x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എച്ച്. ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു

നാഷണൽ ഡെസ്ക്
Published: July 19, 2026 12:53 AM IST | Updated: July 19, 2026 12:53 AM IST

ചെ​​​ന്ന​​​മ്മ ദേ​​​വ​​​ഗൗ​​​ഡ

ബം​​​​​ഗ​​​​​ളു​​​​​രു: മു​​​​​ൻ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി എ​​​ച്ച്.​​​ഡി. ദേ​​​​​വ ഗൗ​​​​​ഡ​​​​​യു​​​​​ടെ ഭാ​​​​​ര്യ ചെ​​​ന്ന​​​മ്മ ദേ​​​വ​​​ഗൗ​​​ഡ (89) അ​​​ന്ത​​​രി​​​ച്ചു. ശ്വാ​​​സ​​​ത​​​ട​​​സം മൂ​​​ലം ബു​​​ധ​​​നാ​​​ഴ്ച ബം​​​ഗ​​​ളൂരു ഓ​​​​​ൾ​​​​​ഡ് എ​​​​​യ​​​​​ർ​​​​​പോ​​​​​ർ​​​​​ട്ട് റോ​​​​​ഡി​​​​​ലെ സ്വ​​​കാ​​​ര്യാ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു. ഇ​​​ന്ന​​​ലെ ഹൃ​​​ദ​​​യാ​​​ഘാ​​​ത​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് അ​​​ന്ത്യം.

ദേ​​​വ​​​ഗൗ​​​ഡ, മ​​​ക​​​നും കേ​​​​​ന്ദ്ര​​​​​മ​​​​​ന്ത്രി​​​​​യു​​​​​മാ​​​​​യ എ​​​​​ച്ച്.​​​​​ഡി. കു​​​​​മാ​​​​​ര​​​​​സ്വാ​​​​​മി ഉ​​​ൾ​​​പ്പെ​​​ടെ അ​​​ടു​​​ത്ത ബ​​​ന്ധു​​​ക്ക​​​ൾ മ​​​ര​​​ണ​​​സ​​​മ​​​യം ആ​​​ശു​​​പ​​​ത്രി​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു.

1954 ലാ​​​​​യി​​​​​രു​​​​​ന്നു ദേ​​​​​വ​​​​​ഗൗ​​​​​ഡ​​​​​യു​​​​​മാ​​​​​യു​​​​​ള്ള വി​​​​​വാ​​​​​ഹം. 2001ൽ ​​​ബ​​​ന്ധു​​​വാ​​​യ ലോ​​​കേ​​​ഷ് ന​​​ട​​​ത്തി​​​യ ആ​​​സി​​​ഡ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ചെ​​​ന്ന​​​മ്മ​​​യ്ക്കു ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റി​​​രു​​​ന്നു.

ഭ​​​ർ​​​ത്താ​​​വും മ​​​ക്ക​​​ളും ഉ​​​ൾ​​​പ്പെ​​​ടെ കു​​​ടും​​​ബം രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ൽ നി​​​റ​​​ഞ്ഞു​​​നി​​​ന്നി​​​രു​​​ന്നു​​​വെ​​​ങ്കി​​​ലും പൊ​​​തു​​​വേ​​​ദി​​​ക​​​ളി​​​ൽ​​​നി​​​ന്ന് ഒ​​​ഴി​​​ഞ്ഞു​​​നി​​​ൽ​​​ക്കു​​​ന്ന പ്ര​​​കൃ​​​ത​​​മാ​​​യി​​​രു​​​ന്നു ചെ​​​ന്ന​​​മ്മ​​​യു​​​ടേ​​​ത്. എ​​​ച്ച്.​​​ഡി. രേ​​​വ​​​ണ്ണ (എം​​​എ​​​ല്‍എ), എ​​​ച്ച്.​​​ഡി. ബാ​​​ല​​​കൃ​​​ഷ്ണ​​​ഗൗ​​​ഡ, എ​​​ച്ച്.​​​ഡി. ര​​​മേ​​​ശ്, അ​​​ന​​​സൂ​​​യ, ശൈ​​​ല​​​ജ എ​​​ന്നി​​​വ​​​രാ​​​ണ് മ​​​റ്റു​​​ മ​​​ക്ക​​​ള്‍.

Tags : HDDeveGowda wife Chennamma PassesAway Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews

Recent News

Corehub Up