x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആ​റ് മ​ര​ണം


Published: April 29, 2026 03:50 PM IST | Updated: April 29, 2026 03:54 PM IST

ഗാ​ന്ധി​ന​ഗ​ർ: ഗു​ജ​റാ​ത്തി​ലെ സ​ബ​ർ​കാ​ന്ത​യി​ൽ സ്വ​കാ​ര്യ ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് ആ​റ് പേ​ർ മ​രി​ച്ചു, എ​ട്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​മി​ത​വേ​ഗ​ത്തി​ൽ വ​രി​ക​യാ​യി​രു​ന്ന ബ​സ് കാ​റി​ന് പി​ന്നി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

കാ​റ്റ​റിം​ഗ് തൊ​ഴി​ലാ​ളി​ക​ൾ സ​ഞ്ച​രി​ച്ച വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മോ​ഡാ​സ​യി​ൽ നി​ന്ന് ഹ​മ്മ​ത്‌ന​ഗ​റി​ലേ​യ്ക്ക് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​വു​ക​യാ​യി​രു​ന്നു ഇ​വ​ർ. കാ​റി​ലു​ണ്ടാ​യി​രു​ന്ന ആ​റ് സ്ത്രി​ക​ളാ​ണ് മ​രി​ച്ച​ത്.

പ​രി​ക്കേ​റ്റ എ​ട്ട് പേ​രെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ഇ​തി​ൽ ര​ണ്ട് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി.

 

Tags : kill car bus collision

Recent News

Corehub Up