Movies
സിനിമ, സാംസ്കാരിക വകുപ്പുകളിലെ സുപ്രധാന പദവികളിൽ പുതിയ നിയമനം നടത്താൻ യുഡിഎഫ് സർക്കാർ തീരുമാനിച്ചു.
നടൻ പ്രേംകുമാറിനെ കെഎസ്എഫ്ഡിസി ചെയർമാനായി നിയമിക്കാൻ ധാരണയായി. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ ആയിരുന്നു പ്രേംകുമാർ. എൽഡിഎഫ് സർക്കാരുമായി നടന്ന അഭിപ്രായവ്യത്യാസത്തെ തുടർന്ന് അദ്ദേഹത്തിന് സ്ഥാനം നഷ്ടപ്പെട്ടിരുന്നു. ഏറെനാളായി അദ്ദേഹം യുഡിഎഫ് നേതാക്കളുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ചു വരികയായിരുന്നു.
ചലച്ചിത്ര പിന്നണിഗായകൻ ജി. വേണുഗോപാലിനെ സംഗീത നാടക അക്കാദമി ചെയർമാനും ചലച്ചിത്ര നിർമാതാവ് എം. രഞ്ജിത്തിനെ ചലച്ചിത്രക്ഷേമനിധി ബോർഡ് ചെയർമാനായും കൽപ്പറ്റ നാരായണനെ കേരള സാഹിത്യ അക്കാദമി ചെയർമാനായും നിയമിക്കാനാണ് തീരുമാനം ആയിരിക്കുന്നത്. ഫോക്ലോർ ചെയർമാൻ സ്ഥാനത്തേക്ക് സുരേഷ് ബാബു എളയാവൂരിനെയും പരിഗണിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി വി.ഡി. സതീശൻ സർക്കാർ അധികാരമേറ്റ് 100 ദിവസം പിന്നിട്ട ശേഷമാണ് സാംസ്കാരിക വകുപ്പിലെ വിവിധ പദവികളിൽ പുതിയ നിയമനം നടത്തിയിരിക്കുന്നത്. മുഖ്യമന്ത്രി വി.ഡി. സതീശൻ, സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്, മുതിർന്ന കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെയുള്ളവർ കൂടിയാലോചന നടത്തിയാണ് പുതിയ നിയമനം തീരുമാനിച്ചത്.
Kerala
തിരുവനന്തപുരം: സിനിമ, സാംസ്കാരിക വകുപ്പുകളിലെ സുപ്രധാന പദവികളിൽ പുതിയ നിയമനം നടത്താൻ യുഡിഎഫ് സർക്കാർ തീരുമാനിച്ചു.
നടൻ പ്രേംകുമാറിനെ കെഎസ്എഫ്ഡിസി ചെയർമാനായി നിയമിക്കാൻ ധാരണയായി. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ ആയിരുന്നു പ്രേംകുമാർ. എൽഡിഎഫ് സർക്കാരുമായി നടന്ന അഭിപ്രായവ്യത്യാസത്തെ തുടർന്ന് അദ്ദേഹത്തിന് സ്ഥാനം നഷ്ടപ്പെട്ടിരുന്നു. ഏറെനാളായി അദ്ദേഹം യുഡിഎഫ് നേതാക്കളുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ചു വരികയായിരുന്നു.
ചലച്ചിത്ര പിന്നണിഗായകൻ ജി. വേണുഗോപാലിനെ സംഗീത നാടക അക്കാദമി ചെയർമാനും ചലച്ചിത്ര നിർമാതാവ് എം. രഞ്ജിത്തിനെ ചലച്ചിത്രക്ഷേമനിധി ബോർഡ് ചെയർമാനായും കൽപ്പറ്റ നാരായണനെ കേരള സാഹിത്യ അക്കാദമി ചെയർമാനായും നിയമിക്കാനാണ് തീരുമാനം ആയിരിക്കുന്നത്. ഫോക്ലോർ ചെയർമാൻ സ്ഥാനത്തേക്ക് സുരേഷ് ബാബു എളയാവൂരിനെയും പരിഗണിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി വി.ഡി. സതീശൻ സർക്കാർ അധികാരമേറ്റ് 100 ദിവസം പിന്നിട്ട ശേഷമാണ് സാംസ്കാരിക വകുപ്പിലെ വിവിധ പദവികളിൽ പുതിയ നിയമനം നടത്തിയിരിക്കുന്നത്. മുഖ്യമന്ത്രി വി.ഡി. സതീശൻ, സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്, മുതിർന്ന കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെയുള്ളവർ കൂടിയാലോചന നടത്തിയാണ് പുതിയ നിയമനം തീരുമാനിച്ചത്.
National
ന്യൂഡല്ഹി: മുതിര്ന്ന ഐഎഎസ് ഓഫീസര് മന്ദീപ് കെ. ഭണ്ഡാരിയെ സെന്ട്രല് ബോര്ഡ് ഓഫ് സെക്കന്ഡറി എഡ്യുക്കേഷന്റെ (സിബിഎസ്ഇ)യുടെ പുതിയ ചെയര്മാനായി നിയമിച്ചു.
കേന്ദ്രസര്ക്കാര് അഡീഷണല് സെക്രട്ടറിയുടെ പദവിക്കു തൂല്യമായാണു നിയമനമെന്നു പഴ്സേണൽ മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു.
2001 ജമ്മുകാഷ്മീര് കേഡര് ഉദ്യോഗസ്ഥനാണു പഞ്ചാബ് സ്വദേശിയായായ ഡോ. ഭണ്ഡാരി. ജമ്മുകാഷ്മീര് ഗവര്ണറുടെ പ്രിന്സിപ്പല് സെക്രട്ടറി, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമന്ത്രാലയം ജോയിന്റ് സെക്രട്ടറി തുടങ്ങി സുപ്രധാന തസ്ഥികകള് വഹിച്ചിട്ടുണ്ട്.
Kerala
കൊച്ചി: കേരള ദിനേശ് സഹകരണ സംഘം ചെയര്മാനായ ദിനേശ് ബാബുവിനെ നീക്കിയ സര്ക്കാര് ഉത്തരവിലെ സ്റ്റേ ഹൈക്കോടതി നീട്ടി.
സര്ക്കാര് നടപടി ചോദ്യം ചെയ്തു പയ്യന്നൂര് ബീഡി തൊഴിലാളി വ്യവസായ സഹകരണ സംഘമുള്പ്പടെ നല്കിയ ഹര്ജിയിലാണു ജസ്റ്റീസ് പി. ഗോപിനാഥിന്റെ ഉത്തരവ്.
ദിനേശ് ബാബുവിനെ നീക്കി ജില്ലാ വ്യവസായ ജനറല് മാനേജര്ക്കു ചെയര്മാന്റെ ചുമതല നല്കിയ വ്യവസായ ഡയറകടറുടെ നടപടി നിലനില്ക്കുന്നതല്ലെന്നും സര്ക്കാര് പ്രതിനിധിയെ സഹകരണ സംഘങ്ങളുടെ ചെയര്മാന് സ്ഥാനത്തു നിയോഗിക്കാനാകില്ലെന്നുമുള്ള വാദം കണക്കിലെടുത്താണ് സ്റ്റേ അനുവദിച്ചത്.
സര്ക്കാരിന്റെ വിശദീകരണം തേടിയ കോടതി ഹര്ജി മൂന്നാഴ്ചത്തേക്ക് മാറ്റി.
Kerala
കോഴിക്കോട്: മനുഷ്യൻ മൃഗങ്ങളെ ഉപദ്രവിച്ചിരുന്ന കാലം മാറി ഇന്ന് മൃഗങ്ങൾ നാട്ടിലിറങ്ങി മനുഷ്യരെ ആക്രമിക്കുന്ന ഭീതിജനകമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് മന്ത്രി കെ. മുരളീധരൻ. നിലവിലുള്ള നിയമങ്ങൾ ഇതേ രീതിയിൽ തുടരുകയും പുതിയ നിയമങ്ങൾ പൂർണമായി പ്രായോഗികമാക്കുകയും ചെയ്താൽ മനുഷ്യർക്ക് പല പ്രദേശങ്ങളും ഒഴിഞ്ഞുനൽകേണ്ടി വരും. അങ്ങനെയൊരു അവസ്ഥ വന്നാൽ സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയുടെ ചെയർമാൻ സ്ഥാനത്ത് കടുവയും കൽപ്പറ്റ നഗരസഭയുടെ ചെയർമാൻ സ്ഥാനത്ത് ആനയും കയറിയിരിക്കുന്ന സ്ഥിതിയായിരിക്കും സംജാതമാകുകയെന്നും അദ്ദേഹം പരിഹസിച്ചു.
ഈ ഗുരുതരമായ സാഹചര്യത്തിലും നീതിന്യായ കോടതികളുടെ ഭാഗത്തുനിന്നും മൃഗങ്ങൾക്ക് അനുകൂലമായ സമീപനങ്ങളാണ് പലപ്പോഴും ഉണ്ടാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷങ്ങളിൽ കോടതികൾ മൃഗങ്ങളുടെ പക്ഷം ചേർത്തുയർത്തുന്ന നയങ്ങൾ പുനഃപരിശോധിക്കേണ്ടതുണ്ട്. തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നത് കോടതി അലക്ഷ്യമായി കാണേണ്ടതില്ല.
മണ്ണിൽ വിയർപ്പൊഴുക്കി പൊന്നുവിളയിച്ച കർഷകർക്ക് സ്വന്തം ഭൂമിയിൽ നിന്ന് ഇറങ്ങിപ്പോകേണ്ടി വരുന്ന സാഹചര്യം ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. ഏത് സർക്കാരുകൾ അധികാരത്തിൽ വന്നാലും എക്കാലത്തും കർഷകരുടെയും ജനങ്ങളുടെയും പക്ഷത്താണ് നിലകൊണ്ടിട്ടുള്ളത്.
മുൻകാലങ്ങളിൽ മനുഷ്യർ കാട്ടിലെത്തി മൃഗങ്ങളെ ആക്രമിച്ചിരുന്ന സാഹചര്യത്തിലാണ് ചില കർശന നിയമങ്ങൾ നിർമിക്കപ്പെട്ടത്. എന്നാൽ ഇന്നത്തെ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. 1972-ൽ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ വനനിയമങ്ങൾ അക്കാലത്ത് അനുയോജ്യമായിരുന്നുവെങ്കിലും, ഇന്നത്തെ മാറിയ സാഹചര്യത്തിൽ അതിന് പ്രസക്തിയില്ല. മാനന്തവാടിയിലും കുറ്റ്യാടിക്ക് സമീപവുമെല്ലാം കാട്ടാനയുടെയും കാട്ടുപോത്തിന്റെയും ആക്രമണത്തിൽ സാധാരണക്കാരായ കർഷകർ ദാരുണമായി കൊല്ലപ്പെടുന്ന സംഭവങ്ങൾ ആവർത്തിക്കുമ്പോൾ, 1972-ലെ പഴയ നിയമങ്ങൾ മാത്രം ചൂണ്ടിക്കാണിച്ചിട്ട് കാര്യമില്ലെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
കാലം മാറുന്നതനുസരിച്ച് ഭരണഘടനയിൽപോലും നിരവധി തവണ മാറ്റങ്ങൾ വരുത്തിയിട്ടുള്ളതുപോലെ, ഇന്നത്തെ ആവശ്യങ്ങൾക്ക് അനുസരിച്ച് വനനിയമങ്ങളും പൊളിച്ചെഴുതേണ്ടതുണ്ട്. വനനിയമങ്ങളിലെ അശാസ്ത്രീയത മൂലം ദുരിതത്തിലാകുന്ന കുടിയേറ്റ ജനതയെയും കർഷകരെയും സംരക്ഷിക്കുക എന്നതാണ് സർക്കാരിന്റെ പ്രഖ്യാപിത നയം. ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ അതീവ ഗൗരവത്തോടെയുള്ള വ്യക്തമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Business
ന്യൂയോർക്ക്: ലോക പ്രശസ് ത നിക്ഷേപകൻ വാറൻ ബഫറ്റ് ബെർക്ഷയർ ഹാത്ത്വേയുടെ ചെയർമാൻസ്ഥാനമൊഴിഞ്ഞു.
ഒരു ലക്ഷം കോടി ഡോളറിലേറെ മൂല്യമുള്ള കന്പനിയുടെ ചെയർമാൻ സ്ഥാനം ആറു പതിറ്റാണ്ടിലേറെ വഹിച്ചശേഷമാണ് 96കാരനായ ബഫറ്റിന്റെ പടിയിറക്കം. തീരുമാനം ഉടനടി പ്രാബല്യത്തിൽ വന്നു.
1970ലാണ് ബഫറ്റ് ബെർക്ഷയറിന്റെ ചെയർമാനായി സ്ഥാനമേറ്റത്. അദ്ദേഹം കന്പനിയുടെ ‘ചെയർമാൻ എമരിറ്റസ്’ പദവി വഹിക്കുമെന്ന് കന്പനി അറിയിച്ചു. ബഫറ്റ് ബെർക്ഷയറിന്റെ ഡയറക്ടർ ബോർഡിൽ തുടരും.
ബെർക്്ഷയർ ഹാത്ത്്വേയുടെ ദീർഘകാലത്തെ നേതൃമാറ്റ പദ്ധതിയുടെ ഭാഗമായി, 1993 മുതൽ കന്പനി ഡയറക്ടറായ ബഫറ്റിന്റെ മകൻ ഹൊവാർഡ് ബഫറ്റിനെ പുതിയ ചെയർമാനായി ഡയറക്ടർ ബോർഡ് തെരഞ്ഞെടുത്തു. ഗ്രെഗ് ആബെൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും സൂസൻ ഡെക്കർ ലീഡ് ഇൻഡിപെൻഡന്റ് ഡയറക്ടറായും തുടരും.
ആഗോള ഭക്ഷ്യസുരക്ഷയിലും സംഘർഷ പരിഹാരവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ‘ഹൊവാർഡ് ബഫറ്റ് ഫൗണ്ടേഷന്റെ’ നേതൃത്വം 1999 മുതൽ ഹൊവാർഡ് ബഫറ്റാണ് വഹിക്കുന്നത്. നിരവധി പൊതു-സ്വകാര്യ കന്പനികളുടെ ബോർഡുകളിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം, വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ ’ഗുഡ്വിൽ അംബാസഡർ എഗെയ്ൻസ്റ്റ് ഹംഗർ’ ആയി ഒരു പതിറ്റാണ്ടോളവും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Business
മുംബൈ: ടാറ്റ ഗ്രൂപ്പ് ഹോൾഡിംഗ് കന്പനിയായ ടാറ്റ സണ്സ് ലിമിറ്റഡിന്റെ ചെയർമാനായി എൻ. ചന്ദ്രശേഖരന് അഞ്ചു വർഷത്തേക്ക് കൂടി കാലാവധി നീട്ടിനൽകാൻ ഇന്നലെ ചേർന്ന ടാറ്റ സണ്സ് ബോർഡ് അംഗീകാരം നൽകിയതായി റിപ്പോർട്ട്.
2027 ഫെബ്രുവരി 20നാണ് അദ്ദേഹത്തിന്റെ നിലവിലെ കാലാവധി അവസാനിക്കുന്നത്. നിലവിലെ കാലാവധി പൂർത്തിയാകുന്പോൾ മൂന്നാമെതൊരു ഉൗഴത്തിനായി ശ്രമിക്കില്ലെന്ന് ഡയറക്ടർമാരെ അറിയിച്ച് ആഴ്ചകൾക്കുശേഷമാണ് ചന്ദ്രശേഖരന്റെ പുനർനിയമനം അംഗീകരിച്ച് ബോർഡ് തീരുമാനം വന്നത്. ഓഗസ്റ്റ് 12ന് അദ്ദേഹം രാജിപ്രഖ്യാപിച്ചിരുന്നു.
ചന്ദ്രശേഖരനെ വീണ്ടും നിയമിക്കുന്നതിനുള്ള പ്രമേയത്തിനെതിരേ വോട്ട് ചെയ്ത ഏക അംഗം ടാറ്റ ട്രസ്റ്റ് ചെയർമാനായ നോയൽ ടാറ്റയാണ്.
ബോർഡ് തീരുമാനം നിയമവിരുദ്ധം: നോയൽ ടാറ്റ
ബോർഡ് യോഗത്തിൽ 4-1 എന്ന വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ടാറ്റ സണ്സ് തലപ്പത്ത് ചന്ദ്രശേഖരൻതന്നെ തുടരുന്നതിനെ ബോർഡ് അംഗീകരിച്ചത്. ബോർഡ് തീരുമാനം നിയമവിരുദ്ധമെന്നാണ് ടാറ്റ ട്രസ്റ്റ് ചെയർമാൻ നോയൽ ടാറ്റ വിശേഷിപ്പിച്ചത്. ടാറ്റ സണ്സിൽ 66 ശതമാനം ഓഹരി പങ്കാളിത്തം ടാറ്റ ട്രസ്റ്റിനാണ്.
“ചെയർമാനായി ചന്ദ്രശേഖരന്റെ നിയമനത്തിനെതിരേയാണ് ഞാൻ വോട്ട് ചെയ്തത്. ഒരു നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ എന്റെ വീറ്റോ അധികാരം തെറ്റായ രീതിയിൽ മറികടക്കുകയാണ് ചെയ്തത്. ആ തീരുമാനം നിയമവിരുദ്ധമാണ്. എന്റെ വിയോജിപ്പ് ഞാൻ രേഖപ്പെടുത്തിയിട്ടുണ്ട്.” മണികണ്ട്രോളിന് നൽകിയ അഭിമുഖത്തിൽ നോയൽ ടാറ്റ പറഞ്ഞു.
“നോയൽ തലവനായ ടാറ്റ ട്രസ്റ്റ്സ് വാർഷികയോഗത്തിൽ ചന്ദ്രശേഖരനെ പുറത്താക്കാൻ നീക്കം നടത്തും. ഡയറക്ടർ സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ടാൽ അദ്ദേഹത്തിന് ചെയർമാനായി തുടരാനാവില്ല.” ഇതുമായി ബന്ധപ്പെട്ട ഒരാൾ പറഞ്ഞു.
ടാറ്റ ട്രസ്റ്റുകളിലൊന്നായ സർ ദൊറാബ്ജി ടാറ്റ ട്രസ്റ്റ് ചന്ദ്രശേഖരന്റെ മുൻ തീരുമാനത്തെ മാനിക്കുന്നതായും ടാറ്റ സണ്സിന്റെ അടുത്ത ചെയർമാനെ ശിപാർശ ചെയ്യുന്നതിനായി ഒരു സെലക്ഷൻ കമ്മിറ്റി രൂപീകരിക്കുന്ന നടപടികൾ ആരംഭിച്ചതായും വ്യക്തമാക്കി.
ചെയർമാനായി തുടരാൻ അടുത്ത അഞ്ചു വർഷത്തേക്കുകൂടി അംഗീകാരം ലഭിച്ചതോടെ രാജിവയ്ക്കാനുള്ള മുൻ തീരുമാനം പുനഃപരിശോധിക്കാൻ ചന്ദ്രശേഖരൻ സമ്മതിച്ചതായാണ് വിവരം.
ഓഹരികൾ കുതിച്ചു
ടാറ്റ സണ്സിന്റെ ചെയർമാനായി ചന്ദ്രശേഖരന്റെ കാലാവധി നീട്ടിനല്കിയ തീരുമാനത്തെയും ഒപ്പം കന്പനി ലിസ്റ്റ് ചെയ്യുന്നതിനെക്കുറിച്ചു ബോർഡ് സജീവമായി ചർച്ച ചെയ്തിനെയും തുടർന്ന് ടാറ്റ ഗ്രൂപ്പ് ഓഹരികൾ കുതിച്ചു.
‘കോർ ഇൻവെസ്റ്റ്മെന്റ് കന്പനി’ എന്ന നിലയിലുള്ള രജിസ്ട്രേഷൻ റദ്ദാക്കാനുള്ള ടാറ്റ സണ്സിന്റെ അപേക്ഷ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തള്ളിയിരുന്നു. ഇന്നലെ ചേർന്ന് യോഗത്തിൽ ആർബിഐയുടെ ബാങ്കിന്റെ നിയന്ത്രണ ചട്ടങ്ങൾ പാലിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കാൻ ടാറ്റ സണ്സ് ബോർഡ് തീരുമാനിച്ചു. ടാറ്റ സണ്സിന്റെ ലിസ്റ്റിംഗിനെതിരാണ് ടാറ്റ ട്രസ്റ്റ്സ്.
ടാറ്റ ഗ്രൂപ്പിലെ ടാറ്റ കെമിക്കൽസ്, ടാറ്റ മോട്ടോഴ്സ്, ടാറ്റ ഇൻവെസ്റ്റ്മെന്റ് കോർപറേഷൻ എന്നിവയുടെ ഓഹരികൾ 10 ശതമാനത്തിനു മുകളിൽ വരെ ഉയർന്നിരുന്നു.
Kerala
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ഊർജിതശ്രമവുമായി കെഎസ്ഇബി. മുംബൈയിൽ ന്യൂക്ലിയര് പവര് കോര്പറേഷൻ ചെയര്മാനുമായി കെഎസ്ഇബി ചെയര്മാൻ കൂടിക്കാഴ്ച നടത്തും.
ഒരാഴ്ചയ്ക്കുള്ളിൽ പ്രതിസന്ധി തീരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്നലെയും ഉപയോഗം ഉയര്ന്നു തന്നെയായിരുന്നു. എന്നാൽ വൈദ്യുതി ലഭ്യത കുറവുമായിരുന്നു.
94.08 ദശലക്ഷം യൂണിറ്റായിരുന്നു ഉപയോഗം. 900 മെഗാവാട്ടിന്റെ വരെ കുറവ്. ഗ്രിഡ് ഫ്രീക്വന്സിയും കുറഞ്ഞു. ഇതോടെ ലോഡ് ഷെഡ്ഡിംഗ് അല്ലാതെയും കറന്റ് പോയി. വൈകുന്നേരം 6.20 നും പുലര്ച്ചെ 12.35 നും ഇടയിലായിരുന്നു നിയന്ത്രണം.
Kerala
തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിൽ പിഎസ്സി ചെയർമാനെയും അംഗങ്ങളെയും ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്. ഈ മാസം 15 മുതൽ അംഗങ്ങളുടെ മൊഴിയെടുക്കാനാണ് തീരുമാനം.
അംഗങ്ങളെ ചോദ്യം ചെയ്തശേഷം ചെയർമാൻ എം.ആര്. ബൈജുവിനെ ചോദ്യം ചെയ്യും. മൂല്യനിർണയത്തിന്റെ ചുമതലയുള്ള രണ്ട് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇവർക്കെതിരെ വകുപ്പ് തല നടപടി ആവശ്യപ്പെട്ട് പൊലിസ് മേധാവി സർക്കാരിന് കത്ത് നൽകി.
പരീക്ഷാക്രമക്കേടിൽ അന്വേഷണം ഉന്നതങ്ങളിലേക്ക് നീങ്ങുന്നു. ചെയർമാനെയും അംഗങ്ങളെയും ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. 15 മുതൽ ഹാജരാകാൻ നോട്ടീസ് നൽകി തുടങ്ങി. അന്വേഷണ സംഘത്തിലെ എസ്പി സഖറിയയാണ് നോട്ടീസ് നൽകിയത്.
നിയമന തട്ടിപ്പിൽ അന്വേഷണ സംഘം കമ്മീഷൻ അംഗങ്ങളുടെ മൊഴി രേഖപ്പെടുത്തുന്നത് അസാധാരണ നടപടിയാണ്.
NRI
2027 ജനുവരി 11, 12,13 തീയതികളിൽ കൊച്ചി ബോൾഗാട്ടി ഗ്രാൻഡ് ഹയാത്ത് വച്ച് നടക്കുന്ന കേരളാ കൺവൻഷൻ ചെയർമാനായി മുൻ ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ് (ഫ്ലോറിഡ), കോഓർഡിനേറ്ററായി മുൻ ഫൊക്കാന പ്രസിഡന്റ് പോൾ കറുകപ്പിള്ളിൽ, രജിസ്ട്രേഷൻ കമ്മിറ്റി ചെയർമാനായി കോശി കുരുവിള എന്നിവരെ തെരഞ്ഞെടുത്തു.
ഫ്രാൻസിസ് കിഴക്കേകൂറ്റ് റിസപ്ഷൻ കമ്മിറ്റി ചെയർമാൻ ആയും ഷീല ജോസഫ് വൈസ് ചെയർപേഴ്സണായും പ്രവർത്തിക്കും.
2020 -2022 കാലയളവിൽ ഫൊക്കാനയെ നയിച്ച പ്രസിഡന്റാണ് ജോർജി വർഗീസ്. ഫൊക്കാന ടുഡേ എഡിറ്റർ , ട്രസ്റ്റി ബോർഡ് അംഗം , ട്രസ്റ്റി ബോർഡ് ചെയർമാൻ , ഇലക്ഷൻ കമ്മീഷൻ ചെയർമാൻ തുടങ്ങി നിരവധി പദവികൾ വഹിച്ചു.
ഫൊക്കാന കേരളാ കൺവൻഷൻ കോ ഓർഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ട പോൾ കറുകപ്പിള്ളിൽ ഫൊക്കാനയുടെ മുൻ പ്രസിഡന്റാണ്. രണ്ട് തവണ പ്രസിഡന്റായി തെരഞ്ഞെടുക്കപെട്ട അദ്ദേഹം ആൽബനി കൺവൻഷന്റെ സംഘാടകൻ എന്ന നിലയിൽ ശ്രദ്ധേയനായനാണ്.
ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ, കേരള കൺവൻഷൻ ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഈ മാസം മുപ്പത് വരെ നീളുമെന്ന് കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യം. രാത്രികാലങ്ങളിൽ ആയിരം മെഗാവാട്ട് വൈദ്യുതിയുടെ കുറവ് അനുഭവപ്പെടുന്നുണ്ട്. നിലവിലെ വൈദ്യുതി പ്രതിസന്ധി ആരുടെയും കുറ്റമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബർ ഒന്നു മുതൽ സംസ്ഥാനത്തിന് കൂടുതൽ വൈദ്യുതി ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്ന വിവരം പൊതുജനങ്ങളെ മുൻകൂട്ടി അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഈ മാസം പതിനഞ്ചിനുള്ളിൽ നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണുമെന്നാണ് മുഖ്യമന്ത്രി ഇന്ന് രാവിലെ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്.
Business
കണ്ണൂര്: സഹകരണ സ്ഥാപനമായ റെയ്ഡ്കോ കേരള ലിമിറ്റഡിലെ പ്രതിസന്ധിക്ക് പ്രധാന കാരണം ജീവനക്കാരുടെ നിസഹകരണമാണെന്ന് ചെയര്മാന് എം. സുരേന്ദ്രന്.
ട്രേഡിംഗ് വിഭാഗം, കറിപൗഡര് യൂണിറ്റ് എന്നിങ്ങനെ രണ്ടു വിഭാഗങ്ങളാണ് റെയ്ഡ്കോയ്ക്കുള്ളത്. ഇതില് ട്രേഡിംഗ് വിഭാഗം വര്ഷങ്ങളായി നഷ്ടത്തിലാണ് പ്രവര്ത്തിക്കുന്നതെന്നും ചെയർമാൻ കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ നിന്നായി 18 കോടിയില്പരം രൂപ സ്ഥാപനത്തിന് കുടിശികയിനത്തില് പിരിഞ്ഞുകിട്ടാനുണ്ട്. പ്രസ്തുത തുക പിരിച്ചെടുക്കാൻ ജീവനക്കാര്ക്ക് കൃത്യമായ ടാര്ജറ്റ് നല്കി. എന്നാല് ജീവനക്കാരില്നിന്നും തീര്ത്തും നിസഹകരണ മനോഭാവമാണുണ്ടായത്.
2025-26 വര്ഷം ആകെ 200 കോടി രൂപയുടെ ബിസിനസ് ലക്ഷ്യമിട്ട് എല്ലാ ജില്ലകള്ക്കും ടാര്ജറ്റ് നിശ്ചയിച്ചിട്ടുണ്ട്. എന്നാല് ജീവനക്കാരുടെ നിസഹകരണം കാരണം ആകെ 38 കോടി രൂപ മാത്രമാണ് നേടാനായത്.
സ്ഥാപനത്തില് സിഐടിയു, ഐഎൻടിയുസി സംയുക്തമായാണ് സമരം നടത്തുന്നത്. ടെന്ഡര് ഇല്ലാതെ സാധനം വാങ്ങണമെന്നാണ് തൊഴിലാളികളുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തിൽ ബേബി റീന, വാസു തോട്ടത്തില്, ഒ. നാരായണന്, മിന്നൂഷ് ആര്. രമേഷ് എന്നിവരും പങ്കെടുത്തു.
District News
തിരുവനന്തപുരം: അഖില സേവക് സമാജ് കൗണ്സിലിന്റെ (എഎസ്എസ്സി) കേരള സംസ്ഥാന ബോര്ഡ് ചെയര്മാനായി ബാലരാമപുരം പള്ളിച്ചല് സ്വദേശി പി. ഹസിമിനെ നിയമിച്ചു. നീതി ആയോഗിന്റെ അംഗീകാരത്തോടെ ജനക്ഷേമം, സാമൂഹിക നീതി, ദേശീയ സേവനം എന്നീ ലക്ഷ്യങ്ങള് മുന്നിര്ത്തി പ്രവര്ത്തിക്കുന്ന സന്നദ്ധസംഘടനയായ എഎസ്എസ്സിയുടെ ബോര്ഡ് ഓഫ് ഗവര്ണേഴ്സും നാഷണല് എക്സിക്യൂട്ടീവ് കൗണ്സിലും ചേര്ന്നാണ് പി. ഹസിമിനെ തെരഞ്ഞെടുത്തത്. ദേശീയ ചെയര്മാനും സ്ഥാപകനുമായ ഡോ. ഭാര്ഗവ് മല്ലയ്യയും ജനറല് സെക്രട്ടറി ഡോ. ബാബുരാജ് വി.ആറും നിയമനത്തിന് അംഗീകാരം നല്കി. മൂന്നു വര്ഷത്തേയ്ക്കാണ് കാലാവധി.
National
ന്യൂഡൽഹി: ഇന്ത്യയിലെ രണ്ടാമത്തെ ഡിജിറ്റൽ മീഡിയ ഗ്രീവൻസ് ബോഡിയായ ഐഡിപിസിജിസി (ഇന്ത്യൻ ഡിജിറ്റൽ പബ്ലിഷേഴ്സ് കണ്ടന്റ് ഗ്രീവൻസ് കൗൺസിൽ) പുനഃസംഘടിപ്പിച്ചു.
സുപ്രീംകോടതി മുൻ ജസ്റ്റീസ് സിറിയക് ജോസഫ് ആണ് പുതിയ ചെയർമാന്. സുപ്രീംകോടതി മുൻ ജസ്റ്റീസും ഹൈക്കോടതി മുൻ ചീഫ് ജസ്റ്റീസും ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാനും കേരള ലോകായുക്തയുമായിരുന്നു ജസ്റ്റീസ് സിറിയക് ജോസഫ്.
ദീപിക ഡൽഹി ബ്യൂറോ ചീഫ് ജോർജ് കള്ളിവയലിൽ, രാഷ്ട്രപതിയുടെ മുൻ പ്രസ് സെക്രട്ടറി ഡോ. വേണു രാജാമണി, പ്രമുഖ സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ, വിൻസെന്റ് നെല്ലിക്കുന്നേൽ, സോയിമോൻ മാത്യു, കെ.കെ. ശ്രീജിത്ത് എന്നിവരും ഏഴംഗ സമിതിയിലുണ്ട്.
ഇന്ത്യയിലെ പ്രമുഖ ഡിജിറ്റൽ മീഡിയ മാനേജ്മെന്റ് അസോസിയേഷനായ കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ-ഇന്ത്യ (കോം ഇന്ത്യ) യുടെ ഗ്രീവൻസ് ബോഡിയാണ് ഐഡിപിസിജിസി.
Kerala
കൊച്ചി: സെന്ട്രല് ബോര്ഡ് ഓഫ് ആംഗ്ലോ-ഇന്ത്യന് എഡ്യുക്കേഷന് ചെയര്മാനായി ബെനഡിക്ട് സിമേതി തെരഞ്ഞെടുക്കപ്പെട്ടു.
ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പില് സെക്രട്ടറിയായി ആന്ഡ്രു കൊറയ, ട്രഷററായി പീറ്റര് കൊറയ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
മറ്റു ഭാരവാഹികളായി മാര്ഷല് ഡിക്കൂഞ്ഞ, ജോസഫ് ഡിസൂസ - വൈസ് ചെയര്മാന്മാര്, ഡെന്സില് ലൂയിസ് - ജോയിന്റ് സെക്രട്ടറി എന്നിവരെയും ഭരണസമിതിയിലേക്ക് 11 അംഗങ്ങളെയും തെരഞ്ഞെടുത്തു.
National
ന്യൂഡൽഹി: ഒന്നര വർഷമായി ഒഴിഞ്ഞുകിടന്ന ദേശീയ ന്യൂനപക്ഷ കമ്മീഷൻ അധ്യക്ഷസ്ഥാനം നികത്തി കേന്ദ്രസർക്കാർ. പഞ്ചാബിലെ മുതിർന്ന ബിജെപി നേതാവ് ഹർജിത് സിംഗ് ഗ്രെവാളിനെ ന്യൂനപക്ഷ കമ്മീഷൻ അധ്യക്ഷനായി നിയമിച്ചു.
ആറു വർഷമായി ക്രൈസ്തവ പ്രതിനിധി ഇല്ലാതിരുന്ന കമ്മീഷനിൽ ഗോവയിലെ മുൻ ബിജെപി എംഎൽഎ ഗ്ലെൻ ഇ സൂസ ടിക്ലൊയെയും നിയമിച്ചു. നിലവിൽ കമ്മീഷനിലെ അംഗമായ ഹജ്ജ് കമ്മിറ്റി മുന് വൈസ് ചെയര്മാന് ഡോ. മുനവാരി ബീഗത്തെ കമ്മീഷന്റെ ഉപാധ്യക്ഷയായും തെരഞ്ഞെടുത്തു.
പുതിയ നിയമനങ്ങളോടെ കമ്മീഷനിൽ അധ്യക്ഷനുൾപ്പെടെ നാല് അംഗങ്ങളായി. 2020ൽ മുൻ കേന്ദ്രമന്ത്രി ജോർജ് കുര്യൻ ദേശീയ ന്യൂനപക്ഷ കമ്മീഷൻ സ്ഥാനം ഒഴിഞ്ഞശേഷം കമ്മീഷനിലെ ക്രിസ്ത്യൻ പ്രാതിനിധ്യം ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിയമനം. കമ്മീഷനിൽ ഇനിയും മൂന്ന് അംഗങ്ങളുടെ ഒഴിവ് നികത്താനുണ്ട്.
സിക്ക് സമുദായത്തിൽനിന്നുള്ള ഇക്ബാൽ സിംഗ് ലാൽപുര 2025 ഏപ്രിലിലാണ് കമ്മീഷന്റെ അധ്യക്ഷപദവി ഒഴിഞ്ഞത്. ഇതിനുശേഷം ആകെയുള്ള ഏഴ് ഒഴിവുകളിലേയ്ക്കും നിയമനം നടത്തിയിരുന്നില്ല. തുടർന്ന് ഡൽഹി ഹൈക്കോടതി ഇടപെട്ടതോടെ മുസ്ലിം, പാഴ്സി വിഭാഗത്തിൽനിന്നുള്ള രണ്ടു പ്രതിനിധികളെ കഴിഞ്ഞ മാർച്ചിൽ നിയമിച്ചിരുന്നു. സിക്ക് വിഭാഗത്തിൽനിന്നുള്ള ഒരാളെ തുടർച്ചയായി രണ്ടാം തവണയാണ് അധ്യക്ഷസ്ഥാനത്തേക്കു നിയമിക്കുന്നത്.
NRI
ന്യൂയോർക്ക്: ഇൻഡോഅമേരിക്കൻ പ്രസ് ക്ലബിന്റെ (ഐഎപിസി) ഡയറക്ടർ ബോർഡ് ചെയർമാനായി ഡോക്ടറും എഴുത്തുകാരനും അധ്യാപകനും സാമൂഹിക പ്രവർത്തകനുമായ ഡോ. സതീഷ് കതുലയെ നിയമിച്ചു.
ന്യൂയോർക്കിലെ എൽമോണ്ടിലുള്ള കേരള സെന്ററിന്റെ നവീകരിച്ച ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പുതിയ നേതൃത്വസംഘം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ആയിരക്കണക്കിന് ആളുകൾ സോഷ്യൽ മീഡിയയിലൂടെ തത്സമയം വീക്ഷിച്ച ചടങ്ങിൽ ന്യൂയോർക്ക് ട്രൈസ്റ്റേറ്റ് മേഖലയിലെ സാമൂഹ്യ സാംസ്കാരിക, ബിസിനസ്, മാധ്യമ രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു.
ചടങ്ങിൽ വിവിധ മേഖലകളിൽ ശ്രദ്ധേയ സേവനം അനുഷ്ഠിച്ച ഏഴ് പ്രമുഖരെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡുകൾ നൽകി ആദരിച്ചു. ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റിലെ പ്രസ് ആൻഡ് ഇൻഫർമേഷൻ കോൺസൽ പിയൂസ് സിംഗ് അവാർഡുകൾ വിതരണം ചെയ്തു.
അമേരിക്കയിലെ ഇന്ത്യൻ പ്രവാസികളുടെ നേട്ടങ്ങൾ ലോകത്തിന് മാതൃകയാണെന്നും വിവിധ മേഖലകളിൽ അവർ മികവിന്റെ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഐഎപിസി സ്ഥാപക ചെയർമാൻ ജിൻസ്മോൻ സക്കറിയയും മുൻ ചെയർമാൻ കമലേഷ് മേത്തയും പുതിയ ഭാരവാഹികൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മാധ്യമങ്ങൾക്ക് നൽകിയ പിന്തുണ പരിഗണിച്ച് ബോബ് വർഗീസിനെ ഐഎപിസിയുടെ ഓണററി അംഗമായി ഉൾപ്പെടുത്തി.
സ്വീകരണ പ്രസംഗത്തിൽ ഡോ. സതീഷ് കതുല, ബാല്യകാലത്ത് പത്രങ്ങളും റേഡിയോയും തനിക്ക് ലോകത്തിലേക്കുള്ള ജാലകമായിരുന്നുവെന്ന് അനുസ്മരിച്ചു. തെറ്റായ വിവരങ്ങളും രാഷ്ട്രീയ ധ്രുവീകരണവും നിറഞ്ഞ ഇന്നത്തെ സാഹചര്യത്തിൽ സത്യം സംരക്ഷിക്കുന്നതിൽ മാധ്യമപ്രവർത്തകർക്കുള്ള ഉത്തരവാദിത്തം വലുതാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സാംസ്കാരിക-നയതന്ത്ര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിൽ മാധ്യമങ്ങൾക്ക് നിർണായക പങ്കുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്ഥാപക ചെയർമാനും ബോർഡ് സെക്രട്ടറിയുമായ ജിൻസ്മോൻ സക്കറിയ തങ്ങളുടെ നേതൃത്വപരിചയവും ആഗോള മാധ്യമ ശൃംഖലകളുമായുള്ള ബന്ധവും ഐഎപിസിയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകുമെന്ന് പ്രസ്താവിച്ചു.
ചടങ്ങിൽ സംസാരിച്ച മുൻ ചെയർമാൻ കമലേഷ് മേത്ത, ഐഎപിസി ഒരു സംഘടന മാത്രമല്ല, സത്യത്തിനും പ്രാതിനിധ്യത്തിനും വേണ്ടിയുള്ള ഒരു പ്രസ്ഥാനമാണ് എന്ന് അഭിപ്രായപ്പെട്ടു.
ഐഎപിസി സ്ഥാപക പ്രസിഡന്റ് അജയ് ഘോഷ്, മാധ്യമപ്രവർത്തനം ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന ദൗത്യമാണെന്ന് ചൂണ്ടിക്കാട്ടി. ചടങ്ങിൽ വൈസ് ചെയർമാൻ ഡോ. മാത്യു ജോയിസ് എഡിറ്റ് ചെയ്ത "ഐഎപിസി ക്രോണിക്കിൾസ്' പ്രകാശനം ചെയ്തു.
2026 ഒക്ടോബർ 23 മുതൽ 25 വരെ ഒഹായോയിലെ സിൻസിനാറ്റിയിൽ നടക്കുന്ന ഐഎപിസിയുടെ അടുത്ത അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന്റെ കിക്ക് ഓഫ്, ഡോ. കതുല ഔദ്യോഗികമായി പ്രഖ്യാപിച്ചു.
സമ്മേളനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോർഡ് അംഗം ഷാൻ ജസ്റ്റസ് വിശദീകരിക്കുകയും സംഘാടകർക്കുവേണ്ടി നന്ദി അറിയിക്കുകയും ചെയ്തു.
ഐഎപിസി നേതൃത്വ സ്ഥാനാരോഹണവും അവാർഡ് ദാന ചടങ്ങും വിവിധ മേഖലകളിൽ ശ്രദ്ധേയ സംഭാവനകൾ നൽകിയ ഏഴ് ഇന്ത്യൻ - അമേരിക്കൻ നേതാക്കളെ ആദരിക്കുന്ന വേദിയായി.
Business
കൊച്ചി: റിസർവ് ബാങ്ക് അംഗീകാരത്തോടെ പ്രവർത്തിക്കുന്ന രാജ്യത്തെ മൈക്രോഫിനാൻസ് സ്ഥാപനങ്ങളുടെ അപെക്സ് അസോസിയേഷൻ സാ-ധന്റെ ചെയർമാനായി ഇസാഫ് ബാങ്ക് എംഡിയും സിഇഒയുമായ ഡോ. കെ പോൾ തോമസിനെ തെരഞ്ഞെടുത്തു.
തുടർച്ചയായ രണ്ടാം തവണയാണ് ഡോ. കെ. പോൾ തോമസ് ചെയർമാനാകുന്നത്. സാറ്റിൻ ക്രെഡിറ്റ്കെയർ നെറ്റ്വർക്ക് ലിമിറ്റഡ് ചെയർമാനും എംഡിയുമായ എച്ച്.പി. സിംഗിനെയും ക്യാഷ്പോർ മൈക്രോ ക്രെഡിറ്റ് എംഡി മുകുൾ ജയ്സ്വാളിനെയും പുതിയ ബോർഡ് അംഗങ്ങളായും വാർഷിക പൊതുയോഗത്തിൽ തെരഞ്ഞെടുത്തു.
സ്വമാൻ ഫിനാൻഷൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എക്സിക്യുട്ടീവ് ഡയറക്ടറും സിഇഒയുമായ ജി. കിരണ്കുമാറാണു പുതിയ ട്രഷറർ.
രാജ്യത്തെ മൈക്രോഫിനാൻസ് മേഖല നിർണായകമായ ഘട്ടത്തിലൂടെ മുന്നേറുന്പോൾ സാ-ധന്റെ നേതൃനിരയിൽ വീണ്ടുമെത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഡോ. കെ പോൾ തോമസ് പറഞ്ഞു.
ഉത്തരവാദിത്വത്തോടെയുള്ള വായ്പാവിതരണവും സാന്പത്തികസഹായവും രാജ്യമൊട്ടാകെ ലഭ്യമാക്കുന്ന സ്ഥാപനങ്ങളുടെ കൂട്ടായ്മയാണ് സാ-ധൻ.
Leader Page
റബര് കര്ഷകന്കൂടിയാണ് ഇന്ന് റബര് ബോര്ഡിന്റെ ചെയര്മാനായി ചുമതലയേൽക്കുന്ന എൻ. ഹരി. അതിനാൽതന്നെ റബര് കര്ഷകര് നേരിടുന്ന വിവിധ വിഷയങ്ങള്ക്ക് പരിഹാരം കാണുമെന്നുള്ള അദ്ദേഹത്തിന്റെ വാക്കുകളിൽ കർഷകർക്കു പ്രതീക്ഷയുണ്ട്. മുമ്പ് ബോർഡിൽ അംഗമായിരുന്ന കാലത്ത് ഹരിയുടെ ഇടപെടലിലാണ് ലാറ്റക്സില്നിന്ന് ഷീറ്റിലേക്ക് കർഷകരെ തിരിച്ചു കൊണ്ടുവരാന് കിലോഗ്രാമിന് ഒരു രൂപ സഹായം ലഭ്യമാക്കിയതും ടയര് കമ്പനികളെ ചരക്കെടുപ്പിക്കാന് ബോര്ഡ് ഇടപെട്ടതും. ഇന്നു രാവിലെ 11.45നു കോട്ടയത്തെ റബര് ബോര്ഡ് ആസ്ഥാനത്ത് ചുമതലയേറ്റെടുക്കുന്ന എന്. ഹരി ദീപികയുമായി സംസാരിച്ചപ്പോള്...
റബര് കര്ഷകരുടെ ആശങ്കകള് പരിഹരിക്കും
റബര് ബോര്ഡ് ഭരണചുമതലയുള്ള സ്ഥാപനം മാത്രമല്ല; ട്രെയിനിംഗ്, റിസര്ച്ച് രംഗങ്ങളിലും ഏറെ സംഭാവനകള് നടത്തേണ്ട സ്ഥാപനമാണ്. കേരളത്തില് ഇനിയും കൃഷി ചെയ്യാതെ കിടക്കുന്ന തോട്ടങ്ങളുണ്ട്. ഇതുസംബന്ധിച്ച് ഡാറ്റാ ബാങ്ക് തയാറാക്കും. അവിടെ കൃഷി വര്ധിപ്പിക്കാന് പദ്ധതി തയാറാക്കും. റബര് കൃഷിയുടെയും കര്ഷകരുടെയും വ്യാപനവും വികസനവും ലക്ഷ്യമിട്ടുള്ള സമയബന്ധിതമായ പദ്ധതികള് മനസിലുണ്ട്. വേഗത്തില് നടപ്പാക്കാവുന്ന പദ്ധതികളല്ല ഇവയൊന്നും. റബര് ബോര്ഡ് അംഗമെന്ന നിലയില് കര്ഷകസമൂഹത്തിന്റെ പ്രശ്നങ്ങള് നേരിട്ടറിയാന് കഴിഞ്ഞിട്ടുണ്ട്. കര്ഷക സമൂഹത്തെ ചേര്ത്തുപിടിച്ച് ജീവിതഭദ്രതയും വിലസ്ഥിരതയും ഉറപ്പാക്കാനുള്ള പദ്ധതികള്ക്കാണ് ബോര്ഡ് എന്നും മുന്ഗണന നല്കിയിട്ടുള്ളത്. നൂതന സാങ്കേതിക വിദ്യകളിലൂടെ കൃഷിയും വിപണനവും എങ്ങനെ മെച്ചപ്പെടുത്താമെന്നതു സംബന്ധിച്ചു കര്ഷകരും റബര് ഉത്പാദക സംഘങ്ങളും വിദഗ്ധരുമായി ചര്ച്ച നടത്തും.
യുവജനങ്ങളെ റബര് കൃഷിയുടെ ഭാഗമാക്കും
നാട്ടിലെ യുവജനങ്ങളെ റബര് കൃഷിയുടെ ഭാഗമാക്കുകയെന്ന ദൗത്യം മുന്നിലുണ്ട്. റബര് ഉപയോഗിച്ചു വ്യവസായ സംരംഭങ്ങള് തുടങ്ങാനും അതുമായി മുന്നോട്ടു പോകാനും കഴിയും. ബലൂണുകള്, കളിപ്പാട്ടങ്ങള്, കൈയുറകള് അങ്ങനെ നിരധി മേഖലകളിലാണ് സാധ്യത. മെഡിക്കല് സര്ജിക്കല് മേഖലയില് സാധ്യതയാണ് റബര് ഉത്പന്നങ്ങള്ക്കുള്ളത്. ഇത്തരം തദ്ദേശീയമായ സംരംഭങ്ങളിലേക്ക് യുവാക്കള്ക്ക് പ്രോത്സാഹനം നല്കാനും ഉത്പന്നങ്ങള്ക്ക് വിപണി കണ്ടെത്താന് സഹായിക്കാനും കഴിയും. റബര് തടി സംസ്കരിച്ചു വീട്ടുപകരണങ്ങളടക്കം നിർമിക്കുന്നതിനുള്ള പദ്ധതികള് കൂടുതല് വ്യാപകമാക്കുകയും ലക്ഷ്യമിടുന്നു. റബര് അധിഷ്ഠിത വ്യവസായങ്ങളും വളര്ന്നുവരണം. അനുകൂലമല്ലാത്ത സാഹചര്യം കാരണം പല വ്യവസായങ്ങളും സംസ്ഥാനത്തിനു പുറത്തേക്കു മാറിയിട്ടുണ്ട്. അവരെക്കൂടി കേരളത്തിലേക്കു കൊണ്ടുവരാൻ പരിശ്രമിക്കണം. മികച്ച രീതിയില് പ്രവര്ത്തിക്കുന്ന റബര് ഉത്പാദകസംഘങ്ങളുണ്ട്. അവരുടെ സേവനംകൂടി പ്രയോജനപ്പെടുത്തും. റബര് കര്ഷകരിലേക്ക് ഇറങ്ങി പ്രവര്ത്തിക്കും. റബര്തടി സംസ്കരിക്കുന്ന പദ്ധതികള് നടപ്പാക്കും. റബറധിഷ്ഠിത വ്യവസായങ്ങള് കേരളത്തിലേക്കു മടക്കിക്കൊണ്ടുവരാനുള്ള പ്രവര്ത്തനം നടത്തും. റബര് ഉത്പന്നങ്ങളുടെ വിപണനരംഗത്തും ഇടപെടലുണ്ടാകും.
റബര് ഉത്പാദക സംഘങ്ങളെ (ആര്പിഎസ്) കരുത്തുള്ളതാക്കും
ആഭ്യന്തര വ്യവസായത്തിനും വിനിയോഗത്തിനുമായി 11 ലക്ഷം ടണ് റബറാണ് ആവശ്യമായി വരുന്നത്. ഇവിടെ ഉത്പാദിപ്പിക്കുന്നത് എട്ട് ലക്ഷം ടണ് സ്വാഭാവിക റബര് മാത്രമാണ്. സ്വാഭാവികമായും റബര് ഇറക്കുമതി ഒരു പരിധിവരെ വ്യവസായങ്ങള്ക്ക് ആവശ്യമായി വരും. റബര് കര്ഷക താത്പര്യങ്ങളെ ബലികഴിക്കുന്ന സമീപനം കേന്ദ്രസര്ക്കാര് സ്വീകരിക്കുന്നില്ല. സാധ്യമായതില് ഏറ്റവും ഉയര്ന്ന ഇറക്കുമതിച്ചുങ്കമാണ് നിലവിലുള്ളത്. ഒരു കിലോയ്ക്ക് ഏതാണ്ട് 25 ശതമാനം. റബര് കര്ഷകരുടെ നട്ടെല്ലായ റബര് ഉത്പാദക സംഘങ്ങളെ (ആര്പിഎസ്) കരുത്തുള്ളതാക്കുക ഒരു പോംവഴിയാണ്. നിലവില് റബര് ബോര്ഡ് പദ്ധതികളുടെ നടത്തിപ്പില് നിര്ണായക പങ്കാണ് സംഘങ്ങള് വഹിക്കുന്നത്. ഇത്തരം സംഘങ്ങളെ കൂടുതല് ശക്തിപ്പെടുത്തും. പുകപ്പുര നിര്മാണം, കൃഷി വ്യാപനം, യന്ത്രങ്ങള്, സാങ്കേതിക ഉപദേശം ഇവയെല്ലാം നിലവില് ബോര്ഡ് നല്കുന്നുണ്ട്. റബര് കര്ഷകരുടെ കുട്ടികള്ക്കുള്ള വിദ്യാഭ്യാസ സഹായം, ഭവനങ്ങളുടെ നവീകരണത്തിനുള്ള പദ്ധതി, വിള ഇന്ഷ്വറന്സ് ഇങ്ങനെയുള്ള പദ്ധതികളും ബോര്ഡ് വളരെ ഫലപ്രദമായി നടപ്പാക്കുന്നുണ്ട്.
ആശ്വാസകരമായ വില ലഭിക്കുന്ന സാഹചര്യം
കർഷകര്ക്ക് കൃഷി കൂടുതല് മെച്ചപ്പെടുത്തുന്നതിനും വില സ്വഭാവികമായി ഉയരുന്നതിനുള്ള ഒട്ടനവധി കര്മപദ്ധതികളാണ് കേന്ദ്രസര്ക്കാര് ആവിഷ്കരിച്ചു ബോര്ഡ് നടപ്പാക്കുന്നത്. അവയെല്ലാം ശരിയായ ദിശയില് മുന്നോട്ടുപോകുകയാണ്. റബര് കര്ഷകര്ക്ക് ആശ്വാസകരമായ വില ലഭിക്കുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള് എത്തിയിരിക്കുന്നത് ഈ പ്രവര്ത്തനങ്ങളുടെ പ്രത്യക്ഷത്തിലുള്ള പ്രതിഫലനമാണ്.
റബര് ബോര്ഡ് ചെയര്മാനായി ഇന്നു ചുമതലയേറ്റെടുക്കുന്ന എന്. ഹരി ദീപികയ്ക്ക് നൽകിയ അഭിമുഖം
റബര് വില സ്ഥിരതാ ഫണ്ടിനായി കാലാകാലങ്ങളില് ഇടതു, വലതു മുന്നണികള് മുറവിളി കൂട്ടുന്നതും അധികാരത്തിലെത്തുമ്പോള് വാക്കു പാലിക്കാതെ മാറുന്നതും പതിവ് ദൃശ്യമാണ്. വിലസ്ഥിരതാ ഫണ്ടിലേക്ക് നീക്കിവയ്ക്കുന്ന പണം പലപ്പോഴും നാമമാത്രമായി മാത്രമേ ചെലവഴിക്കേണ്ടി വരാറുള്ളൂ. സംസ്ഥാന സര്ക്കാര് നിശ്ചയിക്കുന്ന താങ്ങു വിലയേക്കാള് ഉയര്ന്നാണ് വിപണി വില എന്നതാണ് ഇതിനു കാരണം. ഇപ്പോഴും അതേ അവസ്ഥയാണ് മാര്ക്കറ്റിലുള്ളത്. 270 രൂപ വരെ ഒരു കിലോ റബറിന് ലഭിക്കാവുന്ന സാഹചര്യം നിലവിലുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോള് പ്രഖ്യാപിച്ച 250 രൂപ താങ്ങുവില നടപ്പാക്കുന്നതിനായി സംസ്ഥാന സര്ക്കാരിന് ഖജനാവില്നിന്ന് ഒരു ചില്ലിക്കാശ് പോലും ചെലവഴിക്കേണ്ടിവരില്ല.
ടാപ്പ് ചെയ്യാത്ത തോട്ടങ്ങള് ഉപയോഗപ്രദമാക്കും
ഇന്ത്യയില് ആഭ്യന്തര റബറില് 72 ശതമാനം കേരളത്തിന്റെ സംഭാവനയാണ്. നിരവധി തോട്ടങ്ങള് ടാപ്പ് ചെയ്യപ്പെടാതെ കിടക്കുന്നു. റബര് ടാപ്പര്മാരെ കിട്ടാനില്ലാത്തതും ഭൂഉടമകള് വിദേശത്തേക്ക് കൂടിയേറിയതും പ്രായംചെന്ന മരങ്ങള് വെട്ടിമാറ്റാത്തതുമൊക്കെ തോട്ടങ്ങള് ടാപ്പ് ചെയ്യാതെ ശുന്യമാകുന്നതിനു കാരണങ്ങളാണ്. കേരളത്തില് ടാപ്പ് ചെയ്യാതെ കിടക്കുന്നത് രണ്ടര ലക്ഷം ഏക്കറിലധികം ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഇത്തരം തോട്ടങ്ങള് വീണ്ടും ഉപയോഗപ്രദമാക്കുന്നതിനും സജീവമാക്കുന്നതിനുള്ള നടപടികളാണ് ആലോചിക്കുന്നത്. ടാപ്പ് ചെയ്യപ്പെടാതെ കിടക്കുന്ന തോട്ടങ്ങള് പുനരുദ്ധരിക്കാന് പദ്ധതി തയാറാക്കുന്നതിനു മുന്ഗണന നല്കും. റബര് തോട്ടങ്ങള് അനാഥമാകുന്ന രീതിയിലുള്ള അവസ്ഥ ഒഴിവാക്കുന്ന വ്യക്തമായ കര്മപദ്ധതിക്ക് രൂപം നല്കാന് കഴിയുമെന്നാണു പ്രതീക്ഷ.
കൃഷിവ്യാപനത്തിനു സബ്സിഡി
റബര് കൃഷിക്കായി ഹെക്ടറിന് 45,000 രൂപ വരെ കേന്ദ്രസര്ക്കാര് സബ്സിഡി നല്കുന്നുണ്ട്. സംസ്ഥാന സര്ക്കാര് ലോകബാങ്ക് സഹായത്തോടെ റബര് കൃഷി വ്യാപനത്തിനായി കേര എന്നൊരു പദ്ധതി നടപ്പാക്കുന്നുണ്ട്. ഇപ്പോള് ആറു ജില്ലകളില് മാത്രമാണു പദ്ധതി പൂര്ത്തിയായിട്ടുള്ളതെന്നാണ് ലഭിക്കുന്ന വിവരം. സംസ്ഥാന സര്ക്കാരുമായി ഏതെല്ലാം മേഖലകളിൽ പദ്ധതി നടപ്പാക്കാന് കഴിയുമെന്ന് പരിശോധിക്കും. ത്രിപുര സര്ക്കാര് ഇക്കാര്യത്തില് മാതൃകാപരമായ പല നടപടികളും സ്വീകരിച്ചിട്ടുണ്ട്. റബര് ബോര്ഡിനു വലിയ പ്രാധാന്യവും പരിഗണനയുമാണ് ലഭിക്കുന്നത്.
Kerala
കോട്ടയം: റബർ ബോർഡിന് 18 മാസത്തിനുശേഷം സ്ഥിരം ചെയർമാൻ. ബിജെപി മധ്യമേഖലാ പ്രസിഡന്റ് എൻ. ഹരിയെ റബർ ബോർഡ് ചെയർമാനായി നിയമിച്ചു.
ചെയർമാൻ സ്ഥാനത്തുനിന്ന് ഡോ. സവാർ ധനാനിയ ഒഴിഞ്ഞ ശേഷം, വാണിജ്യ മന്ത്രാലയം സെക്രട്ടറിമാർക്ക് ചെയർമാന്റെ ചുമതല നൽകിവരികയായിരുന്നു.
കോട്ടയം ആനിക്കാട് സ്വദേശയായ എൻ. ഹരി ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റായും മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്.
Kerala
കോട്ടയം: കേരളത്തിലെ ആദ്യത്തെ ഐഎന്എസ് അക്രഡിറ്റഡ് അഡ്വര്ട്ടൈസിംഗ് എജന്സിയായ കേരള പബ്ലിസിറ്റി ബ്യൂറോയുടെ ചെയര്മാന് ആന്ഡ് മാനേജിംഗ് ഡയറക് ടര് തട്ടാനിയത്ത് ടി.ഒ. ഫിലിപ്പ് (86) നിര്യാതനായി.
സംസ്കാരം നാളെ രാവിലെ രാവിലെ 11ന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം 12നു കോട്ടയം താഴത്തങ്ങാടി സെന്റ് മേരീസ് ക്നാനായ വലിയ പള്ളിയില്. മൃതദേഹം ഇന്നു വൈകുന്നേരം അഞ്ചിനു എസ്എച്ച് മൗണ്ടിലുള്ള ഭവനത്തില് കൊണ്ടുവരും. ഭാര്യ: രാജമ്മ ഫിലിപ്പ് കുമരകം കൊച്ചുമങ്ങര എഴുപതില് കുടുംബാംഗം.
മക്കള്: ജെയ്സണ് ഫിലിപ്പ്, ജെബിസണ് ഫിലിപ്പ്, അഡ്വ. ജൂബി ഫിലിപ്പ്. മരുമക്കള്: സീബാ ജെയ്സണ് അറയ്ക്കല് കുറിച്ചി, നീതു ജെബിസണ് വഞ്ചിപ്പറമ്പില് ആലപ്പുഴ, അഡ്വ. ഫെനു സ്കറിയ ഇടവഴിക്കല് കോട്ടയം.
ക്നാനായ യുവജനസമാജം, ഇ.എം. ഫിലിപ്പ് ഫൗണ്ടേഷന് എന്നിവയുടെ ജനറല് സെക്രട്ടറി, ക്നാനായ സോഷ്യല് ഫോറം ജനറല് സെക്രട്ടറി, വൈസ്പ്രസിഡന്റ്, മാര് സേവേറിയോസ് എഡ്യുക്കേഷന് ട്രസ്റ്റ് എക്സിക്യൂട്ടീവ് ട്രസ്റ്റി, ക്നാനായ അസോസിയേഷന് അംഗം, ക്നാനായ ദീപം, ക്ലീമീസ് ഫണ്ട് എന്നി സംഘടനകളുടെ എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പര്, കോട്ടയം വലിയപള്ളി ട്രസ്റ്റി, കോട്ടയം വൈസ്മെന്സ് ക്ലബ് പ്രസിഡന്റ്, ലെഫ്റ്റനന്റ് റീജിയണല് ഡയറക് ടര്, കോട്ടയം നോര്ത്ത് റോട്ടറി ക്ലബ് പ്രസിഡന്റ്, രാമമംഗലം വൈഎംസിഎ പ്രസിഡന്റ്, ടി.വി. റേഡിയോ അഡ്വര്ട്ടൈസിംഗ് ഏജന്സീസ് അസോസിയേഷന് ഓഫ് കേരള പ്രസിഡന്റ്, കേരള അഡ്വര്ട്ടൈസിംഗ് ഏജന്സീസ് അസോസിയേഷന് സ്ഥാപക പ്രസിഡന്റ് എന്നീ നിലകളില് പ്രവര്ത്തിച്ചു.
Kerala
തൃശൂര്: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഗുരുവായൂർ ക്ഷേത്ര ദര്ശന വിവാദത്തില് ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ പരിശോധന തുടങ്ങി. ചട്ട ലംഘനം നടന്നിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്.
ചട്ട ലംഘനം നടന്നിട്ടുണ്ടെന്ന പരാതിയെ തുടർന്നാണ് ദേവസ്വം ബോർഡ് ചെയർമാൻ എ.വി. ഗോപിനാഥന്റെ പരിശോധന. ക്ഷേത്ര ഗോപുരത്തിലെ രേഖകൾ ദേവസ്വം ബോർഡ് ചെയർമാൻ പരിശോധിക്കും. സ്ഥലത്തുണ്ടായവരിൽ നിന്ന് മൊഴി രേഖപ്പെടുത്തും.
മന്ത്രി എ.പി. അനില്കുമാറിന്റെ മകന്റെ വിവാഹത്തിനായി ഗുരുവായൂരിലെത്തിയ മുഖ്യമന്ത്രി വിഐപി ദര്ശനത്തിന് വിലക്കുള്ള ഞായറാഴ്ച രാവിലെ ദര്ശനം നടത്തിയത് വിവാദമായിരുന്നു. മുഖ്യമന്ത്രിയുടെ സന്ദർശനം പുലര്ച്ചെ മുതല് കാത്തുനിന്ന ഭക്തര്ക്ക് തടസമുണ്ടാക്കിയെന്ന് കാണിച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷന് ബി. ഗോപാലകൃഷ്ണനാണ് പരാതി നല്കിയത്.
എന്നാല്, ഞായറാഴ്ച ദര്ശനം നടത്തിയത് നിയമാനുസൃതമായി ചീട്ടെടുത്താണെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. നെയ് വിളക്ക് ശീട്ടാക്കിയായിരുന്നു മുഖ്യമന്ത്രിയുടെ സന്ദര്ശനമെന്ന് ഗുരുവായൂര് ദേവസ്വം അഡ്മിനിസ്ട്രേറ്റര് ഒ.ബി. അരുണ്കുമാറും വ്യക്തമാക്കി.
ക്ഷേത്രത്തില് നെയ് വിളക്ക് ചീട്ടാക്കുന്നയാള്ക്ക് വരിനില്ക്കാതെ ദര്ശനം അനുവദിക്കുക പതിവുണ്ട്. ക്ഷേത്രത്തിലേക്ക് സതീശനെ സ്ഥിരമായി അനുഗമിക്കാറുള്ള മുന് ദേവസ്വം ജീവനക്കാരന് ടി.കെ. ഗോപാലകൃഷ്ണന് അഞ്ച് നെയ് വിളക്കിന് ശീട്ടാക്കിയിരുന്നു.
അഞ്ച് പേര്ക്ക് കയറാമെന്നിരിക്കേ മുഖ്യമന്ത്രി ഉള്പ്പടെനാല് പേരാണ് ദര്ശനത്തിനായി കയറിയത്. മറ്റ് ഭക്തര്ക്ക് തടസമുണ്ടാക്കാതെയാണ് മുഖ്യമന്ത്രി ദര്ശനം നടത്തിയതെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റര് ഒ.ബി. അരുണ്കുമാറും വിശദീകരിച്ചു.
Business
കൊച്ചി: ഫെഡറല് ബാങ്കിന്റെ പാർട്ടൈം ചെയർമാനായി ഏലിയാസ് ജോർജിനെ നിയമിക്കുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അംഗീകാരം നൽകി. മൂന്നു വർഷത്തേക്കാണു നിയമനം. 2023 മുതൽ ബാങ്കിന്റെ സ്വതന്ത്ര ഡയറക്ടറായിരുന്നു.
കൊച്ചിൻ യൂണിവേഴ്സിറ്റിയിൽനിന്ന് നേവൽ ആർകിടെക്ചർ ആൻഡ് ഷിപ്പ് ബിൽഡിംഗിൽ ബിരുദം നേടിയ ഏലിയാസ് ജോർജ് പാരീസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ അഡ്മിനിസ്ട്രേഷൻ പബ്ലിക്കിൽനിന്നാണു പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദമെടുത്തത്.
വിവിധ കേന്ദ്രമന്ത്രാലയങ്ങളിലും സംസ്ഥാനസര്ക്കാര് സര്വീസിലുമായി 35 വര്ഷം ഇന്ത്യന് അഡ്മിനിസ്ട്രേറ്റീവ് സര്വീസ് ഉദ്യോഗസ്ഥനായിരുന്നു. വിരമിച്ചശേഷം കണ്സൾട്ടിംഗ് കമ്പനിയായ കെപിഎംജി ഇന്ത്യയില് ഉന്നത പദവി വഹിച്ചു.
Kerala
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഏറ്റെടുക്കില്ലെന്ന് നടൻ ജഗദീഷ്. ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ടവർ സമീപിച്ചിരുന്നു. അഭിനയത്തിൽ തന്നെ തുടരാനാണ് താത്പര്യം. 24 മണിക്കൂറും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞാൽ മാത്രമേ അങ്ങനെ ഒരു സ്ഥാനം ഏറ്റെടുക്കൂവെന്നും ജഗദീഷ് വ്യക്തമാക്കി.
എന്നെ പരിഗണിച്ചതിൽ വലിയ അഭിമാനം. യോഗ്യരായ പലരും സിനിമ മേഖലയിൽ തന്നെ ഉണ്ട്. താനാരുടേയും പേര് നിർദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പദവികൾ വേണ്ടെന്ന് ജഗദീഷ് പറയുന്നുണ്ടെങ്കിലും ചർച്ചയിൽ പേരുണ്ട്. ചെയർമാൻ സ്ഥാനത്തേക്ക് പല പേരുകൾ സംസ്ഥാന സർക്കാരിന്റെ പരിഗണനയിലുണ്ട്. സലീം കുമാർ, ജഗദീഷ്, ദീപു കരുണാകരൻ, പ്രിയങ്ക നായർ എന്നിവരുടെ പേര് അധ്യക്ഷ സ്ഥാനത്തേക്ക് ചർച്ച ചെയ്യുന്നുണ്ട്.
റസൂൽ പൂക്കുട്ടി സ്ഥാനമൊഴിഞ്ഞതോടെ സർക്കാരിന് പുതിയ ചെയർമാനെ അക്കാദമിയിൽ നിയമിക്കേണ്ടതുണ്ട്. നേരത്തെ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച നടൻ ജഗദീഷ്, കോൺഗ്രസ് അനുഭാവം എന്നും പരസ്യമാക്കുന്ന നടൻ സലീംകുമാർ, പ്രൊഫഷണൽ കോൺഗ്രസ് തലപ്പത്തുള്ള സംവിധായകൻ ദീപു കരുണാകരൻ, ഇത്തവണ പല കോൺഗ്രസ് സ്ഥാനാർഥികൾക്കും വേണ്ടി പ്രചാരണത്തിൽ സജീവമായ നടി പ്രിയങ്ക നായർ എന്നിവരുടെ പേരുകൾ സർക്കാരിന്റെ പരിഗണനയിലുണ്ട്.
Kerala
കൊച്ചി: വിശാലകൊച്ചി വികസന അഥോറിറ്റി (ജിസിഡിഎ) ചെയർമാൻ കെ. ചന്ദ്രൻപിള്ള രാജിവയ്ക്കും. സംസ്ഥാനത്തു ഭരണമാറ്റം ഉണ്ടായതിന്റെ ഭാഗമായാണ് രാജി. മറ്റന്നാൾ അദ്ദേഹം രാജിക്കത്ത് നൽകും.
അതേസമയം, സർക്കാരിന്റെ മാറ്റത്തിനപ്പുറം ചില രാഷ്ട്രീയകാരണങ്ങളും അദ്ദേഹത്തിന്റെ രാജിയ്ക്കു പിന്നിലുണ്ടെന്നാണു സൂചന. മുൻ രാജ്യസഭാംഗവും സിഐടിയു ദേശീയസമിതിയിലും സിപിഎം സംസ്ഥാന കമ്മിറ്റിയിലും അംഗവുമായിരുന്ന ചന്ദ്രൻപിള്ളി 2022ലാണ് ജിസിഡിഎ അധ്യക്ഷപദവിയിലെത്തിയത്.
കലൂർ സ്റ്റേഡിയം അറ്റകുറ്റപ്പണികളുൾപ്പടെ വിവിധ വിഷയങ്ങളിൽ അദ്ദേഹം വിവാദത്തിലുൾപ്പെട്ടിരുന്നു.
District News
കോട്ടയം: ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഏറ്റുമാനൂര് എംഎല്എയായതോടെ ജില്ലയില് പുതിയ ഡിസിസി പ്രസിഡന്റ് എത്തിയേക്കും. കെപിസിസിക്ക് പുതിയ പ്രസിഡന്റിനെയെും ഭാരവാഹികളെയും പ്രഖ്യാപിച്ച ശേഷമായിരിക്കും ഡിസിസി പ്രസിഡന്റിനെ തീരുമാനിക്കുക. കോട്ടയത്തിനു പുറമേ മറ്റു ജില്ലകളിലും പ്രസിഡന്റുമാര്ക്കു മാറ്റമുണ്ടാകും.
തെരഞ്ഞെടുപ്പിനു മുമ്പേ ഡിസിസി പ്രസിഡന്റിനെ മാറ്റാന് തീരുമാനിച്ചിരുന്നെങ്കിലും കെപിസിസി തീരുമാനം വൈകിയതിനാല് നടന്നില്ല. നാട്ടകം സുരേഷ് സ്ഥാനാര്ഥിയായതോടെ നാലു പേര്ക്ക് ഡിസിസി പ്രസിഡന്റിന്റെ പ്രവര്ത്തനങ്ങള് ഏകോപിപ്പിക്കാന് ചുമതല നല്കുകയായിരുന്നു. ബിജു പുന്നത്താനം, യൂജിന് ജോസഫ്, മോഹന് കെ.നായര്, ജി.ഗോപകുമാര് എന്നിവരെയാണ് ചുമതലപ്പെടുത്തിയിരുന്നത്.
നിലവില് യുഡിഎഫ് ജില്ലാ കണ്വീനറും കെപിസിസി സെക്രട്ടറിയുമായ ഫില്സണ് മാത്യൂസിന്റെ പേരിനാണ് പ്രഥമ പരിഗണന. കെപിസിസി ഭാരവാഹിയായതിനാല് മറ്റു പേരുകളും നേതൃത്വം പരിഗണിക്കുന്നുണ്ട്. ബിജു പുന്നത്താനം, ജി. ഗോപകുമാര്, യൂജിന് ജോസഫ് എന്നിവരാണ് പരിഗണയിലുള്ളത്.
സമുദായിക സമവാക്യങ്ങളും ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ചര്ച്ചയില് നിര്ണായകമാണ്. ക്രിസ്ത്യന് സമുദായത്തില്നിന്നുള്ള ഒരാള് ആകണമെന്ന ആവശ്യം ഇതിനോടകം ശക്തമാണ്. അങ്ങനെവന്നാല് ബിജു പുന്നത്താനത്തിന്റെ പേരിനാണ് മുന്ഗണന. ഐഎന്ടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫിന്റെ പേരും സജീവ പരിഗണനയിലുണ്ട്. ഗ്രൂപ്പു സമവാക്യങ്ങള് സംസ്ഥാന തലത്തില് മാറിയതിനാല് നേതൃത്വത്തിന്റെ മുമ്പില് പലരും അവകാശവാദം ഉന്നയിച്ചെത്തിയിട്ടുണ്ട്.
Kerala
ചങ്ങനാശേരി: ട്രിവാന്ഡ്രം സ്പിന്നിംഗ് മില്സ് ചെയര്മാന് സണ്ണി തോമസ് തല്സ്ഥാനം രാജിവച്ചു. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായതിനെ തുടര്ന്നാണ് രാജി.
2022ലാണ് സംസ്ഥാന സര്ക്കാര് സണ്ണി തോമസിനെ ട്രിവാന്ഡ്രം സ്പിന്നിംഗ് മില്സിന്റെ ചെയര്മാനായി നിയമിച്ചത്.
രാജിക്കത്ത് വ്യവസായ വകുപ്പ് പ്രിന്സിപ്പല് സെക്രട്ടറിക്ക് ഇ മെയിലൂടെ അയച്ചു. പൊതുമേഖലയില് ആറ് പതിറ്റാണ്ട് പിന്നിട്ട ട്രിവാന്ഡ്രം സ്പിന്നിംഗ് മില്സിനെ ലാഭത്തിലേക്ക് എത്തിക്കാന് കഴിഞ്ഞതിന്റെ ചാരിതാര്ഥ്യത്തോടെ സ്ഥാനം ഒഴിയുന്നതെന്ന് സണ്ണി തോമസ് പറഞ്ഞു.
National
ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്സി) ചെയർമാനായി ശശി ശേഖർ വെമ്പതിയെ കേന്ദ്രസർക്കാർ നിയമിച്ചു.
മൂന്നു വർഷത്തേക്കാണ് നിയമനം. പ്രസൂൺ ജോഷിയുടെ പകരക്കാരനായാണു നിയമനം. പ്രസൂൺ ജോഷിയെ കഴിഞ്ഞദിവസം പ്രസാർ ഭാരതി ചെയർമാനായി നിയമിച്ചിരുന്നു.
ബോംബെ ഐഐടിയിലെ പൂർവവിദ്യാർഥിയും എഴുത്തുകാരനും മാധ്യമരംഗത്തെ വിദഗ്ധനുമായ ശശി ശേഖർ പ്രസാർ ഭാരതിയുടെ മുൻ സിഇഒ ആണ്.
National
ന്യൂഡൽഹി: ഇന്ത്യയുടെ പബ്ലിക് ബ്രോഡ്കാസ്റ്ററായ പ്രസാർ ഭാരതിയുടെ ചെയർമാനായി പ്രശസ്ത ഗാനരചയിതാവും എഴുത്തുകാരനുമായ പ്രസൂണ് ജോഷിയെ നിയമിച്ചു.
ഡിസംബറിൽ നവനീത് കുമാർ സെഹ്ഗാൾ രാജിവച്ചതിനെത്തുടർന്ന് പ്രസാർ ഭാരതിയുടെ ചെയർമാൻസ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു.
അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (ഐഎഫ്എഫ്ഐ) ഇന്ത്യൻ ഡയറക്ടറായി പ്രശസ്ത ചലച്ചിത്ര സംവിധായകൻ അശുതോഷ് ഗോവാരിക്കറെ നിയമിച്ചതിനു പിന്നാലെയാണ് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പ്രസൂണ് ജോഷിയെ പ്രസാർ ഭാരതി ചെയർമാനായി നിയമിക്കുന്നത്.
Movies
ദേശീയ ചലച്ചിത്ര വികസന കോർപറേഷന്റെ (എൻഎഫ്ഡിസി) പാർട് ടൈം ചെയർമാനായി നടൻ ജി. കൃഷ്ണകുമാറിനെ നിയമിച്ചു. മൂന്നു വർഷത്തേക്കാണ് നിയമനം.
കൃഷ്ണകുമാറിനെ എൻഎഫ്ഡിസിയുടെ നോൺ ഒഫിഷ്യൽ ഡയറക്ടറായി രാഷ്ട്രപതി നിയമിച്ചതായി കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു.
ബിജെപി പ്രവർത്തകനാണ് കൃഷ്ണകുമാർ.
2021-ൽ കൃഷ്ണകുമാർ ബിജെപിയിൽ ചേർന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ നിന്നും മത്സരിച്ചിരുന്നു. 2024 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കൊല്ലം മണ്ഡലത്തിൽ നിന്നും ജനവിധി തേടിയിരുന്നു. രണ്ടിടത്തും വിജയിക്കാൻ സാധിച്ചില്ല.
ദൂരദർശനിൽ വാർത്താ അവതാരകനായി ജോലി ചെയ്യുന്നതിനിടെ സീരിയലിൽ അഭിനയിച്ചാണ് കൃഷ്ണകുമാർ അഭിനയ ജീവിതം ആരംഭിച്ചത്.1994ൽ പുറത്തിറങ്ങിയ കശ്മീരം എന്ന മലയാള ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് എത്തിയത്. അതിനുശേഷം നിരവധി മലയാള സിനിമകളിലും ടിവി സീരിയലുകളിലും അഭിനയിച്ചു.
National
ന്യൂഡൽഹി: നാഷണൽ ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ പാർട്ട് ടൈം ചെയർമാനായി സിനിമാ താരം കൃഷ്ണകുമാറിനെ നിയമിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം പുറത്തിറക്കി.
എൻഎഫ്ഡിസിയുടെ നോൺ ഒഫീഷ്യൽ ഡയറക്ടറായും ഇദ്ദേഹത്തെ നിയമിച്ചിട്ടുണ്ട്. മൂന്ന് വർഷത്തേക്കാണ് നിയമന കാലാവധി. കേന്ദ്ര സർക്കാരിന്റെ സിനിമാ നയങ്ങളും വികസന പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന സ്ഥാപനമാണ് എൻഎഫ്ഡിസി. നിലവിൽ ബിജെപി ദേശീയ കൗൺസിൽ അംഗമാണ് നടൻ കൃഷ്ണകുമാർ.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റിലെ വ്യോമ പാത അടച്ച സാഹചര്യത്തിലുള്ള യാത്രാ പ്രതിസന്ധി പരിഹരിക്കാനുള്ള വഴികൾ ആരായാനായി കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ പരമിത ത്രിപാതി, കുവൈറ്റ് എയർവേയ്സ് ചെയർമാൻ ക്യാപ്റ്റൻ അബ്ദുൽമോഹ്സൻ എസ്. അൽഫഗാനുമായി ചർച്ച നടത്തി.
കുവൈറ്റിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്ക് സൗകര്യമൊരുക്കുന്നതിനായി കുവൈറ്റ് എയർവേയ്സ് വിമാന സർവീസുകൾ പ്രവർത്തനക്ഷമമാക്കുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്തു.
കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുക എന്നതാണ് എംബസിയുടെ ഏറ്റവും വലിയ മുൻഗണനയെന്ന് സ്ഥാനപതി ആവർത്തിച്ചു.
Business
ന്യൂഡല്ഹി: എച്ച്ഡിഎഫ്സി ബാങ്കിന്റെ പാര്ട്ട് ടൈം ചെയര്മാന് അതനു ചക്രവര്ത്തി രാജിവച്ചു. കുറച്ചു വര്ഷങ്ങളായി ബാങ്കിന്റെ നയങ്ങളോട് തനിക്കു യോജിക്കാനാവുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് അതാനു ചക്രവര്ത്തി രാജി പ്രഖ്യാപിച്ചത്.
അതനുവിന്റെ രാജിക്കു പിന്നാലെ എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളില് എട്ടു ശതമാനത്തിലധികം ഇടിവു രേഖപ്പെടുത്തി. കെകി മിസ്ത്രിയെ ആര്ബിഐ ഇടക്കാല ചെയര്മാനായി നിയമിച്ചു. മുമ്പ് എച്ച്ഡിഎഫ്സി ലിമിറ്റഡിന്റെ വൈസ് ചെയര്മാനായിരുന്ന കെകി മിസ്ത്രിയെ മൂന്നു മാസത്തേക്ക് എച്ച്ഡിഎഫ്സി ബാങ്കിന്റെ ഇടക്കാല പാര്ട്ട് ടൈം ചെയര്മാനായി നിയമിക്കാന് റിസര്വ് ബാങ്ക് ഓഫ് ഇന്ത്യ അംഗീകാരം നല്കുകയായിരുന്നു.
ചക്രവർത്തിയുടെ രാജി പ്രഖ്യാപനത്തിനു പിന്നാലെ ഇന്നലെ വ്യാപാരം ആരംഭിച്ചപ്പോൾ എച്ച്ഡിഎഫ്സി ബാങ്ക് ഓഹരി വില ഏകദേശം ഒന്പത് ശതമാനം വരെ ഇടിഞ്ഞു. കോവിഡ് കാലത്തിനുശേഷം ബാങ്ക് നേരിട്ട ഏറ്റവും വലിയ ഇടിവായിരുന്നു. ഏതാനും മണിക്കൂറുകൾക്കുള്ളിൽ നിക്ഷേപകരുടെ ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ സന്പത്താണ് നഷ്ടമായത്.
അഞ്ചു വര്ഷം മുമ്പാണ് അതനു ചക്രവര്ത്തി എച്ച്ഡിഎഫ്സിയുടെ ഡയറക്ടര് ബോര്ഡില് അംഗമായത്. കഴിഞ്ഞ രണ്ടു വര്ഷമായി ചില കാര്യങ്ങള് ശരിയായ രീതിയിലല്ല മുന്നോട്ടുപോകുന്നത് എന്നു വ്യക്തമാക്കിയ അദ്ദേഹം പ്രശ്നങ്ങള് എന്താണെന്നു വ്യക്തമാക്കിയില്ല. അതനു ചക്രവര്ത്തി ചെയര്മാനായിരുന്ന കാലത്താണ് ബാങ്ക് എച്ച്ഡിഎഫ്സി ലിമിറ്റഡുമായി ലയിച്ചത്. അദ്ദേഹത്തിന്റെ കാലത്താണ് ബാങ്ക് രാജ്യത്തെ രണ്ടാമത്തെ വലിയ സ്വകാര്യ ബാങ്ക് ആയതും.
ചക്രവര്ത്തി തന്റെ ഭരണകാലത്ത് ബാങ്കിനു നല്കിയ സംഭാവനകളെ ഡയറക്ടര് ബോര്ഡ് അഭിനന്ദിച്ചു. ഭാവി ജീവിതത്തില് അദ്ദേഹത്തിന് ആശംസകള് നേര്ന്നു. അദ്ദേഹത്തിന്റെ ഭാവി ശ്രമങ്ങളില് എല്ലാ വിജയങ്ങളും ആശംസിക്കുകയും ചെയ്യുന്നതായി അതാനു ചക്രവര്ത്തിയുടെ രാജിയില് ബാങ്ക് പ്രതികരിച്ചു.
ബാങ്കിന്റെ ഉയര്ന്ന തലപ്പത്തുണ്ടായ ഈ മാറ്റം സാധാരണക്കാരായ ഉപയോക്താക്കളെ നേരിട്ട് ബാധിക്കില്ല. നിങ്ങളുടെ അക്കൗണ്ടുകള്ക്കോ നിക്ഷേപങ്ങള്ക്കോ നിലവില് യാതൊരു ഭീഷണിയുമില്ല. ചുരുക്കത്തില്, ബാങ്കിന്റെ പ്രവര്ത്തനരീതികളിലുള്ള അതൃപ്തി പരസ്യമാക്കി ചെയര്മാന് സ്ഥാനം ഒഴിഞ്ഞതു ബാങ്കിന്റെ വിശ്വാസ്യതയെ നിക്ഷേപകര്ക്കിടയില് ചെറുതായി ബാധിച്ചിട്ടുണ്ട്. അതേസമയം, മാനേജ്മെന്റ് തലത്തിലെ മാറ്റം ബാങ്കിന്റെ ദൈനംദിന പ്രവര്ത്തനങ്ങളെ ബാധിക്കില്ലെന്നും ബാങ്ക് അറിയിച്ചിട്ടുണ്ട്.
ചക്രവര്ത്തിയുടെ രാജിയെ തുടര്ന്ന് എച്ച്ഡിഎഫ്സി ബാങ്കിന്റെ യുഎസ്-ലിസ്റ്റ് ചെയ്ത ഓഹരികള് എട്ടു ശതമാനത്തിലധികം ഇടിഞ്ഞു. ഇന്ത്യന് വിപണികളില്, എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികള് നിലവില് 5.32 ശതമാനം ഇടിഞ്ഞു. 52 ആഴ്ചയിലെ താഴ്ന്ന നിലവാരത്തിലേക്കാണ് എച്ച്ഡിഎഫ്സി ബാങ്ക് ഓഹരി എത്തിയത്. ക്ലോസിംഗിൽ അഞ്ചു ശതമാനത്തിലെത്തി.
Kerala
കൊച്ചി: കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് (സിഐഐ) കേരളയുടെ 2026-27 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഗ്ലെൻറോക്ക് റബർ പ്രൊഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ജോസഫ് മൈക്കിൾ കള്ളിവയലിലാണു ചെയർമാൻ.
വൈസ് ചെയർമാനായി ഹാരിസൺസ് മലയാളം ലിമിറ്റഡിന്റെ (ആർപിഎസ്ജി) ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ഡയറക്ടറുമായ സന്തോഷ് കുമാറിനെയും തെരഞ്ഞെടുത്തു.
കേരളത്തിൽ കൂടുതൽ സാമ്പത്തിക വളർച്ച, വ്യവസായ സഹകരണം, സുസ്ഥിരമായ വികസനം എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട നേതൃത്വത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.
Kerala
പാലക്കാട്: മുൻ കോൺഗ്രസ് എംഎൽഎ എ.വി.ഗോപിനാഥ് ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനാകും.ഇതുസംബന്ധിച്ച ഫയൽ നിയമവകുപ്പ് ദേവസ്വം സെക്രട്ടറിക്ക് കൈമാറി. ദേവസ്വം സെക്രട്ടറി ഒപ്പിടുന്നതോടെ ഉത്തരവ് പുറത്തിറങ്ങും.
നാളെയോ മറ്റന്നാളോ ചുമതലയേൽക്കുമെന്ന് എ.വി. ഗോപിനാഥ് പറഞ്ഞു. തദ്ദേശതെരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ എ.വി.ഗോപിനാഥ് സിപിഎമ്മുമായി അകൽച്ചയിലായിരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ഇദ്ദേഹവുമായി ചർച്ച നടത്തിയിരുന്നു.
തുടർന്നാണ് ഗോപിനാഥിനെ ഗുരുവായൂര് ദേവസ്വം ബോര്ഡ് ചെയര്മാൻ സ്ഥാനത്തേക്ക് പരിഗണിച്ചത്. നിയമനത്തിൽ സന്തോഷമുണ്ട്. മുഖ്യമന്ത്രി ഫോണിൽ ഇതേക്കുറിച്ച് സംസാരിച്ചു. മുഖ്യമന്ത്രി ആവശ്യപ്പെട്ടാൽ എന്തും ചെയ്യാൻ തയാറാണെന്നും ഗോപിനാഥ് വ്യക്തമാക്കി.
താൻ ഗുരുവായൂരപ്പന്റെ ഭക്തനാണെന്നും ഇനി എന്നും സിപിഎമ്മിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂര് ദേവസ്വം ബോര്ഡ് ചെയർമാനായിരുന്ന ഡോ.വി.കെ.വിജയൻ കഴിഞ്ഞ ദിവസം സ്ഥാനം ഒഴിഞ്ഞിരുന്നു.
Kerala
ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ഡോ. വി.കെ. വിജയൻ രാജി സമർപ്പിച്ചു.
കാലാവധി പൂർത്തീകരിക്കാൻ ഒരാഴ്ച ശേഷിക്കേയാണു രാജി. മുൻ എംഎൽഎ എ.വി. ഗോപിനാഥ് പുതിയ ചെയർമാനായി ചുമതലയേൽക്കും.
അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് കോണ്ഗ്രസിൽനിന്നു രാജിവച്ച് കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരത്തെടുപ്പിൽ ഇടതുപക്ഷവുമായി സഹകരിച്ചു പ്രവർത്തിച്ചുവരികയാണ് എ.വി. ഗോപിനാഥ്.
പാലക്കാട് ഡിസിസി പ്രസിഡന്റായിരുന്നു. എ.വി. ഗോപിനാഥിനെ നാമനിർദേശം ചെയ്തുകൊണ്ടുള്ള സർക്കാർ വിജ്ഞാപനം ഉടൻ ഇറങ്ങും. ശനിയാഴ്ചയോടെ പുതിയ ചെയർമാൻ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേൽക്കും. സിപിഐയുടെ ഒരു വനിത അംഗവും ചുമതലയേൽക്കും.
National
ബംഗളൂരു: ഐഐഎം ബാംഗ്ലൂർ മുൻ ഡയറക്ടറും ഇന്ത്യയിലെ പ്രമുഖ മാനേജ്മെന്റ് വിദഗ്ധനുമായ ആലപ്പുഴ പുളിങ്കുന്ന് കാപ്പിൽ ഷെവലിയർ പ്രഫ.ജെ. ഫിലിപ്പ് (90) അന്തരിച്ചു. ഇന്നു രാവിലെയായിരുന്നു അന്ത്യം. സംസ്കാരം പിന്നീട് ബംഗളൂരുവിൽ. ഐഐഎം ബാംഗ്ലൂർ ഡയറക്ടർ, ഒബ്റോയ് ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ച ജെ.ഫിലിപ് ആറര പതിറ്റാണ്ടായി മാനേജ്മെന്റ് മേഖലയിൽ വിവിധ തലങ്ങളിൽ സജീവമായിരുന്നു.
ബെംഗളൂരു, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് എന്റർപ്രണർഷിപ് (XIME) മനേജ്മെന്റ് സ്കൂളുകൾ, എക്സ്ഐഎംഇ ഇന്റർനാഷണൽ സ്കൂൾ (കേരളം) എന്നീ സ്ഥാപനങ്ങളുടെ സ്ഥാപകനാണ്. ഇന്നു രാജ്യത്തെ മികച്ച ബിസിനസ് സ്കൂളുകളിൽ ഒന്നാണിത്. നിലവിൽ അദ്ദേഹം ബാംഗ്ലൂരിലെ XIME യുടെ ചെയർമാനാണ്.
ആലപ്പുഴ ജില്ലയിലെ പുളിങ്കുന്നിൽ 1936ൽ ജനിച്ച അദ്ദേഹം എക്സ്എൽആർഐ (XLRI) ജംഷഡ്പൂരിലും തുടർന്നു ഹാർവാർഡ് ബിസിനസ് സ്കൂളിലും ഉന്നത വിദ്യാഭ്യാസം നേടി. രവി ജെ. മത്തായി നാഷനൽ ഫെലോ അവാർഡ് (1999), എക്സ്എൽആർഐ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്(2009), ദ് ഹിന്ദു ഗ്രൂപ്പിന്റെ "ദ ഡോയൻസ് - ഗാർഡിയൻസ് ഓഫ് നോളജ്" അവാർഡ് (2017), ദീപിക ദിനപത്രത്തിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് (2024), ചങ്ങനാശേരി അതിരൂപതയുടെ ലൈഫ് ടൈം എക്സലൻസ് അവാർഡ് (2019), എന്നീ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.
ഭാര്യ: ലീലാമ്മ തോട്ടയ്ക്കാട് കൊണ്ടോടി കുടുംബാംഗം. മക്കൾ: ഡോ.ഷീബ ആന്റണി (യുഎസ്), അനിൻ ജെ. ഫിലിപ് (പ്രസിഡന്റ്, XIME ), പരേതയായ മരിയ ഫിലിപ്.
Kerala
തിരുവനന്തപുരം: എം.കെ.സക്കീറിനെ വീണ്ടും അധ്യക്ഷനാക്കി സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു.
സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗമായ മുക്കം ഉമർ ഫൈസിയെ മുത്തവല്ലി പ്രതിനിധിയായി വഖഫ് ബോർഡിൽ ഉൾപ്പെടുത്തി. സമസ്ത ഇ.കെ. വിഭാഗത്തിലെ സിപിഎമ്മിനെ അനുകൂലിക്കുന്ന നേതാവാണ് മുക്കം ഉമർ ഫൈസി.
നേരത്തെ മുത്തവല്ലി വിഭാഗം പ്രതിനിധി തെരഞ്ഞെടുപ്പിലൂടെയാണ് എത്തിയിരുന്നത്. നിയമഭേദഗതി വന്നതോടെയാണ് എല്ലാ പ്രതിനിധികളേയും സർക്കാരിനു നാമനിർദേശം ചെയ്യാൻ കഴിയുന്ന സാഹചര്യമുണ്ടായത്.
മുൻ പിഎസ്സി ചെയർമാനും ഇപ്പോൾ കാലാവധി കഴിഞ്ഞ വഫഫ് ബോർഡ് അധ്യക്ഷനുമാണ് എം.കെ. സക്കീർ. മലപ്പുറം പെരുന്പടപ്പ് സ്വദേശിയാണ്.
Kerala
കോട്ടയം: കേരള കോൺഗ്രസ്-എം എൽഡിഎഫിൽ തന്നെ തുടരുമെന്ന് പാർട്ടി ചെയർമാൻ ജോസ് കെ. മാണി. യുഡിഎഫ് പ്രവേശനം തുറക്കാത്ത പുസ്തകമാണെന്നും ആരെങ്കിലും ആ പുസ്തകം തുറന്നുവെങ്കിൽ വായിച്ചു കഴിഞ്ഞു അടച്ചു വച്ചോളും എന്നും ജോസ് പറഞ്ഞു. കേരള കോണ്ഗ്രസ് എമ്മിന്റെ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിനെത്തിയപ്പോഴായിരുന്നു ജോസിന്റെ പ്രതികരണം.
'ഇന്നത്തെ യോഗത്തിൽ മുന്നണി മാറ്റമൊന്നും ചർച്ചയാകില്ല. അജൻഡയിൽ ഇല്ലാത്ത വിഷയമാണത്. മാധ്യമങ്ങളല്ല അജണ്ട നിശ്ചയിക്കുന്നത്. എൽഡിഫിന്റെ മേഖല ജാഥ ഒരുക്കങ്ങളടക്കം ഇന്ന് യോഗം ചർച്ച ചെയ്യും.'-ജോസ് കെ. മാണി പറഞ്ഞു.
കേരള കോണ്ഗ്രസ് എമ്മിൽ ഭിന്നതയില്ലെന്നും മുന്നണി മാറ്റം ചര്ച്ചയായിട്ടില്ലെന്നും കേരള കോണ്ഗ്രസ് എം നേതാക്കള് നേരത്തെ പ്രതികരിച്ചു. കേരള കോണ്ഗ്രസ് എമ്മിന്റെ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിനെത്തിയപ്പോഴായിരുന്നു മന്ത്രി റോഷി അഗസ്റ്റിനടക്കമുള്ള കേരള കോണ്ഗ്രസ് എംഎൽഎമാരുടെ പ്രതികരണം.
പാര്ട്ടിയുടെ ഔദ്യോഗിക തീരുമാനം ചെയര്മാൻ ജോസ് കെ. മാണി തന്നെ പറഞ്ഞിട്ടുണ്ടെന്നും പാര്ട്ടിയുടെ വളര്ച്ചയിൽ അസൂയയുള്ളവരാണ് ഇത്തരം പ്രചാരണം നടത്തുന്നതെന്നും നേതാക്കള് പറഞ്ഞു. യുഡിഎഫിലേക്ക് ഇല്ലെന്നും നേതാക്കള് ആവര്ത്തിച്ചു.
Kerala
കൊല്ലം: കേരളത്തിലെ എപ്പിസ്കോപ്പൽ സഭകളുടെ ഔദ്യോഗിക കൂട്ടായ്മയായ ഇന്റർ ചർച്ച് കൗൺസിലിന്റെ പുതിയ ചെയർമാനായി കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയെ തെരഞ്ഞെടുത്തു.
ജനറല് സെക്രട്ടറിയായി മലങ്കര ഓര്ത്തഡോക്സ് സഭയുടെ കൊല്ലം ഭദ്രാസനാധ്യക്ഷന് ജോസഫ് മാര് ദിവന്നാസ്യോസ് മെത്രാപ്പോലീത്തയും ഡെപ്യൂട്ടി സെക്രട്ടറിയായി ഫാ. സിറിൽ തോമസ് തയ്യിലും തെരഞ്ഞെടുക്കപ്പെട്ടു.
നിബു ജേക്കബ് വർക്കി, അഡ്വ. ആൻസൽ കൊമാറ്റ് എന്നിവരാണു ജോയിന്റ് സെക്രട്ടറിമാർ. കൊല്ലം സിഎസ്ഐ ബിഷപ്സ് ഹൗസിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ ചെയർമാനായിരുന്ന കർദിനാൾ മാർ ജോർജ് ആലഞ്ചേരി അധ്യക്ഷത വഹിച്ചു.
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവ നയിച്ച പ്രാർഥനയോടെ ആരംഭിച്ച യോഗത്തിൽ ബിഷപ് റവ. ജോസ് ജോർജ് സ്വാഗതം പറഞ്ഞു.
ചുമതലയൊഴിയുന്ന ചെയർമാൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ജനറൽ സെക്രട്ടറി മാർ ഔഗിൻ കുര്യാക്കോസ് , ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജോർജ് മഠത്തിപ്പറമ്പിൽ എന്നിവർക്കു കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ നന്ദി അർപ്പിച്ചു.
Business
ന്യൂഡൽഹി: മകന്റെ മരണത്തെ തുടർന്ന് തന്റെ സന്പത്തിന്റെ 75 ശതമാനം ദാനം ചെയ്യുമെന്ന് ഇന്ത്യയിലെ ശതകോടീശ്വരനും വ്യവസായിയുമായ വേദാന്ത ഗ്രൂപ്പ് ചെയർമാൻ അനിൽ അഗർവാൾ. മകൻ അഗ്നിവേശിന്റെ ആഗ്രഹപ്രകാരം സമൂഹത്തിന്റെ പുരോഗതിക്കാണ് താൻ ഈ കാര്യം ചെയ്യുന്നതെന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ അനിൽ അഗർവാൾ വ്യക്തമാക്കി.
അപകടത്തെ തുടർന്ന് അമേരിക്കയിൽ ചികിത്സയിലിരിക്കേയാണ് അഗ്നിവേശ് ഹൃദയാഘാതംമൂലം ബുധനാഴ്ച മരിച്ചത്. രാജ്യത്ത് ഒരു കുട്ടിയും പട്ടിണി കിടക്കരുത്, എല്ലാവർക്കും വിദ്യാഭ്യാസം ലഭിക്കണം, സ്ത്രീകൾ സ്വന്തം കാലിൽ നിൽക്കണം തുടങ്ങിയ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനാണ് തന്റെ സ്വത്തിന്റെ മുക്കാൽ ഭാഗവും നീക്കിവയ്ക്കുന്നതെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
അഗ്നിവേശിന് നൽകിയ വാഗ്ദാനം നിറവേറ്റുമെന്നും ഇനിയുള്ള കാലം ലളിത ജീവിതം നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. വേദാന്ത ഗ്രൂപ്പിലെ ആയിരക്കണക്കിന് ജീവനക്കാരെ സ്വന്തം മക്കളെപ്പോലെ കാണുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖനനം, ഊർജം തുടങ്ങി പ്രധാന മേഖലകളിൽ പ്രവർത്തിക്കുന്ന കന്പനിയാണ് വേദാന്ത ഗ്രൂപ്പ്. എണ്ണ, വാതകം, സിങ്ക്, ലെഡ്, വെള്ളി, ചെന്പ്, ഇരുന്പയിര്, ഉരുക്ക്, അലുമിനിയം, വൈദ്യുതി മേഖലകളിലും കന്പനി പ്രവർത്തിക്കുന്നുണ്ട്.
ഇന്ത്യ, ദക്ഷിണാഫ്രിക്ക, നമീബിയ, ലൈബീരിയ, സാംബിയ, യുഎഇ, കൊറിയ, തായ്വാൻ, ജപ്പാൻ എന്നിവിടങ്ങളിൽ വേദാന്ത പ്രവർത്തിക്കുന്നു. അനിൽ അഗർവാളിന് ഏകദേശം 3.66 ലക്ഷം കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് കണക്ക്.
Kerala
ഏറ്റുമാനൂർ: ഏറ്റുമാനൂർ നഗരസഭാ ചെയർമാനായി യുഡിഎഫിലെ ടോമി കുരുവിള പുളിമാൻതുണ്ടം (കോൺഗ്രസ്) തെരഞ്ഞെടുക്കപ്പെട്ടു.
ഇന്നു രാവിലെ നടന്ന തെരഞ്ഞെടുപ്പിൽ ടോമി കുരുവിളക്ക് 21ഉം ബിജെപിയിലെ വേണുഗോപാലൻ നായർക്ക് ഏഴും എൽഡിഎഫിലെ ഇ.എസ്. ബിജുവിന് (സിപിഎം) ആറും വോട്ട് ലഭിച്ചു. രണ്ട് വോട്ടുകൾ അസാധുവായി.
Kerala
ചങ്ങനാശേരി: മൂന്നു സ്വതന്ത്രരുടെ പിന്തുണയോടെ യുഡിഎഫിലെ കോണ്സംഗം ജോമി ജോസഫ് കാവലം ചങ്ങനാശേരി നഗരസഭാ ചെയര്മാനായി തെരഞ്ഞെടുക്കപ്പെട്ടു.
സിപിഎം അംഗം പി.എ. നസീര് എല്ഡിഎഫ് സ്ഥാനാര്ഥിയും ബിജെപി അംഗം എന്.പി. കൃഷ്ണകുമാര് എന്ഡിഎ സ്ഥാനാര്ഥിയുമായിരുന്നു. ജോമി ജോസഫിനു 16ഉം പി.എ. നസീറിന് ഒമ്പതും എന്.പി. കൃഷ്ണകുമാറിന് എട്ടു വോട്ടുകളും ലഭിച്ചു.
സ്വതന്ത്രരായ ചാള്സ് പാലാത്ര, ബീന ജോബി, എത്സമ്മ ജോബ്, അന്നമ്മ രാജു ചാക്കോ എന്നിവര് വോട്ടിംഗില് നിന്നും വിട്ടുനിന്നു.
ജോമി ജോസഫ് നഗരസഭയുടെ നാല് അരമനവാര്ഡില് നിന്നാണ് വിജയിച്ചത്. സ്വതന്ത്രരുള്പ്പെടെ യുഡിഎഫിന് 16, എല് ഡി എഫിന് ഒമ്പത്, എന് ഡി എയ്ക്ക് എട്ട്, മറ്റ് സ്വതന്ത്രര് നാല് എന്നിങ്ങനെയാണ് നഗരസഭയിലെ കക്ഷിനില.
ഉച്ചകഴിഞ്ഞ് വൈസ് ചെയര്മാര് തെരഞ്ഞെടുപ്പ് നടക്കും. ഇതേ നിലയിലാണെങ്കില് യുഡിഎഫിലെ കോണ്ഗ്രസംഗം നെജിയ നൗഷാദ് വൈസ് ചെയര്പേഴ്സണാകും.
Kerala
കോട്ടയം: കോട്ടയം നഗരസഭയുടെ 41-ാമത് അധ്യക്ഷനായി യുഡിഎഫിലെ എം.പി. സന്തോഷ് കുമാര് തെരഞ്ഞെടുക്കപ്പെട്ടു. 32 കൗണ്സിലര്മാരുടെ പിന്തുണയിലാണ് സന്തോഷ് ചെയര്മാനായി വിജയിച്ചത്. എല്ഡിഎഫില് നിന്നും സി.എന്. സത്യനേശനും, എന്ഡിഎ സ്ഥാനാര്ഥിയായി ടി.എന്. ഹരികുമാറുമാണ് ചെയര്മാന് സ്ഥാനാര്ഥിയായി മത്സരിച്ചത്.
കാഞ്ഞിരം വാര്ഡില് നിന്നും മത്സരിച്ച യുഡിഎഫിലെ സനില് കാണക്കാലില് ആശുപത്രിയില് നിന്നെത്തി വോട്ട് ചെയ്ത ശേഷം തിരികെ പോയി. നഗരസഭയിലെ 39-ാം വാര്ഡില് നിന്നും 509 വോട്ടിന്റെ ഭൂരിപക്ഷത്തില് വിജയിച്ച സന്തോഷ് കുമാര് ആറാം തവണയാണ് കൗണ്സിലറാകുന്നത്.
ആദ്യത്തെ രണ്ടര വര്ഷം സന്തോഷ്കുമാറും തുടര്ന്നു ഒന്നര വര്ഷം കോണ്ഗ്രസ് നേതാവ് ടി.സി. റോയ്യും പീന്നിടുള്ള ഒരു വര്ഷം കോണ്ഗ്രസിലെ ടോം കോര അഞ്ചേരിലും ചെയര്മാന്മാരാകും.
വൈസ് ചെയര്പേഴ്സണ് തെരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞു നടക്കും. കോണ്ഗ്രസിലെ ഷീബ പുന്നന്, അനുഷ കൃഷ്ണന്, സാലി മാത്യു എന്നിവര് വൈസ് ചെയര്മാന് പദവി പങ്കിടും. യുഡിഎഫ് - 32, എല്ഡിഎഫ് - 15, എന്ഡിഎ - ആറ് എന്നിങ്ങനെയാണ് കോട്ടയം നഗരസഭയിലെ കക്ഷിനില.
Kerala
കോട്ടയം: പാലാ നഗരസഭയില് സ്വതന്ത്ര കൂട്ടായ്മയില് വിജയിച്ച ബിനു പുളിക്കക്കണ്ടം, സഹോദരന് ബിജു പുളിക്കകണ്ടം, ബിനുവിന്റെ മകള് ദിയ പുളിക്കകണ്ടം എന്നിവര് ഭാവി പ്രവര്ത്തനങ്ങള്ക്കും രാഷ്ട്രീയ തീരുമാനങ്ങള്ക്കുമായി ജനസഭ വിളിച്ചു ചേര്ക്കും.
ഇവരുടെ മൂന്നു വാര്ഡുകളുടെയും സംയുക്ത ജനസഭ 21നു വൈകുന്നേരം ആറിനു പാലാ മുരിക്കുംപുഴ പുളിക്കകണ്ടത്തില് ഓര്ച്ചാര്ഡ് റിവര്മാന്ഷന് ഓഡിറ്റോറിയത്തില് നടത്തും.
ജനകീയ സഭയില് വന് ജനപങ്കാളിത്തമാണ് ഇവര് പ്രതീക്ഷിക്കുന്നത്. സ്വതന്ത്ര കൂട്ടായ്മ കൗണ്സിലേഴ്സിന്റെ ഭാവി പ്രവര്ത്തന പരിപാടികള്ക്ക് അഭിപ്രായ സമന്വയത്തിലൂടെ തീരുമാനത്തിലെത്താനാണ് ജനസഭ വിളിച്ചിരിക്കുന്നത്.
എല്ഡിഎഫിനും യുഡിഎഫിനും ഭൂരിപക്ഷമില്ലാത്ത നഗരസഭയില് സ്വതന്ത്ര കൂട്ടായ്മ നിര്ണായകമാണ്. എല്ഡിഎഫിന്റെയും യുഡിഎഫിന്റെയും നേതാക്കള് ഇവരുമായി നിരന്തരം ചര്ച്ചകള് തുടരുകയുമാണ്. മൂന്നു പേര്ക്കെതിരെയും യുഡിഎഫ് സ്ഥാനാര്ഥികളെ നിര്ത്തിയിരുന്നില്ല. അതിനാല് യുഡിഎഫിനെ മൂന്നുപേരും പിന്തുണയ്ക്കുമെന്നാണ് യുഡിഎഫ് നേതൃത്വത്തിന്റെ പ്രതീക്ഷ.
ഇതിനിടയില് പാലാ എംഎല്എ മാണി സി. കാപ്പന് മുന്കൈയെടുത്ത് നഗരസഭയില് പുതിയ ഫോര്മുല വച്ചതായാണ് സൂചന. ആദ്യ രണ്ടര വര്ഷം ബിനുവിന്റെ മകള് ദിയ ചെയര്മാനാകും. തുടര്ന്നുള്ള രണ്ടര വര്ഷം കോണ്ഗ്രസ് പുറത്താക്കിയ സ്വതന്ത്രയായി വിജയിച്ച മായാ രാഹുല് ചെയര്പേഴ്സണാകും. അഞ്ചു വര്ഷവും ബിനു പുളിക്കകണ്ടം വൈസ് ചെയര്മാനും.
എന്നാല് ഈ തീരുമാനത്തോട് നഗരസഭയിലെ കോണ്ഗ്രസ് അംഗങ്ങള് വിയോജിച്ചു. അവര്ക്കും ചെയര്പേഴ്സണ് പദവി വേണമെന്നാണ് ആവശ്യം. ജോസഫ് ഗ്രൂപ്പിനും രണ്ടു പ്രതിനിധികളുണ്ട്. ഇവരും ഒരു വര്ഷം ചെയര്മാന് സ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില് എംഎല്എയുടെ നേതൃത്വത്തില് സമവായ ചര്ച്ചകള് നടന്നു വരുകയാണ്.
എല്ഡിഎഫ് നേതൃത്വം ബിനു പുളിക്കകണ്ടത്തെ സമീപിച്ചെങ്കിലും ജോസ് കെ.മാണിയോടുള്ള എതിര്പ്പു മൂലം ബിനു തുടര് ചര്ച്ചകള്ക്ക് തയാറായില്ല. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമുണ്ടാകുമെന്നാണ് ജോസ് കെ. മാണി ചൊവ്വാഴ്ച പ്രതികരിച്ചത്.
Business
കൊച്ചി: സതേൺ ഇന്ത്യ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി - കേരള ചാപ്റ്റർ (സിക്കി) ചെയർമാനായി ഡോ. തോമസ് നെച്ചുപാടത്തെയും മാത്യു ചെറിയാൻ, അഖിൽ ആഷിഖ് എന്നിവരെ കോ ചെയറായും തെരഞ്ഞെടുത്തു. രാജേഷ് നായരാണു ട്രഷറർ.
Kerala
കോട്ടയം: പൂമാനം പൂത്തുലഞ്ഞു... വോട്ടെല്ലാം യുഡിഎഫിനായി... പാട്ടുപാടി വോട്ടര്മാരുടെ മനസ് കീഴടക്കുകയാണ് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ്. രാഷ്ട്രീയത്തിനൊപ്പം സംഗീതവും കൃഷിയും ഒക്കെയായി ജീവിക്കുന്ന മുന് മന്ത്രിയും എംഎല്എയുമായ പി.ജെ. ജോസഫ് തദ്ദേശ തെരഞ്ഞെടുപ്പില് പ്രചാരണത്തില് വേറിട്ട വഴിയിലാണ്.
യുഡിഎഫ് സ്ഥാനാര്ഥികളുടെ തെരഞ്ഞെടുപ്പു പ്രചരണാര്ഥം പാട്ടുപാടിയാണ് ജോസഫ് വോട്ടു തേടുന്നത്. ഈണം സന്ധ്യ എന്ന പേരിലാണ് ജോസഫും മകന് അപു ജോസഫും പ്രചാരണവേദികളില് സംഗീത സായാഹ്നവുമായി എത്തുന്നത്.
തിങ്കളാഴ്ച കോട്ടയം അതിരമ്പുഴയില് ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷന് യുഡിഎഫ് സ്ഥാനാര്ഥി ജയ്സണ് ജോസഫിന്റെ പ്രചരണാര്ഥം അതിരമ്പുഴയില് നടന്ന ഈണം സന്ധ്യ സംഗീത സായാഹ്നം ഏറെ ശ്രദ്ധേയമായി. പതിവു തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്നിന്നു വ്യത്യസ്തമായി പാട്ടും വര്ത്തമാനവുമായി ജോസഫ് വോട്ടർമാരെ ആകർഷിച്ചു.
പൂമാനം പൂത്തുലഞ്ഞു, പൂവള്ളി കുടിലിലേതേ, പാടാം നമുക്ക് പാടാം വീണ്ടുമൊരു പ്രേമഗാനം എന്നീ ഗാനങ്ങളാണ് ജോസഫ് പാടിയത്. ഉല്ലാസ പൂത്തിരികള് കണ്ണിലണിഞ്ഞവളേ, മേരി സപ്നോകീ റാണി കബ് ആയേഗീ തൂ എന്നീ പാട്ടുകള് അപുവും ആലപിച്ചു.
പി.ജെ. ജോസഫിന്റെ മകനും കേരള കോണ്ഗ്രസ് കോ ഓര്ഡിനേറ്ററുമായ അപു ജോണ് ജോസഫും പ്രശസ്ത ഗായിക സോണി മോഹനും അദ്ദേഹത്തിനൊപ്പം ഗാനങ്ങളാലപിച്ചു.
വയനാട് തെരഞ്ഞെടുപ്പില് രാഹുല് ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്ഥം രാഹുല് വന്നല്ലോ, വയനാട്ടില് വന്നല്ലോ എന്ന ഗാനം ആലപിച്ച് പി.ജെ അന്നും പ്രചാരണത്തില് താരമായിരുന്നു.
ഇത്തവണയും യുഡിഎഫിന്റെ തദ്ദേശ തെരഞ്ഞെടുപ്പിലെ ഗ്ലാമര് പ്രചാരകനായി പി.ജെ മാറിയിരിക്കുകയാണ്. കോട്ടയത്തിനു പുറമേ, ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളിലും കേരള കോണ്ഗ്രസ് സ്ഥാനാര്ഥികള് മത്സരിക്കുന്നയിടങ്ങളിലും നിരവധി വേദികളിലാണ് ഈണം സന്ധ്യ സംഗീത സായാഹ്നം അരങ്ങേറുന്നത്.
Kerala
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് അധ്യക്ഷസ്ഥാനത്തേക്കുള്ള പകരക്കാരനെ സിപിഎം ഇന്ന് തീരുമാനിക്കും. ഹരിപ്പാട് മുൻ എംഎൽഎ ടി.കെ. ദേവകുമാറിന്റെ പേര് സജീവ പരിഗണനയിലുണ്ട്. ആറ്റിങ്ങൽ മുൻ എംപി എ. സമ്പത്ത് അടക്കമുള്ളവർ നേരത്തെ തന്നെ ചർച്ചയിലുണ്ടായിരുന്നു.
നിലവിലെ ബോർഡിന്റെ കാലാവധി നീട്ടി നൽകേണ്ടെന്ന് ധാരണയായിട്ടുണ്ട്. ഇന്നു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ അന്തിമ തീരുമാനം ഉണ്ടാകും. ബോർഡിലേക്കുള്ള സിപിഐ പ്രതിനിധിയായി തിരുവനന്തപുരം ജില്ലാ കൗൺസിൽ അംഗം വിളപ്പിൽ രാധാകൃഷ്ണനെ തീരുമാനിച്ചിട്ടുണ്ട്.
എസ്ഐആറിനെതിരെ സുപ്രീംകോടതിയിൽ സർക്കാർ നൽകുന്ന ഹർജിയിൽ കക്ഷിചേരുന്ന കാര്യവും സിപിഎം സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചർച്ച ചെയ്യും.
Kerala
തിരുവനന്തപുരം: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുവേണ്ടിയുള്ള സംസ്ഥാന കമ്മീഷൻ ചെയർമാനായി റിട്ട. ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻ നായരെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
തൃശൂർ സ്വദേശി സെബാസ്റ്റ്യൻ ചൂണ്ടൽ, കൊല്ലം കൊട്ടാരക്കര സ്വദേശി ജി. രതികുമാർ എന്നിവരെ അംഗങ്ങളായും നിയമിച്ച് കമ്മീഷൻ പുനഃസംഘടിപ്പിച്ചു.
ഹൈക്കോടതിയിൽനിന്ന് വിരമിച്ച ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻനായർ മുനമ്പം ഭൂമി പ്രശ്നം പഠിക്കുന്നതിന് അടക്കമുള്ള വിവിധ കമ്മീഷനുകളുടെ അധ്യക്ഷനായിരുന്നു.
കോണ്ഗ്രസിൽ നിന്ന് സിപിഎമ്മിൽ എത്തിയ ജി. രതികുമാർ നിലവിൽ കർഷകസംഘം സംസ്ഥാന സമിതിയംഗമാണ്. കേരള കോണ്ഗ്രസ് -എം സംസ്ഥാന ഉന്നതാധികാര സമിതി അംഗമാണ് സെബാസ്റ്റ്യൻ ചൂണ്ടൽ.
Kerala
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്നു നടൻ പ്രേംകുമാറിനെ മാറ്റിയത് കാലാവധി പൂർത്തിയായതുകൊണ്ടാണെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ.
തർക്കങ്ങളുടെ പേരിലല്ല മാറ്റം. സ്വാഭാവിക നടപടി മാത്രമാണ്. സ്ഥാനത്തുനിന്നു മാറ്റിയ കാര്യം അറിയിക്കാൻ അക്കാദമിയെ ചുമതലപ്പെടുത്തിയിരുന്നു. പ്രേംകുമാറിന് അർഹമായ പരിഗണനയാണ് സർക്കാർ നൽകിയത്. സ്ഥാനമാറ്റം അറിയിക്കേണ്ടത് അക്കാദമിയാണ്. പ്രേംകുമാർ എല്ലായ്പ്പോഴും ഇടത് സഹയാത്രികനാണെന്നും മന്ത്രി പറഞ്ഞു.
ആശ സമരത്തെ പിന്തുണച്ചതിന്റെ പേരിലാണ് പ്രേംകുമാറിനെ ചലച്ചിത്ര അക്കാദമി സ്ഥാനത്തുനിന്ന് മാറ്റിയതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്നു മാറ്റിയ കാര്യം തന്നെ അറിയിക്കാത്തതിലുള്ള അതൃപ്തി ഞായറാഴ്ച പ്രേംകുമാർ പ്രകടിപ്പിച്ചിരുന്നു.
Kerala
തിരുവനന്തപുരം: റസൂൽ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയർമാനായി ചുമതലയേറ്റു. തന്നേക്കാൾ ബഹുമാന്യരായ വ്യക്തികൾ അലങ്കരിച്ച സ്ഥാനം ഏറ്റെടുക്കുന്പോൾ വലിയ ഉത്തരവാദിത്തമാണ് തനിക്ക് നിർവഹിക്കാനുള്ളതെന്ന് സ്ഥാനമേറ്റെടുത്ത ശേഷം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
സിനിമയുടെ സാങ്കേതിക മേഖലയ്ക്ക് സർക്കാർ എത്രത്തോളം പ്രാധാന്യം നൽകുന്നു എന്നതിന്റെ സൂചനയാണിത്. മാറുന്ന കാലത്തിനനുസരിച്ച് സ്ഥാപനത്തിന് പുതിയ ദിശാബോധം നൽകുന്നതിനാണ് താൻ പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ചുമതലയേറ്റെടുക്കൽ ചടങ്ങിൽ നിന്ന് മുൻ വൈസ് ചെയർമാൻ നടൻ പ്രേംകുമാർ വിട്ടു നിന്നു. രഞ്ജിത് രാജിവച്ചതിനു ശേഷം ചെയർമാന്റെ ചുമതല വഹിച്ചിരുന്നത് പ്രേംകുമാറായിരുന്നു.
Movies
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ഭരണസമിതിയിൽനിന്നു തന്നെ മാറ്റിയത് അഭിപ്രായപ്രകടനത്തിന്റെ പേരിലല്ലെന്ന് നടൻ പ്രേം കുമാർ. തീരുമാനം സർക്കാരിന്റേതാണ്. തന്നെ ഏൽപ്പിച്ച ജോലി നന്നായി ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ, സർക്കാരിനെതിരെയുള്ള ആശാ സമരത്തെ പ്രേംകുമാർ അനുകൂലിച്ചു സംസാരിച്ചിരുന്നു. ഇതിന്റെ പേരിലാണ് ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയതെന്ന് അഭ്യൂഹങ്ങൾ പടർന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഓസ്കര് അവാര്ഡ് ജേതാവായ മലയാളി സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂല് പൂക്കുട്ടിയാണ് സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയര്മാൻ. കുക്കു പരമേശ്വരനാണ് വൈസ് ചെയര്പേഴ്സണ്.
ഹേമ കമ്മിറ്റി റിപ്പോര്ട്ടിനെ തുടര്ന്നുണ്ടായ വിവാദങ്ങള്ക്ക് പിന്നാലെ സംവിധായകന് രഞ്ജിത്ത് രാജിവച്ചിരുന്നു. അന്ന് വൈസ് ചെയര്മാന് ആയിരുന്ന പ്രേം കുമാറിന് പിന്നീട് ചെയര്മാന്റെ താത്കാലിക ചുമതല നല്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ഭരണസമിതിയിൽനിന്നു തന്നെ മാറ്റിയത് അഭിപ്രായപ്രകടനത്തിന്റെ പേരിലല്ലെന്ന് നടൻ പ്രേം കുമാർ. തീരുമാനം സർക്കാരിന്റേതാണ്. തന്നെ ഏൽപ്പിച്ച ജോലി നന്നായി ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ, സർക്കാരിനെതിരെയുള്ള ആശാ സമരത്തെ പ്രേംകുമാർ അനുകൂലിച്ചു സംസാരിച്ചിരുന്നു. ഇതിന്റെ പേരിലാണ് ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയതെന്ന് അഭ്യൂഹങ്ങൾ പടർന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഓസ്കര് അവാര്ഡ് ജേതാവായ മലയാളി സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂല് പൂക്കുട്ടിയാണ് സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയര്മാൻ. കുക്കു പരമേശ്വരനാണ് വൈസ് ചെയര്പേഴ്സണ്.
ഹേമ കമ്മിറ്റി റിപ്പോര്ട്ടിനെ തുടര്ന്നുണ്ടായ വിവാദങ്ങള്ക്ക് പിന്നാലെ സംവിധായകന് രഞ്ജിത്ത് രാജിവച്ചിരുന്നു. അന്ന് വൈസ് ചെയര്മാന് ആയിരുന്ന പ്രേം കുമാറിന് പിന്നീട് ചെയര്മാന്റെ താത്കാലിക ചുമതല നല്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്മാനായി ഒസ്കര് ജേതാവ് റസൂല് പൂക്കുട്ടിയെ നിയമിച്ചു. നടിയും താരസംഘടനയായ അമ്മയുടെ ജനറല് സെക്രട്ടറിയുമായ കുക്കു പരമേശ്വരനാണ് വൈസ് ചെയര്പേഴ്സണ്. സി. അജോയ് ആണ് സെക്രട്ടറി.
സന്തോഷ് കീഴാറ്റൂര്, നിഖില വിമല്, ബി. രാകേഷ്, സുധീര് കരമന, റെജി എം. ദാമോദരന്, സിത്താര കൃഷ്ണകുമാര്, മിന്ഹാജ് മേഡര്, സോഹന് സീനുലാല്, ജി.എസ്. വിജയന്, ശ്യാം പുഷ്കരന്, അമല് നീരദ്, സാജു നവോദയ, എന്. അരുണ്, പൂജപ്പുര രാധാകൃഷ്ണന്, യൂ ശ്രീഗണേഷ് എന്നിവരടങ്ങുന്നതാണ് ജനറല് കൗണ്സില്.
വൈസ് ചെയര്മാനായിരുന്ന നടന് പ്രേംകുമാറാണ് സംവിധായകന് രഞ്ജിത് സ്ഥാനമൊഴിഞ്ഞശേഷം ചെയര്മാന്റെ ചുമതല വഹിച്ചത്.
Kerala
മലപ്പുറം: യൂണിയൻ തെരഞ്ഞെടുപ്പിൽ തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവ.കോളജിൽ ചരിത്രം കുറിച്ച് എസ്യുസിഐയുടെ വിദ്യാർഥി സംഘടന എഐഡിഎസ്ഒ. ചെയർമാൻ സീറ്റിൽ എഐഡിഎസ്ഒ സ്ഥാനാർഥിയായി മത്സരിച്ച എം.എസ്.അലൻ തകർപ്പൻ വിജയം നേടി.
229 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അലന്റെ ജയം. സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന ആശാ സമര നേതാവ് എസ്.മിനിയുടെ മകനാണ് അലൻ. ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ ശക്തമായ പോരാട്ടം നടത്തിയാണ് തങ്ങൾ ജയിച്ചതെന്ന് എഐഡിഎസ്ഒ നേതാക്കൾ പറഞ്ഞു.
അറബിക്ക് അസോസിയേഷനിൽ യുഡിഎസ്എഫ് വിജയം നേടിയപ്പോൾ ബാക്കി എല്ലാ സീറ്റും എസ്എഫ്ഐ വിജയിച്ചു.