Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Autorickshaw

Thiruvananthapuram

ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റു​ടെ മ​ര​ണം: പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

തി​രു​വ​ല്ലം: ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ വീ​ടി​നു മു​ക​ളി​ലെ വാ​ട്ട​ര്‍ ടാ​ങ്കി​നു​ള​ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

തി​രു​വ​ല്ലം കൊ​ല്ല​വി​ളാ​കം ശ്യാ​മ നി​വാ​സി​ല്‍ സു​കു​മാ​ര​ന്‍-​ഷൈ​ല​ജ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ബൈ​ജു (47) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ബൈ​ജു​വി​നെ വീ​ട്ടി​ല്‍ കാ​ണാ​ത്ത​തി​നാ​ല്‍ അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ടെ ഇ​യാ​ള്‍ ടെ​റ​സി​നു മു​ക​ളി​ല്‍ നി​ല്‍​ക്കു​ന്ന​തു ക​ണ്ട​താ​യി അ​യ​ല്‍​വാ​സി പ​റ​ഞ്ഞ​ത​നു​സ​രി​ച്ചാ​ണ് വീ​ട്ടു​കാ​ര്‍ പ​രി​ശോ​ധി​ക്കു​ന്ന​തും വാ​ട്ട​ര്‍ ടാ​ങ്കി​നു​ള​ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​തും.

ബൈ​ജു മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഭാ​ഗ​ത്താ​യി​രു​ന്നു ഓ​ട്ടോറി​ക്ഷ ഓ​ടി​ച്ചിരു​ന്ന​ത്. ഇ​ന്‍​ഷ്വറ​ന്‍​സ് ഇ​ല്ലെ​ന്ന പേ​രി​ല്‍ ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് ബൈ​ജു​വി​ന്‍റെ വാ​ഹ​നം പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്ന​താ​യി പ​റ​യു​ന്നു. ഓ​ട്ടോ തി​രി​കെ ല​ഭി​ക്കാ​ത്ത​തി​ല്‍ മ​നോ​വി​ഷ​മ​മു​ണ്ടാ​യി​രു​ന്ന​താ​യും ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്നു. വീ​ട്ടു​കാ​ര്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ തി​രു​വ​ല്ലം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

District News

പോ​ലീ​സ് ജീ​പ്പും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ച് ഓ​ട്ടോ​ഡ്രൈ​വ​ര്‍ മ​രി​ച്ചു

വെ​ള്ള​രി​ക്കു​ണ്ട്: പോ​ലീ​സ് ജീ​പ്പും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ച് ഓ​ട്ടോ​ഡ്രൈ​വ​ര്‍ മ​രി​ച്ചു. വെ​സ്റ്റ് എ​ളേ​രി പു​ങ്ങം​ചാ​ല്‍ കൊ​ടി​യ​ങ്കു​ണ്ട് ഉ​ന്ന​തി​യി​ലെ സി. ​രാ​ജു (39) ആ​ണ് മ​രി​ച്ച​ത്. 

ഇ​ന്ന​ലെ രാ​ത്രി 7.30ഓ​ടെ വെ​ള്ള​രി​ക്കു​ണ്ട് ഗ​വ. ആ​ശു​പ​ത്രി​ക്ക് മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ത​ക​ര്‍​ന്നു​ത​രി​പ്പ​ണ​മാ​യ ഓ​ട്ടോ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് രാ​ജു​വി​നെ പു​റ​ത്തെ​ടു​ത്ത​ത്. രാ​ജു സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ മ​രി​ച്ചു.

ഒ​രു​മാ​സം മു​ന്പ് വെ​ള്ള​രി​ക്കു​ണ്ട് പോ​ലീ​സ് സ്റ്റേ​ഷ​ന് ല​ഭി​ച്ച പു​തി​യ ഗൂ​ര്‍​ഖ ജീ​പ്പ് ആ​ണ് ഇ​ടി​ച്ച​ത്. ഭാ​ര്യ: സ​രി​ത. മ​ക്ക​ള്‍: സൗ​ര​വ്, സൗ​പ​ര്‍​ണി​ക.

Kerala

ലോ​റി​യും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ച്‌ ബ​ന്ധു​ക്ക​ളാ​യ ര​ണ്ടു​പേ​ർ മ​രി​ച്ചു

പ​ത്ത​നം​തി​ട്ട: പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യി​ൽ കു​ന്പ​ഴ ജം​ഗ്ഷ​നു സ​മീ​പം ലോ​റി​യും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ബ​ന്ധു​ക്ക​ളാ​യ ര​ണ്ടു​പേ​ർ മ​രി​ച്ചു. ഓ​ട്ടോ​റി​ക്ഷ​യി​ൽ സ​ഞ്ച​രി​ച്ച വ​ട​ശേ​രി​ക്ക​ര വ​ള്ളി​പ​റ​മ്പി​ൽ ഫി​ലി​പ്പ് ഡാ​നി​യേ​ൽ (സ​ണ്ണി - 64), സ​ഹോ​ദ​ര​ൻ വ​ർ​ഗീ​സ് വി. ​ഡാ​നി​യ​ലി​ന്‍റെ (സ​ജി) ഭാ​ര്യ ലി​ൻ​സി ജോ​ർ​ജ് (64) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യി​ൽ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.45 ഓ​ടെ​യാ​ണ്‌ അ​പ​ക​ടം. ഫി​ലി​പ്പി​ന്‍റെ സ​ഹോ​ദ​രി​യു​ടെ മ​ക​ളു​ടെ വി​വാ​ഹ ച​ട​ങ്ങി​ൽ അ​ഞ്ച​ലി​ൽ പ​ങ്കെ​ടു​ത്ത്‌ മ​ട​ങ്ങി വ​രി​ക​യാ​യി​രു​ന്നു ഇ​രു​വ​രും. ഫി​ലി​പ്പി​ന്‍റെ സ്വ​ന്തം ഓ​ട്ടോ​റി​ക്ഷ​യാ​ണ്‌. ഫെ​ഡ​റ​ൽ ബാ​ങ്ക് കു​ന്പ​ഴ ശാ​ഖ​യു​ടെ മു​ന്പി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. എ​തി​ർ​ദി​ശ​യി​ൽ​നി​ന്ന് വ​ന്ന ത​മി​ഴ്നാ​ട് ര​ജി​സ്ട്രേ​ഷ​ൻ ലോ​റി​യു​മാ​യി നേ​ർ​ക്കു​നേ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​രു​വ​രും പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കും മു​ന്പ്‌ മ​രി​ച്ചു. മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ൽ. സം​സ്കാ​രം പി​ന്നീ​ട്. ഫി​ലി​പ്പ് ഡാ​നി​യ​ലി​ന്‍റെ ഭാ​ര്യ: എ​ൽ​സി ഫി​ലി​പ്പ്. മ​ക്ക​ൾ: ജി​ൻ​സി ഫി​ലി​പ്പ് (സൗ​ദി), ടി​ൻ​സി ഫി​ലി​പ്പ് (കു​വൈ​റ്റ്). മ​രു​മ​ക്ക​ൾ: ടോ​ണി, ഷോ​ജി. മ​രി​ച്ച ലി​ൻ​സി​യു​ടെ മ​ക​ൾ: ലി​ജി വ​ർ​ഗീ​സ്, മ​രു​മ​ക​ൻ: എ​ബി.

District News

ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു

നി​ല​ന്പൂ​ർ: മ​ന്പാ​ട് കോ​ള​ജ് റോ​ഡി​ൽ നി​യ​ന്ത്ര​ണംവി​ട്ട് ഇ​ല​ക്ട്രി​ക് ഓ​ട്ടോ മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു. മ​ന്പാ​ട് പു​ല്ലോ​ട് സ്കൂ​ളി​ന് സ​മീ​പ​ത്തെ നാ​ലു​കു​ടി​പ​റ​ന്പി​ൽ അ​ബ്ദു​ള്ള കോ​യ (66) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ 9.30 തോ​ടെ​യാ​ണ് അ​പ​ക​ടം. കോ​ള​ജ് കു​ട്ടി​ക​ളെ ഇ​റ​ക്കി​യശേ​ഷം മ​ട​ങ്ങി​വ​രു​ന്പോ​ഴാ​ണ് നി​യ​ന്ത്ര​ണംവി​ട്ട് ഓ​ട്ടോ​റി​ക്ഷ മ​തി​ലിൽ ഇ​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഗു​രു​ത​ര പ​രി​ക്കേ​റ്റ അ​ബ്ദു​ള്ള​കോ​യ​യെ നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നുശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റി. ഭാ​ര്യ: ഖ​ദീ​ജ. മ​ക്ക​ൾ: ലാ​മി​യ. ലാ​ന.

Kerala

ക​ണ്ണൂ​രി​ൽ കാ​ട്ടു​പ​ന്നി കു​റു​കെ ചാ​ടി ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞു; യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു

ക​ണ്ണൂ​ർ: ക​തി​രൂ​ർ മൂ​ന്നാം​മൈ​ലി​ൽ കാ​ട്ടു​പ​ന്നി കു​റു​കെ ചാ​ടി​യ​തി​ന് പി​ന്നാ​ലെ ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. ഇ​ന്ന് പു​ല​ർ​ച്ചെ ആ​യി​രു​ന്നു അ​പ​ക​ടം.

മ​ത്സ്യ​ക്ക​ച്ച​വ​ട​ക്കാ​ര​നാ​യ കൂ​ത്തു​പ​റ​മ്പ് ന​ര​വൂ​ർ സ്വ​ദേ​ശി എ​ൻ. പ്ര​ദീ​പ​നാ​ണ് മ​രി​ച്ച​ത്. ത​ല​ശേ​രി​യി​ൽ നി​ന്നും ഓ​ട്ടോ​യി​ൽ വി​ൽ​പ്പ​ന​ക്കു​ള്ള മ​ത്സ്യ​വു​മെ​ടു​ത്ത് പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ പ്ര​ദീ​പ​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പ്ര​ദീ​പ​ന്‍റെ മൃ​ത​ദേ​ഹം ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്ക​യാ​ണ്.

Kerala

ഓട്ടോറിക്ഷയുടെ സീറ്റുകള്‍ കടിച്ചുകീറി തെരുവുനായകള്‍; ഇടകൊച്ചിയില്‍ ശല്യം രൂക്ഷം

കൊച്ചി: ഇടകൊച്ചിയില്‍ ഓട്ടോറിക്ഷയുടെ സീറ്റുകള്‍ നശിപ്പിച്ച് തെരുവുനായകള്‍. സെഹിയോന്‍ പ്രേഷിത സംഘത്തിന്‍റെ ഓട്ടോറിക്ഷയുടെ പിന്‍സീറ്റുകളാണ് തെരുവുനായകള്‍ കടിച്ചുകീറി നശിപ്പിച്ചത്. വാഹനത്തിന്‍റെ റേഡിയറ്റര്‍ പൈപ്പുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

കൊച്ചിയിലെ തെരുവില്‍ അലയുന്നവര്‍ക്കും അശരണര്‍ക്കും ഭക്ഷണം വിതരണം ചെയ്യുന്നവരാണ് സെഹിയോന്‍ പ്രേഷിത സംഘം. ഇടകൊച്ചി അക്വീനാസ് കോളേജിന്‍റെ ഭാഗത്ത് മോസ്കിന്‍റെ അടുത്തായാണ് ഓട്ടോ നിര്‍ത്തിയിട്ടിരുന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ഈ ഓട്ടോറിക്ഷ തെരുവുനായകള്‍ നശിപ്പിച്ചത്.

രാവിലെ പ്രഭാതഭക്ഷണം വിതരണം ചെയ്യാന്‍ പോയപ്പോഴാണ് ഓട്ടോറിക്ഷയുടെ മോശമായ അവസ്ഥ കാണുന്നത്. അടുത്തുള്ള സിസിടിവി കാമറകള്‍ പരിശോധിച്ചപ്പോഴാണ് തെരുവുനായകള്‍ ഓട്ടോയില്‍ കയറുന്നതും ഇറങ്ങുന്നതുമായ ദൃശ്യങ്ങള്‍ കണ്ടത്. വണ്ടിയുടെ അടിയില്‍ കയറിയിട്ട് റേഡിയറ്റര്‍ ഒക്കെ കടിച്ചുകീറി നശിപ്പിച്ചുവെന്ന് സെഹിയോന്‍ പ്രേഷിത സംഘത്തിന്‍റെ പ്രസിഡന്റ് എം.എക്‌സ് ജ്യൂട്ട്‌സണ്‍ ദീപിക ഓണ്‍ലൈനോട് പ്രതികരിച്ചു.

അതേസമയം, ഇടകൊച്ചിയില്‍ തെരുവുനായ ശല്യം രൂക്ഷമായിരിക്കുകയാണ്. അക്വീനാസ് കോളജിന് സമീപം ഉപേക്ഷിച്ച വാഹനങ്ങള്‍ക്ക് അടിയിലാണ് തെരുവുനായകള്‍ താവളം ആക്കിയിരിക്കുന്നത്. വഴിയാത്രക്കാരെയും വളര്‍ത്തുമൃഗങ്ങളെയും തെരുവുനായകള്‍ ആക്രമിക്കുന്നുവെന്ന പരാതികളും ഉയര്‍ന്നിട്ടുണ്ട്.

District News

ഉ​ളി​യി​ൽ ടൗ​ണി​ൽ ഓ​ട്ടോ​റി​ക്ഷ കാ​റു​ക​ൾ​ക്ക് പി​ന്നി​ൽ ഇ​ടി​ച്ചുക​യ​റി അ​പ​ക​ടം

ഇ​രി​ട്ടി: ഉ​ളി​യി​ൽ ടൗ​ണി​ൽ ഓ​ട്ടോ​റി​ക്ഷ നി​ർ​ത്തി​യി​ട്ട കാ​റു​ക​ൾ​ക്ക് പി​റ​കി​ൽ ഇ​ടി​ച്ച് അ​പ​ക​ടം. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഉ​ളി​യി​ൽ സു​നി​ത ഫ​ർ​ണി​ച്ച​റി​ന് മു​ൻ​വ​ശ​മാ​ണ് സം​ഭ​വം.

മ​ട്ട​ന്നൂ​രി​ൽ നി​ന്നും ഇ​രി​ട്ടി ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ഓ​ട്ടോ​യാ​ണ് റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട ഉ​ളി​യി​ൽ സ്വ​ദേ​ശി ടി.​കെ. മു​ഹ​മ്മ​ദ് സ്വാ​ലി​ഹി​ന്‍റെ കാ​റി​നും മ​റ്റൊ​രു കാ​റി​നും ഇ​ടി​ച്ച​ത്.സ്വാ​ലി​ഹി​ന്‍റെ കാ​റി​ന്‍റെ സൈ​ഡ് ഡോ​റി​ന്‍റെ വ​ശ​വും മ​റ്റ് കാ​റി​ന്‍റെ സൈ​ഡ് ഗ്ലാ​സും ത​ക​ർ​ന്നു.

District News

ഓട്ടോറിക്ഷ സൈക്കിളിലിടിച്ചു; ര​ണ്ടു പേ​ർ മ​രി​ച്ചു

മാ​ന്നാ​ർ: ഓ​ട്ടോ​റി​ക്ഷ അ​പ​ക​ട​ത്തി​ൽ വി​മു​ക്ത​ഭ​ട​നാ​യ ഓ​ട്ടോ​ ഡ്രൈ​വ​ർ​ക്കു പി​ന്നാ​ലെ സെെ​ക്കി​ൾ യാ​ത്രി​ക​നും മ​രി​ച്ചു. ഇ​ന്ന​ലെ രാ​ത്രി ക​ട​പ്ര​യി​ലാ​ണ് അ​പ​ക​ടമുണ്ടാ​യ​ത്.


പ​ഞ്ചാ​യ​ത്തി​നു സ​മീ​പം ഓ​ട്ടോ​റി​ക്ഷാ സൈ​ക്കി​ൾ യാ​ത്രി​ക​നെ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ വെ​ട്ടി​ച്ച് മാ​റ്റു​ന്ന​തി​നി​ട​യി​ൽ സെെ​ക്കി​ളി​ൽ ത​ട്ടി​യശേ​ഷം മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ഓ​ട്ടോ ഡ്രൈ​വ​റാ​യ മാ​ന്നാ​ർ കു​ട്ട​മ്പേ​രൂ​ർ ഉ​ഷാ​ഭ​വ​ന​ത്തി​ൽ നാ​രാ​യ​ണ​ക്കു​റു​പ്പ് (57) അ​പ​ക​ട​സ്ഥ​ല​ത്തുത​ന്നെ മ​രി​ച്ചി​രു​ന്നു. ഭാ​ര്യ: ഉ​ഷാ​കു​മാ​രി. മ​ക്ക​ൾ: അ​രു​ൺ (അ​നു- ദു​ബാ​യ്), അ​ർ​ജു​ൻ (ആ​ർ​മി). സം​സ്കാ​രം പി​ന്നീ​ട്. സൈ​ക്കി​ൾ യാ​ത്രി​ക​നായ നി​ര​ണം ചു​ര​ക്കാ​ട്ട് തോ​മ​സ് വ​ർ​ഗീ​സ് (അ​ച്ച​ൻ​കു​ഞ്ഞ് - 62) ആണ് ​ആശുപത്രി യിൽ മ​രി​ച്ച​ത്. ഭാ​ര്യ ലി​ല്ലി ത്രോ​മ​സ്. മ​ക്ക​ൾ: ജി​തി​ൻ തോ​മ​സ്, ലീ​നാ തോ​മ​സ്, മ​രു​മ​ക​ൾ: ബ​ൻ​സ​ൺ

Kerala

ചാക്കിൽ മൃതദേഹം: സ്ത്രീയെ ഓട്ടോറിക്ഷയില്‍ എത്തിച്ച ഡ്രൈവർ കസ്റ്റഡിയിൽ

കൊച്ചി: എറണാകുളം തേവര കോന്തുരുത്തിയില്‍ സ്ത്രീയുടെ മൃതദേഹം ചാക്കില്‍ പൊതിഞ്ഞ നിലയില്‍ വീട്ടുവളപ്പില്‍ കണ്ടെത്തിയ സംഭവത്തില്‍ സ്ത്രീയെ ഓട്ടോറിക്ഷയില്‍ എത്തിച്ച ഡ്രൈവറെ പോലീസ് കണ്ടെത്തി. എറണാകുളം പനമ്പിള്ളി നഗര്‍ സ്വദേശി രതീഷിനെയാണ് സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തത്. സ്ത്രീയെ കൊല ചെയ്ത കേസിലെ പ്രതിയും വീട്ടുടമയുമായ കോന്തുരുത്തി സ്വദേശി ജോര്‍ജ് (61) എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഇയാളുടെ ഓട്ടോറിക്ഷയിലാണ് ജോര്‍ജിന്‍റെ കോന്തുരുത്തിയിലെ വീട്ടില്‍ എത്തിച്ചത്. ഇയാള്‍ക്ക് പ്രതി ജോര്‍്ജുമായി ബന്ധമുണ്ടോയെന്നും മുമ്പും ഇത്തരത്തില്‍ ലൈംഗികത്തൊഴിലാളികളെ ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കിയിട്ടുണ്ടോയെന്നുമാണ് പോലീസ് അന്വേഷിക്കുന്നത്.

ചോദ്യം ചെയ്യുന്നു

ജോര്‍ജിനെ മൂന്നു ദിവസത്തേക്കു പോലീസ് കസ്റ്റഡിയില്‍ ലഭിച്ചിട്ടുണ്ട്. സൗത്ത് എസ്എച്ച്ഒ പി.ആര്‍. സന്തോഷിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇയാളെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്. കഴിഞ്ഞ 21 ന് രാത്രി എറണാകുളം ഗവ. ഗേള്‍സ് ഹൈസ്‌കൂളിനു സമീപത്തുനിന്നാണ് ജോര്‍ജ് ലൈംഗികത്തൊഴിലാളിയായ സ്ത്രീയെ വീട്ടിലേക്ക് കൊണ്ടുവന്നത്. വീട്ടിലെത്തിയ ശേഷം സ്ത്രീയുമായി ഇയാള്‍ പിന്നീട് പണത്തെ ചൊല്ലി തർക്കമായി. 500 രൂപ വാഗ്ദാനം ചെയ്താണ് സ്ത്രീയെ കൂട്ടിക്കൊണ്ടുവന്നത്. എന്നാല്‍, പാലക്കാട് സ്വദേശിനിയായ സ്ത്രീ പണം കൂടുതൽ ചോദിച്ചത് മദ്യലഹരിയിലായിരുന്ന ജോര്‍ജിനെ പ്രകോപിപ്പിച്ചു.

മൃതദേഹത്തിനു സമീപം

വാക്കേറ്റത്തിനൊടുവില്‍ വീട്ടിലുണ്ടായിരുന്ന ഇരുമ്പ് പാരക്കൊണ്ട് ഇയാള്‍ സ്ത്രീയുടെ തലയ്ക്കടിച്ചു. അതിനുശേഷം കയറുകൊണ്ടു വലിച്ചിഴച്ച് മൃതദേഹം പുറത്തേക്ക് എത്തിക്കാൻ ശ്രമിച്ചു. എന്നാൽ, മദ്യപിച്ചിരുന്നതിനാല്‍ ജോര്‍ജ് ഇടയ്ക്കുവച്ചു കുഴഞ്ഞുപോയി. തുടർന്നു മൃതദേഹത്തിനു സമീപം കിടന്ന് ഉറങ്ങി.
22ന് രാവിലെ ആറിനാണ് ഹരിത കര്‍മസേനാംഗത്തിലെ സ്ത്രീ ജോര്‍ജിന്‍റെ വീട്ടുവളപ്പില്‍ ചാക്കില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. സമീപത്തു രക്തപ്പാടുകളും ഉണ്ടായിരുന്നു. മൃതദേഹം കിടന്നിരുന്ന സ്ഥലത്തെ മതിലില്‍ ചാരിയിരുന്ന് ഉറങ്ങുന്ന നിലയില്‍ ജോര്‍ജും ഇരിപ്പുണ്ടായിരുന്നു. കൊല്ലപ്പെട്ട സ്ത്രീയുടെ തല മുതല്‍ അരവരെയുള്ള ഭാഗം ചാക്കുകൊണ്ട് മൂടിയിരുന്നു. അരയ്ക്കു കീഴോട്ട് നഗ്‌നമായ നിലയിലുമായിരുന്നു. ഡിവിഷന്‍ കൗണ്‍സിലറും പ്രദേശവാസികളും അടുത്തെത്തിയപ്പോള്‍ മദ്യലഹരിയിലായിരുന്ന ജോര്‍ജ് തന്നെയൊന്നു പിടിച്ചെഴുന്നേല്‍പ്പിക്കാമോയെന്നു ചോദിച്ചു. ഉടന്‍തന്നെ കൗണ്‍സിലര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ജോര്‍ജ് വര്‍ഷങ്ങളായി കുടുംബസമേതം കോന്തുരുത്തിയില്‍ താമസിക്കുകയാണ്. 20ന് ജോര്‍ജും ഭാര്യയും പാലായിലെ മകളുടെ വീട്ടില്‍ എത്തിയിരുന്നു. ഇതിനുശേഷം ഭാര്യയെ മകളുടെ വീട്ടില്‍ നിര്‍ത്തിയ ശേഷം വ്യാഴാഴ്ച രാത്രി ജോര്‍ജ് കോന്തുരുത്തിയിലെ വീട്ടില്‍ തനിച്ച് എത്തി. വീട്ടിലേക്ക് പോരുന്ന വഴിയിലാണ് സൗത്ത് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നു സ്ത്രീയെ കൂടെ കൂട്ടിയത്.

Kerala

അപകടത്തിൽപ്പെട്ടത് പകരം വന്ന ഓട്ടോ; കുട്ടികളുടെ സംസ്കാരം ഇന്ന്

കോന്നി: കരിമാന്‍തോട് തൂമ്പാക്കുളത്ത് ഓട്ടോറിക്ഷ മറിഞ്ഞ് മരിച്ച കുട്ടികളുടെ സംസ്‌കാരം ഇന്ന്. കരിമാന്‍തോട് ശ്രീനാരായണ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി ആദിലക്ഷ്മി (ഏഴ്), എല്‍കെജി വിദ്യാര്‍ഥി യദുകൃഷ്ണന്‍ (നാല്) എന്നിവരാണ് മരിച്ചത്.


ഒരു കുട്ടിയുടെ മാതാവും ആറ് കുട്ടികളാണ് ഓട്ടോറിക്ഷയിലുണ്ടായിരുന്നത്. രണ്ട് കുട്ടികള്‍ ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ്. മറ്റൊരു കുട്ടിയും ചികിത്സയിലുണ്ട്. ഒരു കുട്ടിയും ഓട്ടോറിക്ഷയിലുണ്ടായിരുന്ന സ്ത്രീയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

തുമ്പാക്കുളം വാഴപ്പറമ്പില്‍ ഷിജിലിന്‍റെ മകളാണ് ആദിലക്ഷ്മി. കരിമാന്‍തോട് തൈപ്പറമ്പില്‍ മന്‍മദന്‍റെ മകനാണ് മരിച്ച യദുകൃഷ്ണ. ആദിലക്ഷ്മിയുടെ മൃതദേഹം രാവിലെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും യദുകൃഷ്ണന്‍റേത് കോന്നി മെഡിക്കല്‍ കോളജിലും പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്കു വിട്ടുനല്‍കും. തുടര്‍ന്ന് സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം വീട്ടിലെത്തിച്ചു സംസ്കരിക്കും.

ഇന്നലെ വൈകുന്നേരം 4.30 ഓടെയാണ് ഓട്ടോറിക്ഷ മറിഞ്ഞത്. സ്‌കൂള്‍ വിട്ടുവന്ന കുട്ടികളെ വീടുകളിലേക്ക് എത്തിക്കുകയായിരുന്ന ഓട്ടോറിക്ഷ ഓടിച്ചിരുന്ന രാജേഷിനും അപകടത്തില്‍ പരിക്കേറ്റു. വഴിയില്‍ കിടന്ന പാമ്പിന്‍റെ ദേഹത്തു കയറാതിരിക്കാന്‍ ഓട്ടോറിക്ഷ വെട്ടിച്ചതോടെ നിയന്ത്രണം വിട്ട് അമ്പതടി താഴ്ചയിലേക്കു മറിഞ്ഞുവെന്നാണ് ഡ്രൈവര്‍ പറയുന്നത്. താഴെയുള്ള തോട്ടിലേക്കാണ് കുട്ടികള്‍ തെറിച്ചു വീണത്. ആദിലക്ഷ്മിയെ പത്തനംതിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.

യദുകൃഷ്ണനെ കാണാനില്ലെന്നറിഞ്ഞ് രണ്ട് മണിക്കൂറിനുശേഷം നടത്തിയ തെരച്ചിലിലാണ് തോട്ടില്‍ പാറക്കെട്ടില്‍ തങ്ങിയ നിലയില്‍ മൃതദേഹം കണ്ടത്.
ഫയര്‍ഫോഴ്‌സ് സംഘം തോട്ടില്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം രാത്രിയോടെ കണ്ടത്. കുട്ടികളെ സ്ഥിരമായി കൊണ്ടുപോകുന്ന ഓട്ടോറിക്ഷയ്ക്കു പകരം എത്തിയതാണ് രാജേഷിന്‍റെ ഓട്ടോയെന്നു പറയുന്നു. കുട്ടികളോടൊപ്പം സാധാരണ രക്ഷിതാക്കളുണ്ടാകും. ഇന്നലെയും ഒരു കുട്ടിയുടെ മാതാവുണ്ടായിരുന്നു. അപകടം സംബന്ധിച്ച് പോലീസും മോട്ടോര്‍ വാഹനവകുപ്പും അന്വേഷണം നടത്തുന്നുണ്ട്.

Kerala

പ​ത്ത​നം​തി​ട്ട​യി​ൽ ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ടം; ഡ്രൈ​വ​ർ​ക്കെ​തി​രെ കേ​സ്

പ​ത്ത​നം​തി​ട്ട: ക​രി​മാ​ൻ​തോ​ട്ടി​ൽ ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് ര​ണ്ട് കു​ട്ടി​ക​ൾ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഡ്രൈ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്.

ഓ​ട്ടോ ഡ്രൈ​വ​ർ രാ​ജേ​ഷി​നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ് രാ​ജേ​ഷ്. മ​നു​ഷ്യ​ജീ​വ​ന് ആ​പ​ത്ത് ഉ​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ വാ​ഹ​നം ഓ​ടി​ച്ചെ​ന്ന് എ​ഫ്ഐ​ആ​ർ.

അ​തേ​സ​മ​യം, അ​പ​ക​ട​ത്തി​ൽ എ​ട്ട് വ​യ​സു​കാ​രി​യാ​യ ആ​ദ്യ​ല​ക്ഷ്മി​യും നാ​ലു വ​യ​സു​കാ​ര​ൻ യ​ദു കൃ​ഷ്ണ​യും മ​രി​ച്ചു. മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട തി​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് യ​ദു കൃ​ഷ്ണ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

വൈ​കി​ട്ട് നാ​ല​ര​യോ​ടെ ക​രി​മാ​ൻ​തോ​ട് ശ്രീ​നാ​രാ​യ​ണ സ്കൂ​ളി​ലെ കു​ട്ടി​ക​ളു​മാ​യി പോ​യ ഓ​ട്ടോ ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പാ​മ്പി​നെ ക​ണ്ട് വെ​ട്ടി​ച്ച​തി​നെ തു​ട​ർ​ന്ന് ഓ​ട്ടോ​റി​ക്ഷ തോ​ട്ടി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട സ​മ​യ​ത്ത് ഓ​ട്ടോ​റി​ക്ഷ​യി​ൽ ഏ​ഴ് കു​ട്ടി​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

ഒ​രു കു​ട്ടി​യു​ടെ കൈ​യ്ക്ക് പൊ​ട്ട​ലു​ണ്ട്. കു​ട്ടി​യെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. മ​റ്റൊ​രു കു​ട്ടി​യു​ടെ വാ​രി​യെ​ല്ല് പൊ​ട്ടി ശ്വാ​സ​കോ​ശ​ത്തി​ലേ​ക്ക് ക​യ​റി. ഈ ​കു​ട്ടി​യെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഒ​രു കു​ട്ടി​യെ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി വീ​ട്ടി​ലേ​ക്ക് മ​ട​ക്കി​യെ​ന്ന് കോ​ന്നി എം​എ​ൽ​എ പ​റ​ഞ്ഞു. ആ​ദി​ല​ക്ഷ്മി​യു​ടെ മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. വി​ദേ​ശ​ത്തു ഉ​ള്ള പി​താ​വ് വ​ന്ന​തി​ന് ശേ​ഷം സം​സ്കാ​രം.

Kerala

കു​മ്പ​ഴ​യി​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ ബ​സും പെ​ട്ടി ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ചു; ര​ണ്ട് പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്

പ​ത്ത​നം​തി​ട്ട: കു​മ്പ​ഴ​യി​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ ബ​സും പെ​ട്ടി ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ചു. ഓ​ട്ടോ​റി​ക്ഷ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ര​ണ്ട് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​ക​ളാ​യ അ​ന​ന്തു അ​ശോ​ക്, ജോ​ബി​ൻ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന് പു​ല​ർ​ച്ചെ ര​ണ്ടി​ന് ആ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

Kerala

ഓ​ട്ടോ​റി​ക്ഷ​യി​ല്‍ നി​ന്ന് ബാ​റ്റ​റി മോ​ഷ്ടി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: അ​ഞ്ചു​മാ​വി​ൽ ഓ​ട്ടോ​റി​ക്ഷ​യി​ല്‍ നി​ന്ന് പ​തി​നാ​യി​ര​ത്തോ​ളം രൂ​പ വി​ല വ​രു​ന്ന ബാ​റ്റ​റി മോ​ഷ്ടി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് പ​ന്തീ​രാ​ങ്കാ​വ് അ​റ​പ്പു​ഴ എം​പി റോ​ഡ് സ്വ​ദേ​ശി വാ​ര​ണാ​ക്കി​ല്‍ വീ​ട്ടി​ല്‍ സു​മീ​ക്ക്(41) ആ​ണ് പി​ടി​യി​ലാ​യ​ത്.

നാ​ട്ടു​കാ​രാ​ണ് സു​മീ​ക്കി​നെ പി​ടി​കൂ​ടി​യ​ത്. നി​ര്‍​ത്തി​യി​ട്ടി​രു​ന്ന എ​ള​മ​ന​പാ​ടം സ്വ​ദേ​ശി അ​ര​വി​ന്ദ​ന്‍റെ ഓ​ട്ടോ​യി​ലെ ബാ​റ്റ​റി​യാ​ണ് സു​മീ​ക്ക് മോ​ഷ്ടി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്.

വി​വ​രം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പ​ന്തീ​രാ​ങ്കാ​വ് പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ എ​എ​സ്‌​ഐ ബി​ജു, സി​പി​ഒ ധ​നേ​ഷ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. തു​ട​ര്‍​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​ക​യാ​യി​രു​ന്നു.

Latest News

Corehub Up