x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ര്‍ രാ​ജി​വ​യ്ക്ക​ണം: കേ​ര​ള കോ​ണ്‍​ഗ്ര​സ്

വെബ് ഡെസ്ക്
Published: October 17, 2026 06:59 AM IST | Updated: October 17, 2026 06:59 AM IST

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ര്‍ ഗ്യാ​നേ​ഷ്‌​കു​മാ​ര്‍ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ ധ​ര്‍​ണ ജി​ല്ല പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ക​ള​പ്പു​ര ഉ​ദ്ഘാ​ട​നം ചെ​

ക​ല്‍​പ്പ​റ്റ: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ര്‍ ഗ്യാ​നേ​ഷ്‌​കു​മാ​ര്‍ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ് ചെ​യ​ര്‍​മാ​ന്‍ പി.​ജെ. ജോ​സ​ഫ് കേ​ര​ള​ത്തി​ലെ 14 ജി​ല്ല​ക​ളി​ലും ആ​ഹ്വാ​നം ചെ​യ്ത പ്ര​തി​ഷേ​ധ മാ​ര്‍​ച്ചും ധ​ര്‍​ണ​യും ക​ല്‍​പ്പ​റ്റ​യി​ല്‍ ന​ട​ത്തി.

പാ​ര്‍​ട്ടി ജി​ല്ല പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ക​ള​പ്പു​ര സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. വോ​ട്ട​ര്‍ പ​ട്ടി​ക​ശു​ദ്ധീ​ക​ര​ണ​ത്തി​ന്‍റെ പേ​രി​ല്‍ 13 കോ​ടി​യോ​ളം മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ വോ​ട്ടു​ക​ള്‍ വെ​ട്ടി​നി​ര​ത്തു​ക​യും ബി​ജെ​പി അ​നു​കൂ​ല വോ​ട്ടു​ക​ള്‍ അ​ന​ധി​കൃ​ത​മാ​യി കു​ട്ടി​ചേ​ര്‍​ക്കു​ക​യും ചെ​യ്ത് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ താ​ത്പ​ര്യ​ങ്ങ​ള്‍​ക്ക് കു​ട​പി​ടി​ക്കു​ന്ന വി​ധ​ത്തി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍റെ സ്വ​യം ഭ​ര​ണാ​ധി​കാ​രം അ​ടി​യ​റ​വ് വ​യ്ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. തീ​വ്ര വോ​ട്ട​ര്‍ പ​ട്ടി​ക പ​രി​ഷ്‌​ക​ര​ണ​ത്തി​ന്‍റെ മ​റ​വി​ല്‍ കോ​ടി​ക്ക​ണ​ക്കി​ന് വോ​ട്ട​ര്‍​മാ​രെ മാ​റ്റി​നി​ര്‍​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളും ന​മ്മു​ടെ ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ന് മേ​ല്‍​പ​തി​ച്ച ക​റു​ത്ത​പാ​ടു​ക​ളാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ര്‍ ഗ്യാ​നേ​ഷ്‌​കു​മാ​ര്‍ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ജോ​സ്ഫ് ക​ള​പ്പു​ര ആ​വ​ശ്യ​പ്പെ​ട്ടു. ജോ​സ് ത​ല​ച്ചി​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്റ്റീ​ഫ​ന്‍ സാ​ജു, ലി​ന്‍റോ കു​ര്യാ​ക്കോ​സ്, ബി​ജു ഏ​ലി​യാ​സ്, സ​ച്ചി​ന്‍ സു​നി​ല്‍, ജോ​ണി കൈ​ത​മ​റ്റം, ദീ​പു ജ​യിം​സ്, പി.​വി. ബി​ജു, സ.​പി. അ​ഷ​റ​ഫ്, മാ​ത്യു ക​ടു​പ്പി​ല്‍, എ.​ജെ. ബേ​ബി, എം.​ടി. കു​ര്യ​ന്‍, അ​ജീ​ഷ് കീ​രി​കു​ന്നേ​ല്‍, സ്മി​ത പൗ​ലോ​സ്, അ​ബ്ദു റ​ഹി​മാ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham.DistricteNews

Recent News

Corehub Up