x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ലീ​സ് ജീ​പ്പും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ച് ഓ​ട്ടോ​ഡ്രൈ​വ​ര്‍ മ​രി​ച്ചു


Published: April 30, 2026 10:41 PM IST | Updated: April 30, 2026 10:41 PM IST

വെ​ള്ള​രി​ക്കു​ണ്ട്: പോ​ലീ​സ് ജീ​പ്പും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ച് ഓ​ട്ടോ​ഡ്രൈ​വ​ര്‍ മ​രി​ച്ചു. വെ​സ്റ്റ് എ​ളേ​രി പു​ങ്ങം​ചാ​ല്‍ കൊ​ടി​യ​ങ്കു​ണ്ട് ഉ​ന്ന​തി​യി​ലെ സി. ​രാ​ജു (39) ആ​ണ് മ​രി​ച്ച​ത്. 

ഇ​ന്ന​ലെ രാ​ത്രി 7.30ഓ​ടെ വെ​ള്ള​രി​ക്കു​ണ്ട് ഗ​വ. ആ​ശു​പ​ത്രി​ക്ക് മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ത​ക​ര്‍​ന്നു​ത​രി​പ്പ​ണ​മാ​യ ഓ​ട്ടോ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് രാ​ജു​വി​നെ പു​റ​ത്തെ​ടു​ത്ത​ത്. രാ​ജു സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ മ​രി​ച്ചു.

ഒ​രു​മാ​സം മു​ന്പ് വെ​ള്ള​രി​ക്കു​ണ്ട് പോ​ലീ​സ് സ്റ്റേ​ഷ​ന് ല​ഭി​ച്ച പു​തി​യ ഗൂ​ര്‍​ഖ ജീ​പ്പ് ആ​ണ് ഇ​ടി​ച്ച​ത്. ഭാ​ര്യ: സ​രി​ത. മ​ക്ക​ള്‍: സൗ​ര​വ്, സൗ​പ​ര്‍​ണി​ക.

Tags : police jeep Auto driver killed autorickshaw collision Raju death

Recent News

Corehub Up