്ചു​കെ​​ട്ടാ​​ത്ത​​തി​​നാ​​ൽ യാ​​ത്ര​​ക്കാ​​ർ പ​ഴ​യ കെ​​ട്ടി​​ട​​ത്തി​​ലാ​​ണ് ബ​​സ് കാ​​ത്ത് നി​​ൽ​​ക്കു​​ന്ന​​ത്. സ്റ്റാ​​ൻ​​ഡ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്നും ഇ​​വി​​ടെ യാ​​ത്ര​​ക്കാ​​ർ നി​​ൽ​​ക്ക​​രു​​തെ​​ന്നും ഫ്ലെ​​ക്സ് പ​​തി​​ച്ചി​​ട്ടു​​ണ്ടെ​​ങ്കി​​ലും യാ​​ത്ര​​ക്കാ​​ർ ഇ​​ത് ശ്ര​​ദ്ധി​​ക്കാ​​റി​​ല്ല.

കാ​​ല​​പ്പ​​ഴ​​ക്ക​​ത്തെ തു​​ട​​ർ​​ന്ന് സ്റ്റാ​​ൻ​​ഡി​ന്‍റെ ഭി​​ത്തി​​ക​​ൾ പൊ​​ട്ടി​​ക്കീ​​റി​​യ നി​​ല​​യി​​ലാ​​ണ്. മു​​ക​​ൾ ഭാ​​ഗ​​ത്തെ ആ​​സ്ബ​​റ്റോ​​സ് ഷീ​​റ്റു​​ക​​ൾ പൊ​​ട്ടി​​ത്ത​​ക​​ർ​​ന്ന നി​​ല​​യി​​ലാ​​ണ്. ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് രോ​​ഗി​​ക​​ളും കൂ​​ട്ടി​​രി​​പ്പു​​കാ​​രും ആ​​ശു​​പ​​ത്രി ജീ​​വ​​ന​​ക്കാ​​രു​​മാ​​ണ് ദി​​വ​​സേ​​ന ഈ ​​സ്റ്റാ​​ൻ​​ഡി​​ൽ ബ​​സ് കാ​​ത്തു​നി​​ൽ​​ക്കു​​ന്ന​​ത്.

വി​​ജി​​ല​​ൻ​​സി​​ന്‍റെ നോ​​ട്ടീ​​സി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ സ്റ്റാ​​ൻ​​ഡ് പൊ​​ളി​​ക്കാ​​ൻ ടെ​​ൻ​​ഡ​​ർ ക്ഷ​​ണി​​ച്ച് ക​​രാ​​ർ ന​​ൽ​​കി​​ട്ടു​​ണ്ടെ​​ന്ന് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ആ​​ന​​ന്ദ് പ​​ഞ്ഞി​​ക്കാ​​ൻ പ​​റ​​ഞ്ഞു.സ്റ്റാ​​ൻ​​ഡ് കെ​​ട്ടി​​ടം പൊ​​ളി​​ച്ച് ആ​​ധു​​നി​​ക രീ​​തി​​യി​​ലു​​ള്ള ഷോ​​പ്പിം​​ഗ് കോം​​പ്ല​​ക്സ് നി​​ർ​​മി​​ക്കാ​​നു​​ള്ള തീ​​രു​​മാ​​ന​​ത്തി​​ലാ​​ണെ​​ന്നും പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് പ​റ​ഞ്ഞു.

Kerala

പതിനേഴുകാരിയെ ബസിൽവച്ച് പീ‍ഡിപ്പിച്ചു; കണ്ടക്ടർക്ക് അഞ്ച് വർഷം കഠിനതടവ്

തിരുവനന്തപുരം: പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ ബസ് കണ്ടക്ടറായ പ്രതി അരുവിക്കര ചാണിച്ചാല്‍ക്കടവ് സ്വദേശി അരുണ്‍കുമാറിന് (46) അഞ്ച് വര്‍ഷം കഠിനതടവും പതിനയ്യായിരം രൂപ പിഴയും ശിക്ഷ.

അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിര്‍ളയാണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ ആറ് മാസം കൂടി ശിക്ഷ അനുഭവിക്കണം. പിഴത്തുകയും ലീഗല്‍ സര്‍വീസ് അതോറിറ്റി നഷ്ടപരിഹാരവും അതിജീവിതക്ക് നല്‍കണമെന്നും കോടതി വിധിച്ചു.

2024 സെപ്റ്റംബര്‍ 23നാണ് കേസിന് ആസ്പദമായ സംഭവം. വെള്ളനാട് നിന്നും കിഴക്കേക്കോട്ടയ്ക്കു പോകുന്ന ബസില്‍ പ്രതി അതിജീവിതയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.

സംഭവത്തില്‍ ഭയന്ന കുട്ടി വിവരം പുറത്തു പറഞ്ഞില്ല. തുടര്‍ന്നുള്ള ദിവസങ്ങളിലും ഇതേ ബസില്‍ സഞ്ചരിക്കേണ്ടിവന്ന കുട്ടിക്കു മാനസികപ്രശ്‌നങ്ങള്‍ ഉണ്ടായി. തുടര്‍ന്ന് ചികിത്സയ്ക്കായി മനോരോഗവിദഗ്ധനെ കണ്ടപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Leader Page

‘പ്രി​യ​ദ​ര്‍​ശി​നി’യി​ല്‍ ര​ക്ഷ(പെ​ടു​മോ)?

മൊ​​​​ട്ടു​​​സൂ​​​​ചി ഇ​​​​ട​​​​പാ​​​​ടി​​​​ല്‍ പോ​​​​ലും ക​​​​മ്മീ​​​​ഷ​​​​ന​​​​ടി​​​​ക്കു​​​​ന്നു​​​​വെ​​​​ന്നു പേ​​​​രു​​​​ദോ​​​​ഷ​​​​മു​​​​ള്ള കെ​​​​എ​​​​സ്ആ​​​​ര്‍​ടി​​​​സി, ‘പ്രി​​​​യ​​​​ദ​​​​ര്‍​ശി​​​​നി’ സൗ​​​​ജ​​​​ന്യ യാ​​​​ത്രാ പ​​​​ദ്ധ​​​​തി​​​കൊ​​​​ണ്ട് ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​മോ? കെ​​​​എ​​​​സ്ആ​​​​ര്‍​ടി​​​​സി ഓ​​​​ര്‍​ഡി​​​​ന​​​​റി ബ​​​​സു​​​​ക​​​​ള്‍ സ്ത്രീ​​​​ക​​​​ളെ കു​​​​ത്തി​​​​നി​​​​റ​​​​ച്ച് ഓ​​​​ടു​​​​ന്ന​​​​തു കാ​​​​ണു​​​​മ്പോ​​​​ള്‍ ഉ​​​​യ​​​​രു​​​​ന്ന ചോ​​​​ദ്യ​​​​മി​​​​താ​​​​ണ്. കെ​​​​എ​​​​സ്ആ​​​​ര്‍​ടി​​​​സി ബ​​​​സു​​​​ക​​​​ളി​​​​ല്‍ ക​​​​യ​​​​റാ​​​​ന്‍ സ്ത്രീ​​​​ക​​​​ളു​​​​ടെ കൂ​​​​ട്ട​​​​യി​​​​ടി​​​​യാ​​​​ണ്.

സൗ​​​​ജ​​​​ന്യ​​​​യാ​​​​ത്ര എ​​​​ന്ന ഒ​​​​റ്റ​​​​ക്കാ​​​​ര​​​​ണ​​​​ത്താ​​​​ല്‍ സ്ത്രീ​​​​ക​​​​ളു​​​​ടെ കൂ​​​​ടെ​​​​യു​​​​ള്ള ആ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ളും പു​​​​രു​​​​ഷ​​​​ന്മാ​​​​രും പ്രി​​​​യ​​​​ദ​​​​ര്‍​ശി​​​​നി ബ​​​​സു​​​​ക​​​​ളി​​​​ല്‍ തി​​​​ങ്ങി​​​ഞെ​​​​രു​​​​ങ്ങി യാ​​​​ത്ര ചെ​​​​യ്യാ​​​​ന്‍ നി​​​​ര്‍​ബ​​​​ന്ധി​​​​ത​​​​രാ​​​​വു​​​​ക​​​​യാ​​​​ണ്. സ്ത്രീ​​​​ക​​​​ളു​​​​ടെ ത​​​​ള്ളി​​​​ക്ക​​​​യ​​​​റ്റം കെ​​​​എ​​​​സ്ആ​​​​ര്‍​ടി​​​​സി​​​​യു​​​​ടെ ഖ​​​​ജ​​​​നാ​​​​വ് നി​​​​റ​​​​യ്ക്കു​​​​മോ? സൗ​​​​ജ​​​​ന്യ​​​​യാ​​​​ത്ര​​​​യ്ക്ക് പ്ര​​​​തി​​​​മാ​​​​സം സ​​​​ര്‍​ക്കാ​​​​ര്‍ കോ​​​​ടി​​​​ക​​​​ള്‍ കൊ​​​​ടു​​​​ത്താ​​​​ല്‍പോ​​​​ലും കെ​​​​എ​​​​സ്ആ​​​​ര്‍​ടി​​​​സി​​​​ക്ക് അ​​​​ത് അ​​​​ത്ര ആ​​​​ശ്വാ​​​​സ​​​​മാ​​​​വി​​​​ല്ല എ​​​​ന്നാ​​​​ണ് ക​​​​ണ​​​​ക്കു​​​​ക​​​​ള്‍ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന​​​​ത്.

അ​​​​ത്ര​​​​മാ​​​​ത്രം ഭാ​​​​രി​​​​ച്ച ചെ​​​​ല​​​​വു​​​​ക​​​​ളു​​​​മാ​​​​യാ​​​​ണ് കെ​​​​എ​​​​സ്ആ​​​​ര്‍​ടി​​​​സി കി​​​​ത​​​​ച്ചു നീ​​​​ങ്ങു​​​​ന്ന​​​​ത്. സൗ​​​​ജ​​​​ന്യ​​​​യാ​​​​ത്ര സ്ത്രീ​​​​ക​​​​ള്‍​ക്ക് ആ​​​​ശ്വാ​​​​സ​​​​മാ​​​​ണെ​​​​ന്ന​​​​തി​​​​ല്‍ ത​​​​ര്‍​ക്ക​​​​മി​​​​ല്ല. പ​​​​ക്ഷേ, സാ​​​​മ്പ​​​​ത്തി​​​​ക പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലൂ​​​​ടെ മു​​​​ന്നോ​​​​ട്ടു​​​​ നീ​​​​ങ്ങു​​​​ന്ന സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​രി​​​​നും കെ​​​​എ​​​​സ്ആ​​​​ര്‍​ടി​​​​സി​​​​ക്കും ക​​​​ന​​​​ത്ത ബാ​​​​ധ്യ​​​​ത ഒ​​​​ഴി​​​​വാ​​​​ക്കാ​​​​ന്‍ ടി​​​​ക്ക​​​​റ്റ് വ​​​​രു​​​​മാ​​​​ന​​​​ത്തോ​​​​ടൊ​​​​പ്പം ഇ​​​​ത​​​​ര വ​​​​രു​​​​മാ​​​​നസ​​​​മ്പാ​​​​ദ​​​​ന മാ​​​​ര്‍​ഗ​​​​ങ്ങ​​​​ളും സ്വീ​​​​ക​​​​രി​​​​ക്കേ​​​​ണ്ടി​​​​യി​​​​രി​​​​ക്കു​​​​ന്നു.

ഏ​​​​റ്റ​​​​വും ഒ​​​​ടു​​​​വി​​​​ല്‍ വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ നി​​​​യ​​​​മപ്ര​​​​കാ​​​​രം ല​​​​ഭ്യ​​​​മാ​​​​യ ക​​​​ണ​​​​ക്കു​​​​ക​​​​ള്‍ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന​​​​ത്, 2023-24 സാ​​​​മ്പ​​​​ത്തി​​​​ക വ​​​​ര്‍​ഷ​​​​ത്തി​​​​ല്‍ 2,065.57 കോ​​​​ടി രൂ​​​​പ സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​ര്‍ കെ​​​​എ​​​​സ്ആ​​​​ര്‍​ടി​​​​സി​​​​ക്ക് സാ​​​​മ്പ​​​​ത്തി​​​​കസ​​​​ഹാ​​​​യ​​​​മാ​​​​യി ന​​​​ല്‍​കി​​​​യെ​​​​ന്നാ​​​​ണ്. 2021-22 വ​​​​ര്‍​ഷ​​​​ത്തി​​​​ല്‍ 2,037.51 കോ​​​​ടി രൂ​​​​പ​​​​യും ന​​​​ല്‍​കി. ക​​​​ഴി​​​​ഞ്ഞ 10 വ​​​​ര്‍​ഷ​​​​ത്തി​​​​നി​​​​ടെ ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ല്‍ തു​​​​ക ന​​​​ല്‍​കേ​​​​ണ്ടിവ​​​​ന്ന​​​​ത് 2023-24ലാ​​​​ണ്. പ്ര​​​​ക​​​​ട​​​​ന​​​​പ​​​​ത്രി​​​​ക​​​​യി​​​​ലെ വാ​​​​ഗ്ദാ​​​​നം ന​​​​ട​​​​പ്പി​​​​ലാ​​​​ക്കാ​​​​ന്‍ ക​​​​ഴി​​​​ഞ്ഞു​​​​വെ​​​​ന്ന​​​​ത് സ​​​​ര്‍​ക്കാ​​​​രി​​​​നു നേ​​​​ട്ട​​​​മാ​​​​ണ്. അ​​​​തി​​​​ന്‍റെ സാ​​​​മ്പ​​​​ത്തി​​​​ക ബാ​​​​ധ്യ​​​​ത ഏ​​​​റ്റെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നൊ​​​​പ്പം പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​യ സ്വ​​​​കാ​​​​ര്യ ബ​​​​സ് വ്യ​​​​വ​​​​സാ​​​​യ​​​​ത്തെ പു​​​​ന​​​​രു​​​​ജ്ജീ​​​​വി​​​​പ്പി​​​​ക്കാ​​​​ന്‍ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കേ​​​​ണ്ട അ​​​​വ​​​​സ്ഥ സം​​​​ജാ​​​​ത​​​​മാ​​​​വു​​​​ക​​​​യും ചെ​​​​യ്ത​​​​ത് സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ സാ​​​​മ്പ​​​​ത്തി​​​​ക ബാ​​​​ധ്യ​​​​ത ഇ​​​​ര​​​​ട്ടി​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​ണ്.

പ​​​​ര​​​​സ്യ​​​​മാ​​​​ക​​​​ണം ബ​​​​സു​​​​ക​​​​ള്‍

ക​​​​ഴി​​​​ഞ്ഞ അ​​​​ഞ്ചു വ​​​​ര്‍​ഷ​​​​ത്തി​​​​നി​​​​ടെ സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​ര്‍ പ​​​​ര​​​​സ്യ ഇ​​​​ന​​​​ത്തി​​​​ല്‍ കെ​​​​എ​​​​സ്ആ​​​​ര്‍​ടി​​​​സി​​​​ക്ക് ന​​​​ല്‍​കി​​​​യ​​​​ത് 3,87,66,151 രൂ​​​​പ. 2021 മു​​​​ത​​​​ല്‍ കെ​​​​എ​​​​സ്ആ​​​​ര്‍​ടി​​​​സി നേ​​​​രി​​​​ട്ട് ബ​​​​സു​​​​ക​​​​ളി​​​​ല്‍ പ​​​​ര​​​​സ്യം ചെ​​​​യ്തു തു​​​​ട​​​​ങ്ങി. അ​​​​തി​​​​ലൂ​​​​ടെ വ​​​​ലി​​​​യൊ​​​​രു തു​​​​ക വ​​​​രു​​​​മാ​​​​ന​​​​മാ​​​​യി ല​​​​ഭി​​​​ക്കു​​​​ന്നു. 2021ല്‍ 1.31 ​​​​കോ​​​​ടി​​​​യാ​​​​യി​​​​രു​​​​ന്നു പ​​​​ര​​​​സ്യ​​​​വ​​​​രു​​​​മാ​​​​നം. 2022ല്‍ ​​​​ഇ​​​​ത് 8.53 കോ​​​​ടി​​​​യാ​​​​യും 2024ല്‍ 8.77 ​​​​കോ​​​​ടി​​​​യാ​​​​യും ഉ​​​​യ​​​​ര്‍​ന്നു. 2025ല്‍ 7.51 ​​​​കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ് പ​​​​ര​​​​സ്യ ഇ​​​​ന​​​​ത്തി​​​​ല്‍ നേ​​​​രി​​​​ട്ട് സ​​​​മാ​​​​ഹ​​​​രി​​​​ച്ച​​​​ത്.

ഈ ​​​​വ​​​​ര്‍​ഷം ഏ​​​​പ്രി​​​​ലി​​​​ല്‍ ടി​​​​ക്ക​​​​റ്റ് വ​​​​രു​​​​മാ​​​​ന​​​​മാ​​​​യി കെ​​​​എ​​​​സ്ആ​​​​ര്‍​ടി​​​​സി​​​​ക്ക് ല​​​​ഭി​​​​ച്ച​​​​ത് 227.63 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ്. 2025-26 സാ​​​​മ്പ​​​​ത്തി​​​​കവ​​​​ര്‍​ഷം ടി​​​​ക്ക​​​​റ്റി​​​​ത​​​​ര വ​​​​രു​​​​മാ​​​​നമാ​​​​ര്‍​ഗ​​​​മാ​​​​യി 330.96 കോ​​​​ടി രൂ​​​​പ​​​​യും ല​​​​ഭി​​​​ച്ചു. ഈ ​​​​വി​​​​ധ​​​​ത്തി​​​​ലു​​​​ള​​​​ള വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​നൊ​​​​പ്പം പ്രി​​​​യ​​​​ദ​​​​ര്‍​ശി​​​​നി സൗ​​​​ജ​​​​ന്യ​​​​യാ​​​​ത്രാ പ​​​​ദ്ധ​​​​തി പ്ര​​​​കാ​​​​ര​​​​മു​​​​ള്ള കോ​​​​ടി​​​​ക​​​​ള്‍ ല​​​​ഭി​​​​ച്ചാ​​​​ലും നി​​​​ല​​​​വി​​​​ലു​​​​ള്ള ചെ​​​​ല​​​​വു​​​​ക​​​​ള്‍ ക​​​​ണ​​​​ക്കാ​​​​ക്കു​​​​മ്പോ​​​​ള്‍ കെ​​​​എ​​​​സ്ആ​​​​ര്‍​ടി​​​​സി​​​​ക്ക് അ​​​​ത് കാ​​​​ര്യ​​​​മാ​​​​യി ആ​​​​ശ്വാ​​​​സ​​​​മേ​​​​കി​​​​ല്ല. 2021 മു​​​​ത​​​​ലാ​​​​ണ് കെ​​​​എ​​​​സ്ആ​​​​ര്‍​ടി​​​​സി നേ​​​​രി​​​​ട്ട് ബ​​​​സു​​​​ക​​​​ളി​​​​ല്‍ പ​​​​ര​​​​സ്യം ചെ​​​​യ്തു തു​​​​ട​​​​ങ്ങി​​​​യ​​​​ത്. അ​​​​ന്നു​​​​മു​​​​ത​​​​ലു​​​​ള്ള വ​​​​രു​​​​മാ​​​​നം ചു​​​​വ​​​​ടെ:

2021: 1,31,21,564 രൂ​​​​പ
2022: 8,53,70,943
2023: 6,23,38,381
2024: 8,77,57,878
2025: 7,51,57,987
10 വ​​​​ര്‍​ഷം, സ​​​​ര്‍​ക്കാ​​​​ര്‍ ക​​​​ത്തി​​​​ച്ച​​​​ത് 13,522.95 കോ​​​​ടി

2016-17 സാ​​​​മ്പ​​​​ത്തി​​​​കവ​​​​ര്‍​ഷം മു​​​​ത​​​​ല്‍ 2025-26 വ​​​​രെ​​​​യു​​​​ള്ള ക​​​​ഴി​​​​ഞ്ഞ 10 വ​​​​ര്‍​ഷ​​​​ത്തി​​​​നി​​​​ടെ വാ​​​​യ്പ​​​​ക​​​​ള്‍ എ​​​​ന്ന ശീ​​​​ര്‍​ഷ​​​​ക​​​​ത്തി​​​​ല്‍ സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​ര്‍ കെ​​​​എ​​​​സ്ആ​​​​ര്‍​ടി​​​​സി​​​​ക്ക് ന​​​​ല്‍​കി​​​​യ​​​​ത് 13,522.95 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ്. സാ​​​​മ്പ​​​​ത്തി​​​​കവ​​​​ര്‍​ഷം, ല​​​​ഭി​​​​ച്ച തു​​​​ക (കോ​​​​ടി രൂ​​​​പ​​​​യി​​​​ല്‍) എ​​​​ന്നി​​​​വ യ​​​​ഥാ​​​​ക്ര​​​​മം ചു​​​​വ​​​​ടെ:

2016-17: 305.00
2017-18: 835.00
2018-19: 1,056.35
2019-20: 987.37
2020-21: 1,739.86
2021-22: 2,037.51
2022-23: 1,434.81
2023-24: 2,065.57
2024-25: 1,602.41
2025-26: 1,459.07

Kerala

വ്യാ​ജ ലൈ​സ​ന്‍​സ് റാ​ക്ക​റ്റ്: പ​രാ​തി ന​ല്‍​കി സ്വ​കാ​ര്യ ബ​സു​ട​മ​ക​ള്‍

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് റാ​ക്ക​റ്റ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​താ​യി സ്വ​കാ​ര്യ ബ​സു​ട​മ​ക​ളു​ടെ പ​രാ​തി. അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഒ​രു വി​ഭാ​ഗം ബ​സു​ട​മ​ക​ള്‍ ജി​ല്ലാ ക​ള​ക്ട​ര്‍, റൂ​റ​ല്‍ എ​സ്പി, കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ എ​ന്നി​വ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി.

ഇ​ക്ക​ഴി​ഞ്ഞ മെ​യ് 27ന് ​ചെ​റാ​യി പാ​ട​ത്ത് നി​യ​ന്ത്ര​ണം വി​ട്ടു പാ​ട​ത്തേ​ക്ക് ചാ​ടി​യ സ്വ​കാ​ര്യ ബ​സി​ന്റെ ഡ്രൈ​വ​റു​ടെ ലൈ​സ​ന്‍​സ് പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ വ്യാ​ജ​ന്‍ ആ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

അ​പ​ക​ടം ന​ട​ന്ന ദി​വ​സം ഡ്യൂ​ട്ടി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ഡ്രൈ​വ​ര്‍ പ​റ​വൂ​രി​ല്‍ ഇ​റ​ങ്ങി​യ ശേ​ഷം ബാ​ങ്ക് സം​ബ​ന്ധ​മാ​യ ഒ​രു അ​ത്യാ​വ​ശ്യ ഇ​ട​പാ​ടി​നാ​യി പോ​യ സ​മ​യ​ത്ത് താ​ല്‍​ക്കാ​ലി​ക​മാ​യി ഓ​ടി​ക്കാ​ന്‍ ഏ​ല്‍​പ്പി​ച്ച​താ​ണ് പു​തി​യ ഡ്രൈ​വ​റെ. പ​ല സ്വ​കാ​ര്യ ബ​സു​ക​ളി​ലും ഇ​യാ​ളെ ഡ്രൈ​വ​റാ​യി ക​ണ്ടു പ​രി​ച​യ​മു​ള്ള​തി​നെ തു​ട​ര്‍​ന്നാ​ണ് ഇ​യാ​ളെ താ​ല്‍​ക്കാ​ലി​ക ചു​മ​ത​ല ഏ​ല്‍​പ്പി​ക്കാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് ബ​സു​ട​മ​യു​ടെ വാ​ദം.

എ​ന്നാ​ല്‍ അ​പ​ക​ട​ത്തി​ന് ശേ​ഷം ലൈ​സ​ന്‍​സ് പ​രി​ശോ​ധി​ച്ച​പ്പോ​ള്‍, കൊ​ടു​ങ്ങ​ല്ലൂ​ര്‍ ആ​നാ​പ്പു​ഴ സ്വ​ദേ​ശി​യു​ടെ പേ​രി​ലു​ള്ള ന​മ്പ​റി​ലെ ലൈ​സ​ന്‍​സ് ഏ​തോ ആ​പ്പ് ഉ​പ​യോ​ഗി​ച്ച് വ്യാ​ജ​മാ​യി ഉ​ണ്ടാ​ക്കി​യ​താ​ണെ​ന്ന് മ​ന​സി​ലാ​യി. തു​ട​ര്‍​ന്ന് പോ​ലീ​സ് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ല്‍ താ​ന്‍ തൃ​ശൂ​രി​ല്‍ നി​ന്നും ലൈ​സ​ന്‍​സ് എ​ടു​ത്ത​താ​ണെ​ന്നും പി​ന്നീ​ട് കൊ​ച്ചി​യി​ല്‍ നി​ന്നാ​ണെ​ന്നും ഇ​യാ​ള്‍ പ​റ​ഞ്ഞു.

എ​ന്നാ​ല്‍ പോ​ലീ​സ് ഇ​തി​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ങ്ങ​ള്‍ ന​ട​ത്തി​യി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം. മാ​ത്ര​മ​ല്ല ഈ ​സം​ഭ​വ​ത്തി​ന് ശേ​ഷം ചി​ല ഡ്രൈ​വ​ര്‍​മാ​രെ ഡ്യൂ​ട്ടി​ക്കാ​യി വി​ളി​ച്ചി​ട്ടും ഇ​വ​ര്‍ ബ​സി​ല്‍ ക​യ​റാ​ന്‍ ത​യാ​റാ​കാ​തെ വ​ന്ന​തോ​ടെ​യാ​ണ് വ്യാ​ജ ലൈ​സ​ന്‍​സു​കാ​ര്‍ വി​ല​സു​ന്നു​ണ്ടെ​ന്നു​ള്ള​താ​യ സം​ശ​യം ബ​ല​പ്പെ​ട്ട​ത്. വ്യാ​ജ ലൈ​സ​ന്‍​സ് ഉ​ണ്ടാ​ക്കി കൊ​ടു​ക്കു​ന്ന ഒ​രു റാ​ക്ക​റ്റ് പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട് എ​ന്നാ​ണ് ചി​ല ബ​സു​ട​മ​ക​ളു​ടെ ആ​രോ​പ​ണം.

National

ബം​ഗ​ളൂ​രു​വി​ൽ ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ആ​റ് പേ​ർ​ക്ക് പ​രി​ക്ക്

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ൽ കെ. ​ആ​ർ. സ​ർ​ക്കി​ളി​ന് സ​മീ​പം ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ച് യാ​ത്ര​ക്കാ​ർ​ക്കും ഡ്രൈ​വ​ർ​ക്കും പ​രി​ക്ക​റ്റു. ട്രാ​ഫി​ക് സി​ഗ്ന​ലി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ബി​എം​ടി​സി ബ​സി​ന് പി​ന്നി​ൽ മ​റ്റൊ​രു ഇ​ല​ക്ട്രി​ക് ബ​സ് ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം.

കെം​പെ​ഗൗ​ഡ ബ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നും അ​ത്തി​ബെ​ലെ​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന  ബി​എം​ടി​സി ബ​സ് ട്രാ​ഫി​ക് സി​ഗ്ന​ലി​ൽ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന് പി​ന്നി​ലേ​ക്ക് മ​റ്റൊ​രു ഇ​ല​ക്ട്രി​ക് ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

പ​രി​ക്കേ​റ്റ യാ​ത്ര​ക്കാ​രെ​യും ഡ്രൈ​വ​റെ​യും ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. എ​ല്ലാ​വ​രു​ടെ​യും പ​രി​ക്കു​ക​ൾ നി​സാ​ര​മാ​ണെ​ന്നും ഡ്രൈ​വ​റു​ടെ നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

അ​പ​ക​ട​മു​ണ്ടാ​ക്കി​യ ബ​സ് അ​മി​ത​വേ​ഗ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് യാ​ത്ര​ക്കാ​ർ ആ​രോ​പി​ച്ചു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് സം​ഭ​വ​സ്ഥ​ല​ത്ത് വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. പി​ന്നീ​ട് ര​ണ്ട് ക്ര​യി​നു​ക​ൾ ഉ​പ​യോ​ഗി​ച്ച് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ബ​സു​ക​ൾ റോ​ഡി​ൽ നി​ന്ന് മാ​റ്റി​യ ശേ​ഷ​മാ​ണ് ഗ​താ​ഗ​തം സാ​ധാ​ര​ണ നി​ല​യി​ലാ​യ​ത്.

National

ദു​ബാ​യി​ൽ കാ​റും ബ​സു​ക​ളും കൂ​ട്ടി​യി​ടി​ച്ച് 25 പേ​ർ​ക്ക് പ​രി​ക്ക്

ദു​ബാ​യി: ദു​ബാ​യി​ലെ ജ​ബ​ൽ അ​ലി റോ​ഡി​ൽ കാ​റും മൂ​ന്ന് ബ​സു​ക​ളും കൂ​ട്ടി​യി​ടി​ച്ച് 25 പേ​ർ​ക്ക് പ​രി​ക്ക്. പ​രി​ക്കേ​റ്റ​വ​രി​ൽ ചി​ല​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. മ​റ്റു​ള്ള​വ​ർ​ക്ക് സാ​ര​മാ​യ​തും നി​സാ​ര​വു​മാ​യ പ​രി​ക്കു​ക​ളു​ണ്ട്. ഇ​വ​രെ ഉ​ട​ൻ ത​ന്നെ വി​ദ​ഗ്ദ്ധ ചി​കി​ത്സ​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​താ​യി ദു​ബാ​യി പോ​ലീ​സ് അ​റി​യി​ച്ചു.

റോ​ഡി​ന് ന​ടു​വി​ൽ വ​ച്ച് ഒ​രു ബ​സി​ന് പെ​ട്ടെ​ന്ന് സാ​ങ്കേ​തി​ക ത​ക​രാ​ർ സം​ഭ​വി​ക്കു​ക​യും വ​ഴി​യി​ൽ നി​ന്നു​പോ​വു​ക​യു​മാ​യി​രു​ന്നു. തൊ​ട്ടു​പി​ന്നാ​ലെ വ​ന്ന കാ​റി​നും മ​റ്റ് ര​ണ്ട് ബ​സു​ക​ൾ​ക്കും പെ​ട്ടെ​ന്ന് ബ്രേ​ക്ക് ചെ​യ്ത ബ​സി​നെ വെ​ട്ടി​ച്ച് മാ​റ്റാ​ൻ സാ​ധി​ക്കാ​തെ വ​രി​ക​യും ഇ​തേ​ത്തു​ട​ർ​ന്ന് വാ​ഹ​ന​ങ്ങ​ൾ പി​ന്നി​ലി​ടി​ച്ച് അ​പ​ക​ടം സം​ഭ​വി​ക്കു​ക​യു​മാ​യി​രു​ന്നു.

ദു​ബാ​യി ട്രാ​ഫി​ക് പോ​ലീ​സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ വി​ഭാ​ഗ​ത്തി​ലെ വി​ദ​ഗ്ദ്ധ​ർ സ്ഥ​ല​ത്തെ​ത്തി വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ത​ട​സ​പ്പെ​ട്ട ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കാ​ൻ ത​ക​രാ​റി​ലാ​യ വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ നി​ന്ന് മാ​റ്റി​യ​താ​യും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വേ​ഗ​ത്തി​ലാ​ക്കി​യ​താ​യും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

International

പാക്കിസ്ഥാനിൽ ബസ് കൊക്കയിലേക്കു മറിഞ്ഞ് 40 മരണം

പെ​​​​ഷ​​​​വാ​​​​ർ: വ​​​​ട​​​​ക്കു​​​​പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ ഖൈ​​​​ബ​​​​ർ പ​​​​ഖ്തു​​​​ൺ​​​​ഖ്വ പ്ര​​​​വി​​​​ശ്യ​​​​യി​​​​ൽ ബ​​​​സ് കൊ​​​​ക്ക​​​​യി​​​​ലേ​​​​ക്കു മ​​​​റി​​​​ഞ്ഞ് 40 പേ​​​​ർ മ​​​​രി​​​​ച്ചു. എ​​​​ട്ടു പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു.

ബ​​​​ലൂ​​​​ചി​​​​സ്ഥാ​​​​നി​​​​ലെ ക്വെ​​​​റ്റ​​​​യി​​​​ൽ​​​​നി​​​​ന്നു പെ​​​​ഷ​​​​വാ​​​​റി​​​​ലേ​​​​ക്കു പോ​​​​യ ബ​​​​സാ​​​​ണ് അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട​​​​ത്. 48 യാ​​​​ത്ര​​​​ക്കാ​​​​രാ​​​​ണു ബ​​​​സി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. ബ്രേ​​​​ക്ക് ന​​​​ഷ്ട​​​​മാ​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നു ബ​​​​സ് നി​​​​യ​​​​ന്ത്ര​​​​ണംവി​​​​ട്ട് കൊ​​​​ക്ക​​​​യി​​​​ലേ​​​​ക്കു പ​​​​തി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നാ​​​​ണു പ്രാ​​​​ഥ​​​​മി​​​​ക വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ.

ദു​​​ർ​​​ഘ​​​ട പ​​​ർ​​​വ​​​ത​​​മേ​​​ഖ​​​ല​​​ക​​​ളും മോ​​​ശം കാ​​​ലാ​​​വ​​​സ്ഥ​​​യും മൂ​​​ലം ഖൈ​​​ബ​​​ർ പ​​​ഖ്തു​​​ൺ​​​ക്വ പ്ര​​​വി​​​ശ്യ​​​യി​​​ൽ വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ങ്ങ​​​ൾ പ​​​തി​​​വാ​​​ണ്.

National

ത​മി​ഴ്‌​നാ​ട്ടി​ൽ ഇ​നി എ​സി സ​ർ​ക്കാ​ർ ബ​സു​ക​ൾ മാ​ത്രം മ​തി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി വി​ജ​യ്; നി​ർ​ണാ​യ​ക പ്ര​ഖ്യാ​പ​ന​വു​മാ​യി ഗ​താ​ഗ​ത മ​ന്ത്രി

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് സ​ർ​ക്കാ​ർ ഗ​താ​ഗ​ത കോ​ർ​പ്പ​റേ​ഷ​നു​ക​ൾ ഇ​നി​മു​ത​ൽ എ​യ​ർ ക​ണ്ടീ​ഷ​ൻ​ഡ് ബ​സു​ക​ൾ മാ​ത്രം വാ​ങ്ങി​യാ​ൽ മ​തി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി ജോ​സ​ഫ് വി​ജ​യ് നി​ർ​ദേ​ശി​ച്ച​താ​യി സം​സ്ഥാ​ന ഗ​താ​ഗ​ത മ​ന്ത്രി വി​ജ​യ് ത​മി​ഴ​ൻ പാ​ർ​ഥി​ബ​ൻ. സാ​ധാ​ര​ണ​ക്കാ​രാ​യ യാ​ത്ര​ക്കാ​ർ​ക്കും കു​റ​ഞ്ഞ ചെ​ല​വി​ൽ മി​ക​ച്ച യാ​ത്ര ഉ​റ​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ​ച​രി​ത്ര​പ​ര​മാ​യ തീ​രു​മാ​നം. ചെ​ന്നൈ​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വെ​യാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ത​മി​ഴ്‌​നാ​ട്ടി​ലെ വി​ദൂ​ര ഗ്രാ​മ​ങ്ങ​ളെ​പ്പോ​ലും ന​ഗ​ര​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ശ​ക്ത​മാ​യ ഒ​രു ബ​സ് ശൃം​ഖ​ല കെ​ട്ടി​പ്പ​ടു​ക്കു​ക​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഇ​തി​നാ​യി വ​രും ദി​വ​സ​ങ്ങ​ളി​ൽ പു​തി​യ റൂ​ട്ടു​ക​ൾ ആ​രം​ഭി​ക്കും. സം​സ്ഥാ​ന​ത്തെ എ​ല്ലാ കോ​ണു​ക​ളി​ലേ​ക്കും പൊ​തു​ഗ​താ​ഗ​ത സൗ​ക​ര്യം എ​ത്തി​ക്കു​ക എ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ കാ​ഴ്ച​പ്പാ​ടി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​ന​ട​പ​ടി.

നി​ല​വി​ൽ കാ​ലാ​വ​ധി ക​ഴി​ഞ്ഞ പ​ഴ​യ ബ​സു​ക​ൾ ഘ​ട്ടം​ഘ​ട്ട​മാ​യി നി​ര​ത്തി​ൽ നി​ന്ന് മാ​റ്റു​ക​യാ​ണ്. പു​തി​യ​താ​യി വാ​ങ്ങു​ന്ന ബ​സു​ക​ളെ​ല്ലാം യാ​ത്ര​ക്കാ​ർ​ക്ക് കൂ​ടു​ത​ൽ സു​ഖ​സൗ​ക​ര്യ​ങ്ങ​ൾ ന​ൽ​കു​ന്ന എ​സി ബ​സു​ക​ളാ​യി​രി​ക്കും. കൊ​ടും​ചൂ​ടി​ൽ നി​ന്നും യാ​ത്രാ​ക്ലേ​ശ​ങ്ങ​ളി​ൽ നി​ന്നും ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സം ന​ൽ​കാ​ൻ ഈ ​തീ​രു​മാ​നം സ​ഹാ​യി​ക്കു​മെ​ന്നും, പ​രി​സ്ഥി​തി സൗ​ഹൃ​ദ​വും ആ​ധു​നി​ക​വു​മാ​യ ഗ​താ​ഗ​ത സം​വി​ധാ​ന​ത്തി​ലേ​ക്ക് ത​മി​ഴ്‌​നാ​ട് മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. 

Kerala

ബ​സ് മാ​റി ക​യ​റി​യ​തി​നെ​ച്ചൊ​ല്ലി ത​ർ​ക്കം; കോ​ഴി​ക്കോ​ട്ട് ബെ​ൽ വ​ലി​ച്ച് പൊ​ട്ടി​ച്ച മൂ​ന്ന് സ്ത്രീ​ക​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ

കോ​ഴി​ക്കോ​ട്: ബ​സ് മാ​റി ക​യ​റി​യ​തി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ ജീ​വ​ന​ക്കാ​രു​മാ​യി വാ​ക്കേ​റ്റ​ത്തി​ലേ​ർ​പ്പെ​ടു​ക​യും ബ​സി​ന്‍റെ ബെ​ൽ വ​ലി​ച്ച് പൊ​ട്ടി​ക്കു​ക​യും ചെ​യ്ത മൂ​ന്ന് വ​നി​താ യാ​ത്ര​ക്കാ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കോ​ഴി​ക്കോ​ട് - സു​ൽ​ത്താ​ൻ​ബ​ത്തേ​രി റൂ​ട്ടി​ലോ​ടു​ന്ന 'പ്രി​യ​ദ​ർ​ശി​നി' ബ​സി​ലാ​ണ് നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ.

ബ​സി​ൽ ക​യ​റി​യ ശേ​ഷ​മാ​ണ് ത​ങ്ങ​ൾ മാ​റി ക​യ​റി​യ​താ​ണെ​ന്ന വി​വ​രം സ്ത്രീ​ക​ൾ മ​ന​സി​ലാ​ക്കി​യ​ത്. തു​ട​ർ​ന്ന് ബ​സ് ഉ​ട​ൻ ത​ന്നെ നി​ർ​ത്ത​ണ​മെ​ന്ന് ഇ​വ​ർ ജീ​വ​ന​ക്കാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ കൃ​ത്യ​മാ​യ സ്റ്റോ​പ്പി​ല​ല്ലാ​തെ വ​ഴി​മ​ധ്യേ ബ​സ് നി​ർ​ത്താ​ൻ ക​ഴി​യി​ല്ലെ​ന്ന് ജീ​വ​ന​ക്കാ​ർ നി​ല​പാ​ടെ​ടു​ത്ത​തോ​ടെ ത​ർ​ക്കം രൂ​ക്ഷ​മാ​കു​ക​യാ​യി​രു​ന്നു.

വാ​ക്കേ​റ്റം അ​തി​രു​ക​ട​ന്ന​തോ​ടെ പ്ര​കോ​പി​ത​രാ​യ സ്ത്രീ​ക​ൾ ബ​സി​നു​ള്ളി​ലെ ബെ​ൽ വ​ലി​ച്ച് പൊ​ട്ടി​ച്ചു. ഇ​തോ​ടെ സ​ർ​വീ​സ് ത​ട​സ​പ്പെ​ടു​ക​യും ബ​സ് ജീ​വ​ന​ക്കാ​ർ വി​വ​രം ഉ​ട​ൻ ത​ന്നെ പൊ​ലീ​സി​നെ അ​റി​യി​ക്കു​ക​യും ചെ​യ്തു. സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സ് സം​ഘം പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച​തി​നും യാ​ത്ര​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കി​യ​തി​നും മൂ​ന്ന് സ്ത്രീ​ക​ളെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രി​ക​യാ​ണ്.

Kerala

കെ​എ​സ്ആ​ർ​ടി​സി ബ​സ് ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ സം​ഭ​വം; പ്ര​തി പി​ടി​യി​ൽ

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് കെ​എ​സ്ആ​ർ​ടി​സി ബ​സ് ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ‌. മേ​പ്പ​റ​മ്പ് സ്വ​ദേ​ശി ഫാ​സി​ൽ ആ​ണ് കേ​സി​ൽ പി​ടി​യി​ലാ​യ​ത്. സം​ഭ​വ​ത്തി​ന് ര​ണ്ടാ​ഴ്ച​യ്ക്ക് ശേ​ഷ​മാ​ണ് പ്ര​തി പി​ടി​യി​ലാ​കു​ന്ന​ത്.

ബ​സ് ഓ​ടി​ക്കാ​നു​ള്ള ആ​ഗ്ര​ഹം കൊ​ണ്ടാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്നും കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ കൂ​ടു​ത​ൽ ഉ​ത്ത​ര​വാ​ദി​ത്തം കാ​ണി​ക്ക​ണ​മെ​ന്നു​മാ​ണ് പ്ര​തി പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി. എ​സ്പി ഓ​ഫീ​സി​ന് 50 മീ​റ്റ​ർ അ​ക​ലെ ന​ട​ന്ന മോ​ഷ​ണം പോ​ലീ​സി​ന് വ​ലി​യ ക്ഷീ​ണ​മു​ണ്ടാ​ക്കി​യി​രു​ന്നു.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ജൂ​ൺ ഏ​ഴി​ന് ഫാ​സി​ൽ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​ട​ന്നി​രു​ന്നു. തു​ട​ർ​ന്ന് ഇ​ന്ന് പാ​ല​ക്കാ​ട് എ​ത്തി​യ പ്ര​തി പി​ടി​യി​ലാ​കു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ലെ​ത്തി​ച്ച സു​ഹൃ​ത്തി​നാ​യും പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

 

Kerala

‌കെ​എ​സ്ആ​ർ​ടി​സി ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം കാ​ട്ടാ​ക്ക​ട​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു. മ​ല​യം സ്വ​ദേ​ശി അ​ജി​ൻ, സ​നു​ഷ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കാ​ട്ടാ​ക്ക​ട പൊ​ട്ട​ൻ​കാ​വി​ൽ ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

കാ​ട്ടാ​ക്ക​ട​യി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ലേ​ക്ക് ബൈ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യാ​ണ് അ​പ​ക​ടം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ യു​വാ​ക്ക​ൾ ഇ​രു​വ​രും ബ​സി​ന​ടി​യി​ലേ​ക്ക് തെ​റി​ച്ചു​വീ​ണു. യു​വാ​ക്ക​ളെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

 

District News

ബ​സി​ന് മു​ന്പി​ല്‍ ചാ​ടി യു​വാ​വ് മ​രി​ച്ചു

പൊ​ന്‍​കു​ന്നം: ദേ​ശീ​യ പാ​ത​യി​ല്‍ വാ​ഴൂ​ര്‍ 19ാം മൈ​ലി​നു സ​മീ​പം കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ന് മു​ന്പി​ലേ​ക്കു ചാ​ടി​യ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. കോ​ട്ട​യം ആ​ര്‍​പ്പൂ​ക്ക​ര കോ​ലേ​ട്ട​മ്പ​ലം ശ്രീ​ര​മ്യ​യി​ല്‍ ടി.​എ​ന്‍. ശ​ശി​ധ​ര​ന്‍റെ മ​ക​ന്‍ ടി.​എ​സ്. രാ​ജേ​ഷ് (47)ആ​ണ് മ​രി​ച്ച​ത്. ഇ​രു​പ​താം​മൈ​ലി​നും പ​ത്തൊ​ന്പ​താം മൈ​ലി​നും ഇ​ട​യി​ല്‍ ക​ടു​ക്കാ​മ​ല വ​ള​വി​ന് സ​മീ​പം ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.45ാടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

പൊ​ന്‍​കു​ന്നം ഭാ​ഗ​ത്തു​നി​ന്നു റോ​ഡി​ലൂ​ടെ ന​ട​ന്നു​വ​ന്ന യു​വാ​വ് ബ​സി​ന് മു​ന്പി​ലേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് പ​റ​ഞ്ഞ​ത്. കോ​ട്ട​യ​ത്തു​നി​ന്നു കു​മ​ളി​ക്ക് പോ​യ​താ​ണ് ബ​സ്. വാ​ഹ​ന​ത്തി​ന്‍റെ അ​ടി​യി​ലേ​ക്കു വീ​ണ യു​വാ​വി​ന്‍റെ ത​ല​യി​ലൂ​ടെ ച​ക്രം ക​യ​റി​യി​റ​ങ്ങി. ന​ട​ന്നു​വ​രു​ന്ന വ​ഴി മ​റ്റൊ​രു വാ​ഹ​ന​ത്തി​ന്‍റെ മു​ന്പി​ലും ഇ​യാ​ള്‍ ചാ​ടാ​ന്‍ ശ്ര​മി​ച്ച​താ​യി നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. ഇ​യാ​ളു​ടെ പ​ക്ക​ല്‍​നി​ന്നു ല​ഭി​ച്ച ആ​ധാ​ര്‍ കാ​ര്‍​ഡി​ല്‍​നി​ന്നാ​ണ് ആ​ളെ തി​രി​ച്ച​റി​ഞ്ഞ​ത്. പൊ​ന്‍​കു​ന്നം, മ​ണി​മ​ല പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​രു സ്റ്റേ​ഷ​നു​ക​ളി​ല്‍​നി​ന്നു​മു​ള്ള പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

National

രാ​ജ​സ്ഥാ​നി​ൽ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ചു; നാ​ല് പേ​ർ മ​രി​ച്ചു

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ലെ ബാ​ലോ​ത്ര ജി​ല്ല​യി​ൽ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നാ​ല് പേ​ർ മ​രി​ച്ചു. കൊ​ടു​ക ഗ്രാ​മ​ത്തി​ൽ നി​ന്നു​ള്ള സ​ഹോ​ദ​ര​ങ്ങ​ളാ​യ ഉ​ധ​രം (39), രെ​ഖ​രം (35), വി​ഷ്ണാ​രം (29), ജൊ​ഗാ​രം (31) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ആ​ൾ​ട്ടൊ കാ​ർ രാ​ജ​സ്ഥാ​ൻ‌ റോ​ഡ്‌​വെ​യ്സി​ന്‍റെ ബ​സു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഗോ​ലി​യാ​ൻ ഫാ​ന്‍റ​യ്ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ര​ണ്ട് പേ​ർ സം​ഭ​വ​സ്ഥ​ല​ത്തും ര​ണ്ട് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​തി​ന് ശേ​ഷ​വു​മാ​ണ് മ​രി​ച്ച​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. അ​പ​ക​ട​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.

District News

പ്രിയദർശിനി ബസിന് സ്വീകരണം

ത​ല​യോ​ല​പ​റ​മ്പ്: പ്രി​യ​ദ​ർ​ശി​നി സ്ത്രീ ​സൗ​ജ​ന്യ യാ​ത്ര പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​തി​ൽ ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ച് മ​ഹി​ളാ കോ​ൺ​ഗ്ര​സ് ത​ല​യോ​ല​പ്പ​റ​മ്പി​ൽ മ​ധു​ര പ​ല​ഹാ​ര വി​ത​ര​ണ​വും സ​മ്മേ​ള​ന​വും ന​ട​ത്തി.

ത​ല​യോ​ല​പ്പ​റ​മ്പ് ബ​സ് ടെ​ർ​മി​ന​ലി​ൽ​എ​ത്തി​ച്ചേ​ർ​ന്ന സൗ​ജ​ന്യ യാ​ത്രാ ബ​സി​ലെ യാ​ത്രി​ക​ർ​ക്ക് മ​ഹി​ളാ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ല​ഡു വി​ത​ര​ണം ചെ​യ്തു​കൊ​ണ്ടാ​യി​രു​ന്നു ആ​ഹ്ലാ​ദം പ​ങ്കു​വെ​ച്ച​ത്. തു​ട​ർ​ന്ന് യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന് അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ച് മ​ഹി​ളാ കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ സ​മ്മേ​ള​നം ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എം.​കെ.​ഷി​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ഹി​ളാ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി​ജ​യ​മ്മ ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ന്‍റി​ടീ​ച്ച​ർ, ലീ​ല ചെ​റു​കു​ഴി,അ​നി​ത സു​ഭാ​ഷ്, ബി​ന്ദു​മു​ര​ളി, സി.​എ​സ്. ച​ന്ദ്രി​ക, അ​മ്പി​ളി​മാ​യാ​ത്മ​ജ​ൻ, നി​ർ​മ്മ​ല മാ​ർ​ട്ടി​ൻ, ഫെ​ബി​ന നി​സാ​ർ,ശി​ല്പ സാ​ജു, വി..​സി. ജോ​ഷി ,പ്ര​മോ​ദ് സു​ഗു​ണ​ൻ,ജോ​ൺ ത​റ​പ്പേ​ൽ, റോ​യ് ഇ​റു​മ്പ​യം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

പ​ണി വ​രു​ന്നു​ണ്ട് അ​വ​റാ​ച്ചാ; സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി എം​വി​ഡി

പ​ത്ത​നം​തി​ട്ട: പ​ന്ത​ള​ത്ത് സ​മ​യ​ക്ര​മ​ത്തെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​നി​ടെ സ്വ​കാ​ര്യ ബ​സു​ക​ൾ ഇ​ടി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ മു​ന്ന​റി​യി​പ്പു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. ദു​ർ​ഗ എ​ന്ന പേ​രി​ലു​ള്ള സ്വ​കാ​ര്യ ബ​സ് രാ​ഖി എ​ന്ന ബ​സി​ൽ മ​നഃ​പൂ​ർ​വം ഇ​ടി​പ്പി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ചാ​ണ് എം​വി​ഡി​യു​ടെ മു​ന്ന​റി​യി​പ്പ്.

ര​ണ്ട​റ്റം കൂ​ട്ടി​മു​ട്ടി​ക്ക​ണ്ടേ, പ​ക്ഷെ ശു​ദ്ധ തെ​മ്മാ​ടി​ത്ത​രം വെ​ച്ചു​പൊ​റു​പ്പി​ക്കി​ല്ല. പ​ണി വ​രു​ന്നു​ണ്ട് അ​വ​റാ​ച്ചാ... എ​ന്ന സി​നി​മ ഡ​യ​ലോ​ഗ് ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ക​ടു​ത്ത കു​റി​പ്പോ​ടെ​യാ​ണ് 45 സെ​ക്ക​ൻ​ഡ് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ എം​വി​ഡി പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. യാ​ത്ര​ക്കാ​രു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​കു​ന്ന ഇ​ത്ത​രം ഗു​ണ്ടാ​യി​സം റോ​ഡി​ൽ അ​നു​വ​ദി​ക്കി​ല്ലെ​ന്ന ക​ർ​ശ​ന മു​ന്ന​റി​യി​പ്പും അ​ധി​കൃ​ത​ർ ന​ൽ​കി.

റോ​ഡി​ൽ വെ​ച്ച് രാ​ഖി എ​ന്ന ബ​സി​ൽ ദു​ർ​ഗ എ​ന്ന ബ​സ് മ​നഃ​പൂ​ർ​വം മു​ട്ടി​ക്കു​ന്ന​തും തു​ട​ർ​ന്ന് മു​ന്നോ​ട്ട് എ​ടു​ത്ത ശേ​ഷം പെ​ട്ടെ​ന്ന് റി​വേ​ഴ്സ് വ​ന്ന് ശ​ക്ത​മാ​യി ഇ​ടി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്. സം​ഭ​വ​ത്തി​ൽ ഡ്രൈ​വ​ർ​മാ​രു​ടെ ലൈ​സ​ൻ​സും ബ​സു​ക​ളു​ടെ പെ​ർ​മി​റ്റും റ​ദ്ദാ​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ളി​ലേ​ക്ക് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ക​ട​ക്കു​ക​യാ​ണ്.

വെ​ള്ളി​യാ​ഴ്‌​ച വൈ​കു​ന്നേ​രം നാ​ലി​ന് പ​ന്ത​ളം മെ​ഡി​ക്ക​ൽ മി​ഷ​ൻ ക​വ​ല​യ്ക്ക് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. സ​മ​യ​ക്ര​മം തെ​റ്റി​ച്ച് ഓ​ടി​ച്ച​തി​ന്‍റെ പേ​രി​ൽ ദു​ർ​ഗ ബ​സി​നെ​തി​രേ രാ​ഖി ബ​സി​ന്‍റെ ഉ​ട​മ നൂ​റ​നാ​ട് പോ​ലീ​സി​ൽ നേ​ര​ത്തേ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ വൈ​ര​ത്തി​ലാ​ണ് രാ​ഖി ബ​സി​ലേ​ക്ക് ദു​ർ​ഗാ ബ​സ് കൊ​ണ്ടി​ടി​പ്പി​ച്ച​തെ​ന്നാ​ണ് പ​രാ​തി.

ബ​സ് ഇ​ടി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ദു​ർ​ഗ ബ​സി​ലെ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. അ​പ​ക​ട​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പ്ര​ച​രി​ക്കു​ന്നു​ണ്ട്.

Kerala

കെ​എ​സ്ആ​ർ​ടി​സി ബ​സ് വ​ൺ​വേ തെ​റ്റി​ച്ച് ഓ​ടി​ച്ച സം​ഭ​വം; ഡ്രൈ​വ​റേ​യും ക​ണ്ട​ക്ട​റേ​യും ജോ​ലി​യി​ൽ​നി​ന്ന് നീ​ക്കി

കോ​ഴി​ക്കോ​ട്: ദേ​ശീ​യ​പാ​ത​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് വ​ൺ​വേ തെ​റ്റി​ച്ച് ഓ​ടി​ച്ച സം​ഭ​വ​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി. ബ​സി​ലെ ഡ്രൈ​വ​റേ​യും ക​ണ്ട​ക്ട​റേ​യും ജോ​ലി​യി​ൽ​നി​ന്ന് നീ​ക്കി.

സൂ​പ്പ​ർ​ഫാ​സ്റ്റ് ഡ്രൈ​വ​ർ ഷാ, ​ക​ണ്ട​ക്ട​ർ ഗോ​ഡ് വി​ൻ രാ​ജ് എ​ന്നി​വ​രെ​യാ​ണ് നീ​ക്കി​യ​ത്. ഡ്രൈ​വ​ർ​ക്കെ​തി​രെ സി​റ്റി പോ​ലീ​സ് കേ​സെ​ടു​ത്തു.

ടോ​ൾ അ​ട​യ്ക്കാ​ൻ പ​ണ​മി​ല്ലാ​തെ വ​ന്ന​തോ​ടെ​യാ​ണ് ബ​സ് വ​ന്ന വ​ഴി തി​രി​കെ ഓ​ടി​ച്ച​തെ​ന്നാ​ണ് ജീ​വ​ന​ക്കാ​ർ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം. ഈ​മാ​സം നാ​ലാം തീ​യ​തി​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സ് രാ​മ​നാ​ട്ടു​ക​ര ഭാ​ഗ​ത്തേ​ക്ക് നി​യ​മം തെ​റ്റി​ച്ച് ഓ​ടി​ക്കു​ക​യാ​യി​രു​ന്നു. മൂ​ന്ന് കി​ലോ​മീ​റ്റ​റോ​ളം വ​ൺ​വേ തെ​റ്റി​ച്ച് ബ​സ് ഓ​ടി​ച്ചി​രു​ന്നു.

Kerala

ദു​ബാ​യി​യി​ൽ മിനി ബ​സ് അ​പ​ക​ടം: എട്ട് പേർ‌ മരിച്ചു

ദു​ബാ​യി: ദു​ബാ​യി എ​മി​റേ​റ്റ്സ് റോ​ഡി​ലു​ണ്ടാ​യ മി​നി ബ​സ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം എ​ട്ടാ​യി. മ​രി​ച്ച​വ​രി​ൽ ആ​റ് ഇ​ന്ത്യ​ക്കാ​രും ഒ​രു നേ​പ്പാ​ൾ സ്വ​ദേ​ശി​യും ഒ​രു ശ്രീ​ല​ങ്ക സ്വ​ദേ​ശി​യു​മു​ണ്ടെ​ന്നാ​ണ് ഒ​ടു​വി​ൽ ല​ഭി​ക്കു​ന്ന വി​വ​രം.

മ​രി​ച്ച ഇ​ന്ത്യ​ക്കാ​രി​ൽ മൂ​ന്നു​പേ​ർ ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​ക​ളും ര​ണ്ടു​പേ​ർ ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ളും ഒ​രാ​ൾ പ​ഞ്ചാ​ബ് സ്വ​ദേ​ശി​യു​മാ​ണ്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​ർ ദു​ബാ​യി​ലെ മോ​ട്ടീ​വ് ടെ​ക്നി​ക്ക​ൽ സ​ർ​വീ​സ് ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​രാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

റോ​ഡി​ൽ നി​ന്നു​പോ​യ ട്ര​ക്കി​നു പി​ന്നി​ലേ​ക്ക് ഇ​വ​ർ സ​ഞ്ച​രി​ച്ച മി​നി​ബ​സ് ഇ​ടി​ച്ചു​ക​യ​റി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​രു​ക്കേ​റ്റ് ചി​കി​ത്സ​യി​ലു​ള്ള എ​ട്ട് പേ​രി​ൽ ര​ണ്ട് പേ​ർ ഇ​ന്ത്യ​ക്കാ​രാ​ണെ​ന്നും ഇ​തി​ൽ അ​ഞ്ചു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണെ​ന്നും ദു​ബാ​യ് പോ​ലീ​സ് അ​റി​യി​ച്ചു.

National

ബ​സ് റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ലി​ടി​ച്ച് മ​റി​ഞ്ഞു; 22 പേ​ർ​ക്ക് പ​രി​ക്ക്

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ലെ ഖ​മ്മം ജി​ല്ല​യി​ൽ സ്വ​കാ​ര്യ ബ​സ് റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ലി​ടി​ച്ച് മ​റി​ഞ്ഞു. അ​പ​ക​ട​ത്തി​ൽ 22 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രി​ൽ നാ​ല് പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണ്. പെ​നു​ബ​ല്ലി മ​ണ്ഡ​ലി​ലെ കൊ​ത്ത ല​ങ്ക​പ്പ​ള്ളി ഗ്രാ​മ​ത്തി​ന് സ​മീ​പം നി​യ​ന്ത്ര​ണം​വി​ട്ട സ്വ​കാ​ര്യ ട്രാ​വ​ൽ ബ​സ് റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ലി​ടി​ച്ച് മ​റി​യു​കാ​യി​രു​ന്നു.

ചെ​ക്ക​പ്പ​ള്ളി ടൗ​ണി​ൽ നി​ന്നും ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​പ​ക​ട​സ​മ​യ​ത്ത് 36 യാ​ത്ര​ക്കാ​രാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. ബ​സി​ന്‍റെ അ​മി​ത​വേ​ഗ​ത​യാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. നി​യ​ന്ത്ര​ണം​വി​ട്ട ബ​സ് റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ളി​ൽ ശ​ക്ത​മാ​യി ഇ​ടി​ച്ച ശേ​ഷം റോ​ഡ​രി​കി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

അ​പ​ക​ടം ന​ട​ന്ന​യു​ട​ൻ സ​മീ​പ​വാ​സി​ക​ളും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നും ന​ട​ത്തു​ക​യും ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Kerala

കോ​ഴി​ക്കോ​ട്ട് ബ​സും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് പ​തി​നേ​ഴു​കാ​ര​ൻ മ​രി​ച്ചു

കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ൽ കോ​ള​ജി​ന് സ​മീ​പം മാ​യ​നാ​ട് ഒ​ഴു​ക്ക​ര​യി​ൽ സ്വ​കാ​ര്യ ബ​സും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് പ​തി​നേ​ഴു​കാ​ര​ൻ മ​രി​ച്ചു. മേ​ലേ​ത​ട്ടാ​രി ഷ​ബീ​റി​ന്‍റെ മ​ക​ൻ അ​ലി അ​ഫാ​നാ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​ത​ര​യോ​ടെ​യാ​ണ് അ​പ​ക​ടം.

അ​ഫാ​ൻ ഓ​ടി​ച്ച സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം​വി​ട്ട് ബ​സി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. അ​പ​ക​ട​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ലും ഇ​ത് കാ​ണാം. അ​ഫാ​നെ ഉ​ട​ൻ ആ​ശ​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Kerala

പെ​രു​മ്പാ​വൂ​രി​ൽ ബ​സി​ൽ മോ​ഷ​ണം ന​ട​ത്തി​യ കേ​സ്: യു​വ​തി അ​റ​സ്റ്റി​ൽ

കൊ​ച്ചി: പെ​രു​മ്പാ​വൂ​രി​ൽ ബ​സി​ൽ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ യു​വ​തി അ​റ​സ്റ്റി​ൽ. ക​ർ​ണാ​ട​ക കൊ​പ്പ സ്വ​ദേ​ശി രാ​ധ (49) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് ആ​ണ് രാ​ധ​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു സം​ഭ​വം. കൊ​മ്പ​നാ​ട് തെ​ക്കു​പു​റം സ്വ​ദേ​ശി​നി​യു​ടെ ബാ​ഗി​ൽ നി​ന്ന് പ​ണ​വും എ​ടി​എം കാ​ർ​ഡും പെ​ൻ​ഡ്രൈ​വും അ​ട​ങ്ങി​യ പ​ഴ്സാ​ണ് യു​വ​തി മോ​ഷ്ടി​ച്ച​ത്. പെ​രു​മ്പാ​വൂ​ർ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ൽ ബ​സ് നി​ർ​ത്തി യാ​ത്ര​ക്കാ​ർ ഇ​റ​ങ്ങു​മ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്.

അ​യ്മു​റി​യി​ൽ നി​ന്നും പെ​രു​മ്പാ​വൂ​ർ​ക്ക് വ​രി​ക​യാ​യി​രു​ന്നു ബ​സ്. ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് യു​വ​തി പി​ടി​യി​ലാ​യ​ത്.

Sports

ബ​​സി​​ന് തീ​​പി​​ടിച്ചു: താ​​ര​​ങ്ങ​​ൾ സു​​ര​​ക്ഷി​​ത​​ർ

അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: ഐ​​പി​​എ​​ൽ ഫൈ​​ന​​ലി​​ലെ പ​​രാ​​ജ​​യ​​ത്തി​​ന് പി​​ന്നാ​​ലെ ഗു​​ജ​​റാ​​ത്ത് ടൈ​​റ്റ​​ൻ​​സ് ടീം ​​ഹോ​​ട്ട​​ലി​​ലേ​​ക്ക് മ​​ട​​ങ്ങു​​ന്ന​​തി​​നി​​ടെ ക​​ളി​​ക്കാ​​രും സ​​ഹ​​പ​​രി​​ശീ​​ല​​ക​​രും സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന ബ​​സി​​ന് തീ​​പി​​ടി​​ച്ചു.

ബ​​സി​​ലു​​ണ്ടാ​​യ ഷോ​​ർ​​ട്ട് സ​​ർ​​ക്യൂ​​ട്ടാ​​ണ് അ​​പ​​ക​​ട​​ത്തി​​ന് കാ​​ര​​ണ​​മാ​​യ​​തെ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ടു​​ക​​ൾ. ബ​​സി​​നു​​ള്ളി​​ൽ പു​​ക പ​​ട​​ർ​​ന്നു. ഇ​​തോ​​ടെ യാ​​ത്ര​​ക്കാ​​രെ മു​​ഴു​​വ​​ൻ വാ​​ഹ​​ന​​ത്തി​​ൽനി​​ന്നും പു​​റ​​ത്തി​​റ​​ക്കി. അ​​പ​​ക​​ട​​ത്തി​​ൽ ആ​​ർ​​ക്കും പ​​രി​​ക്കി​​ല്ല.

അ​​ധി​​കൃ​​ത​​ർ മ​​റ്റൊ​​രു ബ​​സ് ക്ര​​മീ​​ക​​രി​​ക്കു​​ക​​യും ഹോ​​ട്ട​​ലി​​ലേ​​ക്ക് യാ​​ത്ര തു​​ട​​രു​​ക​​യും ചെ​​യ്തു.

National

മു​ത്ത​ശി​യെ ക​ണ്ട് മ​ട​ങ്ങ​വെ ബ​സി​ടി​ച്ച് മ​രി​ച്ചു; പി​താ​വി​ന്‍റെ മു​ന്നി​ൽ ഒ​ന്‍​പ​ത് വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ മ​ലാ​ഡി​ൽ സൈ​ക്കി​ളി​ൽ ബ​സി​ടി​ച്ച് ഒ​ൻ​പ​ത് വ​യ​സു​കാ​ര​ൻ മ​രി​ച്ചു. സ​ഹോ​ദ​ര​നൊ​പ്പം സൈ​ക്കി​ളി​ന് പി​ന്നി​ലി​രു​ന്ന് യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന രൂ​പേ​ഷ് ധോ​ത്രെ എ​ന്ന കു​ട്ടി​യാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ബ​സ് ഡ്രൈ​വ​ർ ദി​ലീ​പ് ഗം​ഗാ​ദി​നെ (34) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

സ​മീ​പ​ത്തു​ള്ള മു​ത്ത​ശി​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ച്ച് സ​ഹോ​ദ​ര​നൊ​പ്പം രൂ​പേ​ഷ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. ഇ​വ​രു​ടെ സൈ​ക്കി​ളി​നെ മ​റി​ക​ട​ന്നു​പോ​യ ബ​സ് പി​ന്നി​ൽ നി​ന്ന് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് ഇ​രു​വ​രും റോ​ഡി​ലേ​ക്ക് വീ​​ഴു​ക​യും രൂ​പേ​ഷി​ന്‍റെ ശ​രീ​ര​ത്തി​ലൂ​ടെ ബ​സി​ന്‍റെ ച​ക്രം ക​യ​റി​യി​റ​ങ്ങു​ക​യും ചെ​യ്തു.

ഈ ​സ​മ​യം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന രൂ​പേ​ഷി​ന്‍റെ പി​താ​വ് അ​പ​ക​ടം നേ​രി​ട്ട് ക​ണ്ടു. ഉ​ട​ൻ ത​ന്നെ അ​ദ്ദേ​ഹം ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​മോ​ടി​ച്ച​തി​ന് ദി​ലീ​പി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Kerala

നി​യ​ന്ത്ര​ണം വി​ട്ട് ബ​സ് ച​തു​പ്പി​ലേ​ക്ക് മ​റി​ഞ്ഞു; ഒ​രാ​ൾ ബ​സി​ന​ടി​യി​ൽ പെ​ട്ടു, നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്

കൊച്ചി: പ​റ​വൂ​രി​ൽ സ്വ​കാ​ര്യ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് ച​തു​പ്പി​ലേ​ക്ക് മ​റി​ഞ്ഞ് നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്. ചെ​റാ​യി റോ​ഡി​ൽ പെ​രു​മ്പ​ട​ന്ന പാ​ട​ത്തേ​ക്കാ​ണ് ബ​സ് മ​റി​ഞ്ഞ​ത്.

പാ​ട​ത്ത് ക​ക്ക വാ​രി​ക്കൊ​ണ്ടി​രു​ന്ന​യാ​ൾ ബ​സി​ന​ടി​യി​ൽ പെ​ട്ടു. പെ​രു​മ്പ​ട​ന്ന പ​ട​വി​ല താ​ഴ​ത്തെ ഗോ​പി​യു​ടെ (77) കാ​ല് ബ​സി​ന്‍റെ അ​ടി​ഭാ​ഗ​ത്ത് കു​ടു​ങ്ങി പോ​വു​ക​യാ​യി​രു​ന്നു.

ഫ​യ​ർ​ഫോ​ഴ്‌​സ്‌ എ​ത്തി ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് അ​ര​മ​ണി​ക്കൂ​റി​ല​ധി​കം സ​മ​യം എ​ടു​ത്താ​ണ് ബ​സ് പൊ​ക്കി ഗോ​പി​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തി​ൽ ബ​സി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​ർ​ക്കും റോ​ഡ​രി​കി​ൽ നി​ന്നി​രു​ന്ന​വ​ർ​ക്കും പ​രി​ക്കേ​റ്റു. ഗോ​പി​യു​ടെ കാ​ലി​ന് സാ​ര​മാ​യി പ​രി​ക്കു​ണ്ട്.

സ​മീ​പ​ത്ത് ത​ന്നെ കു​ട​യും മ​ഴ​ക്കോ​ട്ടും വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്ന​യാ​ളും മ​ക​നും ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​വ​ർ​ക്ക് കാ​ര്യ​മാ​യ പ​രി​ക്കി​ല്ല. ബ​സി​ൽ 25 ഓ​ളം യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. ഇ​വ​രി​ൽ പ​ല​ർ​ക്കും പ​രി​ക്കു​ണ്ടെ​ങ്കി​ലും സാ​ര​മ​ല്ലെ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് എ​ത്തി​യ ഏ​ഴി​ക്ക​ര പ​ഞ്ചാ​യ​ത്ത് അം​ഗം വീ​ണ അ​ശ്വ​നി കു​മാ​ർ പ​റ​ഞ്ഞു.

എ​റ​ണാ​കു​ള​ത്തു നി​ന്നും പ​റ​വൂ​രി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ക​യാ​യി​രു​ന്ന ദോ​സ്‌​ത്‌ എ​ന്ന സ്വ​കാ​ര്യ ബ​സ് ആ​ണ് പാ​ട​ത്തെ ച​തു​പ്പി​ലേ​ക്ക് പ​തി​ച്ച​ത്. ബു​ധ​നാ​ഴ്ച്ച ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​ണ് അ​പ​ക​ടം. ഒ​രു കാ​റി​നെ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ എ​തി​രെ വ​ന്ന മ​റ്റൊ​രു സ്വ​കാ​ര്യ ബ​സി​ൽ ഇ​ടി​ച്ച് നി​യ​ന്ത്ര​ണം വി​ട്ട ബ​സ് റോ​ഡ​രി​കി​ലെ താ​ഴ്ന്ന പാ​ട​ത്തേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു.

പു​ഴ​യു​ടെ അ​രി​കു ഭി​ത്തി​യി​ൽ പു​റ​കു വ​ശ​ത്തെ ച​ക്രം ത​ട​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് ബ​സ് നി​ന്ന​ത്. ബ​സ് അ​മി​ത​വേ​ഗ​ത​യി​ൽ ആ​യി​രു​ന്നു എ ​ത്തി​യെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. എ​തി​രെ വ​ന്ന ബ​സി​നും സാ​ര​മാ​യ കേ​ടു​പാ​ടു​ക​ളു​ണ്ട്. വീ​തി​യി​ല്ലാ​ത്ത ഈ ​റോ​ഡി​ൽ നി​ര​ന്ത​രം അ​പ​ക​ട ങ്ങ​ൾ സം​ഭ​വി​ക്കാ​റു​ണ്ട്.

National

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബ​സ് മ​റി​ഞ്ഞ് ആ​റ് പേ​ർ മ​രി​ച്ചു; 10 പേ​ർ​ക്ക് പ​രി​ക്കേ​റ്റു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഉ​ന്നാ​വി​ൽ ബ​സ് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ആ​റ് പേ​ർ മ​രി​ച്ചു. 10 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

തി​ങ്ക​ളാ​ഴ്ച ആ​ഗ്ര-​ല​ക്നോ എ​ക്ര​പ്ര​സ്‌​വേ​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഡ്രൈ​വ​ർ​ക്ക് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു.

ഡ​ൽ​ഹി​യി​ൽ നി​ന്ന് ബി​ഹാ​റി​ലേ​യ്ക്ക് പോ​വു​ക​യാ​യി​രു​ന്നു ബ​സ്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​വ​രെ ല​ക്നോ ട്രോ​മാ സെ​ന്‍റ​റി​ലേ​യ്ക്ക് മാ​റ്റി. മ​റ്റു​ള്ള​ർ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

പോ​ലീ​സ് അ​പ​ക​ട സ്ഥ​ല​ത്തെ​ത്തി തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മ​രി​ച്ച​വ​ർ ആ​രാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

 

National

ബ​സി​ന് പി​ന്നി​ൽ ഓ​ട്ടോ​യി​ടി​ച്ച് ആ​റ് മ​ര​ണം; ഏ​ഴ് പേ​ർ​ക്ക് പ​രി​ക്ക്

ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ലെ ഗ​ഞ്ചം ജി​ല്ല​യി​ൽ ബ​സി​ന് പി​ന്നി​ൽ ഓ​ട്ടോ​യി​ടി​ച്ച് ആ​റ് പേ​ർ മ​രി​ച്ചു, ഏ​ഴ് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രി​ൽ മൂ​ന്ന് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

ബെ​ർ​ഹാം​പൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സി​ന് പി​ന്നി​ലാ​ണ് ഓ​ട്ടോ​യി​ടി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഓ​ട്ടോ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

പ​രി​ക്കേ​റ്റ​വ​രെ നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്ന് ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

National

ഡ​ൽ​ഹി​യി​ൽ ബ​സ് ഡി​വൈ​ഡ​റി​ലി​ടി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ രാ​ജ്ഘ​ട്ടി​ൽ ബ​സ് ഡി​വൈ​ഡ​റി​ലി​ടി​ച്ചു. ബ​സി​ന്‍റെ ബ്രേ​ക്ക് ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന് വ​ലി​യൊ​രു ദു​ര​ന്തം ഒ​ഴി​വാ​ക്കാ​ൻ ഡ്രൈ​വ​ർ വാ​ഹ​നം ഡി​വൈ​ഡ​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റ്റു​ക​യാ​യി​രു​ന്നു. സ​ര​യ് കാ​ലെ ഖാ​നി​ൽ നി​ന്നു രാ​ജ്ഘ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സാ​യി​രു​ന്നു അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

സം​ഭ​വം ന​ട​ക്കു​ന്പോ​ൾ ഡ്രൈ​വ​റും ക​ണ്ട​ക്ട​റും മാ​ത്ര​മാ​യി​രു​ന്നു ബ​സി​നു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​രു​വ​രും പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ട​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

 

Kerala

സ്വ​കാ​ര്യ ബ​സ് യാ​ത്ര​ക്കാ​ര​ന്‍റെ പ​ണം ക​വ​ർ​ന്ന കേ​സ്; ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ

മ​ല​പ്പു​റം: കോ​ട്ട​യ്ക്ക​ലി​ൽ സ്വ​കാ​ര്യ ബ​സ് യാ​ത്ര​ക്കാ​ര​ന്‍റെ പ​ണം ക​വ​ർ​ന്ന കേ​സി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. പ​ള്ളു​രു​ത്തി സ്വ​ദേ​ശി നി​സാ​ർ (ജോ​യ് - 62), ആ​ലു​വ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ൽ (65) എ​ന്നി​വ​രെ​യാ​ണ് കോ​ട്ട​ക്ക​ൽ ഇ​ൻ​സ്‌​പെ​ക്ട​ർ ദീ​പ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി​യ​ത്.

സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ച​ങ്കു​വെ​ട്ടി​യി​ൽ നി​ന്ന് കോ​ട്ട​ക്ക​ലി​ലേ​ക്ക് ബ​സി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി​യു​ടെ ഒ​രു ല​ക്ഷം രൂ​പ​യാ​ണ് പ്ര​തി​ക​ൾ ക​വ​ർ​ന്ന​ത്.

ക​ഴി​ഞ്ഞ ഏ​പ്രി​ൽ 27-നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ഹ​ജ്ജ് യാ​ത്ര​യ്ക്കാ​യി മാ​റ്റി​വ​ച്ച തു​ക​യാ​യി​രു​ന്നു ഇ​ത്. കോ​ട്ട​യ്ക്ക​ൽ സ്റ്റാ​ൻ​ഡി​ൽ ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് കൈ​യി​ലു​ണ്ടാ​യി​രു​ന്ന ക​വ​ർ ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ച് കീ​റി പ​ണം മോ​ഷ്ടി​ച്ച വി​വ​രം യാ​ത്ര​ക്കാ​ര​ൻ അ​റി​യു​ന്ന​ത്.

പ​രാ​തി ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് വി​പു​ല​മാ​യ അ​ന്വേ​ഷ​ണ​മാ​ണ് ന​ട​ത്തി​യ​ത്. ബ​സ് സ​ഞ്ച​രി​ച്ച പാ​ത​യി​ലെ കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ൾ, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ൻ​പ​തോ​ളം സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു. ഇ​തി​നൊ​ടു​വി​ലാ​ണ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​തും പി​ടി​കൂ​ടി​യ​തും.

എ​സ്ഐ​മാ​രാ​യ അ​നീ​ഷ് ചാ​ക്കോ, സു​രേ​ഷ്, സി​പി​ഒ​മാ​രാ​യ സ​ജീ​ഷ്, സു​ജി​ത്, മു​ഹ​ന്ന​തി, ര​തീ​ഷ്, രാ​ജേ​ഷ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

ഓ‌​ട്ട​ത്തി​നി​ടെ സ്വ​കാ​ര്യ ബ​സ് ക​ത്തി ന​ശി​ച്ചു; ഒ​ഴി​വാ​യ​ത് വ​ൻ ദു​ര​ന്തം

ക​ണ്ണൂ​ർ: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന സ്വ​കാ​ര്യ ബ​സ് ക​ത്തി ന​ശി​ച്ചു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12.30ന് ​ശ്രീ​ക​ണ്ഠ​പു​രം വ​ള​ക്കൈ​യി​ൽ വ​ച്ചു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.

എ​ൻ​ജി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട​യു​ട​ൻ ഡ്രൈ​വ​ർ ബ​സ് നി​ർ​ത്തി യാ​ത്ര​ക്കാ​രെ ഇ​റ​ക്കി​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. ത​ളി​പ്പ​റ​മ്പ് - ഇ​രി​ട്ടി റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന തേ​ല​ക്കാ​ട​ൻ എ​ന്ന ബ​സി​നാ​ണ് തീ​പി​ടി​ച്ച​ത്. ത​ളി​പ്പ​റ​മ്പി​ൽ നി​ന്ന് അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്.

അ​പ്പോ​ഴേ​ക്കും ബ​സ് പൂ​ർ​ണ​മാ​യി ക​ത്തി​ത്തീ​ർ​ന്നി​രു​ന്നു. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ത​ളി​പ്പ​റ​മ്പ് - ഇ​രി​ട്ടി റൂ​ട്ടി​ൽ വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു.

National

ബ​സ് ടാ​ങ്ക​റി​ൽ ഇ​ടി​ച്ചു; നാ​ലു പേ​ർ വെ​ന്തു മ​രി​ച്ചു

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ൽ സ്വ​കാ​ര്യ ആ​ഡം​ബ​ര ബ​സ് ടാ​ങ്ക​റി​ൽ ഇ​ടി​ച്ച് തീ​പി​ടി​ച്ച് നാ​ല് യാ​ത്ര​ക്കാ​ർ വെ​ന്തു​മ​രി​ച്ചു. 10 പേ​ർ​ക്ക് പൊ​ള്ള​ലേ​റ്റ്.

സു​രേ​ന്ദ്ര​ന​ഗ​ർ ജി​ല്ല​യി​ൽ ചോ​ട്ടി​ല-​രാ​ജ്കോ​ട്ട് ദേ​ശീ​യ​പാ​ത​യി​ലെ സം​ഗാ​നി ഗ്രാ​മ​ത്തി​ന് സ​മീ​പം പു​ല​ർ​ച്ചെ 2.30 ഓ​ടെ​യാ​ണ് സം​ഭ​വം. 40 ഓ​ളം യാ​ത്ര​ക്കാ​രാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്ന് ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ട് എ​സ്.​എ​സ്. ഭ​ഡോ​രി​യ പ​റ​ഞ്ഞു.

അ​ഹ​മ്മ​ദാ​ബാ​ദി​ൽ നി​ന്ന് രാ​ജ്കോ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ബ​സ്. ടാ​ങ്ക​റി​ന്‍റെ ട​യ​ർ പൊ​ട്ടി​യ​താ​ണ് അ​പ​ക​ട​കാ​ര​ണം. ടാ​ങ്ക​റി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട​യു​ട​ൻ ബ​സ് ടാ​ങ്ക​റി​ന്‍റെ പി​ന്നി​ൽ ഇ​ടി​ക്കു​ക​യും തീ ​പി​ടി​ക്കു​ക​യു​മാ​യി​രു​ന്നു.

ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. പ​രി​ക്കേ​റ്റ​വ​രെ രാ​ജ്കോ​ട്ട് സി​വി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

National

സ്വ​കാ​ര്യ ബ​സും ടാ​ങ്ക​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് തീ​പി​ടി​ത്തം: നാ​ല് മ​ര​ണം, 10 പേ​ർ​ക്ക് പ​രി​ക്ക്

ഗാ​ന്ധി​ന​ഗ​ർ: ഗു​ജ​റാ​ത്തി​ലെ സു​രേ​ന്ദ്ര​ന​ഗ​ർ ജി​ല്ല​യി​ൽ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ സ്വ​കാ​ര്യ ബ​സും ടാ​ങ്ക​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് നാ​ല് യാ​ത്ര​ക്കാ​ർ മ​രി​ച്ചു, 10 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ചോ​ട്ടി​ല-​രാ​ജ്കോ​ട്ട് ദേ​ശി​യ​പാ​ത​യി​ൽ സാം​ഗാ​നി​ക്ക് സ​മീ​പം പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

അ​ഹ​മ്മ​ദാ​ബാ​ദി​ൽ നി​ന്നു രാ​ജ്കോ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ബ​സ്. മു​ന്നി​ൽ പോ​വു​ക​യാ​യി​രു​ന്ന ടാ​ങ്ക​ർ ലോ​റി​ക്ക് പി​ന്നി​ൽ ബ​സ് ഇ​ടി​ച്ചു. കൂ​ട്ടി​യി​ടി​ക്ക് പി​ന്നാ​ലെ ബ​സി​ലേ​ക്ക് തീ ​പ​ട​രു​ക​യാ​യി​രു​ന്നു. അ​പ​ക​ട​സ​മ​യ​ത്ത് ബ​സി​ൽ ഏ​ക​ദേ​ശം 40 പേ​രു​ണ്ടാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന ​സേ​ന ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് തീ ​അ​ണ​ക്കാ​നാ​യ​ത്.

പ​രി​ക്കേ​റ്റ 10 പേ​രെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

Kerala

കോ​ട്ട​യ​ത്ത് യാ​ത്ര​ക്കാ​രി​യെ ബ​സ് ഇ​ടി​ച്ചു വീ​ഴ്ത്തി; വീ​ട്ട​മ്മ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

കോ​ട്ട​യം: സ്വ​കാ​ര്യ ബ​സി​ടി​ച്ചു വീ​ഴ്ത്തി​യ വീ​ട്ട​മ്മ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍. ന​ട്ടാ​ശേ​രി എ​സ്എ​ച്ച് മൗ​ണ്ട് ഞെ​ള്ള​ക്കാ​ട്ട സി.​ഡി. റോ​സി (69) നാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​ന്നു രാ​വി​ലെ ഒ​മ്പ​തോ​ടെ കോ​ട്ട​യം തി​രു​ന​ക്ക​ര ബ​സ്റ്റാ​ന്‍​ഡി​ലാ​ണ് സം​ഭ​വം. പു​ല്ലാ​ട​ന്‍ ബ​സാ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​ത്. ഇ​തേ ബ​സി​ല്‍ സ്റ്റാ​ന്‍​ഡി​ല്‍ വ​ന്നി​റ​ങ്ങി​യ റോ​സ് ബ​സി​നു മു​ന്നി​ലൂ​ടെ ക്രോ​സ് ചെ​യ്ത​പ്പോ​ള്‍ മു​ന്നോ​ട്ട് എ​ടു​ത്ത ബ​സ് റോ​സി​നെ ഇ​ടി​ച്ചു വീ​ഴ്ത്തു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ റോ​സി​നെ ഉ​ട​ന്‍ ത​ന്നെ സ​മീ​പ​ത്തെ എ​യ്ഡ് പോ​സ്റ്റി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ര്‍ ചേ​ര്‍​ന്നു കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി​ച്ചു. കോ​ട്ട​യ​ത്ത് ഹാ​ന്‍റ്ക്‌​സ് സ്ഥാ​പ​ന​ത്തി​ലെ പാ​ര്‍​ട്ട് ടൈം ​സ്വീ​പ്പ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​ണ് റോ​സ്.

ഇ​ന്നു രാ​വി​ലെ ജോ​ലി​യ്ക്കു വ​രു​മ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ റെ​ഡ് സോ​ണ്‍ വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ച റോ​സി​നെ ഡോ​ക്ട​ര്‍​മാ​രു​ടെ സം​ഘം പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

Kerala

ബ​സും ടി​പ്പ​റും കൂ​ട്ടി​യി​ടി​ച്ചു; 20 പേ​ര്‍​ക്ക് പ​രി​ക്ക്

കൊ​ച്ചി: ആ​ലു​വ​യി​ല്‍ ബ​സും ടി​പ്പ​ര്‍ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 20 പേ​ര്‍​ക്ക് പ​രി​ക്ക്. എ​ട​ത്ത​ല എ​ട്ടേ​ക്ക​ര്‍ പ​ള്ളി​ക്ക് സ​മീ​പ​ത്തു​വ​ച്ച് തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് മൂ​ന്നി​നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​തി​ൽ മൂ​ന്നു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ‌ പ​റ​ഞ്ഞു. ആ​ലു​വ​യി​ല്‍ നി​ന്നും കി​ഴ​ക്ക​മ്പ​ലം ഭാ​ഗ​ത്തേ​ക്ക് പോ​യ സെ​ന്‍റ്തോ​മ​സ് ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. അ​പ​ക​ട സ​മ​യ​ത്ത് ബ​സി​ൽ 40 ഓ​ളം യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ ബ​സി​ന്‍റെ മു​ന്‍​ഭാ​ഗം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Kerala

കോ​ഴി​ക്കോ​ട്ട് ബ​സും ടാ​ങ്ക​ർ ലോ​റി​യും കൂ​ട്ടി​യി​ച്ചു, നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്ക്

കോ​ഴി​ക്കോ​ട്: പേ​രാ​മ്പ്ര വെ​ള്ളി​യൂ​രി​ൽ ബ​സും ടാ​ങ്ക​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്. അ​പ​ക​ട​ത്തി​ൽ ബ​സി​ലു​ണ്ടാ​യി​രു​ന്ന ഭൂ​രി​ഭാ​ഗം യാ​ത്ര​ക്കാ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

ബ​സി​ന്‍റെ ഡ്രൈ​വിം​ഗ് സീ​റ്റി​ന് തൊ​ട്ടു​പി​ന്നി​ലു​ണ്ടാ​യി​രു​ന്ന ഒ​രു സ്ത്രീ​യും ടാ​ങ്ക​ർ ലോ​റി​യു​ടെ ഡ്രൈ​വ​റും വാ​ഹ​ന​ത്തി​നു​ള്ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. ഇ​വ​രെ ഇ​തു​വ​രെ പു​റ​ത്തെ​ടു​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല.

ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി വാ​ഹ​നം വെ​ട്ടി​പ്പൊ​ളി​ച്ച് കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​രെ പു​റ​ത്തെ​ടു​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. നാ​ട്ടു​കാ​രും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി സ്ഥ​ല​ത്തു​ണ്ട്.​പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റി വ​രി​ക​യാ​ണ്.

Kerala

എറണാകുളത്ത് ലോ​റി​ക്ക് പി​ന്നി​ലി​ടി​ച്ച് ബ​സ്; മ​ണി​ക്കൂ​റു​ക​ളോ​ളം ഗതാഗത തടസം

കൊ​ച്ചി: എ​റ​ണാ​കു​ളം ച​ക്ക​ര​പ്പ​റ​മ്പി​ല്‍ ലോ​റി​യു​ടെ പി​ന്നി​ല്‍ ബ​സ് ഇ​ടി​ച്ച് അ​പ​ക​ടം. വൈ​റ്റി​ല​യ്ക്കും ഇ​ട​പ്പ​ള്ളി സി​ഗ്ന​ലി​നും ഇ​ട​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ചെ​ന്നൈ​യി​ല്‍ നി​ന്നും തി​രു​വ​ല്ല​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ദീ​ര്‍​ഘ​ദൂ​ര ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍ പെ​ട്ട​ത്. വേ​ഗ​ത്തി​ല്‍ എ​ത്തി​യ ബ​സ് മു​ന്നി​ല്‍ പോ​വു​ക​യാ​യി​രു​ന്ന ലോ​റി​യു​ടെ പി​ന്നി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

നി​ര​വ​ധി യാ​ത്ര​ക്കാ​ര്‍ ബ​സി​ല്‍ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​പ​ക​ട​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല. എ​ന്നാ​ല്‍ ബ​സ് സ്ഥ​ല​ത്ത് നി​ന്നും മാ​റ്റാ​ന്‍ സാ​ധി​ക്കാ​ത്ത​തി​നാ​ല്‍ വ​ലി​യ ഗ​താ​ഗ​ത കു​രു​ക്ക് രൂ​പ​പ്പെ​ട്ടു. ഒ​ന്ന​ര മ​ണി​ക്കൂ​റി​ന് ശേ​ഷ​മാ​ണ് റി​ക്ക​വ​റി വാ​ന്‍ എ​ത്തി​ച്ച് മാ​റ്റാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ആ​രം​ഭി​ച്ച​ത്.

മു​ന്‍​വ​ശം മാ​ത്ര​മാ​ണ് ത​ക​ര്‍​ന്ന​തെ​ങ്കി​ലും മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യി​ല്‍ ആ​യി​രു​ന്നു ബ​സ്. ഏ​റെ തി​ര​ക്ക് ഉ​ണ്ടാ​വു​ന്ന റോ​ഡ് ആ​യ​തി​നാ​ല്‍ ബ​സ് റോ​ഡി​ന് ന​ടു​വി​ല്‍ കി​ട​ന്ന​ത് വ​ലി​യ ഗ​താ​ഗ​ത ത​ട​സ​ത്തി​ന് കാ​ര​ണ​മാ​യി.

National

കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് പേർ മ​ര​ച്ചു

റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ലെ ഗി​രി​ദി​ഹി​ൽ കാ​ർ ബ​സു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് പേ​ർ മ​രി​ച്ചു, അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ബം​ഗാ​ലി ഹാ​ദി (70), കു​ങ്കു​മ് കു​മാ​രി (24) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ര​ണ്ട് പേ​രും സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങി​യ​വ​രാ​യി​രു​ന്നു കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. ഏ​ഴ് പേ​രാ​യി​രു​ന്നു കാ​റി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന​ത്. പ​രി​ക്കേ​റ്റ​വ​ർ അ‌​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

National

കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആ​റ് മ​ര​ണം

ഗാ​ന്ധി​ന​ഗ​ർ: ഗു​ജ​റാ​ത്തി​ലെ സ​ബ​ർ​കാ​ന്ത​യി​ൽ സ്വ​കാ​ര്യ ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് ആ​റ് പേ​ർ മ​രി​ച്ചു, എ​ട്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​മി​ത​വേ​ഗ​ത്തി​ൽ വ​രി​ക​യാ​യി​രു​ന്ന ബ​സ് കാ​റി​ന് പി​ന്നി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

കാ​റ്റ​റിം​ഗ് തൊ​ഴി​ലാ​ളി​ക​ൾ സ​ഞ്ച​രി​ച്ച വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മോ​ഡാ​സ​യി​ൽ നി​ന്ന് ഹ​മ്മ​ത്‌ന​ഗ​റി​ലേ​യ്ക്ക് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​വു​ക​യാ​യി​രു​ന്നു ഇ​വ​ർ. കാ​റി​ലു​ണ്ടാ​യി​രു​ന്ന ആ​റ് സ്ത്രി​ക​ളാ​ണ് മ​രി​ച്ച​ത്.

പ​രി​ക്കേ​റ്റ എ​ട്ട് പേ​രെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ഇ​തി​ൽ ര​ണ്ട് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി.

 

Kerala

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ് തടഞ്ഞു

തിരുവനന്തപുരം: തമ്പാനൂരിൽ കെഎസ്ആർടിസി ബസ് തടഞ്ഞ് സമരാനുകൂലികൾ. പ്രതിഷേധവുമായെത്തിയ പ്രവർത്തകരാണ് ബസ് തടഞ്ഞത്.

വാഹനങ്ങൾ ഓടാൻ അനുവദിക്കില്ലെന്ന് ഇവർ പറയുന്നു. ബസിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

പത്തനംതിട്ട അടൂരിലും ബസുകൾ തടഞ്ഞു. എന്നാൽ മറ്റു ജില്ലകളിലൊന്നും പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

കണ്ണൂരിലെ സ്വകാര്യ ഡെന്‍റൽ കോളജിൽ ബിഡിഎസ് വിദ്യാർഥിയായിരുന്ന നിതിൻ രാജിന്‍റെ മരണത്തിൽ നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണ് ആക്‌ഷൻ കൗൺസിലും വിവിധ ദളിത് സംഘടനകളും ഹർത്താലിന് ആഹ്വാനം ചെയ്തത്.

Kerala

ഇ​രി​ട്ടി​യി​ൽ എം​ഡി​എം​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ

ക​ണ്ണൂ​ർ: ഇ​രി​ട്ടി​യി​ൽ എം​ഡി​എം​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ളെ എ​ക്സൈ​സ് പി​ടി​കൂ​ടി. നു​ച്യാ​ട് സ്വ​ദേ​ശി​ക​ളാ​യ എം. ​മി​ഥി​ലാ​ജ് (23), കെ. ​മു​ഹ​മ്മ​ദ് സാ​ദി​ഖ് (28 ) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​വ​രു​ടെ പ​ക്ക​ൽ നി​ന്നും 5.20 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ടു​ത്തു. ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് ബ​സി​ൽ ഇ​രി​ട്ടി​യി​ൽ വ​ന്നി​റ​ങ്ങി​യ ഇ​വ​രെ എ​ക്സൈ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​രി​ട്ടി​യി​ലേ​ക്ക് വ​രു​ന്ന ദീ​ർ​ഘ​ദൂ​ര അ​ന്ത​ർ​സം​സ്ഥാ​ന ബ​സു​ക​ളി​ലെ യാ​ത്ര​ക്കാ​രെ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു എ​ക്സൈ​സി​ന്‍റെ പ​രി​ശോ​ധ​ന.

ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​തെ​ന്നാ​ണ് വി​വ​രം. പ്ര​തി​ക​ളെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

National

കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആ​റ് മ​ര​ണം

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ യാ​ദ്ഗി​രി​ൽ കാ​റും സ്വ​കാ​ര്യ ബ​സും കൂ​ട്ടി​യി​ച്ച് ആ​റ് പേ​ർ മ​രി​ച്ചു, നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കാ​റി​ലു​ണ്ടാ​യി​രു​ന്ന ആ​റ് പേ​രാ​ണ് മ​രി​ച്ച​ത്. ദേ​വാ​പൂ​രി​ന​ടു​ത്താ​ണ് അ​പ​ക​ട​മു​ണ്ട​യാ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

യാ​ദ്ഗി​റി​ൽ നി​ന്ന് റാ​യ്ച്ചൂ​രി​ലേ​ക്ക് പോ​വുക​യാ​യി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് ക​ല​ബു​റ​ഗി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. പരി​ക്കേ​റ്റ​വ​ർ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ​ക്കും തീ​പി​ടി​ച്ചു. കാ​ർ പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു. കാ​റി​ലു​ണ്ടാ​യി​രു​ന്ന ആ​റ് യാ​ത്ര​ക്കാ​രും സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ മ​രി​ച്ചു. അ​ഗ്നി​ശ​മ​ന സേ​ന സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി.

Kerala

പോ​ലീ​സു​കാ​ർ സ​ഞ്ച​രി​ച്ച ബ​സ് ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ചു: 28 പേ​ർ​ക്ക് പ​രി​ക്ക്

കോ​ഴി​ക്കോ​ട്: തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക​ഴി​ഞ്ഞു പോ​യ പോ​ലീ​സു​കാ​ർ സ​ഞ്ച​രി​ച്ച ബ​സും ക​ണ്ടെ​യ്‌​ന​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് 28 പേ​ർ​ക്ക് പ​രി​ക്ക്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ കൊ​യി​ലാ​ണ്ടി​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് മ​ട​പ്പ​ള്ളി കോ​ള​ജി​ൽ നി​ന്ന് മ​ല​പ്പു​റം എം​എ​സ്‌​പി​യി​ലേ​ക്ക് പോ​ലീ​സു​കാ​രു​മാ​യി പോ​യ ടൂ​റി​സ്‌​റ്റ് ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ലോ​റി ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഇ​രു വാ​ഹ​ന​ങ്ങ​ളു​ടെ​യും ഡ്രൈ​വ​ർ​മാ​ർ ക്യാ​ബി​നു​ള്ളി​ൽ കു​ടു​ങ്ങി​പ്പോ​യി.

തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ര​ക്ഷാ സേ​ന ഉ​ദ്യോ​ഗ​സ്ഥ​ർ ഹൈ​ഡ്രോ​ളി​ക് ക​ട്ട​ർ ഉ​പ​യോ​ഗി​ച്ച് വാ​ഹ​ന​ങ്ങ​ൾ പൊ​ളി​ച്ചാ​ണ് ഇ​വ​രെ പു​റ​ത്തെ​ടു​ത്ത​ത്. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

National

ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് മ​ര​ണം

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ മും​ബ്ര​യി​ൽ ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് പേ​ർ മ​രി​ച്ചു, ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. മൂ​ന്ന് പേ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ൽ, പി​ന്നി​ൽ നി​ന്ന് വ​ന്ന ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ബൈ​ക്ക് ബ​സി​ന്‍റെ മു​ൻ​ച​ക്ര​ത്തി​ന​ടി​യി​ൽ കു​ടു​ങ്ങു​ക​യും ബൈ​ക്ക് യാ​ത്രി​ക​രെ വ​ലി​ച്ചി​ഴ​ച്ചു​കൊ​ണ്ടു​പോ​വു​ക​യും ചെ​യ്തു.

അ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​ർ സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു തന്നെ മ​രി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഒ​രാ​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യിലാ​ണ്.

മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

National

വി​വാ​ഹ സം​ഘം സ​ഞ്ച​രി​ച്ച ബ​സി​ലേ​ക്ക് കൊ​യ്ത്തു​യ​ന്ത്രം ക​യ​റ്റി​യ വാ​ഹ​നം ഇ​ടി​ച്ചുക​യ​റി ര​ണ്ട് മ​ര​ണം

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബു​ദാ​വു​നി​ൽ വി​വാ​ഹ സം​ഘം സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സി​ലേക്ക് കൊ​യ്ത്തു​യ​ന്ത്രം ക​യ​റ്റി​യ വാ​ഹ​നം ഇ​ടി​ച്ച് ക​യ​റി ര​ണ്ട് പേ​ർ മ​രി​ച്ചു, ആ​റ് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സ​ജീ​ത് (25), ഫ​ർ​ഹാ​ൻ (12) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ബു​ദാ​വു​ൻ-​ഡ​ൽ​ഹി റോ​ഡി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ഉ​സാ​ഹൈ​തി​ൽ നി​ന്നും മു​ജ​രി​യാ​യി​ലെ കോ​ൽ​ഹ​യി​ലേക്ക് വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​യ​വ​രാ​യി​രു​ന്നു ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​മി​ത​വേ​ഗ​ത്തി​ൽ വ​ന്ന വാ​ഹ​നം ബ​സി​ന്‍റെ പി​ൻ​ഭാ​ഗ​ത്ത് ശ​ക്ത​മാ​യി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബ​സി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​ർ റോ​ഡി​ലേ​യ്ക്ക് തെ​റി​ച്ചു​വീ​ണു. സ​ജീ​തും ഫ​ർ​ഹാ​നും സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു ത​ന്നെ മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു.

പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ആ​റു പേ​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്.

വി​വ​രം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കാ​നാ​യി രാ​ത്രി​യി​ൽ ത​ന്നെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ നി​ന്നും നീ​ക്കം ചെ​യ്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Kerala

വെ​ഞ്ഞാ​റ​മൂ​ട് കെ​എ​സ്ആ​ര്‍​ടി​സി സ്ലീ​പ്പ​ര്‍ ബ​സി​ന് തീ​പി​ടി​ച്ചു

തി​രു​വ​ന്ത​പു​രം: പ​റ​ശി​നി​ക്ക​ട​വി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക് വ​രു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി സ്ലീ​പ്പ​ര്‍ ബ​സി​ന് തീ​പി​ടി​ച്ചു. വെ​ഞ്ഞാ​റ​മൂ​ട് വ​ച്ചാ​ണ് തീ​പി​ടി​ച്ച​ത്. തീ​പി​ടി​ത്ത​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.

രാ​വി​ലെ ഒ​ന്‍​പ​തോ​ടെ​യാ​ണ് സം​ഭ​വം. എ​സി സ്ലീ​പ്പ​ര്‍ ബ​സി​ന്‍റെ മു​ന്‍​ഭാ​ഗ​ത്ത് ആ​ണ് തീ ​ക​ണ്ട​ത്. പു​ക പ​ട​ര്‍​ന്ന​തോ​ടെ ഡ്രൈ​വ​ര്‍ ബ​സ് ഉ​ട​ൻ ത​ന്നെ നി​ര്‍​ത്തി യാ​ത്ര​ക്കാ​രെ ഇ​റ​ക്കു​കാ​യ​യി​രു​ന്നു. തു​ട​ർ​ന്നു അ​ഗ്നി ശ​മ​ന സേ​ന എ​ത്തി തീ ​അ​ണ​ച്ചു.

ഫ​യ​ര്‍​ഫോ​ഴ്സ് എ​ത്തു​ന്ന​തി​ന് മു​ന്‍​പ് ത​ന്നെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് വെ​ള്ളം ഒ​ഴി​ച്ച് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു. ബ​സി​ൽ നി​ന്ന് യാ​ത്ര​ക്കാ​രെ വേ​ഗ​ത്തി​ലി​റ​ക്കാ​നാ​യ​തി​നാ​ൽ വ​ലി​യ അ​പ​ക​ട​മാ​ണ് ഒ​ഴി​വാ​യ​ത്. തീ​പി​ടി​ക്കാ​നു​ണ്ടാ​യ കാ​ര​ണം വ്യ​ക്ത​മ​ല്ല.

 

Kerala

സിപിഎം - ബിജെപി ഡീലിനു തെളിവ്: രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി

കോ​​​​ഴി​​​​ക്കോ​​​​ട്: സ​​​​ന്ധി​​​​ചെ​​​​യ്യാ​​​​തെ പോ​​​​രാ​​​​ടു​​​​ന്ന നേ​​​​താ​​​​ക്ക​​​​ളെ ബി​​​​ജെ​​​​പി വേ​​​​ട്ട​​​​യാ​​​​ടു​​​​മ്പോ​​​​ൾ കേ​​​​ര​​​​ള മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​ക്കെ​​​​തി​​​​രാ​​​​യ അ​​​​ഴി​​​​മ​​​​തി​​​​ക്കേ​​​​സു​​​​ക​​​​ൾ അ​​​​ന്വേ​​​​ഷി​​​​ക്കാ​​​​ത്ത​​​​ത് പ​​​​രി​​​​ശോ​​​​ധി​​​​ച്ചാ​​​​ൽ ബി​​​​ജെ​​​​പി​​​​യും സി​​​​പി​​​​എ​​​​മ്മും ത​​​​മ്മി​​​​ലു​​​​ള്ള ബ​​​​ന്ധം മ​​​​ന​​​​സി​​​​ലാ​​​​ക്കാ​​​​നാ​​​​കു​​മെ​​ന്ന് ലോ​​​​ക്സ​​​​ഭാ പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി.

ത​​നി​​ക്കെ​​തി​​രേ നാ​​​​ൽ​​​​പ​​​​തോ​​​​ളം കേ​​​​സു​​​​ക​​ളു​​​​ണ്ട്. അ‍​ഞ്ചു ദി​​​​വ​​​​സം ഇ​​​​ഡി ത​​​​ന്നെ ചോ​​​​ദ്യം ചെ​​​​യ്തു​​വെ​​ന്നും രാ​​ഹു​​ൽ പ​​റ​​ഞ്ഞു. കോ​​​​ഴി​​​​ക്കോ​​​​ട് ക​​​​ട​​​​പ്പു​​​​റ​​​​ത്ത് ന​​​​ട​​​​ന്ന യു​​​​ഡി​​​​എ​​​​ഫ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് റാ​​​​ലി​​​​യും ഇന്ദിര ഗാ​​​​ര​​​​ന്‍റി ബ​​​​സ് ഉ​​​​ദ്ഘാ​​​​ട​​​​ന​​​​വും ഓ​​​​ണ്‍ ലൈ​​​​നാ​​​​യി നി​​​​ര്‍​വ​​​​ഹി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

കേ​​​​ര​​​​ള​​​​ത്തി​​​​ൽ ര​​​​ണ്ട് മു​​​​ന്ന​​​​ണി​​​​ക​​​​ളാ​​​​ണു മ​​​​ത്സ​​​​ര​​​​രം​​​​ഗ​​​​ത്തു​​​​ള്ള​​​​ത്. ഐ​​​​ക്യ​​​​ത്തി​​​​ന്‍റെ സ​​​​ന്ദേ​​​​ശം ന​​​​ൽ​​​​കു​​​​ന്ന ഐ​​​​ക്യ​​​​ജ​​​​നാ​​​​ധി​​​​പ​​​​ത്യ മു​​​​ന്ന​​​​ണി​​​​യും വി​​​​ഭ​​​​ജ​​​​ന​​​​രാ​​​​ഷ്‌​​ട്രീ​​​​യം പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന ബി​​​​ജെ​​​​പി​​​​യും എ​​​​ൽ​​​​ഡി​​​​എ​​​​ഫും ഒ​​​​ന്നി​​​​ക്കു​​​​ന്ന മ​​​​റ്റൊ​​​​രു മു​​​​ന്ന​​​​ണി​​​​യും. ബി​​​​ജെ​​​​പി​​​​യോ സി​​​​പി​​​​എം നേ​​​​തൃ​​​​ത്വ​​​​മോ ചോ​​​​ദ്യ​​​​ങ്ങ​​​​ൾ കേ​​​​ൾ​​​​ക്കാ​​​​ൻ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്നി​​​​ല്ല.

ബി​​​​ജെ​​​​പി​​​​യും സി​​​​പി​​​​എ​​​​മ്മും ത​​​​മ്മി​​​​ലു​​​​ള്ള വ്യ​​​​ത്യാ​​​​സം പോ​​​​ലും ഇ​​​​വ​​​​രു​​​​ടെ നേ​​​​താ​​​​ക്ക​​​​ള്‍ക്കു മ​​​​ന​​​​സി​​​​ലാ​​​​ക്കാ​​​​നാ​​​​കു​​​​ന്നി​​​​ല്ല. ക​​​​ള്ള​​​​ക്കേ​​​​സു​​​​ക​​​​ൾ എ​​​​ടു​​​​ത്ത് എ​​​​തി​​​​ർ​​​​പ​​​​ക്ഷ​​​​ത്തെ നി​​​​ശ​​​​ബ്ദ​​​​മാ​​​​ക്കാ​​​​നാ​​​​ണ് അ​​​​വ​​​​ർ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​ത്.

കേ​​​​ര​​​​ള​​​​ത്തി​​​​നു​​​​വേ​​​​ണ്ടി യു​​​​ഡി​​​​എ​​​​ഫ് ഇ​​​​ന്ദി​​​​ര ഗാ​​​​ര​​​​ന്‍റി എ​​​​ന്ന പേ​​​​രി​​​​ൽ പ്ര​​​​ഖ്യാ​​​​പി​​​​ച്ച എ​​​​ല്ലാ ഗാ​​​​ര​​​​ന്‍റി​​​​യും ന​​​​ട​​​​പ്പാ​​​​ക്കുമെ​​​​ന്നും രാ​​​​ഹു​​​​ല്‍ ഗാ​​​​ന്ധി പ​​​​റ​​​​ഞ്ഞു.

Kerala

തൃശൂരിൽ രേ​ഖ​ക​ളി​ല്ലാ​തെ ബസിൽ കടത്തിയ 62.5 ല​ക്ഷം രൂ​പ പി​ടി​കൂ​ടി

തൃശൂർ: ദേ​ശീ​യ​പാ​തയിൽ മു​ടി​ക്കോ​ട് വ​ച്ച് ബ​സ് യാ​ത്ര​ക്കാ​ര​നി​ൽ നി​ന്നു രേ​ഖ​ക​ളി​ല്ലാ​തെ കടത്തുകയായിരുന്ന 62.5 ല​ക്ഷം രൂ​പ പി​ടി​കൂ​ടി. ഇ​ന്നു രാ​വി​ലെ​യാ​ണു സം​ഭ​വം. ബാം​ഗ്ലൂ​രി​ൽ നി​ന്ന് കൊ​ച്ചി​യി​ലേ​ക്കു​ള്ള ക​ർ​ണാട​ക കെ​എ​സ്ആ​ർ​ടി​സി ബ​സി​ലെ യാ​ത്ര​ക്കാ​ര​നാ​യ കെ. ​ഉ​ദ​യ​ശ​ങ്ക​ർ (35) എ​ന്ന​യാ​ളി​ൽ നി​ന്നാ​ണ് പ​ണം പി​ടി​കൂ​ടി​യ​ത്.

സ്ഥ​ലം വി​റ്റു​കി​ട്ടി​യ പ​ണ​മാ​ണെ​ന്നാ​ണു യു​വാ​വ് മൊ​ഴി ന​ൽ​കി​യ​ത്. എ​ന്നാ​ൽ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ ഇ​യാ​ൾ​ക്ക് സാ​ധി​ച്ചി​ല്ല. ഇ​ല​ക്ഷ​ൻ സ്‌​പെ​ഷ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ണം പി​ടി​കൂ​ടി​യ​ത്.

തൃ​ശൂ​ർ എ​ക്‌​സൈ​സ് ആ​ൻ​ഡ് നാ​ർ​ക്കോ​ട്ടി​ക് സ്‌​പെ​ഷ​ൽ സ്‌​ക്വാ​ഡും തൃ​ശൂ​ർ ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ​യും സം​യു​ക്ത​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

എ​ക്‌​സൈ​സ് സ്‌​പെ​ഷ​ൽ സ്‌​ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ വി.​ജെ. റോ​യ്, ഇ​ൻ​സ്‌​പെ​ക്ട​ർ എ​ൻ. സു​ദ​ർ​ശ​ന​കു​മാ​ർ, ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ ഉ​ദ്യോ​ഗ​സ്ഥ​ൻ സ​ന്തോ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

National

ബസിൽ തീപിടിത്തം: ഒഡീഷ എംഎൽഎയും 36 യാത്രക്കാരും രക്ഷപ്പെട്ടു

മ​​​ൽ​​​ക്കാ​​​ൻ​​​ഗി​​​രി (ഒ​​​ഡി​​​ഷ): ഒ​​​ഡീ​​​ഷ​​​യി​​​ൽ തീ​​​പി​​​ടി​​​ച്ച ബ​​​സി​​​ൽ​​​നി​​​ന്ന് എം​​​എ​​​ൽ​​​എ​​​യും ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന 36 യാ​​​ത്ര​​​ക്കാ​​​രും അ​​​ത്ഭു​​​ത​​​ക​​​ര​​​മാ​​​യി ര​​​ക്ഷ​​​പ്പെട്ടു.

കോ​​​ൺ​​​ഗ്ര​​​സ് എം​​​എ​​​ൽ​​​എ മം​​​ഗു ഖി​​​ല​​​യും സ​​​ഹ​​​യാ​​​ത്രി​​​ക​​​രും ഭൂ​​​വ​​​നേ​​​ശ്വ​​​റി​​​ൽ​​​നി​​​ന്ന് ന​​​ബ്‌​​​രം​​​ഗ്പു​​​രി​​​ലേ​​​ക്കു യാ​​​ത്ര​​​ചെ​​​യ്യു​​​ന്ന​​​തി​​​നി​​​ടെ രാ​​​മ​​​ബ്ര​​​ഹ്മ​​​പു​​​ര​​​ത്തു​​​വ​​​ച്ച് ശ​​​നി​​​യാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ​​​യാ​​​യി​​​രു​​​ന്നു അ​​​ത്യാ​​​ഹി​​​തം.

ബ​​​സി​​​ന്‍റെ പി​​​ൻ​​​ച​​​ക്രം പ​​​ഞ്ച​​​റാ​​​യ​​​തി​​​നു പി​​​ന്നാ​​​ലെ തീ​​​പി​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. തീ ​​​ആ​​​ളി​​​പ്പ​​​ട​​​രു​​​ന്ന​​​തി​​​നു​​​മു​​​ന്പ് മു​​​ഴു​​​വ​​​ൻ യാ​​​ത്ര​​​ക്കാ​​​രെ​​​യും പു​​​റ​​​ത്തി​​​റ​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞ​​​തി​​​നാ​​​ൽ വ​​​ൻ അ​​​പ​​​ക​​​ടം ഒ​​​ഴി​​​വാ​​​യി.

മു​​​ഴു​​​വ​​​ൻ യാ​​​ത്ര​​​ക്കാ​​​രും ഉ​​​റ​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ചി​​​ത്ര​​​കോ​​​ണ്ഡ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ എം​​​എ​​​ൽ​​​എ പ​​​റ​​​ഞ്ഞു. ഡ്രൈ​​​വ​​​റു​​​ടെ മ​​​ന​​​സാ​​​ന്നി​​​ധ്യ​​​മാ​​​ണ് യാ​​​ത്ര​​​ക്കാ​​​രു​​​ടെ ജീ​​​വ​​​ൻ ര​​​ക്ഷി​​​ച്ച​​​ത്.

ബ​​​സ് നി​​​ർ​​​ത്തി​​​യ​​​ശേ​​​ഷം ജ​​​ന​​​ലു​​​ക​​​ൾ തു​​​റ​​​ക്കു​​​ക​​​യും യാ​​​ത്ര​​​ക്കാ​​​രെ വി​​​ളി​​​ച്ചു​​​ണ​​​ർ​​​ത്തു​​​ക​​​യും ചെ​​​യ്തു. അ​​​പ​​​ക​​​ട​​​കാ​​​ര​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

Viral

കാ​മു​കി​യെ സ്കൂ​ളി​ലെ​ത്തി​ക്കാ​ൻ സി​റ്റി ബ​സ് മോ​ഷ്‌​ടി​ച്ച് 15കാ​ര​ന്‍റെ അ​തി​സാ​ഹ​സം

വീ​സ്ബാ​ഡ​ൻ: ത​ന്‍റെ പ്ര​ണ​യി​നി​യെ സ്കൂ​ളി​ലെ​ത്തി​ക്കാ​ൻ ഒ​രു കൗ​മാ​ര​ക്കാ​ര​ൻ ന​ട​ത്തി​യ അ​തി​സാ​ഹ​സം ഒ​രു നാ​ടി​നെ​ത്ത​ന്നെ മു​ൾ​മു​ന​യി​ലാ​ക്കി. പ​തി​നാ​ലു​കാ​രി​യാ​യ കാ​മു​കി ബ​സ് കാ​ത്തു​നി​ന്നു ക​യ​റി വി​ഷ​മി​ക്കേ​ണ്ടെ​ന്നു ക​രു​തി​യാ​കും അ​വ​ളെ സ്കൂ​ളി​ലെ​ത്തി​ക്കാ​ൻ ഒ​രു ബ​സ് ത​ന്നെ പ​യ്യ​ൻ കൊ​ണ്ടു​വ​ന്നു. കാ​മു​ക​ൻ കൊ​ണ്ടു​വ​ന്ന ബ​സി​ൽ അ​വ​ൾ ക​യ​റി.

പി​ന്നെ ഒ​രു പ​റ​ക്ക​ലാ​യി​രു​ന്നു വീ​സ്ബാ​ഡ​നി​ൽ​നി​ന്ന് 150 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള കാ​ൾ​സ്‌​റൂ​ഹെ​യി​ലേ​ക്ക്. തി​ര​ക്കേ​റി​യ റോ​ഡി​ലൂ​ടെ ബ​സു​മാ​യി ഇ​രു​വ​രും പോ​യ​ത് ആ​രു​ടെ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ല്ല. മ​യി​ൻ​സ് സ്വദേശിയായ പ​തി​ന​ഞ്ചു​കാ​ര​നാ​യി​രു​ന്നു ക​ഥ​യി​ലെ നാ​യ​ക​ൻ.

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ വീ​സ്ബാ​ഡ​നി​ലെ ഒ​രു ട്രാ​ൻ​സ്‌​പോ​ർ​ട്ട് ക​മ്പ​നി​യു​ടെ ഡി​പ്പോ​യി​ൽ​നി​ന്നാ​ണ് ബ​സ് മോ​ഷ്ടി​ക്ക​പ്പെ​ട്ട​ത്. ഇ​ന്ധ​നം പൂ​ർ​ണ​മാ​യും നി​റ​ച്ചി​രു​ന്ന ബ​സ് കാ​ണാ​താ​യ​ത് രാ​വി​ലെ ആ​റോ​ടെ​യാ​ണ് ക​മ്പ​നി അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

എ​ന്നാ​ൽ, പ​തി​വാ​യി എ​ത്തു​ന്ന ഡ്രൈ​വ​ർ​മാ​രി​ൽ ആ​രെ​ങ്കി​ലും മാ​റി കൊ​ണ്ടു​പോ​യ​താ​കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​യി​രു​ന്ന അ​ധി​കൃ​ത​ർ. എ​ന്നാ​ൽ, ഉ​ച്ച​യാ​യി​ട്ടും ബ​സി​നെ​ക്കു​റി​ച്ച് വി​വ​ര​മൊ​ന്നും ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ പ​ന്തു​കേ​ടു തോ​ന്നി​യ അ​ധി​കൃ​ത​ർ പോ​ലീ​സി​നെ അ​റി​യി​ച്ചു. അ​പ്പോ​ഴേ​ക്കും കാ​ൾ​സ്‌​റൂ​ഹെ പോ​ലീ​സ് പ​ട്രോ​ളിം​ഗ് സം​ഘം ബ​സ് ക​ണ്ടെ​ത്തി​യി​രു​ന്ന​താ​യി ഡോയ്ഷെ വെല്ലെ റി​പ്പോ​ർ​ട്ട് ചെ​യ്തു.

ബ​ല​പ്ര​യോ​ഗം കൂ​ടാ​തെ വാ​തി​ൽ തു​റ​ന്ന കു​ട്ടി, ഒ​രു മാ​സ്റ്റ​ർ കീ ​ഉ​പ​യോ​ഗി​ച്ചാ​ണ് വ​ണ്ടി സ്റ്റാ​ർ​ട്ട് ചെ​യ്ത​തെ​ന്നു പ​റ​യു​ന്നു. 14 വ​യ​സു​കാ​രി​യാ​യ കാ​മു​കി​യെ കാ​ൾ​സ്‌​റൂ​ഹെ​യി​ലു​ള്ള സ്‌​കൂ​ളി​ൽ എ​ത്തി​ക്കു​ന്നതിനൊപ്പം കാമുകിക്കൊരു സർപ്രൈസ് കൊടുക്കുക എന്ന ലക്ഷ്യവും പയ്യനുണ്ടായിരുന്നു.

പെ​ൺ​കു​ട്ടി യാത്രയിലുടനീളം ഒപ്പമുണ്ടായിരുന്നെന്നും 150 കി​ലോ​മീ​റ്റ​റോ​ള​മാ​ണ് കു​ട്ടി ബ​സ് ഓ​ടി​ച്ചെ​ത്തി​യ​തെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ബ​സ് കേ​ടു​പാ​ടു​ക​ൾ കൂ​ടാ​തെ അ​ധി​കൃ​ത​ർ​ക്കു കൈ​മാ​റി. ലൈ​സ​ൻ​സി​ല്ലാ​തെ വ​ണ്ടി​യോ​ടി​ച്ച​തി​നും മോ​ഷ​ണ​ത്തി​നും കൗ​മാ​ര​ക്കാ​ര​നെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. കു​ട്ടി​യെ പി​ന്നീ​ടു ര​ക്ഷി​താ​ക്ക​ൾ​ക്കു വി​ട്ടു​ന​ൽ​കി.

NRI

ജ​ർ​മ​നി​യി​ൽ 15 വ​യ​സു​കാ​ര​ൻ ബ​സ് ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി; കാ​മു​കി​യു​മാ​യി ന​ട​ത്തി​യ​ത് 150 കി​ലോ​മീ​റ്റ​ർ "ജോ​യ് റൈ​ഡ്'

ബെ​ർ​ലി​ൻ: മ​ധ്യ ജ​ർ​മ​നി​യി​ലെ ഹെ​സെ സം​സ്ഥാ​ന​ത്തി​ലെ വീ​സ്ബാ​ഡ​ൻ ന​ഗ​ര​ത്തി​ൽ നി​ന്ന് 15 വ​യ​സു​കാ​ര​ൻ പൊ​തു​ഗ​താ​ഗ​ത ബ​സ് മോ​ഷ്‌​ടി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞു. ത​ന്‍റെ 14 വ​യ​സു​കാ​രി​യാ​യ കാ​മു​കി​യെ​യും ഒ​പ്പം കൂ​ട്ടി​യാ​ണ് കൗ​മാ​ര​ക്കാ​ര​ൻ 150 കി​ലോ​മീ​റ്റ​ർ ദൂ​രം ബ​സ് ഓ​ടി​ച്ച് മ​റ്റൊ​രു സം​സ്ഥാ​ന​മാ​യ ബാ​ഡ​ൻ-​വു​ർ​ട്ടെം​ബ​ർ​ഗി​ലെ കാ​ൾ​സ്റൂ​ഹെ​യി​ൽ എ​ത്തി​യ​ത്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വൈ​സ്ബാ​ഡ​നി​ലെ ബ​സ് ഡി​പ്പോ​യി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ഇ​ന്ധ​നം നി​റ​ച്ച ബ​സാ​ണ് കു​ട്ടി ക​ട​ത്തി​യ​ത്. ബ​സു​ക​ളു​ടെ മാ​സ്റ്റ​ർ കീ ​ഉ​പ​യോ​ഗി​ച്ചാ​ണ് പ​ത്താം ക്ലാ​സു​കാ​ര​ൻ വ​ണ്ടി സ്റ്റാ​ർ​ട്ട് ചെ​യ്ത​ത്.

ഇ​ത്ര​യും ദൂ​രം പി​ന്നി​ട്ട ബ​സ് കാ​ൾ​സ്റൂ​ഹെ​യി​ൽ വ​ച്ച് പോ​ലീ​സ് പ​ട്രോ​ളിം​ഗ് സം​ഘം ത​ട​യു​ക​യാ​യി​രു​ന്നു. പ​രി​ശോ​ധ​ന​യി​ലാ​ണ് ഡ്രൈ​വിം​ഗ് സീ​റ്റി​ലി​രി​ക്കു​ന്ന​ത് 15 വ​യ​സു​കാ​ര​നാ​ണെ​ന്ന് ക​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ർ ഞെ​ട്ടി​യ​ത്.

രാ​വി​ലെ ത​ന്നെ ബ​സ് ഡി​പ്പോ​യി​ൽ നി​ന്ന് കാ​ണാ​താ​യ വി​വ​രം ജീ​വ​ന​ക്കാ​ർ ശ്ര​ദ്ധി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഏ​തെ​ങ്കി​ലും ഡ്രൈ​വ​ർ മാ​റി എ​ടു​ത്ത​താ​കാം എ​ന്ന നി​ഗ​മ​ന​ത്തി​ലാ​യി​രു​ന്നു അ​ധി​കൃ​ത​ർ. ഉ​ച്ച​യോ​ടെ​യാ​ണ് ബ​സ് മോ​ഷ്ടി​ക്ക​പ്പെ​ട്ട​താ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​തും പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​തും.

ബ​സി​ന് കേ​ടു​പാ​ടു​ക​ളൊ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ബ​സ് തി​രി​കെ ഡി​പ്പോ​യി​ൽ എ​ത്തി​ച്ചു. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത 15 വ​യ​സു​കാ​ര​നെ മാ​താ​പി​താ​ക്ക​ളെ ഏ​ൽ​പ്പി​ച്ചു.

ലൈ​സ​ൻ​സി​ല്ലാ​തെ വ​ണ്ടി​യോ​ടി​ച്ച​തി​നും മോ​ഷ​ണ​ത്തി​നും കു​ട്ടി​ക്ക് എ​തി​രേ ക്രി​മി​ന​ൽ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. കു​ട്ടി​ക്ക് മാ​സ്റ്റ​ർ കീ ​എ​ങ്ങ​നെ ല​ഭി​ച്ചു എ​ന്ന​തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്.

Kerala

സ്വ​കാ​ര്യ ബ​സി​ല്‍ ക​ഞ്ചാ​വു​മാ​യെ​ത്തി​യ ഒ​ഡീ​ഷ സ്വ​ദേ​ശി​നി പി​ടി​യി​ൽ

തൃ​ശൂ​ര്‍: കു​ന്നം​കു​ള​ത്ത് സ്വ​കാ​ര്യ ബ​സി​ല്‍ ക​ഞ്ചാ​വു​മാ​യെ​ത്തി​യ ഒ​ഡീ​ഷ സ്വ​ദേ​ശി​നി പി​ടി​യി​ല്‍. ക​ഞ്ചാ​വു​മാ​യെ​ത്തി​യ രേ​ണു ബ​ഹ​റ (45) യാ​ണ് ആ​ണ് പി​ടി​യി​ലാ​യ​ത്.

കു​ന്നം​കു​ളം പോ​ലീ​സും തൃ​ശൂ​ർ ഡാ​ൻ​സാ​ഫ് ടീ​മും ചേ​ർ​ന്നാ​ണ് ഇ​വ​രെ പി​ട‌ി​കൂ​ടി​യ​ത്. ഇ​വ​രു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ര​ണ്ട് ബാ​ഗു​ക​ളി​ല്‍ നി​ന്നാ​യി ഏ​ക​ദേ​ശം നാ​ലു കി​ലോ​യോ​ളം ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു. ശ​നി ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് കു​ന്നം​കു​ളം പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ വ​ച്ചാ​യി​രു​ന്നു അ​റ​സ്റ്റ്.

ഒ​ഡീ​ഷ​യി​ല്‍ നി​ന്ന് തീ​വ​ണ്ടി മാ​ര്‍​ഗം തൃ​ശൂ​രി​ല്‍ ഇ​റ​ങ്ങി​യ യു​വ​തി അ​വി​ടെ നി​ന്നാ​ണ് സ്വ​കാ​ര്യ ബ​സി​ല്‍ ക​യ​റി​യ​ത്. യു​വ​തി​യെ ഷാ​ഡോ പോ​ലീ​സ് പി​ന്തു​ട​ര്‍​ന്നി​രു​ന്നു. കു​ന്നം​കു​ളം സ്റ്റാ​ന്‍റി​ൽ വ​ന്നി​റ​ങ്ങി​യ ഇ​വ​രു​ടെ പെ​രു​മാ​റ്റ​ത്തി​ല്‍ സം​ശ​യം തോ​ന്നി​യ പോ​ലീ​സ് ത​ട​ഞ്ഞു​നി​ര്‍​ത്തി പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു. ഡാ​ന്‍​സാ​ഫ് എ​സ്ഐ വി​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

പ്ര​തി വ​ട​ക്കേ​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ പ​രൂ​രി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ഒ​ഡീ​ഷ​യി​ല്‍ നി​ന്നും സ്ഥി​ര​മാ​യി ക​ഞ്ചാ​വ് എ​ത്തി​ച്ച് കു​ന്നം​കു​ളം, വ​ട​ക്കേ​ക്കാ​ട് മേ​ഖ​ല​ക​ളി​ല്‍ വി​ല്‍​പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​ണ് ഇ​വ​രെ​ന്നാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന സൂ​ച​ന.

Kerala

മ​ന്ത്രി ഗ​ണേ​ഷ്കു​മാ​ർ കെ​എ​സ്ആ​ർ​ടി​സി​യു​ടെ ഐ​ശ്വ​ര്യ​മാ​യി നി​ല​നി​ൽ​ക്ക​ട്ടേ​യെ​ന്നു ഹൈ​ബി

കൊ​ച്ചി: മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്കു​മാ​ർ കെ​എ​സ്ആ​ർ​ടി​സി​യു​ടെ ഐ​ശ്വ​ര്യ​മാ​യി നി​ല​നി​ൽ​ക്ക​ട്ടേ​യെ​ന്നു ഹൈ​ബി ഈ​ഡ​ൻ എം​പി. പ​റ​ഞ്ഞാ​ൽ പ​റ​ഞ്ഞ​തു ചെ​യ്യു​ന്ന മ​ന്ത്രി​യാ​ണ് ഗ​ണേ​ഷ്കു​മാ​ർ. അ​തു​കൊ​ണ്ടാ​ണ് എ​റ​ണാ​കു​ളം കെ​എ​സ്ആ​ർ​ടി​സി ബ​സ്‌​സ്റ്റാ​ൻ​ഡ് മി​ക​ച്ച രീ​തി​യി​ൽ ന​വീ​ക​രി​ക്കാ​നാ​യ​ത്.

പ​റ​യേ​ണ്ട​തു പ​റ​യേ​ണ്ട​വ​രോ​ട് മു​ഖ​ത്തു നോ​ക്കി പ​റ​യു​ന്ന മ​ന്ത്രി​യാ​ണ് അ​ദ്ദേ​ഹം. മ​റ്റു മ​ന്ത്രി​മാ​രോ​ടു​പോ​ലും കാ​ര്യ​ങ്ങ​ൾ തു​റ​ന്നു പ​റ​യു​ന്ന​തി​ൽ അ​ദ്ദേ​ഹ​ത്തി​നു മ​ടി​യി​ല്ല. വ​കു​പ്പ് നി​ല​നി​ർ​ത്തി​ക്കൊ​ണ്ടു​പോ​കു​ന്ന​തി​ൽ ഗ​ണേ​ഷ്കു​മാ​റി​ന്‍റെ നേ​തൃ​ത്വം വ​ലി​യ പ​ങ്ക് വ​ഹി​ക്കു​ന്നു​ണ്ട്.

പ്ര​തി​സ​ന്ധി​യി​ലാ​യ കെ​എ​സ്ആ​ർ​ടി​സി​യി​ൽ കൃ​ത്യ​മാ​യി ശ​ന്പ​ളം ന​ൽ​കു​ന്ന സ്ഥി​തി​യി​ലേ​ക്കു മാ​റ്റി​യ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ മി​ക​വാ​ണെ​ന്നും ഹൈ​ബി പ​റ​ഞ്ഞു. ന​വീ​ക​രി​ച്ച എ​റ​ണാ​കു​ളം കെ​എ​സ്ആ​ർ​ടി​സി ബ​സ്‌ സ്റ്റാ​ൻ​ഡി​ന്‍റെ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ലാ​ണ് മ​ന്ത്രി​യെ ഹൈ​ബി പ്ര​ശം​സി​ച്ച​ത്.

National

വാ​നും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആ​റ് മ​ര​ണം; നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഹ​ത്രാ​സ് ജി​ല്ല​യി​ൽ യ​മു​ന എ​ക്സ്പ്ര​സ് വേ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ആ​റ് പേ​ർ മ​രി​ച്ചു. പു​ല​ർ​ച്ചെ നാ​ലി​നാ​ണ് വാ​നും ഡ​ബി​ൾ ഡ​ക്ക​ർ ബ​സും കൂ​ട്ടി​യി​ടി​ച്ച​ത്.

ഡ​ൽ​ഹി​യി​ൽ നി​ന്ന് രാ​ജ​സ്ഥാ​നി​ലെ ധോ​ൽ​പൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന വാ​നി​ൽ 13 യാ​ത്ര​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്ന​ത്. നോ​യി​ഡ​യി​ൽ നി​ന്ന് ഗോ​ര​ഖ്പൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ഡ​ബി​ൾ ബ​സ്.

പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ചി​കി​ത്സ​യി​ലാ​യി​ക്കെ​യാ​ണ് ആ​റ് പേ​ർ മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ മ​റ്റ് യാ​ത്ര​ക്കാ​ർ ഇ​പ്പോ​ൾ ചി​കി​ത്സ​യി​ലാ​ണ്. വാ​നി​ന്‍റെ ഡ്രൈ​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Latest News

Corehub Up