Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Collision

കാ​റും വാ​നും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്

കോ​ഴി​ക്കോ​ട്: കൊ​യി​ലാ​ണ്ടി താ​മ​ര​ശേ​രി സം​സ്ഥാ​ന​പാ​ത​യി​ൽ വ​ട്ടോ​ളി ബ​സാ​റി​ൽ കാ​റും ഗു​ഡ്സ് വാ​നും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം.

താ​മ​ര​ശേ​രി ഭാ​ഗ​ത്ത് നി​ന്ന് വ​രി​ക​യാ​യി​രു​ന്ന കാ​റും ബാ​ലു​ശേ​ലി ഭാ​ഗ​ത്തു​നി​ന്ന് വ​രി​ക​യാ​യി​രു​ന്ന വാ​നും ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ര​ണ്ട് വാ​ഹ​ന​ങ്ങ​ളു​ടെ​യും മു​ൻ​ഭാ​ഗം ത​ക​ർ​ന്നു. ലോ​ക​ക​പ്പ് മ​ത്സ​രം കാ​ണു​ക​യാ​യി​രു​ന്ന യു​വാ​ക്കാ​ളാ​ണ് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

Kerala

പാ​ല​ക്കാ​ട് ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം

ക​ട​മ്പ​ഴി​പ്പു​റം: പാ​ല​ക്കാ​ട് നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​യി​ൽ മ​റ്റൊ​രു ലോ​റി നി​യ​ന്ത്ര​ണം​വി​ട്ട് ഇ​ടി​ച്ചു ക​യ​റി. മു​ണ്ടൂ​ർ- തൂ​ത സം​സ്ഥാ​ന​പാ​ത​യി​ൽ അ​ഴി​യ​ന്നൂ​ർ പ​തി​നാ​റാം മൈ​ലി​ൽ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ ഒ​രു മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

പ​തി​നാ​റാം മൈ​ലി​നും അ​ഴി​യ​ന്നൂ​രി​നും ഇ​ട​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഒ​രു ലോ​റി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​രു​ന്നു. ഈ ​ലോ​റി​യി​ലെ സാ​ധ​ന​ങ്ങ​ൾ മാ​റ്റ് വാ​ഹ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റി ക​യ​റ്റു​ന്ന​തി​നാ​യി നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​യി​ലേ​ക്ക് അ​മി​ത​വേ​ഗ​ത്തി​ൽ വ​ന്ന മൂ​ന്നാ​മ​ത്തെ ലോ​റി ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ മൂ​ന്ന് ലോ​റി​ക​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.

 

District News

കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു മ​ര​ണം

നെ​യ്യാ​റ്റി​ന്‍​ക​ര: ക​ര​മ​ന- ക​ളി​യി​ക്കാ​വി​ള പാ​ത​യി​ല്‍ ആ​റാ​ലും​മൂ​ടി​നു സ​മീ​പം കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു യു​വാ​ക്ക​ള്‍ മ​രി​ച്ചു.

ക​ളി​യി​ക്കാ​വി​ള ആ​ര്‍​സി സ്ട്രീ​റ്റ് മേ​രി​നി​ല​യം കോ​ള​നി​യി​ലെ ആ​ന്‍റ​ണി അ​രു​ള്‍​രാ​ജി​ന്‍റെ മ​ക​ന്‍ ആ​ന്‍റ​ണി ബെ​ന്‍ (29), ക​ളി​യി​ക്കാ​വി​ള ആ​ര്‍​സി സ്ട്രീ​റ്റ് അ​ന്തോ​ണി​യാ​ര്‍ കോ​ള​നി​യി​ലെ ബാ​ബു​വി​ന്‍റെ മ​ക​ന്‍ ആ​ന്‍റ​ണി ഷെ​റി​ന്‍ (28) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​യി​രു​ന്നു അ​പ​ക​ടം. തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും ക​ളി​യി​ക്കാ​വി​ള​യി​ലേ​ക്കു ബൈ​ക്കി​ല്‍ പോ​വു​ക​യാ​യി​രു​ന്നു ഇ​രു​വ​രും. എ​തി​രേ വ​ന്ന കാ​റി​ലി​ടി​ച്ച് തെ​റി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ റോ​ഡ​രി​കി​ലെ ക​ട​യി​ലി​ടി​ച്ചാ​ണ് നി​ന്ന​ത്. വി​ഴി​ഞ്ഞം സ്വ​ദേ​ശി സെ​യ്യ​ദ​ലി​യാ​യി​രു​ന്നു കാ​റി​ന്‍റെ ഡ്രൈ​വ​ര്‍. അ​ദ്ദേ​ഹ​ത്തി​നും നി​സാ​ര പ​രി​ക്കേ​റ്റു.

National

ബ​സും ലോ​റിയും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് മ​ര​ണം, ഒ​ൻ​പ​ത് പേ​ർ​ക്ക് പ​രി​ക്ക്

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അ​യോ​ധ്യ​യി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​യി​ലേ​ക്ക് ബ​സ് ഇ​ടി​ച്ചു​ക​യ​റി ര​ണ്ട് പേ​ർ മ​രി​ച്ചു, ഒ​ൻ​പ​ത് പേ​ർ​ക്ക് പ​രി​ക്ക്. പ​രേ​വ​ത​ർ സ്വ​ദേ​ശി സാ​ബി​ർ (54), ഗോ​മ​തി ന​ഗ​ർ സ്വ​ദേ​ശി സു​രേ​ഷ് കു​മാ​ർ (43) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ല​ക്നോ​വി​ൽ നി​ന്നും ഗോ​ര​ഖ്പൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ ബ​സ് റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​ടി​യു​ടെ ആ​ഘാത​ത്തി​ൽ ബ​സി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

വി​വ​രം അ​റി​ഞ്ഞ​യു​ട​ൻ ത​ന്നെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. ബ​സി​നു​ള്ളി​ൽ കു​ടു​ങ്ങി കി​ട​ന്ന യാ​ത്ര​ക്കാ​രെ നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. സാ​ബി​റും സു​രേ​ഷും സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു ത​ന്നെ മ​രി​ച്ചു. പ​രി​ക്കേ​റ്റ ഒ​ൻ​പ​ത് പേ​രി​ൽ എ​ട്ട് പേ​രും പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി​യ ശേ​ഷം ആ​ശു​പ​ത്രി വി​ട്ടു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഒ​രാ​ൾ നി​ല​വി​ൽ ചി​കി​ത്സ​യി​ലാ​ണ്.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഒ​ളി​വി​ൽ പോ​യ ലോ​റി ഡ്രൈ​വ​ർ​ക്കാ​യു​ള്ള തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചു.

National

അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ ട്ര​ക്കും ട്രാ​ക്ട​റും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് പേ​ർ മ​രി​ച്ചു, ഒ​രാ​ൾ​ക്ക് പ​രി​ക്ക്

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സ​ലാം​പൂ​ർ ബു​ദ്ധ​വി​ഹാ​റി​ന് സ​മീ​പം അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ ട്ര​ക്ക് ട്രാ​ക്ട​റി​ന് പി​ന്നി​ലി​ടി​ച്ച് മൂ​ന്ന് പേ​ർ മ​രി​ച്ചു. അ​ലി​ഗ​ഡ് സ്വ​ദേ​ശി​ക​ളാ​യ വി​ഷ്ണു (25), ഋ​തി​ക് (16), അ​സെ​ഹ് സ്വ​ദേ​ശി രാ​ഥ​മോ​ഹ​ൻ ക​തേ​രി​യ (18) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഋ​തി​കി​ന്‍റെ പി​താ​വ് അ​ർ​ജു​നാ​ണ് പ​രി​ക്കേ​റ്റ​ത്.

അ​ർ​ജു​ൻ, ഋ​തി​ക്, വി​ഷ്ണു എ​ന്നി​വ​ർ ട്രാ​ക്ട​റി​ൽ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു. സ​ലാം​പൂ​ർ ബു​ദ്ധ​വി​ഹാ​റി​ന് സ​മീ​പം ട്രാ​ക്ട​ർ എ​ത്തി​യ​പ്പോ​ൾ അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ ട്ര​ക്ക് പി​ന്നി​ൽ നി​ന്ന് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ട്രാ​ക്ട​ർ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. ഈ ​സ​മ​യം സം​ഭ​വ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ബൈ​ക്ക് യാ​ത്രി​ക​നാ​യ രാ​ഥ​മോ​ഹ​നെ​യും ട്ര​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

രാ​ഥ​മോ​ഹ​ൻ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു ത​ന്നെ മ​രി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ഷ്ണു​വി​നെ​യും ഋ​തി​കി​നെ​യും ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പ​രി​ക്കേ​റ്റ അ​ർ​ജു​ൻ നി​ല​വി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. അ​പ​ക​ട​മു​ണ്ടാ​ക്കി​യ ട്ര​ക്ക് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യും ഡ്രൈ​വ​റെ അ​റ​സ്റ്റ് ചെ​യ്ത​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

National

വാ​നും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് 10 മ​ര​ണം

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ല​ഖിം​പൂ​ർ ഖേ​രി​യി​ൽ വാ​നും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് 10 പേ​ർ മ​രി​ച്ചു. നി​യ​ന്ത്ര​ണം വി​ട്ട വാ​നും ട്ര​ക്കും മു​ഖാ​മു​ഖം കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ഏ​ഴ് മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ലം​ഖിം​പൂ​രി​ൽ നി​ന്നു സി​സൈ​യ​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന വാ​നാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.

National

കർണാടകയിൽ മലയാളികളുടെ ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് സ്ത്രീകൾ മരിച്ചു

ബംഗളൂരു: കർണാടകയിലെ കൊല്ലൂരിന് സമീപം ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് മലയാളി സ്ത്രീകൾ മരിച്ചു. പാലാ സ്വദേശിനികളായ ജ്യോതി, ആര്യ എന്നിവരാണ് മരിച്ചത്. അപകടത്തിൽ എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഇന്ന് ഉച്ചയ്ക്ക് മൂന്നോടെയായിരുന്നു അപകടം. കുടജാദ്രി ദർശനം കഴിഞ്ഞ് ജീപ്പിൽ കൊല്ലൂരിലേക്ക് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. കൊല്ലൂരിനടുത്തുള്ള ദെളിയിൽവച്ചാണ് ഇവർ സഞ്ചരിച്ചിരുന്ന ജീപ്പും എതിരെ വന്ന ലോറിയും കൂട്ടിയിടിച്ചത്.

പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കർണാടക പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Kerala

പേരാമ്പ്രയില്‍ സ്വകാര്യ ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് നിരവധി പരിക്ക്

കോഴിക്കോട്: പേരാമ്പ്ര വെള്ളിയൂരില്‍ സ്വകാര്യ ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചകഴിഞ്ഞ് 2.45 ഓടെയാണ് അപകടമുണ്ടായത്. സ്ത്രീകള്‍ ഉള്‍പ്പെടെ 22 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു.

അപകടം നടന്നതിന് പിന്നാലെ ബസ് ഡ്രൈവര്‍ ഇറങ്ങി ഓടി എന്ന് നാട്ടുകാര്‍ പറയുന്നു. മുഖത്ത് പരിക്കേറ്റ ഇയാള്‍ പിന്നീട് ആശുപത്രിയില്‍ ചികിത്സ തേടിയതായും സൂചനയുണ്ട്. കോഴിക്കോട് നിന്നും കുറ്റ്യാടിയിലേക്ക് പോകുന്ന ബസും കോഴിക്കോട്ടേക്ക് വരികയായിരുന്ന ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്‍റെ ടാങ്കര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്.

ബസ് ഡ്രൈവറുടെ സീറ്റിന് തൊട്ടു പിന്നിലുണ്ടായിരുന്ന ഒരു സ്ത്രീയെയും ടാങ്കര്‍ ലോറി ഡ്രൈവറെയും പേരാമ്പ്രയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഇടിയുടെ ആഘാതത്തില്‍ ബസിന്‍റെയും ടാങ്കറിന്‍റെയും മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്.

National

കാ​റും ബൈ​ക്കും കൂ​ട്ടി​യടി​ച്ച് ര​ണ്ട് മ​ര​ണം

ന്യൂ​ഡ​ൽ​ഹി: അ​മി​ത​വേ​ഗ​ത്തി​ൽ വ​ന്ന കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു ര​ണ്ടു പേ​ർ മ​രി​ച്ചു. ക​ര​വാ​ൾ ന​ഗ​ർ സ്വ​ദേ​ശി​ക​ളാ​യ രോ​ഹി​ത് (31), ഹേ​മ​ന്ത് (33) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​രു​വ​രും ഐ​പി​എ​ൽ ക​ണ്ട് വീ​ട്ടി​ലേക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ കാ​ർ ഡ്രൈ​വ​ർ ഹി​മാ​ൻ​ഷു (27) നെ ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഭ​ജ​ൻ​പു​ര മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്. അ​മി​ത​വേ​ഗ​ത്തി​ൽ വ​ന്ന കാ​ർ ബൈ​ക്കി​നു പി​ന്നി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് ഹി​മാ​ൻ​ഷു​നെ അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​വും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ർ അ​പ​ക​ട​സ്ഥ​ലം പ​രി​ശോ​ധി​ച്ചു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെന്നു പോ​ലീ​സ് പ​റ​ഞ്ഞു.

District News

പോ​ലീ​സ് ജീ​പ്പും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ച് ഓ​ട്ടോ​ഡ്രൈ​വ​ര്‍ മ​രി​ച്ചു

വെ​ള്ള​രി​ക്കു​ണ്ട്: പോ​ലീ​സ് ജീ​പ്പും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ച് ഓ​ട്ടോ​ഡ്രൈ​വ​ര്‍ മ​രി​ച്ചു. വെ​സ്റ്റ് എ​ളേ​രി പു​ങ്ങം​ചാ​ല്‍ കൊ​ടി​യ​ങ്കു​ണ്ട് ഉ​ന്ന​തി​യി​ലെ സി. ​രാ​ജു (39) ആ​ണ് മ​രി​ച്ച​ത്. 

ഇ​ന്ന​ലെ രാ​ത്രി 7.30ഓ​ടെ വെ​ള്ള​രി​ക്കു​ണ്ട് ഗ​വ. ആ​ശു​പ​ത്രി​ക്ക് മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ത​ക​ര്‍​ന്നു​ത​രി​പ്പ​ണ​മാ​യ ഓ​ട്ടോ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് രാ​ജു​വി​നെ പു​റ​ത്തെ​ടു​ത്ത​ത്. രാ​ജു സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ മ​രി​ച്ചു.

ഒ​രു​മാ​സം മു​ന്പ് വെ​ള്ള​രി​ക്കു​ണ്ട് പോ​ലീ​സ് സ്റ്റേ​ഷ​ന് ല​ഭി​ച്ച പു​തി​യ ഗൂ​ര്‍​ഖ ജീ​പ്പ് ആ​ണ് ഇ​ടി​ച്ച​ത്. ഭാ​ര്യ: സ​രി​ത. മ​ക്ക​ള്‍: സൗ​ര​വ്, സൗ​പ​ര്‍​ണി​ക.

National

കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് പേർ മ​ര​ച്ചു

റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ലെ ഗി​രി​ദി​ഹി​ൽ കാ​ർ ബ​സു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് പേ​ർ മ​രി​ച്ചു, അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ബം​ഗാ​ലി ഹാ​ദി (70), കു​ങ്കു​മ് കു​മാ​രി (24) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ര​ണ്ട് പേ​രും സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങി​യ​വ​രാ​യി​രു​ന്നു കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. ഏ​ഴ് പേ​രാ​യി​രു​ന്നു കാ​റി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന​ത്. പ​രി​ക്കേ​റ്റ​വ​ർ അ‌​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

National

കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ദാ​ബ്രി​യി​ൽ കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി രാ​ജ്കു​മാ​ർ (25) ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ഏ​ഴ​ര​യോ​ടെ​യാ​ണ് സം​ഭ​വം.

വി​വ​രം അ​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. രാ​ജ്കു​മാ​റി​നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷ​ക്കാ​നാ​യി​ല്ല.

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കാ​ർ ദാ​ബ്രി സ്വ​ദേ​ശി​യു​ടെ പേ​രി​ലാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​തെ​ന്നും ഡ്രൈ​വ​ർ നി​ല​വി​ൽ ഒ​ളി​വി​ലാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ൾ​ക്കെ​തി​രെ പേ​ലീ​സ് കേ​സെ​ടു​ത്തു. പ്ര​തി​യെ പി​ടി​കൂ​ടാ​നു​ള്ള തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

National

കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആ​റ് മ​ര​ണം

ഗാ​ന്ധി​ന​ഗ​ർ: ഗു​ജ​റാ​ത്തി​ലെ സ​ബ​ർ​കാ​ന്ത​യി​ൽ സ്വ​കാ​ര്യ ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് ആ​റ് പേ​ർ മ​രി​ച്ചു, എ​ട്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​മി​ത​വേ​ഗ​ത്തി​ൽ വ​രി​ക​യാ​യി​രു​ന്ന ബ​സ് കാ​റി​ന് പി​ന്നി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

കാ​റ്റ​റിം​ഗ് തൊ​ഴി​ലാ​ളി​ക​ൾ സ​ഞ്ച​രി​ച്ച വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മോ​ഡാ​സ​യി​ൽ നി​ന്ന് ഹ​മ്മ​ത്‌ന​ഗ​റി​ലേ​യ്ക്ക് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​വു​ക​യാ​യി​രു​ന്നു ഇ​വ​ർ. കാ​റി​ലു​ണ്ടാ​യി​രു​ന്ന ആ​റ് സ്ത്രി​ക​ളാ​ണ് മ​രി​ച്ച​ത്.

പ​രി​ക്കേ​റ്റ എ​ട്ട് പേ​രെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ഇ​തി​ൽ ര​ണ്ട് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി.

 

International

ഇന്തോനേഷ്യയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 15 പേർ മരിച്ചു

ജ​​​ക്കാ​​​ർ​​​ത്ത: ​​​ഇ​​​ന്തോ​​​നേ​​​ഷ്യ​​​യി​​​ൽ ട്രെ​​​യി​​​നു​​​ക​​​ൾ കൂ​​​ട്ടി​​​യി​​​ടി​​​ച്ച് 15 പേ​​​ർ മ​​​രി​​​ച്ചു. 88 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ജ​​​ക്കാ​​​ർ​​​ത്ത​​​യ്ക്കു സ​​​മീ​​​പം ബെ​​​കാ​​​സി​​​യി​​​ൽ തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​ത്രി​​​യാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം.

സ്റ്റേ​​​ഷ​​​നി​​​ൽ നി​​​ർ​​​ത്തി​​​യി​​​ട്ടി​​​രു​​​ന്ന ലോ​​​ക്ക​​​ൽ ട്രെ​​​യി​​​നി​​​നു പി​​​ന്നി​​​ൽ ദീ​​​ർ​​​ഘ​​​ദൂ​​​ര ട്രെ​​​യി​​​ൻ വ​​​ന്നി​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഇ​​​ടി​​​യു​​​ടെ ആ​​​ഘാ​​​ത​​ത്തി​​ൽ ത​​ക​​ർ​​ന്ന ബോ​​​ഗി വ​​​നി​​​ത​​​ക​​​ൾ​​​ക്കാ​​​യി സം​​​വ​​​ര​​​ണം ചെ​​​യ്ത​​​താ​​​യി​​​രു​​​ന്നു. മ​​​രി​​​ച്ച​​​വ​​​രെ​​​ല്ലാം വ​​​നി​​​ത​​​ക​​​ളാ​​​ണ്. മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ച​​​ത​​​ഞ്ഞ​​​ര​​​ഞ്ഞ നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു.

District News

ബ​സും ടി​പ്പ​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ആ​റു​പേ​ർ​ക്ക് പ​രി​ക്ക്

ഇ​രി​യ: കാ​ഞ്ഞ​ങ്ങാ​ട്-​പാ​ണ​ത്തൂ​ർ സം​സ്ഥാ​ന​പാ​ത​യി​ലെ മു​ട്ടി​ച്ച​ര​ലി​ൽ സ്വ​കാ​ര്യ ബ​സും ടി​പ്പ​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ആ​റു യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു. സാ​ര​മാ​യി പ​രി​ക്കേ​റ്റ ദേ​ശീ​യ വ​ടം​വ​ലി കോ​ച്ച് പ​ര​പ്പ ക​ന​ക​പ്പ​ള്ളി സ്വ​ദേ​ശി ഷൈ​ജ​ൻ ചാ​ക്കോ(53)​യെ മാ​വു​ങ്കാ​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും മ​റ്റു യാ​ത്ര​ക്കാ​രെ കാ​ഞ്ഞ​ങ്ങാ​ട്ടെ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ കാ​ഞ്ഞ​ങ്ങാ​ട് നി​ന്ന് പാ​ണ​ത്തൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ലീ​ഡ​ർ ബ​സാ​ണ് ടി​പ്പ​ർ ലോ​റി​യു​മാ​യി ഇ​ടി​ച്ച​ത്. മ​റ്റൊ​രു ബ​സി​നെ മ​റി​ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ലാ​യി​രു​ന്നു അ​പ​ക​ട​മെ​ന്നാ​ണ് സൂ​ച​ന. ബ​സി​ന്‍റെ ഒ​രു വ​ശ​ത്താ​ണ് ലോ​റി ഇ​ടി​ച്ച​ത്.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബ​സ് റോ​ഡി​ൽ​നി​ന്ന് തെ​ന്നി സ​മീ​പ​ത്തെ കു​റ്റി​ക്കാ​ട്ടി​ലേ​ക്ക് ക​യ​റി​യി​രു​ന്നു. അ​മ്പ​ല​ത്ത​റ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് ബ​സും ലോ​റി​യും സ്ഥ​ല​ത്തു​നി​ന്ന് നീ​ക്കി​യ​ത്.

National

കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആ​റ് മ​ര​ണം

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ യാ​ദ്ഗി​രി​ൽ കാ​റും സ്വ​കാ​ര്യ ബ​സും കൂ​ട്ടി​യി​ച്ച് ആ​റ് പേ​ർ മ​രി​ച്ചു, നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കാ​റി​ലു​ണ്ടാ​യി​രു​ന്ന ആ​റ് പേ​രാ​ണ് മ​രി​ച്ച​ത്. ദേ​വാ​പൂ​രി​ന​ടു​ത്താ​ണ് അ​പ​ക​ട​മു​ണ്ട​യാ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

യാ​ദ്ഗി​റി​ൽ നി​ന്ന് റാ​യ്ച്ചൂ​രി​ലേ​ക്ക് പോ​വുക​യാ​യി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് ക​ല​ബു​റ​ഗി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. പരി​ക്കേ​റ്റ​വ​ർ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ​ക്കും തീ​പി​ടി​ച്ചു. കാ​ർ പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു. കാ​റി​ലു​ണ്ടാ​യി​രു​ന്ന ആ​റ് യാ​ത്ര​ക്കാ​രും സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ മ​രി​ച്ചു. അ​ഗ്നി​ശ​മ​ന സേ​ന സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി.

National

ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​മാ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം

ന്യൂ​ഡ​ൽ​ഹി: വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​മാ​ന​ങ്ങ​ൾ ത​മ്മി​ൽ ഇ​ടി​ച്ച് അ​പ​ക​ടം. ആ​കാ​ശ വി​മാ​ന​വും സ്പൈ​സ് ജെ​റ്റും ത​മ്മി​ലാ​ണ് ഇ​ടി​ച്ച​ത്. ആ​ർ​ക്കും പ​രി​ക്കി​ല്ല.

വി​മാ​ന​ങ്ങ​ളു​ടെ ചി​റ​കു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഡ​ൽ​ഹി​യി​ൽനി​ന്നു ഹൈ​ദ​രാ​ബാ​ദി​ലേ​ക്കു പു​റ​പ്പെ​ടാ​ൻ പു​റ​പ്പെ​ടാ​നൊ​രു​ങ്ങി​യ ആ​കാ​ശ വി​മാ​ന​ത്തി​ൽ യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ ചി​റ​കു​ക​ൾ​ക്കു കേ​ടു​പാ​ടു സം​ഭ​വി​ച്ചു.

അ​പ​ക​ട​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​കാ​ശാ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ർ​ക്കു പ​ക​രം സം​വി​ധാ​ന​മൊ​രു​ക്കി.

National

കാ​റു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ ആ​റ് പേ​ർ മ​രി​ച്ചു

റാ​യ്പൂ​ർ: ഛത്തീ​സ്ഗ​ഡി​ലെ കാ​ങ്ക​റി​ൽ കാ​റു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ ആ​റ് പേ​ർ മ​രി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മൂ​ന്ന് പേ​ർ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങി വ​രി​ക​യാ​യി​രു​ന്ന കു​ടും​ബം സ​ഞ്ച​രി​ച്ച കാ​റാ​ണ് എ​തി​രെ വ​ന്ന മ​റ്റൊ​രു കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ​ക്കും സാ​ര​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.

ഒ​രു കാ​റി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന് സ്ത്രീ​ക​ളും ഒ​രു കു​ട്ടി​യും ര​ണ്ട് പു​രു​ഷ​ന്മാ​രും ഉ​ൾ​പ്പെ​ടെ ആ​റ് പേ​ർ സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു ത​ന്നെ മ​രി​ച്ചു, മ​റ്റൊ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. എ​തി​ർ ദി​ശ​യി​ൽ നി​ന്ന് വ​ന്ന കാ​റി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

National

ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് മ​ര​ണം

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ മും​ബ്ര​യി​ൽ ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് പേ​ർ മ​രി​ച്ചു, ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. മൂ​ന്ന് പേ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ൽ, പി​ന്നി​ൽ നി​ന്ന് വ​ന്ന ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ബൈ​ക്ക് ബ​സി​ന്‍റെ മു​ൻ​ച​ക്ര​ത്തി​ന​ടി​യി​ൽ കു​ടു​ങ്ങു​ക​യും ബൈ​ക്ക് യാ​ത്രി​ക​രെ വ​ലി​ച്ചി​ഴ​ച്ചു​കൊ​ണ്ടു​പോ​വു​ക​യും ചെ​യ്തു.

അ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​ർ സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു തന്നെ മ​രി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഒ​രാ​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യിലാ​ണ്.

മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

വി​യ​റ്റ്നാം ക​പ്പ​ലു​മാ​യി കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; കാ​ണാ​താ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി തെ​ര​ച്ചി​ൽ

കൊ​ല്ലം: കൊ​ല്ല​ത്ത് നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യ ബോ​ട്ട് ക​പ്പ​ലു​മാ​യി കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ര​ണ്ട് അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് കാ​ണാ​താ​യ​ത്.

വി​യ​റ്റ്നാം ക​പ്പ​ലു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ശ​ക്തി​കു​ള​ങ്ങ​ര​യി​ൽ നി​ന്ന് പോ​യ സെ​ന്‍റ് ജോ​സ​ഫ് എ​ന്ന ബോ​ട്ടാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച​യാ​ണ് ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ ബോ​ട്ട് ക​പ്പ​ലു​മാ​യി കൂ​ട്ടി​യി​ടി​ച്ച​ത്.

ഹാ​ർ​ബ​റി​ൽ നി​ന്ന് 120 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ വ​ച്ച് ക​പ്പ​ലു​മാ​യി ഇ​ടി​ച്ചാ​ണ് അ​പ​ക​ടം. ഇ​ടി​യി​ൽ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് പൂ​ർ​ണ​മാ​യും മു​ങ്ങി. ക​ന്യാ​കു​മാ​രി ഭാ​ഗ​ത്തു​വ​ച്ച് വി​യ​റ്റ്നാം ക​പ്പ​ലു​മാ​യി ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ബോ​ട്ടി​ൽ 11 തൊ​ഴി​ലാ​ളി​ക​ൾ ഉ​ണ്ടാ​യി​രു​ന്നു.​ഒ​ൻ​പ​തു​പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി.

എ​ന്നാ​ൽ ക​ട​ലി​ൽ മു​ങ്ങി താ​ഴ്ന്ന ര​ണ്ട് തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്താ​നാ​യി​ല്ല. ത​മി​ഴ്നാ​ട്, വെ​സ്റ്റ് ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് ബോ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

District News

ചെ​ങ്ക​ൽ ലോ​റി​യും പി​ക്ക​പ്പ്‌ വാ​നും കൂട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു; മൂ​ന്നു​ പേ​ർ​ക്ക് പ​രി​ക്ക്

പ​രി​യാ​രം: കാ​ര​ക്കു​ണ്ടി​ൽ ചെ​ങ്ക​ൽ ലോ​റി​യും പി​ക്ക​പ്പ്‌ വാ​നും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ചെ​ങ്ക​ൽ ലോ​റി ഡ്രൈ​വ​ർ അ​രി​പ്പാ​മ്പ്ര റ​ഹ്‌​മാ​നി​യ മ​സ്ജി​ദി​ന‌ു സ​മീ​പം താ​മ​സി​ക്കു​ന്ന സി. ​ബ​ഷാ​ർ (22) ആ​ണ് മ​രി​ച്ച​ത്.

അ​രി​പ്പാ​മ്പ്ര​യി​ലെ അ​ഭി​ഷി​ത്ത് (19), ആ​സാം സ്വ​ദേ​ശി ന​ജി​റു​ൽ (26) ചീ​മേ​നി സ്വ​ദേ​ശി റോ​ബി​ൻ​സ് (37) എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ അ​ഭി​ഷി​ത്ത്, ന​ജി​റു​ൾ എ​ന്നി​വ​രെ ആ​ദ്യം പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പി​ന്നീ​ട് മം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. റോ​ബി​ൻ​സ് ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്.

അ​രി​പ്പാ​മ്പ്ര​യി​ലെ സി. ​അ​ബ്‌​ദു​ൾ സ​ലാം-​പി. ആ​യി​ഷാ​ബി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് മ​രി​ച്ച ബ​ഷാ​ർ. സ​ഹോ​ദ​ര​ങ്ങ​ൾ: ബ​ഹീ​ജ്, ഫാ​ത്തി​മ​ത്തു​ൽ ഷ​ദ.

Kerala

ടോറസ് ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു

ചേ​ര്‍ത്ത​ല: ടോ​റ​സ് ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു യു​വാ​ക്ക​ള്‍ക്ക് ദാ​രു​ണാ​ന്ത്യം. ഡി​സി​സി അം​ഗം ത​ണ്ണീ​ര്‍മു​ക്കം പ​ഞ്ചാ​യ​ത്ത് മു​ട്ട​ത്തി​പ്പ​റ​മ്പ് ഇ​ഴാ​ശേ​രി​ക്ക​രി വീ​ട്ടി​ല്‍ വേ​ണു​ഗോ​പാ​ലി​ന്‍റെ​യും സു​നി​മോ​ളു​ടെ​യും ഏ​ക​ മ​ക​ന്‍ ന​ന്ദ​ഗോ​പാ​ല​ന്‍ (22), വ​യ​ലാ​ര്‍ പ​ഞ്ചാ​യ​ത്ത് മം​ഗ​ളം​പ​റ​മ്പ് ക​ലേ​ഷ് കു​മാ​റി​ന്‍റെ​യും ലീ​ന​യു​ടെ​യും ഏ​ക​ മ​ക​ന്‍ ആ​ര​വ് കൃ​ഷ്ണ (24) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ചേ​ര്‍ത്ത​ല 11-ാം മൈ​ല്‍- മു​ട്ട​ത്തി​പ്പ​റ​മ്പ് റോ​ഡി​ല്‍ പ​ള്ളി​ക്ക​വ​ലയ്ക്ക് സ​മീ​പം തി​ങ്ക​ളാ​ഴ്ച രാ​ത്രി 11.40 നാ​യി​രു​ന്നു അ​പ​ക​ടം.

ന​ന്ദ​ഗോ​പ​നും ആ​ര​വ് കൃ​ഷ്ണ​യും മു​ട്ട​ത്തി​പ്പറ​മ്പ് ഭാ​ഗ​ത്തു​നി​ന്നു 11-ാമൈ​ല്‍ ഭാ​ഗ​ത്തേ​ക്ക് കാ​റി​ല്‍ വ​രി​ക​യാ​യി​രു​ന്നു. ദേ​ശീ​യ​പാ​ത നി​ര്‍മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വേ​മ്പ​നാ​ട് കാ​യ​ലി​ല്‍നി​ന്ന് ഡ്രെ​ജ് ചെ​യ്തെ​ടു​ക്കു​ന്ന മ​ണ​ലെ​ടു​ക്കു​ന്ന​തി​ന് ത​ണ്ണീ​ര്‍മു​ക്കം ഭാ​ഗ​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ടോ​റ​സ് ലോ​റി​യു​മാ​യി പ​ള്ളി​ക്ക​വ​ല​യ്ക്ക് സ​മീ​പ​ത്തു​വ​ച്ച് കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​രു​വ​രും ഡി​ഗ്രി പ​ഠ​നം ക​ഴി​ഞ്ഞു കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ കോ​ള​ജി​ല്‍ ആ​ര്‍ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ന്‍സ് (എ​ഐ) കോ​ഴ്സ് പ​ഠി​ക്കു​ക​യാ​ണ്.

പ​ഠ​ന​ത്തി​നൊ​പ്പം ക്ഷേ​ത്ര​ങ്ങ​ളി​ല്‍ പൂ​ക്ക​ള്‍ ഉ​പ​യോ​ഗി​ച്ച് അ​ല​ങ്കാ​ര​ങ്ങ​ള്‍ ഒ​രു​ക്കാ​ന്‍ പോ​കാ​റു​ണ്ട്. തി​ങ്ക​ളാ​ഴ്ച്ച ചേ​ര്‍ത്ത​ല തെ​ക്കു​ള്ള ക്ഷേ​ത്ര​ത്തി​ല്‍ പോ​യ​തി​നു ശേ​ഷം മു​ട്ട​ത്തി​പ്പറ​മ്പി​ലെ​ത്തി വ​യ​ലാ​റി​ലേ​ക്കു മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.

ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹം ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പോ​സ്റ്റ് മോ​ര്‍ട്ടം ന​ട​ത്തി വീ​ട്ടു​വ​ള​പ്പി​ല്‍ സം​സ്ക​രി​ച്ചു.

District News

ലോ​റി​യും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

കു​ണ്ട​റ: നാ​ഷ​ണ​ൽ പെ​ർ​മി​റ്റ്‌ ലോ​റി​യും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. മു​ക്കൂ​ട് സ​ന്ധ്യാ ഭ​വ​ന​ത്തി​ൽ ഗി​രീ​ഷ് കു​മാ​ർ (35) ആ​ണ് മ​രി​ച്ച​ത്.

കൊ​ല്ലം തി​രു​മം​ഗ​ലം ദേ​ശീ​യ​പാ​ത​യി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്നി​ന് ആ​റു​മു​റി​ക്ക​ട സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

കൊ​ട്ടാ​ര​ക്ക​ര ഭാ​ഗ​ത്ത് നി​ന്നും വ​ന്ന ലോ​റി​യി​ൽ കു​ണ്ട​റ ഭാ​ഗ​ത്ത് നി​ന്നും വ​ന്ന സ്കൂ​ട്ട​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഗി​രീ​ഷ് പെ​രു​മ്പു​ഴ​യി​ൽ മൊ​ബൈ​ൽ ഷോ​പ്പ് ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

District News

ദേ​ശീ​യ​പാ​ത സ​ർ​വീ​സ് റോ​ഡി​ൽ ബൈ​ക്കു​ക​ളും പി​ക്ക​പ്പ്‌​വാ​നും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

ഉ​പ്പ​ള: ബ​ന്തി​യോ​ടി​നു സ​മീ​പം ദേ​ശീ​യ​പാ​ത​യു​ടെ സ​ർ​വീ​സ് റോ​ഡി​ൽ ര​ണ്ടു ബൈ​ക്കു​ക​ളും പി​ക്ക​പ്പ്‌​വാ​നും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു.

മം​ഗ​ളൂ​രു യേ​ന​ക്ക​ല്ല് പ​ടി​ന​ടു​ക്ക​യി​ലെ സു​രേ​ഷ് റൈ​യു​ടെ മ​ക​ൻ നി​ര​ഞ്ജ​ൻ (24) ആ​ണ് മ​രി​ച്ച​ത്. മ​റ്റൊ​രു ബൈ​ക്കി​ലെ യാ​ത്രി​ക​ൻ മം​ഗ​ളൂ​രു ശ​ക്തി​ന​ഗ​ർ സ്വ​ദേ​ശി കൃ​തി​ക ബെ​ന്നി​യെ (24) ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ചൊ​വ്വാ​ഴ്ച അ​ർ​ധ​രാ​ത്രി 12.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. മം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​കുക​യാ​യി​രു​ന്ന യു​വാ​ക്ക​ൾ സ​ഞ്ച​രി​ച്ച ബൈ​ക്കു​ക​ൾ എ​തി​രേ വ​ന്ന പി​ക്ക​പ്പ്‌​വാ​നു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ യു​വാ​ക്ക​ളെ ഉ​ട​ൻ ത​ന്നെ ബ​ന്തി​യോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും നി​ല ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ർ​ന്ന് മം​ഗ​ളൂരു​വി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

ദേ​ശീ​യ​പാ​ത​യു​ടെ ഇ​ടു​ങ്ങി​യ സ​ർ​വീ​സ് റോ​ഡു​ക​ളി​ൽ വാ​ഹ​ന​ത്തി​ര​ക്കേ​റു​ന്ന​ത് ഗ​താ​ഗ​ത​ക്കു​രു​ക്കി​നും അ​പ​ക​ട​ങ്ങ​ൾ​ക്കും വ​ഴി​വ​യ്ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണെ​ന്ന് നേ​ര​ത്തേ നി​ര​വ​ധി ത​വ​ണ പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു.

National

ജ​യ്പു​രി​ൽ കാ​റും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ച് പേ​ർ മ​രി​ച്ചു

ജ​യ്പു​ർ: രാ​ജ​സ്ഥാ​ൻ ത​ല​സ്ഥാ​ന​മാ​യ ജ​യ്പു​രി​ൽ കാ​റും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ‌ അ​ഞ്ച് പേ​ർ മ​രി​ച്ചു. ച​ക്സു പ്ര​ദേ​ശ​ത്തെ ടി​ഗാ​ഡി​യ​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ഇ​ന്ന് രാ​വി​ലെ ആ​റോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

നാ​ല് പേ​ർ സം​ഭ​വ​സ്ഥ​ല​ത്തും ഒ​രാ​ൾ ആ​ശു​പ​ത്രി​ൽ വ​ച്ചു​മാ​ണ് മ​രി​ച്ച​ത്. മ​രി​ച്ച​വ​രെ തി​രി​ച്ച​റി​യാ​നു​ള്ള ശ്ര​മം ന​ട​ക്കു​ന്നു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

National

വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന് വാ​ക്കു​ത​ർ​ക്കം; യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ജ​ബ​ൽ​പൂ​രി​ൽ വാ​ഹ​ന​പ​ക​ട​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​ത്തി​ന് പി​ന്നാ​ലെ കാ​ർ യാ​ത്രി​ക​നെ കു​ത്തി​ക്കൊ​ന്നു. ഫ​ർ​ണി​ച്ച​ർ വ്യ​വ​സാ​യി ആ​കാ​ൻ​ഷ് സാ​ഹു (27) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പ്ര​തി​ക​ൾ ഒ​ളി​വി​ലാ​ണ്.

ഗോ​കു​ൽ​പൂ​രി​ലെ ദു​ർ​ഗ്ഗാ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ഞാ​യ​റാ​ഴ്ച രാ​ത്രി 11 ഓ​ടെ​യാ​ണ് സം​ഭ​വം. ആ​കാ​ൻ​ഷ് സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ എ​തി​ർ​ദി​ശ​യി​ൽ നി​ന്ന് വ​ന്ന ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ചു. തു​ട​ർ​ന്ന് ഇ​രു​വ​രും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​വു​ക​യും ബൈ​ക്ക് യാ​ത്രി​ക​ൻ കു​റ​ച്ച് സു​ഹൃ​ത്തു​ക്ക​ളെ വി​ളി​ച്ചു വ​രു​ത്തു​ക​യും ചെ​യ്തു. സ്ഥ​ല​ത്തെ​ത്തി​യ സു​ഹൃ​ത്തു​ക്ക​ൾ ചേ​ർ​ന്ന് ആ​കാ​ൻ​ഷി​നെ മ​ർ​ദി​ക്കു​ക​യും ക​ത്തി​കൊ​ണ്ട് പ​ല​ത​വ​ണ കു​ത്തു​ക​യും ചെ​യ്തു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ആ​കാ​ൻ​ഷി​നെ നാ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യി​ലാ​യി​രി​ക്കെ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മ​ര​ണം​സം​ഭ​വി​ച്ചു. അ​ക്ര​മി​ക​ളെ തി​രി​ച്ച​റി​യാ​ൻ സം​ഭ​വ​സ്ഥ​ല​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. ബൈ​ക്ക് യാ​ത്രി​ക​ൻ മ​ദ്യ​പി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. ഉ​ട​ൻ ത​ന്നെ പ്ര​തി​ക​ളെ ക​ണ്ടെ​ത്തി അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

District News

മ​ധു​ക്ക​ര​യി​ൽ ആം​ബു​ല​ൻ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു നാ​ലു​പേ​ർ​ക്കു പ​രി​ക്ക്

കോ​യ​മ്പ​ത്തൂ​ർ: മ​ധു​ക്ക​ര​യ്ക്കു സ​മീ​പം ആം​ബു​ല​ൻ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ രാ​വി​ലെ കോ​യ​മ്പ​ത്തൂ​ർ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം കേ​ര​ള​ത്തി​ലെ​ത്തി കൈ​മാ​റി​യ​ശേ​ഷം കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ആം​ബു​ല​ൻ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

മ​ധു​ക്ക​ര​യ്ക്ക് സ​മീ​പം ബോ​ഡി​നാ​യ​ക്ക​ൻ​പാ​ള​യം പ്ര​ദേ​ശ​ത്തെ പെ​ട്രോ​ൾ​പ​മ്പി​നു​സ​മീ​പം വ​രു​ന്ന​തി​നി​ടെ ആം​ബു​ല​ൻ​സ് കാ​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ആം​ബു​ല​ൻ​സ് റോ​ഡ​രി​കി​ൽ മ​റി​ഞ്ഞു, കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ആം​ബു​ല​ൻ​സി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു​യാ​ത്ര​ക്കാ​ർ​ക്കും കാ​റി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​ർ​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. നാ​ലു​പേ​രെ​യും കോ​യ​മ്പ​ത്തൂ​ർ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​ധു​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്തു അ​ന്വേ​ഷ​ണം തു​ട​ങ്ങി.

District News

മി​നി​ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ചു ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു

പാ​ലോ​ട്: നെ​ടു​മ​ങ്ങാ​ട് വ​ഴ​യി​ല റോ​ഡി​ൽ മി​നി​ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ചു ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. ന​ന്ദി​യോ​ട് പ​ച്ച ഇ​ട​വി​ളാ​ക​ത്ത് വീ​ട്ടി​ൽ സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ൻ ജെ.​എ​സ്. മ​ണി​ക​ണ്ഠ​ൻ(30) ആ​ണ് മ​രി​ച്ച​ത്.

സു​രേ​ഷ്കു​മാ​ർ- ജ​യ​ശ്രീ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. അ​വി​വാ​ഹി​ത​നാ​ണ്. നെ​ടു​മ​ങ്ങാ​ട് നി​ന്ന് പേ​രൂ​ർ​ക്ക​ട​യി​ലേ​ക്കു പോ​ക​വേ ഇ​ന്ന​ലെ രാ​വി​ലെ 9.30 മ​ണി​യോ​ടെ അ​ഴി​ക്കോ​ട് ഗ​വ. യു​പി​എ​സി​നു സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം.

ലോ​റി​യെ മ​റി​ക​ട​ന്നു പോ​കു​ന്ന​തി​നി​ടെ എ​തി​രെ വേ​ഗ​ത്തി​ൽ വ​ന്ന മി​നി​ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്നു. പൂ​ർ​ണി​മ​യാ​ണ് മ​ണി​ക​ണ്ഠ​ന്‍റെ സ​ഹോ​ദ​രി.

NRI

ന്യൂ​ജ​ഴ്‌​സി​യി​ൽ ഹെ​ലി​കോ​പ്റ്റ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു

ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്‌​സി​യി​ൽ ഹെ​ലി​കോ​പ്റ്റ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ക്കു​ക​യും മ​റ്റൊ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ക​ദേ​ശം 11നാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ഹാ​മ​ൺ​ട​ണി​ലെ ബേ​സി​ൻ റോ​ഡി​നും വൈ​റ്റ് ഹോ​ഴ്‌​സ് പൈ​ക്കി​നും സ​മീ​പ​മു​ള്ള പ്ര​ദേ​ശ​ത്താ​ണ് ഹെ​ലി​കോ​പ്റ്റ​റു​ക​ൾ ത​ക​ർ​ന്നു വീ​ണ​ത്. ഇ​തി​ൽ ഒ​രു ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്ന ഉ​ട​ൻ ത​ന്നെ തീ​പി​ടി​ച്ച് പൂ​ർ​ണ്ണ​മാ​യും ന​ശി​ച്ചു.

ഹാ​മ​ൺ​ട​ൺ പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്‌​സും ഉ​ട​ന​ടി സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. ത​ക​ർ​ന്ന അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ന്നാ​ണ് മ​ര​ണ​പ്പെ​ട്ട​യാ​ളെ​യും പ​രി​ക്കേ​റ്റ​യാ​ളെ​യും ക​ണ്ടെ​ത്തി​യ​ത്. പ​രി​ക്കേ​റ്റ വ്യ​ക്തി​യു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ ഫെ​ഡ​റ​ൽ ഏ​വി​യേ​ഷ​ൻ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ, നാ​ഷ​ണ​ൽ ട്രാ​ൻ​സ്‌​പോ​ർ​ട്ടേ​ഷ​ൻ സേ​ഫ്റ്റി ബോ​ർ​ഡ് എ​ന്നി​വ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

അ​പ​ക​ട​കാ​ര​ണം ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ല. അ​ന്വേ​ഷ​ണം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ബേ​സി​ൻ റോ​ഡ് വ​ഴി​യു​ള്ള യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് പോ​ലീ​സ് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

National

ആ​സാ​മി​ൽ ട്രെ​യി​ൻ ത​ട്ടി ഏ​ഴ് കാ​ട്ടാ​ന​ക​ൾ ച​രി​ഞ്ഞു

ഗോ​ഹ​ട്ടി: ആ​സാ​മി​ൽ ട്രെ​യി​ൻ ഇ​ടി​ച്ച് ഏ​ഴ് കാ​ട്ടാ​ന​ക​ൾ ച​രി​ഞ്ഞു. നാ​ഗൗ​ണി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സാ​യ്‌​രം​ഗ്-​ന്യൂ​ഡ​ൽ​ഹി രാ​ജ​ധാ​നി എ​ക്സ്പ്ര​സാ​ണ് ആ​ന​ക​ളെ ഇ​ടി​ച്ച​ത്.

ആ​ന​ക​ളെ ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്ന് ട്രെ​യി​ന്‍റെ അ​ഞ്ച് കോ​ച്ചു​ക​ൾ പാ​ളം തെ​റ്റി. അ​പ​ക​ട​ത്തി​ൽ ട്രെ​യി​നു​ലു​ണ്ടാ​യി​രു​ന്ന​വ​ർ​ക്കാ​ർ​ക്കും പ​രി​ക്കി​ല്ല.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് പാ​ത​യി​ലെ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ ത​ട​സ​പ്പെ​ട്ടു. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഗോ​ഹ​ട്ടി​യി​ൽ നി​ന്ന് 126 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന സ്ഥ​ലം.

Kerala

ശബരിമല പാതയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക്

പമ്പ: ശബരിമല പാതയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. നിലയ്ക്കൽ - പമ്പ റോഡിൽ അട്ടത്തോടിന് സമീപമാണ് ബസുകൾ അപകടത്തിൽപെട്ടത്. ശബരിമല തീർഥാടകരാണ് കൂട്ടിയിടിച്ച രണ്ട് ബസിലും ഉണ്ടായിരുന്നത്.

നിലയ്ക്കൽ - പമ്പ റൂട്ടിൽ ചെയിൻ സർവീസ് നടത്തുന്ന ബസുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിരവധി യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. തീർഥാടകരെ മറ്റു വാഹനങ്ങളിൽ നിലയ്ക്കലേക്കും പമ്പയിലേക്കും എത്തിച്ചു. അപകടത്തെ തുടർന്ന് നിലയ്ക്കൽ - പമ്പ റോഡിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടിരുന്നു.

Kerala

പാ​ല​ക്കാ​ട്ട് ബൈ​ക്കും വാ​നും കൂ​ട്ടി​യി​ടി​ച്ച് പ്ല​സ്ടു വി​ദ്യാ​ർ​ഥി മ​രി​ച്ചു

പാ​ല​ക്കാ​ട്: ചി​റ​ക്ക​ല്‍​പ്പ​ടി-​കാ​ഞ്ഞി​ര​പ്പു​ഴ റോ​ഡി​ല്‍ പാ​ലാ​മ്പ​ട്ട​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ വി​ദ്യാ​ര്‍​ഥി മ​രി​ച്ചു. പ​ള്ളി​ക്കു​റു​പ്പ് പാ​റോ​പ്പാ​ടം രാ​ജേ​ഷി​ന്‍റെ മ​ക​ന്‍ ദി​ല്‍​ജി​ത്ത് (17) ആ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ദി​ല്‍​ജി​ത്ത് സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കും വാ​നും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ദി​ല്‍​ജി​ത്തി​നെ ആ​ദ്യം ത​ച്ച​മ്പാ​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് വ​ട്ട​മ്പ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

പ​ള്ളി​ക്കു​റു​പ്പ് ശ​ബ​രി സ്‌​കൂ​ളി​ലെ പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​യാ​ണ്.

National

ക​ർ​ണാ​ട​ക​യി​ൽ കാ​റും ടി​പ്പ​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് മ​ല​യാ​ളി​ക​ൾ മ​രി​ച്ചു

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക ബേ​ഗൂ​രി​ൽ കാ​റും ടി​പ്പ​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി​ക​ൾ മ​രി​ച്ചു. വ​യ​നാ​ട് സ്വ​ദേ​ശി​ക​ളാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ ര​ണ്ടു​പേ​രെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ബം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

മ​ട​ക്കി​മ​ല സ്വ​ദേ​ശി ബ​ഷീ​റും അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​വും സ​ഞ്ച​രി​ച്ച വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ഒ​രു കു​ട്ടി​യു​ൾ​പ്പെ​ടെ അ​ഞ്ച് പേ​രാ​ണ് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

താ​യ്‌​ല​ൻ​ഡി​ൽ വി​നോ​ദ​യാ​ത്ര​യ്ക്കു പോ​യ​ശേ​ഷം ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നും മ​ട​ങ്ങി വ​രു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

Latest News

Corehub Up