x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ന് പുതിയ അധ്യക്ഷൻ; ക്രൈ​സ്ത​വർക്കും പ്രാതിനിത്യം

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
Published: July 19, 2026 01:06 AM IST | Updated: July 19, 2026 01:06 AM IST

ഹ​​​​ർ​​​​ജി​​​​ത് സിം​​​​ഗ് ഗ്രെ​​​​വാ​​​​ൾ, ഗ്ലെ​​​​ൻ ഇ ​​​​സൂ​​​​സ ടി​​​​ക്ലൊ​​​​

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഒ​​​​ന്ന​​​​ര വ​​​​ർ​​​​ഷ​​​​മാ​​​​യി ഒ​​​​ഴി​​​​ഞ്ഞു​​​​കി​​​​ട​​​​ന്ന ദേ​​​​ശീ​​​​യ ന്യൂ​​​​ന​​​​പ​​​​ക്ഷ ക​​​​മ്മീ​​​​ഷ​​​​ൻ അ​​​​ധ്യ​​​​ക്ഷ​​​​സ്ഥാ​​​​നം നി​​​​ക​​​​ത്തി കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ. പ​​​​ഞ്ചാ​​​​ബി​​​​ലെ മു​​​​തി​​​​ർ​​​​ന്ന ബി​​​​ജെ​​​​പി നേ​​​​താ​​​​വ് ഹ​​​​ർ​​​​ജി​​​​ത് സിം​​​​ഗ് ഗ്രെ​​​​വാ​​​​ളി​​​​നെ ന്യൂ​​​​ന​​​​പ​​​​ക്ഷ ക​​​​മ്മീ​​​​ഷ​​​​ൻ അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യി നി​​​യ​​​മി​​​ച്ചു. ​

ആ​​​​റു വ​​​​ർ​​​​ഷ​​​​മാ​​​​യി ക്രൈ​​​​സ്ത​​​​വ പ്ര​​​​തി​​​​നി​​​​ധി ഇ​​​​ല്ലാ​​​​തി​​​​രു​​​​ന്ന ക​​​​മ്മീ​​​​ഷ​​​​നി​​​​ൽ ഗോ​​​​വ​​​​യി​​​​ലെ മു​​​​ൻ ബി​​​​ജെ​​​​പി എം​​​​എ​​​​ൽ​​​​എ ഗ്ലെ​​​​ൻ ഇ ​​​​സൂ​​​​സ ടി​​​​ക്ലൊ​​​​യെ​​​​യും നി​​​​യ​​​​മി​​​​ച്ചു. നി​​​​ല​​​​വി​​​​ൽ ക​​​​മ്മീ​​​​ഷ​​​​നി​​​​ലെ അം​​​​ഗ​​​​മാ​​​​യ ഹ​​​​ജ്ജ് ക​​​​മ്മി​​​​റ്റി മു​​​​ന്‍ വൈ​​​​സ് ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ഡോ. ​​​​മു​​​​ന​​​​വാ​​​​രി ബീ​​​​ഗ​​​​ത്തെ ക​​​​മ്മീ​​​​ഷ​​​​ന്‍റെ ഉ​​​​പാ​​​​ധ്യ​​​​ക്ഷ​​​​യാ​​​​യും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു.

പു​​​​തി​​​​യ നി​​​​യ​​​​മ​​​​ന​​​​ങ്ങ​​​​ളോ​​​​ടെ ക​​​​മ്മീ​​​​ഷ​​​​നി​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​നു​​​​ൾ​​​​പ്പെ​​​​ടെ നാ​​​​ല് അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യി. 2020ൽ ​​​​മു​​​​ൻ കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി ജോ​​​​ർ​​​​ജ് കു​​​​ര്യ​​​​ൻ ദേ​​​​ശീ​​​​യ ന്യൂ​​​​ന​​​​പ​​​​ക്ഷ ക​​​​മ്മീ​​​​ഷ​​​​ൻ സ്ഥാ​​​​നം ഒ​​​​ഴി​​​​ഞ്ഞ​​​​ശേ​​​​ഷം ക​​​​മ്മീ​​​​ഷ​​​​നി​​​​ലെ ക്രി​​​​സ്ത്യ​​​​ൻ പ്രാ​​​​തി​​​​നി​​​​ധ്യം ഒ​​​​ഴി​​​​ഞ്ഞു​​​​കി​​​​ട​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ലാ​​​​ണ് പു​​​​തി​​​​യ നി​​​​യ​​​​മ​​​​നം. ക​​​​മ്മീ​​​​ഷ​​​​നി​​​​ൽ ഇ​​​നി​​​യും മൂ​​​ന്ന് അം​​​ഗ​​​ങ്ങ​​​ളു​​​ടെ ഒ​​​ഴി​​​വ് നി​​​ക​​​ത്താ​​​നു​​​ണ്ട്.

സി​​​​ക്ക് സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ഇ​​​​ക്ബാ​​​​ൽ സിം​​​​ഗ് ലാ​​​​ൽ​​​​പു​​​​ര 2025 ഏ​​​​പ്രി​​​​ലി​​​​ലാ​​​​ണ് ക​​​​മ്മീ​​​​ഷ​​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​​​പ​​​​ദ​​​​വി ഒ​​​​ഴി​​​​ഞ്ഞ​​​​ത്. ഇ​​​​തി​​​​നു​​​​ശേ​​​​ഷം ആ​​​​കെ​​​​യു​​​​ള്ള ഏ​​​​ഴ് ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​യ്ക്കും നി​​​​യ​​​​മ​​​​നം ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നി​​​​ല്ല. തു​​​​ട​​​​ർ​​​​ന്ന് ഡ​​​​ൽ​​​​ഹി ഹൈ​​​​ക്കോ​​​​ട​​​​തി ഇ​​​​ട​​​​പെ​​​​ട്ട​​​​തോ​​​​ടെ മു​​​​സ്‌​​​​ലിം, പാ​​​​ഴ്സി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ര​​​​ണ്ടു പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളെ ക​​​​ഴി​​​​ഞ്ഞ മാ​​​​ർ​​​​ച്ചി​​​​ൽ നി​​​​യ​​​​മി​​​​ച്ചി​​​​രു​​​​ന്നു. സി​​​​ക്ക് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ഒ​​​​രാ​​​​ളെ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി ര​​​​ണ്ടാം ത​​​​വ​​​​ണ​​​​യാ​​​​ണ് അ​​​​ധ്യ​​​​ക്ഷ​​​​സ്ഥാ​​​​ന​​​​ത്തേ​​​​ക്കു നി​​​​യ​​​​മി​​​​ക്കു​​​​ന്ന​​​​ത്.

Tags : National Minorities Commission chairman Represents Christians Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews

Recent News

Corehub Up