x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ന്ത്രി ഗ​ണേ​ഷ്കു​മാ​ർ കെ​എ​സ്ആ​ർ​ടി​സി​യു​ടെ ഐ​ശ്വ​ര്യ​മാ​യി നി​ല​നി​ൽ​ക്ക​ട്ടേ​യെ​ന്നു ഹൈ​ബി


Published: March 7, 2026 02:30 AM IST | Updated: March 7, 2026 02:30 AM IST

കൊ​ച്ചി: മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്കു​മാ​ർ കെ​എ​സ്ആ​ർ​ടി​സി​യു​ടെ ഐ​ശ്വ​ര്യ​മാ​യി നി​ല​നി​ൽ​ക്ക​ട്ടേ​യെ​ന്നു ഹൈ​ബി ഈ​ഡ​ൻ എം​പി. പ​റ​ഞ്ഞാ​ൽ പ​റ​ഞ്ഞ​തു ചെ​യ്യു​ന്ന മ​ന്ത്രി​യാ​ണ് ഗ​ണേ​ഷ്കു​മാ​ർ. അ​തു​കൊ​ണ്ടാ​ണ് എ​റ​ണാ​കു​ളം കെ​എ​സ്ആ​ർ​ടി​സി ബ​സ്‌​സ്റ്റാ​ൻ​ഡ് മി​ക​ച്ച രീ​തി​യി​ൽ ന​വീ​ക​രി​ക്കാ​നാ​യ​ത്.

പ​റ​യേ​ണ്ട​തു പ​റ​യേ​ണ്ട​വ​രോ​ട് മു​ഖ​ത്തു നോ​ക്കി പ​റ​യു​ന്ന മ​ന്ത്രി​യാ​ണ് അ​ദ്ദേ​ഹം. മ​റ്റു മ​ന്ത്രി​മാ​രോ​ടു​പോ​ലും കാ​ര്യ​ങ്ങ​ൾ തു​റ​ന്നു പ​റ​യു​ന്ന​തി​ൽ അ​ദ്ദേ​ഹ​ത്തി​നു മ​ടി​യി​ല്ല. വ​കു​പ്പ് നി​ല​നി​ർ​ത്തി​ക്കൊ​ണ്ടു​പോ​കു​ന്ന​തി​ൽ ഗ​ണേ​ഷ്കു​മാ​റി​ന്‍റെ നേ​തൃ​ത്വം വ​ലി​യ പ​ങ്ക് വ​ഹി​ക്കു​ന്നു​ണ്ട്.

പ്ര​തി​സ​ന്ധി​യി​ലാ​യ കെ​എ​സ്ആ​ർ​ടി​സി​യി​ൽ കൃ​ത്യ​മാ​യി ശ​ന്പ​ളം ന​ൽ​കു​ന്ന സ്ഥി​തി​യി​ലേ​ക്കു മാ​റ്റി​യ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ മി​ക​വാ​ണെ​ന്നും ഹൈ​ബി പ​റ​ഞ്ഞു. ന​വീ​ക​രി​ച്ച എ​റ​ണാ​കു​ളം കെ​എ​സ്ആ​ർ​ടി​സി ബ​സ്‌ സ്റ്റാ​ൻ​ഡി​ന്‍റെ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ലാ​ണ് മ​ന്ത്രി​യെ ഹൈ​ബി പ്ര​ശം​സി​ച്ച​ത്.

Tags : Minister Ganeshkumar pride of KSRTC Hibi ksrtc ernakulam bussiness class bus

Recent News

Corehub Up