ഹൈജംപ് ജൂനിയര് ബോയ്സ് വിഭാഗത്തിൽ സ്വർണം നേടുന്ന തലക്കുളത്തൂര് സിഎംഎംഎച്ച്എസ്എസിലെ അഫ്രാസ് അലി.
കോഴിക്കോട്: ജില്ലാകായിക മേളയില് ആദ്യദിനംതന്നെ പുലൂരാംപാറയുടെ കരുത്തില് മുക്കം ഉപജില്ല മുന്നേറ്റം തുടങ്ങി.11 സ്വര്ണവും ആറ് ഏഴ് വെള്ളിയും ആറ് വെങ്കലവും നേടിയാണ് ആദ്യ ദിനം മുക്കം തങ്ങളുടെ പേരിലാക്കിയത്.87പോയിന്റ് നേടിയ മുക്കത്തിന് പിന്നിലായി 32 പോയിന്റുമായി പേരാമ്പ്രയാണ് രണ്ടാംസ്ഥാനത്ത്.
രണ്ട് സ്വര്ണവും അഞ്ച് വെള്ളിയും രണ്ട് വെങ്കലവുമാണ് പേരാമ്പ്രയുടെ അക്കൗണ്ടിലുള്ളത്. മൂന്നാം സ്ഥാനത്തുള്ള ചേവായൂരിന് മൂന്ന് സ്വര്ണവും രണ്ട് വെള്ളിയും രണ്ട് വെങ്കലവുമാണ് ഉള്ളത്.23 പോയിന്റാണ് നേടിയത്. ഒരു സ്വര്ണവും മൂന്ന് വീതം വെള്ളിയും വെങ്കലവുമായി 21 പോയിന്റ് നേടിയ കോഴിക്കോട് സിറ്റിയാണ് നാലാം സ്ഥാനത്ത്. 16 പോയിന്റ് നേടിയ ബാലുശേരി, 15 പോയിന്റ് നേടിയ മേലടി, 14 പോയിന്റ് നേടി ഫറോക്ക്,11 പോയിന്റ് നേടി നാദാപുരം, പത്ത് പോയിന്റ് നേടി കൊയിലാണ്ടി ,താമരശേരി , ഒമ്പത് പോയിന്റ് നേടി കൊടുവള്ളി, എട്ട് പോയിന്റുമായി വടകര, അഞ്ച് പോയിന്റുമായി േകാഴിക്കോട് റൂറല്,ഒന്നു വീതം പോയിന്റുമായി തോടന്നൂര്, കുന്നുമ്മല് എന്നിവരാണ്അഞ്ച് മുതല് 15 വരെ സ്ഥാനങ്ങളില്. സ്കൂളുകളില് സെന്റ് ജോസഫ്സ് എച്ച് എസ് പുല്ലൂരാംപാറ ഒമ്പത് സ്വര്ണമാണ് നേടിയത്. അഞ്ച് വെള്ളിയും നാല് വെങ്കലവും നേടി. 64 പോയിന്റുകളാണ് നേടിയത്.
തലക്കൂളത്തൂര് സിഎംഎംഎച്ച്എസ് രണ്ട് സ്വര്ണവും രണ്ട് വെള്ളിയും ഒരു വെങ്കലവും നേടി രണ്ടാം സ്ഥാനത്തെത്തി. 17 പോയിന്റാണ് നേടിയത്.
മറ്റ് സ്കൂളുകളുടെ പോയിന്റ് നില
കുളത്തുവയല് സെന്റ് ജോര്ജ് എച്ച്എസ്എസ്: സ്വര്ണം ഒന്ന്, വെള്ളി മൂന്ന്, വെങ്കലം രണ്ട്-16, മേപ്പയൂര് ജിവിഎച്ച്എസ്എസ്: സ്വര്ണം രണ്ട് , വെങ്കലം നാല് -14, ബാലുശേരി ജിജിഎച്ച്എസ്എസ്: മൂന്ന് വെള്ളി -9 ,കല്ലാനോട് സെന്റ് മേരീസ് എച്ച്എസ്: രണ്ട് വെള്ളി -6, തിരുവമ്പാടി ഇന്ഫന്റ് ജീസസ് ഇഎംഎച്ച്എസ്എസ് -ഒരു സ്വര്ണം -5 , വാണിമേല് ക്രസന്റ് എച്ച്എസ്എസ്: ഒരു സ്വര്ണം-5, സെന്റ് ജോസഫ് എച്ച് എസ് എസ് കോടഞ്ചേരി: ഒരു സ്വര്ണം -5, എംജെഎച്ച്എസ്എസഎസ് എളേറ്റില്:ഒരു സ്വര്ണം-5, ഫറോക്ക് ജിവിഎച്ച്എസ്എസ്: ഒരു സ്വര്ണം -5,കണ്ണോത്ത് സെന്റ് ആന്റണീസ് എച്ച്എസ്: ഒരു സ്വര്ണം -5, ജെഡിടി ഇസ്ലാം എച്ച്എസ്എസ് മേരിക്കുന്ന്:ഒരു സ്വര്ണം -5,പ്രൊവിഡന്്സ് ഗേള്സ് എച്ച്എസ്എഎസ്: ഒരു സ്വര്ണം -5,സാവിയോ എച്ച്എസ്എസ് ദേവഗിരി: ഒരു സ്വര്ണം -5, കോട്ടക്കല് കെഎംഎച്ച്എസ്: ഒരു സ്വര്ണം -5, വിലങ്ങാട് സെന്റ് ജോര്ജ് എച്ച്എസ് :ഒരു സ്വര്ണം -5
മേയർ ഉദ്ഘാടനം ചെയ്തു
മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന മേളയുടെ ഉദ്ഘാടനം മേയർ ഒ. സദാശിവൻ നിർവഹിച്ചു.
കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. നവാസ് അധ്യക്ഷത വഹിച്ചു.കോഴിക്കോട് ഡിഡിഇ സി.എസ്. അമൃത പതാക ഉയർത്തി. കമാൽ വരദൂർ മുഖ്യാതിഥിയായി.
കൗൺസിലർ ഷീതു, വിഎച്ച്എസ്ഇ അസിസ്റ്റന്റ് ഡയറക്ടർ കെ. റസീന, ഡയറ്റ് പ്രിൻസിപ്പൽ യു.കെ. അബ്ദുൽ നാസർ മെഡിക്കൽ കോളജ് കാമ്പസ് സ്കൂൾ പ്രിൻസിപ്പൽ ഓംകാരനാഥൻ, സിറ്റി എഇഒ അമൃത, ആർഡിജിഎസ് സെക്രട്ടറി എൻ. ആശിഷ് , സ്പോർട്സ് കോ ഓർഡിനേറ്റർ ഡോ. ഷിംജിത്ത് ഉള്പ്പെടെയുള്ളവര് പങ്കെടുത്തു.
Tags : NattuVishesham.DistricteNews